തിങ്കളാഴ്ച, സെപ്റ്റംബർ 19, 2011
പ്രവാസിയുടെ വസന്തകാലം.............
ഒറ്റപെട്ടൂന്നൊരു തോന്നല്‍ ഇപ്പോഴും മനസിനെ അലട്ടുന്നില്ല, എനിയ്ക്കൊരു ലക്ഷ്യമുണ്ട് എനിക്ക് മാത്രമല്ല എന്നെപോലെയുള്ള ലക്ഷകണക്കിന് പ്രവാസികളുടെ ലക്ഷ്യമാണ് അത്.ഒരു ദിവസമെങ്കില്‍ ഒരു ദിവസം നേരത്തെ ഈ ദുരിതം വിട്ടു നാട്ടിലെത്തണം. മാനസികമായ ഒരു തളര്‍ച്ച അതാണ് പ്രവാസിയുടെ സുപ്രധാന രോഗം. ഈ തളര്‍ച്ചയില്‍ നിന്ന് ഒരുയിര്ത്തെഴുന്നെല്പ് ആവശ്യമാണോ? അതുപോലും അറിയില്ല എനിക്ക്. ഇന്ന് ഞാന്‍ ഒരിക്കലും സ്വപ്നം കാണാത്ത ഒരു ലോകത്താണ്. പണം കായ്ക്കുന്ന ഈന്തപ്പനതോട്ടങ്ങലുന്ടെന്നു എന്റെ നാട്ടുകാര്‍ സ്വപ്നം കാണുന്ന ആ ലോകത്ത്,ഈ ദുരവസ്ഥയുടെ കൊടും ചൂടില്‍ അവര്‍ക്ക് പകരം ഞാനിവിടെ. പണത്തെ സ്നേഹിക്കുന്ന കുടുംബത്തേക്കാള്‍ സ്നേഹത്തിനും സത്യത്തിനും സ്വന്തം ജീവനേക്കാള്‍ വില കല്പിക്കുന്ന വിരളിലെന്നാവുന്ന സുഹൃത്തുക്കള്‍, പിന്നെ സ്വന്തമായ ഒരു ജീവിതരീതി അതുമാത്രമാണ് ഒരു വ്യക്തി എന്ന നിലയില്‍ ഇവിടെയുള്ള നേട്ടം. ഉരുകുന്ന ഉഷ്ണത്തിലും നാട്ടിലെ പച്ചപുതപ്പിക്കുന്ന ഓര്‍മ്മകള്‍ മനസിന് തണലേകുന്നു. എന്നെ പ്രതീക്ഷിച്ചു കഴിയുന്ന ഒരു ചെറിയ കുടുംബമല്ല ഒരു വലിയ സമൂഹം തന്നെയുണ്ട്. അവരിലൊരാള്‍ പോലും നിരാശനകരുത് എന്ന് ജീവിതം ബലികൊടുത്ത ഓരോ പ്രവാസിയുടെയും നിര്‍ബന്ധമാണ്. എന്തായാലും ഈ രണ്ടു വര്‍ഷത്തേക്ക് ഞാന്‍ എന്നെ ലോണ്‍ തന്നു സഹായിച്ച ബാങ്കിനോടും പണം തന്നു സഹായിച്ച സുഹൃത്തുക്കളോടും കൂറുകാട്ടാന്‍ ബാധ്യസ്ഥനാണ്. ഇക്കാലത്തിനിടയില്‍ എന്റെ കുടുംബം പണമോഴിച്ചു മറ്റൊന്നും പ്രതീക്ഷിക്കണ്ട. അത് കഴിഞ്ഞാല്‍ പിന്നെ ചെറിയൊരു അവധിക്കാലം. തിരിച്ചിങ്ങോട്ട് വരുമ്പോള്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഷെഡ്യൂള്‍ തന്നിട്ടേ എന്റെ വിയോഗത്തെ വരവേല്ക്കൂ. വീണ്ടും കൂട്ടിക്കിഴിച്ചു നോക്കുമ്പോള്‍ ഫുഡ് അല്ലവന്‍സ് കഴിച്ചു ഒരു ചില്ലിക്കാശുപോലും കയ്യിലുണ്ടാവില്ല. ഫുഡ് അല്ലവന്‍സ് പോലും അഡ്ജസ്റ്റ് ചെയ്തു നാട്ടിലേക്കു പണമയക്കുന്നവരാണ് ഞങ്ങളില്‍ പലരും. ഒരുകണക്കിന് പറഞ്ഞാല്‍ രണ്ടോ മൂന്നോ വര്‍ഷത്തേക്ക് ജോലി ഉടമ്പടിയില്‍ ഇവിടെ ഒപ്പിടുന്ന ഓരോ പ്രവാസിയും അതിന്റെ ഇരട്ടി വര്‍ഷത്തേക്കുള്ള ബാധ്യതയുടെ ഉടമ്പടി നാട്ടില്‍ എല്ലാവരുടെയും മുന്പില് വച്ച് സ്വയം സാക്ഷ്യപെടുത്തിയതിനു ശേഷമാണ് ഈ ഗള്‍ഫ് ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നത്. ജീവിതത്തില്‍ ഇനി അധികമൊന്നുമില്ലെങ്കിലും പ്രതീക്ഷയുടെ ഒരു നീരുറവ അന്തരംഗത്തില്‍ എവിടെയോ തുടിക്കുന്നു.ഒടുവില്‍ മുഖത്ത് പുഞ്ചിരിയും തലയില്‍ മുടിയും നഷ്ടപ്പെട്ട ഒരു കാലം മറ്റേതു പ്രവസിയേയും പോലെ എനിക്കും വന്നുചേരും അവിടെ തുടങ്ങുന്നു പ്രവാസിയുടെ വസന്തകാലം.................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)