എന്റെ സ്കൂള്‍ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഒരു സംഭവം
ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. അന്ന് അസംബ്ലി ഉണ്ടാരുന്നു സ്കൂളില്‍. യൂണിഫോം ഒക്കെ ഇട്ടു നല്ല കുട്ടപ്പനും കുട്ടപ്പത്തികളും ആയി വേണം ഇഷ്ക്കോളില്‍ ചെല്ലാന്‍.
ഞാനും ചെന്നു. അസംബ്ലി എന്ന് പറഞ്ഞാല്‍ എല്ലാര്‍ക്കും ഒരു ഭയങ്കര സംഭവം നടക്കുന്ന പോലെ ആണ്.
ഹെഡ് മാഷിന്റെ വായില്‍ നിന്നും എന്തെല്ലാം ആണ് ഉതിര്‍ന്നു വീഴുന്നത് എന്ന് നോക്കിക്കൊണ്ടു എല്ലാരും വാ പൊളിച്ചു നിക്കും. ചിലരുടെ എല്ലാം വായില്‍ ഈച്ച പോവുകേം ചെയ്യും ഞാന്‍ കാര്യത്തിലേക്ക് വരാം. അസംബ്ലി തുടങ്ങി. എല്ലാരും നല്ല സ്റ്റൈലില്‍ വരിയൊപ്പിച്ചു കുന്തം വിഴുങ്ങിയ പോലെ നിക്കുകയാണ്. ഈയുള്ളവനും കൂട്ടത്തിലുണ്ട്. നല്ല വെയില്‍. ആദ്യം പ്രാര്‍ത്ഥനയാണ്. അത് കഴിഞ്ഞു ഹെഡ് മാസ്റ്റര്‍ മുന്‍പിലേക്ക് വന്നു.. മൂപ്പര്‍ പ്രസങ്ങം തുടങ്ങി. പ്രിയപ്പെട്ട എന്റെ വിദ്യാര്‍ത്ഥികളെ നിങ്ങളുടെ ശ്രദ്ധയിലേക്കായി ഒരു കാര്യം പറയാനാണ് ഈ അസംബ്ലി വിളിച്ചിരിക്കുന്നത്.
ഇത്രയും ആയപ്പോഴേക്കും എന്റെ പിന്നില്‍ നിന്നും ഒരു ചെറിയ സപ്പ്തം.
ഞാന്‍ പതിയെ തിരിഞ്ഞു നോക്കി. ക്ലാസ്സിലെ കൂതറ ആയ സജിത്ത് ആണ് ശബ്ദം ഉണ്ടാക്കിയത്. ഒന്നും കൂടി ശ്രദ്ധിച്ചപ്പോള്‍ മനസിലായി. അവന്‍ ചിരിക്കുകയാണ്. ഞാന്‍ പതിയെ അവനോടു എന്താ കാര്യമെന്ന് ആങ്ങ്യ ഭാഷയില്‍ ചോദിച്ചു. ദൈവാധീനത്താല്‍ ആ ഭാഷ എനിക്ക് അറിയാമായിരുന്നു. അവന്‍ മറുപടി പറയാതെ ചിരിക്കുകയാണ്.
അവന്റെ ചിരി കണ്ടു കാര്യം ഗുരുതരമാണെന്ന് എനിക്ക് തോന്നി. ഇനി ഈ പണ്ടാരക്കാലന്‍ എന്നെ കളിയാക്കിയാണോ ദൈവമേ ചിരിക്കുന്നത് ?. പതിയെ ചുറ്റും കണ്ണോടിച്ചപ്പോള്‍ എല്ലാരുടെയും മുഖത്ത് ഒരു ഗൂഡ സ്മിതം കണ്ടു. എന്റെ തൊട്ടടുത്ത വരിയില്‍ നിക്കുന്ന ഹര്‍ഷ യോട് ഞാന്‍ ചോദിച്ചു. എന്താടീ കാര്യം ? എന്താ എല്ലാരും ഇളിക്കുന്നത്? മാഷിനെ നോക്കെടാ .. അവള്‍ പതിയെ എന്നാല്‍ കനത്തില്‍ എന്നോട് ആജ്ഞാപിച്ചു. ഞാന്‍ സൂക്ഷിച്ചു നോക്കി. ദൈവമേ.......................................
മാഷ് സിപ്പ് ഇട്ടിട്ടില്ല. . എനിക്ക് അങ്ങ് ചിരി പൊട്ടി. ഞാന്‍ ഒറ്റച്ചിരി. പൊട്ടിച്ചിരി.. കൊലച്ചിരി... എല്ലാരും എന്നെ മിഴിച്ചു നോക്കി. അതാ ഹെഡ് മാഷ് എന്നെ വിളിക്കുന്നു. എന്റെ കാലു കുഴയാന്‍ തുടങ്ങി. ഞാന്‍ പതിയെ മാഷിന്റെ അടുത്തേക്ക് നടന്നു. മാഷ് എന്നോട് ചോദിച്ചു.. എന്താടാ ഇത്ര ഇലിക്കാന്‍? ഇവിടെ ആരേലും തുണി ഉടുക്കാതെ നിക്കുന്നുണ്ടോ? ദൈവമേ.... സത്യം... പക്ഷെ ഞാന്‍ ഒന്നും പറഞ്ഞില്ല. പറയെടാ .. അല്ലെങ്കില്‍ ഞാന്‍ ചൂരല്‍ എടുക്കും. അത് കെട്ടാതെ എന്റെ സകലമാന നാടി ഞരമ്പുകളും കുഴഞ്ഞു. പറഞ്ഞാലും കിട്ടും അടി, പറഞ്ഞില്ലെന്കിലും കിട്ടും . എങ്കില്‍ പിന്നെ പറഞ്ഞിട്ട് കിട്ടട്ടെ. "മാഷെ.............. മാഷ് സിപ്പ് ഇട്ടിട്ടില്ല ..............." ഡിം ......................
രണ്ടു ആഴ്ച.... ഹെഡ് മാഷിനെ കാണാന്‍ കുട്ടികള്‍ പണിക്കരുടെ അടുത്ത് പോയി മഷിനോട്ടം വരെ ചെയ്തു നോക്കി എന്നത് അറിയപ്പെടാത്ത രഹസ്യം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ