ഇനി നമ്മള്‍ ചെയ്യേണ്ടത് ഗള്‍ഫിലെ സംഘടനകള്‍...ഗ്രൂപ്പ് തിരിച്ച്...പാര്‍ട്ടിതിരിച്ച്...ബജറ്റിനെ സ്വാഗതം ചെയ്യാം.. നിരാശജനകമായ ബജറ്റെന്ന് മുറ വിളികൂട്ടാം... പത്രത്താളുകളില്‍ സംഘടനകളുടെ പ്രമേയങ്ങള്‍ കൊണ്ട് മുഖരിതമാവും...
വോട്ടവകാശത്തിന്റെ ഒരു വാക്ക്...രാഷ്ട്രപതി സൂചിപ്പിച്ചത് കാരണം... നമുക്ക് എല്ലാമായി.. നാല് പതിറ്റാണ്ടിന്റെ കുടിയേറ്റം കൊണ്ട്... നാം നേടിയെടുത്ത ഒരവകാശമായി നമുക്ക് കൊട്ടിഗ്‌ഘോഷിക്കാം.. ആന്ദലബ്ദിക്കിനി എന്ത് വേണം....
കേന്ദ്രബജറ്റിലും... കേരള ബജറ്റിലും...പ്രവാസികള്‍ക്ക്... എന്ത് നീക്കിയിരിപ്പ് ബാക്കി വെച്ചിട്ടുണ്ടാവും.. എന്ന് ഊഹിക്കാന്‍ കവടി നിരത്തേണ്ട കാര്യമില്ല... റെയില്‍ ബജറ്റ് പ്രഖ്യാപിക്കേണ്ടതിന്റെ എത്രയോ മുന്‍പ്....നമുക്ക് കിട്ടിയേക്കാവുന്ന...അല്ലെങ്കില്‍ കിട്ടുമെന്ന് പത്ര - ടിവി- ലേഖകന്‍ മാത്രം കണ്ടുപിടിച്ച.. ഒരുപാട് റെയില്‍വേ... വികസന പ്രഖ്യാപനങ്ങള്‍...വെറും കടലാസിലും കാഴ്ചയിലും ഒതുങ്ങി.. നമുക്ക് ഒരു സഹ റെയില്‍വേ മന്ത്രി ഉണ്ടായിട്ട്‌പോലും .. അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടിയൊ.....? ചിലപ്പോള്‍ ഇതെങ്കിലും കിട്ടിയത് അദ്ദേഹത്തിന്റെ 'ശ്രമഫലം കൊണ്ടാവുമോ? ആവോ... അറിയില്ല... പക്ഷേ നമ്മള്‍ ഒരു പാട് ആഗ്രഹിച്ച് പോയി.. മോഹിച്ച് പോയി... നമ്മളെ മോഹിപ്പിക്കാന്‍ ചാനലുകള്‍ മത്‌സരിക്കുകയല്ലെ... ഇതൊക്കെ കണ്ട്... മതി മറന്ന് പോയ സഭാ.. ജനങ്ങള്‍ നിരാശരായി..... അത് സത്യമാണ്.... ഇനിയുള്ള കാലം നിരാശരാവാന്‍ വേണ്ടി മാത്രം... ജീവിക്കേണ്ടി വരുന്ന ഒരു ജനതയുടെ കാര്യം മഹാകഷ്ടമാണ്.
കേരള ബജറ്റിലാണൊ... പ്രവാസികള്‍ ശ്രദ്ധ കൊടുക്കേണ്ടത്.....കണ്ടറിയാം...ഒരു കാര്യം ഉറപ്പിച്ച് പറയാം ശ്രീമാന്‍ അച്ച്യുതാനന്ദന്‍... നമ്മുടെ മുഖ്യമന്ത്രി... അദ്ദേഹത്തിന് ധൈര്യമായി ഭരണത്തില്‍ നിന്ന് കാലാവധി തികച്ച് ഇറങ്ങി പോകാം.. പ്രവാസികുടെ ഒരു ശാപവും അങ്ങേയ്ക്ക് ഉണ്ടാവില്ല. അങ്ങ് മാത്രമാണ് ഇവിടെ വന്ന് ഞങ്ങള്‍ക്ക് മോഹന സുന്ദര വാഗ്ദാനങ്ങള്‍ നല്‍കി തിരിച്ച് പോകാത്ത മുഖ്യമന്ത്രി ഇത് വരെ ഇവിടെ വരാത്തതിന് നന്ദി... അങ്ങ് ഇവിടെ വന്ന് ഞങ്ങളുടെ കാര്യങ്ങള്‍ 'മനസ്സിലാക്കി' വല്ലതും ചെയ്യാന്‍ പറ്റാതെ വന്നാല്‍ അത് ഞങ്ങള്‍ക്ക് വല്ലാത്ത വിഷമം സൃഷ്ടിക്കുമായിരുന്നു... അങ്ങ് വന്നില്ല.. ഈ കണ്ടകാലമത്രയും.. മറ്റു മുഖ്യമന്ത്രിമാരുടെ പാത അങ്ങും പിന്തുടരും എന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷകള്‍ ഞങ്ങള്‍ക്ക് ഗുണം ചെയ്യും.. നമ്മള്‍ ശപിക്കുന്ന രാഷ്ട്രീയക്കാരുടെ പട്ടികയില്‍ അങ്ങയുടെ പേരില്ല.
സി.എച്ച് മുഹമ്മദ് കോയ മുതല്‍... എ.കെ ആന്റണി വരെ ഇവിടെ മുഖ്യമന്ത്രിയായി എത്തിയിട്ടുണ്ട് എന്നാണറിവ്....പലരും... ഒരുപാട് വാഗ്ദാനങ്ങള്‍...സല്‍കിയിട്ടുമുണ്ട്. പാലിക്കാന്‍ കഴിയാത്ത് അവരുടെ കുറ്റമായി നമ്മള്‍ കരുതിയിട്ടില്ല.....പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളുമായി.. ക്രെഡിറ്റ് കാര്‍ഡിന്റെ, ഷുഗറിന്റെ, പ്രഷറിന്റെ, കൊളസ്‌ട്രോളിന്റെ... പ്രയാസങ്ങള്‍ക്ക് നടുവില്‍ പ്രയാസപ്പെട്ട് ജീവിക്കാന്‍ നമ്മള്‍ ശീലിച്ച് കഴിഞ്ഞു. ഇനി ചിലപ്പോള്‍ പ്രശ്‌നങ്ങളില്ലാതെ ജീവിക്കാന്‍ ഒരു പ്രവാസിക്കും കഴിയാതെവരുമൊ?.
കൊളസ്‌ട്രോള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് കൊഴുപ്പുള്ള ഭക്ഷണ രീതികൊണ്ടും.. വ്യായാമകുറവ് കൊണ്ടുമാണെന്നാണ് മെഡിക്കല്‍ വിദഗ്ദര്‍ പറയുന്നത്... അത് കൊണ്ടല്ല.. എന്ന്....ഞങ്ങള്‍ പ്രവാസികള്‍ ജീവിതം കൊണ്ട് സമര്‍ഥിക്കുകയാണ്.... ഉണക്ക കുമ്പൂസിലും.. കടുംചായയിലും.... എവിടെയാണ് കൊസ്‌ട്രോള്‍...ചാപ്പാത്തിയിലും....പരിപ്പിലും എവിടെയാണ് കൊളസ്‌ട്രോള്‍ 12 മണിക്കൂര്‍ പൊരിവെയിലില്‍ ഒലിച്ചിറങ്ങുന്ന വിയര്‍പ്പില്‍ തളര്‍ന്ന്‌പോകാന്‍...ഒരാള്‍ എത്രകാതം നടക്കണം. അതി കഠിനമായി ജോലി ചെയ്യുന്ന ഒരു ശരാശരി തൊഴിലാളിയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കണം അവരുടെ ഭക്ഷണ രീതി ശ്രദ്ധിക്കണം.. അവര്‍ക്കുമുണ്ട് കൊളസ്‌ട്രോള്‍...പ്രഷര്‍......ഷുഗര്‍...ഇത് ഇവിടെ മാത്രം കാണുന്ന പ്രതിഭാസമാവുമൊ...?.
പറയുമ്പോള്‍ ഗള്‍ഫില്‍ ഒരു പാട് ഫാസ്റ്റ് ഫുഡ് കമ്പനികളുണ്ട്..ശരാശരിക്കാരന്‍ പിസയും ബര്‍ഗറും കെ.എഫ്.സിയും മക് ഡൊണാഡ്‌സുമൊന്നും ആഹാര ശീലമാക്കുന്നില്ല. ആഗ്രഹിമില്ലാഞ്ഞിട്ടല്ല. കാശില്ലാഞ്ഞിട്ടാണ് എന്നിട്ടും...രോഗം പിടിപെടുന്നത് എന്ത് കൊണ്ടാണ്.
പഠനങ്ങള്‍ നടത്തേണ്ടവര്‍ മിഡില്‍ ക്ലാസ്സുകാരെ മാത്രം ശ്രദ്ധിക്കുന്നു. താഴെക്കിടയിലുള്ള വരെ പഠന വിഷയമാക്കുന്നില്ല.
പ്രവാസികളുടെ തിരിച്ച് പോക്കില്‍ ആശങ്കപ്പെടുന്നവര്‍ ശാരീരീക അസ്വസ്ഥതകള്‍ മനസ്സിനെയും ശരീരത്തെയും ബാധിച്ചവരാണ്...ഇവരൊന്നും...ഭക്ഷണ രീതികൊണ്ടൊ...വ്യായാമ കുറവു കൊണ്ടൊ....രോഗം ഏറ്റുവാങ്ങിയവരല്ല. മറിച്ച് കൃത്യമായ ഭക്ഷണ സമയമൊ... പോഷണമുള്ള ഭക്ഷണ ക്രമീകരണമോ... പ്രതീകൂല സാഹചര്യങ്ങള്‍ക്കനുസൃതമായ ഭക്ഷണ രീതികളൊ അവലംബിക്കാന്‍ കഴിയാത്തവരാണ്.. സാഹചര്യങ്ങളുടെ ദുരവസ്ഥകൊണ്ട് ചിട്ടകള്‍ തെറ്റിയവരാണ്.... റൂമില്‍ ഭക്ഷണം വെച്ചുണ്ടാക്കാന്‍ കഴിയാത്തതും ഹോട്ടല്‍ ഭക്ഷണത്തിന്റെ 'രുചി:' അറിഞ്ഞവരും ഇതില്‍പ്പെടും.
ഹോട്ടലുകാരുടെ ഭക്ഷണവില ഗള്‍ഫ് മേഖലകളില്‍ അനുദിനം വര്‍ദ്ധിച്ചപ്പോള്‍ ശമ്പളം ഭക്ഷണത്തിനും റൂമിനും തികയാതെ വന്നു.
ഇതിനിടയിലാണ് ഗള്‍ഫില്‍ സുലഭമായി ലഭിച്ച് കൊണ്ടിരുന്ന ' മൊട്ടചാവലും' 'സരിക് ചാവലും' ഇന്ന് പല ഹോട്ടലുകാരും നിര്‍ത്തലാക്കി...ഒരു ചോറും നാല്തരം കറിയും വിളമ്പി കിട്ടുന്നതിനേക്കാള്‍ ഇരട്ടിതുക കിട്ടും ബിരിയാണിയും, സാന്റ്‌വിച്ചും, ബര്‍ഗറും എന്നതിലേക്ക് മാറി കഴിഞ്ഞു. ഹോട്ടലിന്റെ രൂപവും ഭാവവും കഴിഞ്ഞു. ഹോട്ടലിന്റെ രൂപവും ഭാവവും മാറ്റി അറബിക്ക് സ്‌റ്റൈയിലേക്കും, ചൈനീസ് സ്‌റ്റെയിലേക്കും ഫാസ്റ്റ് ഫുഡ് മേഖലയിലേക്കും മാറി....മലയാളികള്‍ സ്വന്തം പോലെ കരുതിയിരുന്ന പല ഭക്ഷണവും ഇന്ന് ഹോട്ടലുകള്‍ ഉപേക്ഷിച്ചു... പ്രവാസികളുടെ കുടിയേറ്റ കാലത്ത് ആശയും ആശ്രയവുമായിരുന്ന പല 'മക്കാനി' കളും പുതു തലമുറയുടെ ഫുഡിലേക്ക് ചുവട് മാറ്റി കഴിഞ്ഞു.
തൂശനിലയില്‍ വിളമ്പിയ ചോറും കറികളും പ്രവാസികള്‍ക്ക് സ്വപ്നം മാത്രമാകുന്ന കാലം വിദൂരമല്ല എല്ലാം നഷ്ടപ്പെടുന്നു.. അല്ലെങ്കില്‍ നഷ്ടപ്പെടുന്നതിന്റെ ആദ്യത്തെ ഇര പ്രവാസികള്‍ തന്നെയാണല്ലൊ...
സ്‌ക്കൂളിന്റെ മുറ്റത്ത്.... പാടവരമ്പില്‍...ഇടവഴിയിലെ വളവില്‍....നാം കണ്ടുമുട്ടിയതെല്ലാം മറക്കേണ്ടിവന്ന പ്രവാസികള്‍.... കൊച്ചിന്റെ വളര്‍ച്ച, കെഞ്ചല്‍, കരച്ചില്‍ ചെറുസംസാരം..ചിരി... ഇതൊന്നും കാണാത്തവര്‍ അമ്മയുടെ, അച്ഛന്റെ സഹോദരിമാരുടെ....കൂട്ടുകാരുടെ .. കൂട്ടുകാരികളുടെ വിരഹം നെഞ്ചിലേറ്റു വാങ്ങിയവര്‍...എല്ലാം നഷ്ടപ്പെട്ടവര്‍...തിരസ്‌ക്കരിക്കപ്പെട്ടവര്‍.
ഒന്നുകൂടിപറയാം പത്ത് മുപ്പത് കൊല്ലം നാട്ടില്‍ ജീവിച്ചിട്ടും ഒരു പ്രവാസിയുടെ വ്യക്തിത്വം നഷ്ടപ്പെടുന്നത് നാം അറിയുനില്ല.... നമ്മുടെ പേരില്‍ അറിയാന്‍.... നമ്മുടെ തറവാട് പേര് ചേര്‍ത്ത് പറയാന്‍ നമുക്ക് ആരും....അവിടെ ഇല്ല. സുനിലിന്റെ അച്ഛനായും, മുനീറിന്റെ ബാപ്പയായും.. നാം പ്രവാസികള്‍ മാറ്റപ്പെടുകയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ