ഏറെ കാലത്തിന്‍ ശേഷം ഞാന്‍ നാട്ടില്‍ പോയപ്പോള്‍ ഒരു സുഹൃത്തിനെ കാണുവാന്‍ കണ്ണുര് വരെ പോകുകയാണ് ഒരു റയില്‍വേ ഗെയിറ്റ് എതിയപോള് ട്രെയിന് കടന്നുപോകുന്നതിനായി ഗെയിറ്റ് പൂട്ടിയിരിക്കുന്നു ഞാന്‍ വണ്ടി ഒരു സൈഡില്‍ നിര്‍ത്തി കാറിന്‍റെ സൈഡ് വിന്റ്റോ തുറന്ന് മുഖം വെളിയിലേക്ക് പിടിച്ചു ആ പഴയ കുട്ടിക്കാലത്തിന്‍റെ ഓര്‍മ്മകള്‍ ഓര്‍ത്ത് ഇരിക്കുകയാണ്
. പെട്ടെന്നാണ് എതിര്‍ ദിശയിലെ കാറില്‍ പരിചയമുള്ള ഒരു മുഖം കണ്ടത്.പക്ഷേ ആളെ പെട്ടെന്നങ്ങ് മനസ്സിലായില കുറച്ച് നേരം കൂടി നോക്കി.അവളും എന്നെ തന്നെ നോക്കുന്നുണ്ട്.കുറച്ച് നേരമെടുത്തു അത് റെഹനാസ് ആണെന്ന് മനസ്സിലാക്കാന്‍.
ശ്ശോ..!! എന്തേ ഞാന്‍ ആ മുഖം മറന്ന് പോയി.ഒരുപാട് തിരിക്കിനിടയില്‍ നിന്നേയും മറന്ന് പോയോ?ഹേയ് അതല്ല അവള്‍ ഒരുപാട് മാറിയിരിക്കുന്നു. എന്നെ ഒരുപാട് ആകര്‍ഷിച്ച കണ്ണിലെ തിളക്കം ഇന്നില്ല.എന്നെ ഒരുപാട് കൊതിപ്പിച്ച ആ ചുണ്ടിലെ ചിരി മാഞ്ഞ് പോയിരിക്കുന്നു.ഞാന്‍ അന്ന് കണ്ട ആ സുന്ദരിക്കൊച്ചേ അല്ല ഇന്ന്. ഞാന്‍ കാറില്‍ നിന്നിറങ്ങി അവളുടെ അടുത്ത് ചെന്നു ഞാന്‍ വരുന്നത് കണ്ടു അവളും കാറില്‍ നിന്നിറങ്ങി.
പതിനാലു വര്‍ഷം മുന്‍പാണ് അവസാനം കണ്ടത്. ഞാന്‍ ചോതിച്ചു “നിനക്കോര്‍മ്മയുണ്ടോ ആ കാലമൊക്കെ” അവള് പറഞ്ഞു “ജീവിതത്തിലെ ആദ്യ പ്രണയം ആരും മറക്കില്ലെന്ന്” എന്‍റെ ജീവിതത്തില്‍ പ്രണയം എന്ന് പറയാന്‍ ആകെ ഒന്നേ ഉണ്ടായിരുന്നുള്ളൂ അത് കൊണ്ടാണോ എന്നറിയില്ല ഞാന്‍ ഇന്നും ഓര്‍ക്കുന്നു എല്ലാം.നഷ്ടപ്പെടുമ്പോളാണ്‍ നാം സ്നേഹത്തിന്‍റെ വില അറിയുന്നത് എന്ന് പറയാറുണ്ട് ചിലപ്പോള്‍ അങ്ങനെ ആവാം.
ഗള്‍ഫില്‍ പോയി സമ്പാദിക്കണമെന്ന് ഒരിക്കലും ഞാന്‍ ആശിച്ചില്ല നിനക്ക് വെണ്ടി മാത്രമായിരുന്നു അന്ന് ഗള്‍ഫില്‍ പോകാന്‍ കാരണം .
നിന്നെ സംരക്ഷിക്കാനുള്ള കെൽപ്പുണ്ടെന്ന് തോന്നിത്തുടങ്ങിയത് മുതല്‍ ഞാന്‍ നിന്നെ തിരയുകയായിരുന്നു.
ഒടുവില്‍ നിന്‍റെ ഒരു സുഹൃത്ത് വഴി നിന്‍റെ ഫോണ് നമ്പര് കിട്ടി ഞാന് ഫോണ് വിളിച്ചപ്പോള്‍ നിനക്ക് പറയാനുണ്ടായിരുന്നത് ഒരു പുതു ജീവിതം തുടങ്ങുന്നതിന്‍റെ വിശേഷങ്ങളായിരുന്നു
കല്യാണത്തിന് ക്ഷണിക്കാമെന്ന് പറഞ്ഞിട്ട് വിളിക്കാന്‍ മറന്ന് പോയോ അതോ മനപൂര്‍വ്വം നീ എന്നെ വിളിക്കാതെ ഇരുന്നതോ ? എന്തായാലും ഞാന്‍ അന്നേ മനസ്സ് കൊണ്ട് എല്ലാ നന്മകളും നേര്‍ന്നതാണ്. കുറെ നാളുകള്‍ക്ക് ശേഷമാണ് നിന്‍റെ കാര്യങ്ങള്‍ അറിഞ്ഞത്. പക്ഷേ എന്താണ് നിന്‍റെ ജീവിതത്തില്‍ സംഭവിച്ചത്. ഒരുപാട് പ്രശ്നങ്ങളാണെന്ന്. ഞാന്‍ അറിഞ്ഞു . നീ ആഗ്രഹിച്ചത് പോലെ നിന്നെ റാണിയെ പോലെ വാഴിക്കാന്‍ കഴിവുള്ള ഒരു ഭര്‍ത്താവിനെ കിട്ടിയപ്പോള്‍ അവന് നിന്നെ മതിവരുവോളം സ്നേഹിക്കാന്‍ കഴിയുമോ എന്ന് നീ അന്വേഷിച്ചില്ലായിരുന്നോ?
ട്രെയിന് കടന്ന് പോയി റോഡിലെ തിരക്ക് എല്ലാം കുറഞ്ഞതും അവള്‍ എനോടു പറഞ്ഞു ഞാന്‍ ഒരു മരണ വിട്ടില് പോകുന്ന വഴിയ നമുക്കിനിയും കണ്ട് മുട്ടാം. കലങ്ങിത്തുടങ്ങിയ നിന്‍റെ കണ്ണുകള് ഇനിയെങ്കിലും പ്രകാശിക്കട്ടെ,
നിന്‍റെ ചുണ്ടുകളില്‍ ആ പഴയ കുസൃതിച്ചിരി കളിയാടട്ടെ. എന്ന പ്രാര്‍ത്ഥനകള്‍ മത്രമേ ഇന്ന് നിനക്ക് നല്‍കാന്‍ എന്‍റെ പക്കലുള്ളു. ജീവിതത്തിന്‍റെ രണ്ട് ദിശകളിലേക്ക് നമ്മള്‍ നീങ്ങി തുടങ്ങി.അകന്ന് തുടങ്ങിയപ്പോള്‍ അവള്‍ ഒന്ന് തിരിഞ്ഞ് നോക്കി.ആ കണ്ണുകള്‍ എന്തായിരുന്നു പറയാന്‍ കൊതിച്ചിരുന്നത്.എന്തിനായിരുന്നു ആ കണ്ണുകള്‍ നിറഞ്ഞിരുന്നത്..??
എന്നെങ്കിലും നീ ഇത് വായിക്കാനിടയായാല്‍ അന്ന് നീ അറിയുക ഞാന്‍ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നെന്ന്.
മറക്കില്ല റെഹനാസ് നിനെ ഒരിക്കലൂം മറക്കില്ല…………………………
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ