അലസനായൊരു പ്രവാസിയുടെ അവധിദിനങ്ങള്‍ റ്റെലിവിഷനുമുമ്പില്‍ കുരുതികൊടുക്കാനുള്ളതാണ്. അപ്പോള്‍ മലയാളം ചാനലുകളിലെ ലൈവ് ന്യൂസുകളില്‍ റിമോര്‍ട് ബട്ടന്‍ ഉടക്കിനില്‍ക്കുന്നത് സ്വാഭാവികം.
ലൈവായി പുറംതള്ളുന്ന (വിസര്‍ജിക്കുന്ന - എന്നു മാന്യമായ തര്‍ജമ) ഇപ്പോഴുള്ള "ഞെട്ടിക്കുന്ന" വാര്‍ത്തകള്‍, നവസാക്ഷരര്‍ക്കു പോലും വലിയ ഞെട്ടല്‍ ഉണ്ടാക്കുന്നതല്ല. അതിനായി കേരളത്തിന്റെ സാമൂഹിക മനശ്ശാസ്ത്രത്തില്‍ വലിയ പാണ്ഡിത്യം ആവശ്യമില്ല, കഴിഞ്ഞ 15-20 വര്‍ഷങ്ങളായ് നമ്മുടെ അയല്‍പക്കങ്ങളില്‍ വന്ന പെരുമാറ്റം നേരിട്ടുശ്രദ്ധിച്ചാല്‍ മതി.
മാധ്യമങ്ങളേ - നിങ്ങള്‍ക്ക് ലജ്ജതോനുന്നില്ലേ ? മുഴത്തിനു നീളത്തില്‍ മുന്നൂറു ലേഖകര്‍ "തല്‍സമയം" കാണിക്കാന്‍ പ്രാപ്തരായ് നില്‍ക്കുന്നതിനിടയിലാണ് ഇതെല്ലാം സമ്പവിച്ചിരുന്നത്. വലത്, ഇടത്, സംഘപരിവാര്‍, ന്യൂനപക്ഷം, ഭൂരിപക്ഷം, നായര്‍, ഈഴവന്‍, ദളിതന്‍, സഭാവിശ്വാസി, ഹവാല, തലവരി, യുവജനപ്രസ്ഥാനം, ക്വട്ടേഷന്‍, ബ്ലൈഡ്.... ഈ രക്തത്തിലൊന്നും പങ്കില്ലാതെയാണോ തീവ്രവാദം കേരളത്തില്‍ അവതരിച്ചത് ? നിങ്ങള്‍ പറഞ്ഞാല്‍ ഞങ്ങള്‍ വിശ്വസിക്കാന്‍ തയ്യാര്‍ !
കേരളത്തിന്റെ തൊലിപ്പുറമെ മാത്രം വാര്‍ത്തകള്‍ തേടിയ മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമണ് ഇതെല്ലാം "ഞെട്ടിക്കുന്ന" വാര്‍ത്തകളാകുന്നത്. ഷെല്ലാക്രമണങ്ങളുടേയും, കാര്‍പറ്റ് ബോമ്പിങ്ങിന്റേയും ഇടയില്‍ നിന്നു വാര്‍ത്തകള്‍ ലോകത്തെ അറിയിച്ചവരുണ്ട്, നമ്മുടെ കപടമുഖത്തേക്ക് അഴുകിതുടങ്ങിയ സാമൂഹിക യാധാര്‍ഥ്യങ്ങളെ വാരിയെറിഞ്ഞവരുണ്ട്.... അതെല്ലാം ഉന്നതലക്ഷ്യങ്ങള്‍ക്കായ് മാധ്യമങ്ങളെ ഉപയോഗിക്കുകയായിരുന്നു..... പക്ഷെ, നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ക് അന്യേഷണാത്മക പത്രപ്രവര്‍ത്തനം എന്ന പേരില്‍ ലഭിച്ച പരിശീലനം, കക്ഷിരാഷ്ട്രിയത്തിലെ കൂട്ടികൊടുപ്പും, പെണ്‍ വാണിഭ ഇടങ്ങളിലേക്കുള്ള ഒളിച്ചു നോട്ടവുമാണല്ലോ !
നിങ്ങളുടെ ഈ പാരമ്പര്യ ജീനുകളെ നശിപ്പിക്കേണ്ടതുണ്ട്; സമൂഹം നിങ്ങളുടെ രക്തത്തില്‍ രാജ്യസ്നേഹവും, ചെയ്യുന്ന ജോലിയില്‍ അന്തസ്സും ഈ സന്ദര്‍ഭത്തില്‍ പ്രതീക്ഷിക്കുന്നു. നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കി രാജ്യത്തിന്റെ അഖണ്ഡത ശിധിലമാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ശക്തികള്‍ക്കെതിരായി ഭരണകൂടവും, പോലീസും, കോടതിയും പ്രവര്‍ത്തിക്കുന്ന നിര്‍ണായകനിമിഷങ്ങളില്‍, മാധ്യമങ്ങളേ - നിങ്ങളില്‍ നിന്ന് സാധാരണ ജനം പ്രതീക്ഷിക്കുന്നത്, കേസന്യേഷണത്തിലും, തെളിവെടുപ്പിലും തടസം സൃഷ്ടിച്, അതിരുകടന്ന ചാനല്‍ ചര്‍ചകളിലൂടെ (ക്വട്ടേഷന്‍ ചര്‍ച്ചക്കാര്‍ !) പ്രോസിക്യൂഷന്‍ വാദങ്ങളെ കോടതിയില്‍ ദുര്‍ബലപ്പെടുത്താന്‍ ഇടവരുതരുത് എന്നാണ്.
രാജ്യരക്ഷയുടെ വിഷയങ്ങളിലെങ്കിലും, നിങ്ങളുടെ ഒളിഞ്ഞുനോട്ട മനോരൊഗവൈകൃതങ്ങളില്‍ ഞങ്ങളെ പങ്കാളിയാക്കാതിരിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ