ബുധനാഴ്‌ച, സെപ്റ്റംബർ 26, 2012

'ഇന്നസെന്റ്സ് ഓഫ് മുസ്ലിം'

അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയെ രൂക്ഷമായ രൂപത്തില്‍ വിമര്‍ശിച്ചുകൊണ്ട് ഇസ്രായേല്‍ വംശജനായ അമേരിക്കക്കാരന്‍ സാം ബസില്‍ നിര്‍മിച്ച 'ഇന്നസെന്റ്സ് ഓഫ് മുസ്ലിംസ്' എന്ന സിനിമ ലോകമാകമാനം പ്രധിഷേധത്തിനും വ്യാപകമായ അക്രമങ്ങള്‍ക്കും നിമിത്തമായിക്കൊണ്ടിരിക്കുകയാണ്. ലിബിയയില്‍ പ്രതിഷേധക്കാരുടെ അക്രമണത്തില്‍ അമേരിക്കന്‍ അംബാസിഡര്‍ ക്രിസ്റഫര്‍ സ്റീവന്‍സടക്കം നാല് പേര്‍ കൊല്ലപ്പെടുകയും യമനിലും ഈജിപ്തിലും യു.എസ് എംബസി തകര്‍ക്കപ്പെടുകയും ബംഗ്ളാദേഷ്, ടുണീഷ്യ, സുഡാന്‍, മൊറോക്കൊ, എന്നിവടങ്ങളിലെ അമേരിക്കന്‍ എംബസികള്‍ക്ക് നേരെ അക്രമണമുണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ ലോകവ്യാപകമായ മതധ്രുവീകരണമാണ് സംഭവിക്കാന്‍ പോകുന്നത്. പണ്ട് ഡെന്മാര്‍ക്കില്‍ മുഹമ്മദ് നബിയെ അവഹേളിച്ച് വളരെ മോശമായ വിധത്തില്‍ കാര്‍ട്ടൂണ്‍ വരക്കുകയും ലോകമുസ്ലിംകള്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ഒരു വേള സക്രിയമായ പ്രതിഷേധങ്ങളില്‍ നിന്ന് മാറി സായുധമായ തരത്തിലേക്ക് അധഃപതിക്കുകയും ചെയ്തതിനേക്കാളേറെ ഭീഷണമായ തരത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.


അതേസമയം 2000 വര്‍ഷം പഴക്കമുള്ള 'ഡെസേര്‍ട്ട് വാരിയര്‍' എന്ന അറബിക്കഥ ചിത്രീകരിക്കാനാണ് തന്നെ ക്ഷണിച്ചതെന്നും അതിലെ മുഹമ്മദ് എന്ന് അഭിസംബോധന ചെയ്യുന്ന ഭാഗങ്ങളെല്ലാം താന്‍ ജോര്‍ജ്ജ് എന്ന് ഉച്ചരിച്ചതിനെ മാറ്റിയതാണെന്നും വെളിപ്പെടുത്തിക്കൊണ്ട് സിനിമയിലെ നടി സിന്‍ഡി ലീ ഗാര്‍ഷ്യ പ്രത്യക്ഷപ്പെട്ടത് ഇത് കൃത്യമായ ഗൂഢാലോചയുടെ ഭാഗമായാണ് നിര്‍മിച്ചത് എന്നതിന്റെ വ്യക്തമായ തെളിവാണ്. കേവലം ചില സ്റുഡിയോ വര്‍ക്കുകളും ചുരുങ്ങിയ ലൊക്കേഷനുകളും മാത്രം ഉപയോഗിച്ച് നിര്‍മിച്ചതാണ് ഈ ചിതത്തിന്റെ കഥാബീജമെന്നത് പിന്‍വലിക്കുന്നതിന്റെ മുമ്പുള്ള യൂ ട്യൂബ് ദൃശ്യങ്ങള്‍ കണ്ടാലറിയാം. എന്നാല്‍ ഒരാളെ എത്രത്തോളം ഇകഴ്ത്താനും മോശമായ രീതിയില്‍ ചിത്രീകരിക്കാഎന്നാല്‍ ഒരാളെ എത്രത്തോളം ഇകഴ്ത്താനം മോശമായ രീതിയില്‍ ചിത്രീകരിക്കനം കഴിയുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങള്‍ കൂടിയാണ് സിനിമയിലെ നബിയെ പരിചയപ്പെടുത്തുന്ന ഭാഗങ്ങള്‍.നം കഴിയുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങള്‍ കൂടിയാണ് സിനിമയിലെ നബിയെ പരിചയപ്പെടുത്തുന്ന ഭാഗങ്ങള്‍.

പ്രവാചകനെ വിമര്‍ശിക്കുകയും ഭല്‍സിക്കുകയും ചെയ്യുന്ന നടപടിക്ക് പ്രവാചകനിയോഗത്തോളം തന്നെ പഴക്കമുണ്ട്. പ്രവാചകന്റെ ബന്ധുജനങ്ങളടക്കമുള്ളവരില്‍ നിന്നാണ് അദ്ദേഹത്തിന് ആദ്യമായി പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത്. അസഹ്യമായ ഈ പീഡനങ്ങളില്‍ നിന്ന് രക്ഷതേടി മദീനയിലേക്ക് പലായനം ചെയ്ത് ദൈവനിയമപ്രകാരം സാമൂഹികജീവിതം നയിക്കുമ്പോഴും, പുറമെ മിത്രഭാവം നടിച്ച് ഉള്ളില്‍ പുകഞ്ഞു കത്തുന്ന പകയുമായി ജീവിച്ചിരുന്ന ക്രൈസ്തവ-ജൂത ഗോത്രങ്ങളും കപടവിശ്വാസികളും തിരുനബിക്ക് കടുത്ത പ്രയാസങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. ജീവിതാന്ത്യം വരെ ഒളിഞ്ഞും തെളിഞ്ഞും ശത്രുക്കളുടെ പരിഹാസങ്ങള്‍ക്കും കുതന്ത്രങ്ങള്‍ക്കും നിരവധി തവണ ഇരയാകേണ്ടി വന്നിട്ടുണ്ട് പ്രവാചകന്.

പ്രവാചക വിയോഗത്തിന് ശേഷം ഇസ്ലാമികാദര്‍ശം സമീപ പ്രദേശങ്ങളിലേക്ക് കടന്നതോടെ പ്രതിഷേധത്തിന് പുതിയ രൂപവും ഭാവവും കൈവന്നു. നബിയുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന വറഖത്ത് ബ്നു നൌഫലിലൂടെ ബുഹൈറ എന്ന ക്രൈസ്തവ പണ്ഡിതന്‍ തയ്യാറാക്കിയ വചനങ്ങളാണ് ഖുര്‍ആന്‍ എന്നായിരുന്നു അക്കാലങ്ങളിലെ പ്രധാന ആരോപണം. ഖുര്‍ആന്‍ മുന്‍ വേദങ്ങളുടെ പകര്‍പ്പാണെന്ന വാദം ജൂതക്രൈസ്തവര്‍ ഏറ്റുപിടിക്കുകയും ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ആധുനിക കാലഘട്ടത്തിലെ പ്രവാചകവിമര്‍ശനങ്ങള്‍ക്ക് ആദര്‍ശതാല്‍പര്യങ്ങള്‍ക്കപ്പുറം രാഷ്ട്രീയവും സാമ്പത്തികവുമായ നിരവധി മാനങ്ങള്‍ കണ്ടെത്താന്‍ കഴിയും. മുഹമ്മദ് നബിയിലൂടെ അവതീര്‍ണമായ ആദര്‍ശസംഹിത തങ്ങളുടെ ഉപഭോഗ താല്‍പര്യങ്ങള്‍ക്കു വിഘാതമാകുമെന്നു കണ്ട പാശ്ചാത്യവിമര്‍ശകരാണ് ഇതിന്റെ മുഖ്യധാരയില്‍ വര്‍ത്തിച്ചത്. കുരിശുയുദ്ധമടക്കമുള്ള പല ഇസ്ലാമികാധിനിവേശങ്ങള്‍ക്കും അന്തര്‍ധാരയായി വര്‍ത്തിച്ചത് ഈയൊരു ദുഷ്ടചിന്തയാണെന്ന് കാണാന്‍ കഴിയും.

കായികമായുള്ള അക്രമങ്ങളിലൂടെ മാത്രമല്ല, മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി ബുദ്ധിയേയും ചിന്തകളേയും മരവിപ്പിച്ചു നിര്‍ത്തി ഇസ്ലാമികാശയങ്ങളെ തകര്‍ക്കാനും പാശ്ചാത്യര്‍ ധൃഷ്ടരായി. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന നിരവധി ഗ്രന്ഥങ്ങളായിരുന്നു വിമര്‍ശനത്തിനായി തെരഞ്ഞെടുത്ത പ്രധാന ആയുധം. കുരിശുയുദ്ധ പശ്ചാത്തലത്തില്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ ലാറ്റിന്‍ ഭാഷയില്‍ പുറത്തിറക്കിയ ഖുര്‍ആനിന്റെ വികല പരിഭാഷയും അതോടനുബന്ധിച്ച് മുസ്ലിംകളുടേതെന്ന് തോന്നിപ്പിക്കുന്ന നിരവധി ചരിത്രഗ്രന്ഥങ്ങളുമായിരുന്നു ഏറ്റവും വലിയ ഇസ്ലാം വിരുദ്ധ നീക്കങ്ങള്‍. തുടര്‍ന്ന് പ്രത്യക്ഷമായും പരോക്ഷമായും ഇസ്ലാമികാദര്‍ശങ്ങളെ വളരെ മോശമായി ചിത്രീകരിക്കുന്ന നിരവധി ലേഖനങ്ങള്‍ പാശ്ചാത്യലോകത്ത് പിറവിയെടുത്തു. മധ്യകാല യൂറോപ്പിന്റെ സാംസ്കാരിക ചരിത്രത്തെ പരിചയപ്പെടുത്തുന്നതോടൊപ്പം ഇസ്ലാമിനെ കരിവാരിത്തേക്കുക കൂടി ചെയ്യുന്ന 'സോംഗ് ഓഫ് റൊണാള്‍ഡി'ലൂടെയും നബിയെ നരകത്തിന്റെ ഒമ്പതാം നിലയില്‍ ചിത്രീകരിക്കുന്ന 'ഡിവൈന്‍ കോമഡി'യിലൂടെയുമെല്ലാം ലക്ഷ്യം വെച്ചത് അഭൂതപൂര്‍വമായ ഇസ്ലാമിന്റെ വളര്‍ച്ചയെ തടയിടുക എന്നതു തന്നെയായിരുന്നു.

പുതിയ സഹസ്രാബ്ദത്തോടെ ഇസ്ലാം വിമര്‍ശനത്തിന്റെ സ്വഭാവത്തില്‍ സാരമായ മാറ്റം വന്നു. ഒരു ഭാഗത്ത് കോളിന്‍ മെയിനിന്റെ 'ദി ഡെഡ് ഹാന്റ് ഓഫ് ഇസ്ലാ'മിനെയും ഇബ്ന്‍ വര്‍റാക്കിന്റെ 'വൈ ഐ ആം നോട്ട് എ മുസ്ലിമി'നെയും പോലുള്ള ഗ്രന്ഥങ്ങളിലൂടെ ഇസ്ലാമികാദര്‍ശങ്ങളെ മോശമായി ചിത്രീകരിക്കുകയും അതേസമയം തന്നെ മറുഭാഗത്ത് ഹദീഥിന്റെ ആധികാരികതയെയും സീറാ ഗ്രന്ഥങ്ങളിലെയും തഫ്സീറുകളിലെയും അബദ്ധങ്ങളെയും കൂട്ടുപിടിച്ചുകൊണ്ട് വന്‍തോതിലുള്ള ഇസ്ലാം വിമര്‍ശനങ്ങള്‍ നടത്തുകയും ചെയ്യുന്ന രീതിയാണ് വിമര്‍ശകര്‍ സ്വീകരിച്ചുവന്നത്.

ഇസ്ലാമിക പ്രബോധന രംഗത്ത് അടുത്ത കാലത്തുണ്ടായ നവജാഗരണം ഇസ്ലാമികേതര ദര്‍ശനങ്ങളെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്. തങ്ങളുടെ ആദര്‍ശം, പരസ്പര സംവാദം നടത്തി ഇസ്ലാമിനോട് മാറ്റുരച്ച് നോക്കുവാന്‍ സാധിക്കില്ലെന്നും അത് മുഖേനെ ഗൌരവപരമായി വിഷയങ്ങളെ സമീപിക്കുന്നവര്‍ ഒടുവില്‍ ഇസ്ലാമിലേക്ക് എത്തിച്ചേരുകയാണ് ഉണ്ടാവുകയെന്നും മനസ്സിലാക്കിയ മതപുരോഹിതന്മാരാണ് മതരംഗം കലുഷിതമാക്കി അതിലൂടെ മതപരമായ സംവാദങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. 'ഇന്നസെന്റ്സ് ഓഫ് മുസ്ലിംസി'ന്റെ അണിയറയിലും മുമ്പ് ഖുര്‍ആന്‍ കത്തിക്കാന്‍ നേതൃത്വം നല്‍കിയ ക്രൈസ്തവ പുരോഹിതന്‍ ടെറി ജോണ്‍സന്റെ കൈകളുണ്ടെന്നതിന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

സമാധാനചിത്തരായ മതാനുയായികളെ പ്രകോപിതരാക്കി മതപ്രബോധനം നിര്‍ത്തിവെപ്പിക്കാനുള്ള ശ്രമം മുമ്പും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ തവണ നടന്നിട്ടുണ്ട്. ഭാരതത്തില്‍ തന്നെ ഇതിന് സമാനമായ നിരവധി സംഭവങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ട്. എന്നാല്‍ അത്തരം 'പ്രീ പ്ളാന്‍ഡ്' അജണ്ടകളുടെ കെണിയില്‍ വീഴാതെ പക്വമായ പ്രതികരിച്ച പാരമ്പര്യമാണ് ഭാരതത്തിലെ മുസ്ലിംകള്‍ക്കുള്ളത്. ചരിത്രത്തിന്റെ ഏതെങ്കിലും കാലത്ത് ഈ ചതിയെ തിരിച്ചറിയാതെ അതിലേക്ക് വൈകാരികമായി എടുത്തുചാടിയപ്പോഴെല്ലാം ഏറ്റവും ദുരന്തപൂര്‍ണമായ തിക്താനുഭവങ്ങളാണ് മുസ്ലിംകള്‍ നേരിട്ടത്. സ്വാതന്ത്രപൂര്‍വ ഭാരതത്തില്‍ മുഹമ്മദ് നബി(സ)യെ മോശമായി ചിത്രീകരിച്ച് 'രംഗീല റസൂല്‍' എന്ന പേരില്‍ പുസ്തകം രചിച്ച സ്വാമി ശ്രദ്ധാനന്ദയെ കൊന്നുകളഞ്ഞ ചില അവിവേകികളുടെ ജുഗുപ്സാവഹമായ പ്രവര്‍ത്തനം മൂലമുണ്ടായ പ്രതികരണം ഭാരതമുസ്ലിംകള്‍ക്ക് ഇന്നും ഞെട്ടലോടെ മാത്രമെ ഓര്‍ക്കാനാവൂ. അതില്‍ നിന്നും പാഠമുള്‍ക്കൊണ്ടെന്ന വിധം തുടര്‍ന്നുവന്ന സമാനപ്രശ്നങ്ങളിലെല്ലാം സമചിത്തതയോടു കൂടിയ പ്രതികരണങ്ങളാണ് ഇന്ത്യന്‍ മുസ്ലിംനേതൃത്വം നടത്തിപ്പോന്നിട്ടുള്ളത്. ഇതുകൊണ്ടൊക്കെത്തന്നെയാകണം ഭൂരിപക്ഷം വരുന്ന മുസ്ലിമേതര സാംസ്കാരിക പ്രവര്‍ത്തകരുടെയും സമാധാനകാംക്ഷികളുടെയുമെല്ലാം ഭാഗത്തുനിന്നു നാളിതുവരെ നിര്‍ലോഭമായ സഹായങ്ങളും സഹകരണങ്ങളും ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് കിട്ടിപ്പോന്നത്. ഒരു ഭാരതീയ മുസല്‍മാനെ സംബന്ധിച്ചിടത്തോളം അവന്റെ നിര്‍ബന്ധിതബാധ്യതയായ ഇസ്ലാമിക ദഅ്വത്ത് ഏറ്റവും സമാധാനപരവും അവക്രവുമായ രീതിയില്‍ നിര്‍വഹിച്ചുപോരാന്‍ തെല്ലൊന്നുമല്ല ഇത് സാഹചര്യമൊരുക്കിയത്.

കലുഷിതമായ സാഹചര്യങ്ങള്‍ സൃഷിടിച്ചേക്കാവുന്ന ഇത്തരം സംഭവങ്ങളില്‍ വൈകാരികമായി പ്രതികരിക്കാതെ പ്രവാചകന്റെ സംശുദ്ധമായ ജീവചരിത്രം തുറന്നുകാണിക്കുന്നതിനുള്ള പ്രഭാഷണങ്ങളും ലഘുലേഖ-സിഡി വിതരണങ്ങളും സ്ക്വാഡ് വര്‍ക്കുകളും സംഘടിപ്പിച്ച് ഏറ്റവും ഗുണപരമായ പ്രബോധന സാഹചര്യങ്ങളാണ് ഇസ്ലാമിക പ്രബോധിതര്‍ ഈ സമയങ്ങളില്‍ ചെയ്യേണ്ടത്. മുഹമ്മദ് നബിയെ നിന്ദ്യമായ രീതിയില്‍ പരിഹസിച്ച ഡെന്മാര്‍ക്ക് കാര്‍ട്ടൂണ്‍ പ്രദര്‍ശന സമയത്ത് നബിയെ കൃത്യമായി പരിചയപ്പെടുത്തുന്ന പുസ്തകം സൌജന്യമായി വിതരണം ചെയ്ത് ഡെന്മാര്‍ക്ക് മുസ്ലിംകള്‍ ഈ രംഗത്ത് മാതൃകയായിരുന്നു. എന്നാല്‍ മേല്‍പ്രവര്‍ത്തനങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന രീതിയില്‍, ധിഷണാപരമായി കാര്യങ്ങള്‍ ഗ്രഹിക്കുന്നവരുടെ നിഷ്പക്ഷതയുടെ അതിര്‍ത്തി മാറ്റിവരക്കുന്ന രീതിയിലായി മാറും ഇത്തരം വിഷയങ്ങളെ കായികമായി നേരിട്ടാല്‍ സംഭവിക്കുക. ജീവിതത്തിന്റെ സകല മേഖലകളിലും ദയാവായ്പും കാരുണ്യവും കൈക്കൊണ്ട പ്രവാചകന്റെ ആദര്‍ശത്തെ പരസ്യമായി വെല്ലുവിളിക്കലാണ് ഭരണകൂടങ്ങളുള്ള നാടുകളില്‍ സായുധമായി പ്രതികരിക്കലും നിരപരാധികളെ കൊന്നൊടുക്കലും. എതിരാളികളോട് ക്ഷമിയ്ക്കാനും ഏറ്റവും സൌമ്യമായ രീതിയില്‍ പ്രതികരിക്കാനുമാണ്, ലോകത്തിനു മുഴുവന്‍ കാരുണ്യമായിക്കൊണ്ട് കടന്നുവന്ന പ്രവാചകനോട് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നത്: "നീ ക്ഷമിക്കുക. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മാത്രമാണ് നിനക്ക് ക്ഷമിക്കാന്‍ കഴിയുന്നത്. അവരുടെ പേരില്‍ നീ വ്യസനിക്കരുത്. അവര്‍ കുതന്ത്രം പ്രയോഗിക്കുന്നതിനെപ്പറ്റി നീ മനഃക്ളേശത്തിലാവുകയും അരുത്. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു. സദ്വൃത്തരായിട്ടുള്ളവരോടൊപ്പവും.'' (ഖുര്‍ആന്‍ 16:127,128).

'ഇന്നസെന്റ്സ് ഓഫ് മുസ്ലിംസ്' പുറത്തിറങ്ങിയ ലോകക്രമത്തിനേക്കാള്‍ വളരെ മോശമായ ഒരു ജനസമൂഹത്തിനു മുന്നിലാണ് വിശുദ്ധഖുര്‍ആനിന്റെ മേല്‍വചനം അവതരിച്ചതെന്ന് ഓര്‍ക്കണം. അക്കാര്യം കൃത്യമായി സ്വജീവിതത്തില്‍ പകര്‍ത്തുകവഴി ഖുര്‍ആനിന്റെ പ്രായോഗിക മാതൃകയായി മാറി, പ്രവാചകന്‍. നിരന്തര പീഡനങ്ങള്‍ക്കൊടുവില്‍ സര്‍വ്വ പ്രതീക്ഷയുമായി ത്വാഇഫില്‍ അഭയം തേടിയേടത്തു നിന്ന് കൂക്കൂവിളിയും കല്ലേറുംകൊണ്ട് രക്തമൊഴുകുമ്പോഴും അവരുടെ നന്മക്കുവേണ്ടി പ്രാര്‍ഥിച്ച പ്രവാചകന്‍, നിരന്തരം ചപ്പുചവറുകള്‍ ശരീരത്തിലേക്ക് വലിച്ചെറിയുന്ന അയല്‍ക്കാരി രോഗിണിയായപ്പോള്‍ അവളെ അന്വേഷിക്കുകയും ചെന്ന് കണ്ട് പ്രാര്‍ഥിക്കുകയും ചെയ്ത പ്രവാചകന്‍, കഅ്ബയുടെ ഉള്‍വശം കാണാന്‍ അനുവാദം ചോദിച്ചതിന്റെ പേരില്‍ താക്കോല്‍ സൂക്ഷിപ്പുകാരനില്‍ നിന്ന് കാര്‍ക്കിച്ചു തുപ്പല്‍ ഏല്‍ക്കേണ്ടി വന്ന് അപമാനിതനായി മക്കാ വിജയവേളയില്‍ അതേ ഉഥ്മാനു ബ്നു ത്വല്‍ഹക്ക് കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പവകാശം തിരികെ നല്‍കിയ പ്രവാചകന്‍, ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയ ജൂതനേതാവായ സലാമു ബ്നു മിശ്കമിന്റെ ഭാര്യ സൈനബിന് നിരുപാധികം മാപ്പുനല്‍കിയ പ്രവാചകന്‍, ഉറങ്ങിക്കിടന്ന പ്രവാചകന്റെ നേരെ വാള്‍ ചൂണ്ടിയ ഗൌസ്ബ്നു ഹാരിഥിനെ പകരം വീട്ടാന്‍ കിട്ടിയ അവസരത്തില്‍ സമാധാനിപ്പിച്ചു വിട്ട പ്രവാചകന്‍, ഇസ്ലാം സ്വീകരിച്ച ശേഷം, പ്രവാചകനെ ദ്രോഹിച്ച മക്കക്കാര്‍ക്ക് ഭക്ഷ്യ ഉപരോധം ഏര്‍പ്പെടുത്തിയ സുമാമത്ത് ബ്നു ആഥാലിന് ധാന്യക്കടത്ത് തടഞ്ഞ് അവരെ ദ്രോഹിക്കരുതേയെന്ന് കത്തെഴുതിയ പ്രവാചകന്‍. ആ പ്രവാചകന്റെ മാതൃക പിന്‍പറ്റിക്കൊണ്ട് ഏറ്റവും നല്ലരീതിയില്‍ പ്രതികരിക്കുവാനാണ് മുസ്ലിംകള്‍ ശ്രമിക്കേണ്ടത്. ഖുര്‍ആനിന്റെ അധ്യാപനവും അതുതന്നെയാണ്. "നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്‍മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല.'' (ഖുര്‍ആന്‍ 41:34,35)



ഞായറാഴ്‌ച, ഓഗസ്റ്റ് 05, 2012

ഒരു പ്രവാസിയുടെ നൊമ്പരങ്ങള്‍...


...........................................ഒരു പ്രവാസിയുടെ നൊമ്പരങ്ങള്‍............................................

"എന്താ ഷമീറേ! വൈകീട്ടും  മെസ്സില്‍ ഉണ്ടാവില്ല എന്ന് പറഞ്ഞു പോയിട്ട് ഇത്ര വേഗം തിരികെവന്നോ.
വല്ലതും മറന്നോ നീ ?"

എന്‍റെ ഒരു നാട്ടാരന്‍ ഇവിടണ്ട്, ഓന്‍ കൊറച്ചീസായീ റൂമിലേക്ക്‌ വിളിക്കണ്. അവിടെ വരെ പോകാന്‍ ബസ്സില്‍ കയറിയതാ. അപ്പോഴാണ് നാട്ടില്‍ നിന്ന് അടിപ്പിച്ചു അടുപ്പിച്ചു മിസ്ഡ് കാള്‍, തിരികെ വിളിക്കാന്‍ നോക്കുമ്പോള്‍ മൊബൈലില്‍ ബാലന്‍സ് ഇല്ല. പിന്നെ റഫീക്കിനെ വിളിച്ചു ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യ്തു തിരിച്ചു വിളിക്കുമ്പോള്‍ ആണ് ആളിനെ പിടി കിട്ടുന്നത്. ഞങ്ങളുടെ വീടിനടുത്തുള്ള അന്ത്രുമാനിക്ക. അല്ലറ ചില്ലറ ജോലികളും ചെറിയ ദല്ലാള് പണിയും ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനം ഒരു വിധം കഴിഞ്ഞു കൂടുന്ന പാവത്തിന് വിളിക്കാനുള്ള പൈസാ മൊബൈലില്‍ കാണില്ല."


"അന്ത്രുമാനിക്ക എന്നിട്ട് എന്താണ് പറഞ്ഞത്"

“അല്ലാന്നേ ഉമ്മാക്ക് ഒരു തല കറക്കം, ആശുപത്രിയില്‍ കാണിച്ചപ്പോള്‍ ഒരീസം കിടക്കാന്‍ പറഞ്ഞു. നാളെ വെള്ളിയാഴ്ച വിളിക്കുമ്പോള്‍ ഉമ്മ ഫോണ്‍ എടുക്കാതെ വരുമ്പോള്‍ ഞാമ്പേജാറാകാതിരിക്കാന്‍ ഉമ്മ പറഞ്ഞിട്ട് വിളിച്ചതാ. ഉമ്മേന്‍റെ കൈയില്‍ ആണെങ്കില്‍ മൊബേലും ഇല്ല, ഒന്ന് വിളിച്ചു നോക്കാന്‍. പിന്നെ എനിക്ക് ഒരു മൂട് തോന്നീല്ലാ. അടുത്ത ബസ്സ്‌ സ്റ്റോപ്പില്‍ ഇറങ്ങി തിരിച്ചു പോന്നു."

“നീ പേടിക്കേണ്ട ഷമീറേ, ഇപ്പോള്‍ ആശുപത്രിയില്‍ ചെന്നാല്‍ അവര്‍ രണ്ടു ദിവസം കിടത്തിയിട്ടെ വിടുകയൊള്ളൂ. ചെയ്യാവുന്ന ടെസ്റ്റ്‌ ഒക്കെ ചെയ്യാനും പറയും. . പ്രത്യേകിച്ചു മകന്‍ ഗള്‍ഫില്‍ ആണെന്ന് അറിയുമ്പോള്‍. വാങ്ങി വച്ചിരിക്കുന്ന ഉപകരണങ്ങള്‍ക്ക് മുടക്കിയ കാശ് തിരികെ പിടിക്കേണ്ടേ അവര്‍ക്ക്.” റൂമിലെ സീനിയര്‍ മെമ്പര്‍ പിള്ളച്ചേട്ടന്‍ ആശസിപ്പിക്കാന്‍ പറഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോള്‍ ഷമീറിന്റെ ഫോണ്‍ പിന്നയും ശബ്ദിച്ചു. നോക്കുമ്പോള്‍ അന്ത്രുമാനിക്കയുടെ മിസ്ഡ് കാള്‍. തിരിച്ചു വിളിച്ചപ്പോള്‍ ' നിന്‍റെ ഉമ്മാക്ക് നിന്നെ ഒന്ന് കാണന്ന് വരാന്‍ പറ്റോന്ന് ചോദിക്കാന്‍ പറഞ്ഞു"

ഇന്നിപ്പോ വ്യായാഴ്ച്ച രാത്രി ഇനി എവിടെ ടിക്കറ്റ് കിട്ടാനാ. അഥവാ ടിക്കറ്റ് കിട്ടിയാല്‍ തന്നേ പാസ്പോര്‍ട്ട്‌ വിസ അടിക്കാന്‍ കൊടുത്തിരിക്കുക ആല്ലേ. അത് ഇനി കിട്ടണം എങ്കില്‍ ഞായറാഴ്ച ആവണം. എന്തായാലും ഷമീര്‍ പ്രതീഷ കൈവിടാതെ കമ്പനി പി . ആര്‍. ഓ. യെ വിളിച്ചു . ഭാഗ്യത്തിന് അയാള്‍ ഫോണ്‍ എടുത്തു. സാധാരണ ഓഫിസ് സമയം കഴിഞ്ഞാല്‍ ഫോണ്‍ എടുക്കാറില്ല. ഇന്നാള്‍ ഒരു ദിവസം കമ്പനിയില്‍ ജോലിചെയ്യുന്ന ഒരാളുടെ അമ്മ മരിച്ചപ്പോള്‍ അയാളെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ടു അയാളുടെ വീട് തപ്പി പിടിച്ചു കൂട്ടികൊണ്ട് വന്നു ഓഫിസില്‍ നിന്ന് പാസ്പോര്‍ട്ട്‌ വാങ്ങി ആണ് അയാള്‍ പോയത്. കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു “രണ്ടു ദിവസം മുമ്പാണ് വിസ അടിക്കാന്‍ കൊടുത്തത് . വ്യായാഴ്ച നോക്കിയപ്പോള്‍ പുതുക്കി വന്നിട്ടില്ല ഇനിയിപ്പോള്‍ എന്തായാലും ഞായറാഴ്ച ശരിയാകും” രാവിലെ തന്നേ പോയി എടുത്തു തരാം”. പി.ആര്‍.ഓ. യും ആയി സംസാരിച്ചു കഴിഞ്ഞപ്പോള്‍ നാട്ടില്‍ നിന്ന് വീണ്ടു ഒരു കാള്‍. തിരിച്ചു വിളിച്ചപ്പോള്‍ മൂത്തുമ്മയുടെ മകന്‍ ഫൈസല്‍.

"നീ എങ്ങെനെ എങ്കിലും വരുന്നത് നന്നായിരിക്കും, പേടിക്കാന്‍ ഒന്നും, ഇല്ല, എന്നാലും നാട്ടീന്നു പോന്നിട്ട് ഇപ്പോള്‍ കുറച്ചു ആയില്ലേ, വയ്യാണ്ട് ആയപ്പോള്‍ കുഞ്ഞുമ്മ ഒരു ആഗ്രഹം പറഞ്ഞുന്നൊള്ളൂ, നീ പറ്റോന്ന് നോക്ക്"

ഇതിപ്പോള്‍ എന്ത് പറ്റി, സാധാരണ ഉമ്മ ഒരു ആഗ്രഹവും പറയാറില്ല. ഇവിടെ വന്നു ഒന്ന് രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ വിളിക്കുമ്പോള്‍ ചോദിക്കും. “നീ എന്നാ വരുന്ന്” അത്ര മാത്രം. അല്ലെങ്കിലും ഉമ്മയുടെ ആഗ്രഹം ഒക്കെ എനിക്ക് വേണ്ടി ഉപേഷിച്ചതല്ലേ. ഞാന്‍ ഈ ഭൂമിയില്‍ ജനിക്കുന്നതിനു മുന്‍പേ ഉമ്മ വിധവ ആയി . ഉപ്പുപ്പയും വീട്ടുകാരും വേറൊരു നിക്കാഹിനു വളരെ നിര്‍ബന്ധിച്ചതാ , കുട്ടി ആയ എന്നെ ഏതെങ്കിലും യെത്തീം ഖാനയില്‍ ആക്കാന്‍ ആയിരുന്നു അവരുടെ നിര്‍ദേശം. അതിനു സമ്മതം ഇല്ലെങ്കില്‍ അവര്‍ വളര്‍ത്തിക്കോളാം എന്ന ഉറപ്പു കൊടുത്തു . പക്ഷെ ഉമ്മ അതിനൊന്നും വഴങ്ങിയില്ല. അപ്പോള്‍ വീട്ടുകാരുടെ മുഖം മാറി. നിക്കാഹു കഴിച്ചു വിട്ട പെണ്ണ്, അതും ഭര്‍ത്താവു മരിച്ചിട്ട്, വീട്ടില്‍ നില്‍ക്കുന്നത് . അവര്‍ക്ക് ബുദ്ധി മുട്ടായി പ്രത്യേകിച്ചു സഹോദരങ്ങളുടെ വിവാഹ ആലോചനകള്‍ വരുന്ന സമയത്ത് ഒരു വിഷയം ആയി. ആരോടും പരാതി പറയാതെ ഉമ്മ പൊടികുഞ്ഞായ എന്നെയും എടുത്തു വീട് വിട്ടിറങ്ങി. അന്ന് ഞങ്ങളുടെ വീടിനു കുറച്ചടുത്തായി ഒരു ചേച്ചി കുട്ടികളും ആയി തനിച്ചു താമസിച്ചിരുന്നു അവരുടെ ഭര്‍ത്താവ് ഗള്‍ഫില് ആയിരുന്നു. ഉമ്മയുടെ നിസ്സഹായ അവസ്ഥ കണ്ടു ആവര്‍ ഞങ്ങളെ അവരുടെ വീട്ടില്‍ താമസിപ്പിച്ചു. അവരെ പലരും പലതും പറഞ്ഞു പേടിപ്പിച്ചു, കൂരേം പറമ്പും ഇല്ലാത്തവരെ താമസിപ്പിച്ചാല്‍ പീന്നീട് അവകാശം കൊടുക്കേണ്ടി വരും അത്രേ, ഇങ്ങനെ ഉപദേശം കൊടുത്തവരില്‍ ഞങ്ങളുടെ ബന്ധുക്കളും ഉണ്ടായിരുന്നു. ആ വീട്ടിലെ ജോലി കഴിഞ്ഞു ഉമ്മ ചുറ്റു വട്ടത്തുള്ള മറ്റു ചില വീടുകളിലും കൂടെ ജോലിക്ക് പോകുമായിരുന്നു.

എന്‍റെ പഠനത്തിനുള്ള ചെലവ് മുഴുവന്‍ ആ വീട്ടുകാര്‍ നല്‍കി. ഒരു പൈസാ പോലും കളയാതെ ഉള്ളതെല്ലാം സ്വരുകൂട്ടി ഉമ്മ രണ്ടു സെന്‍റ് സ്ഥലം വാങ്ങി അതില്‍ ഒരു ചെറിയ വീടും വച്ചു. ഞങ്ങളുടെ കഷ്ടപാടുകള്‍ മനസ്സിലാക്കി ഉമ്മ ജോലി ചെയ്ത വീട്ടുകാര്‍ അവര്‍ക്ക് ആവും വിധം സഹായിച്ചു. വീട് പണി കഴിഞ്ഞിട്ടും മാറി താമസിക്കാന്‍ ചേച്ചി ഞങ്ങളെ അനുവദിച്ചില്ല. തനിയെ താമസിക്കുന്ന ചേച്ചിക്കും കുട്ടികള്‍ക്കും ഞങ്ങള്‍ അവിടെ ഉള്ളത് ഒരു സഹായം ആയിരുന്നു. പീന്നീട് അവിടുത്തെ കുട്ടികള്‍ വളര്‍ന്നു ഉപരി പഠനത്തിന് വീട് വിട്ടു പോയപ്പോള്‍ ചേച്ചി അവരുടെ ഭര്‍ത്താവിന്‍റെ അടുത്ത് പോയി. അപ്പോള്‍ ആണ് ഞങ്ങള്‍ ഞങ്ങളുടെ വീട്ടില്‍ താമസം ആരംഭിച്ചത്. അപ്പോള്‍ ഞാന്‍ പത്താം തരത്തില്‍ എത്തിയിരുന്നു.

" ഷമീറേ നീ ഇങ്ങനെ ആലോചിച്ചു മനസ്സ് വിഷമിപ്പിച്ചിട്ടു എന്താ പ്രയോജനം . വാ നമുക്ക് ഭക്ഷണം കഴിക്കാം , എല്ലാവരും വെളിയില്‍ പോയതിനാല്‍ ഒന്നും ഉണ്ടാക്കിയിട്ടില്ല ഉച്ചയ്ക്കത്തെ കോഴിക്കറി കുറച്ചു ഇരിപ്പുണ്ട് കുബൂസു കൂട്ടി കഴിക്കാം" ഭക്ഷണം കഴിഞ്ഞപ്പോള്‍ വെറുതെ ഒന്ന് ടീവി വച്ചു. സാധാരണ കിടക്കുന്നത് വരെ ടിവി എപ്പൊഴും ഓണായിരിക്കും ഇന്നിപ്പോള്‍ മിക്കവരും പുറത്തു പോയതിനാല്‍ ടീവി വെച്ചിരുന്നില്ല.

പഠനം കഴിഞ്ഞു ജോലി ഒന്നും ശരിയാകാതെ നാട്ടില്‍ കറങ്ങി നടന്ന സമയത്തായിരുന്നു ചേച്ചിയും കുടുംബവു അവരുടെ മൂത്ത മകളുടെ കല്യാണത്തിന് നാട്ടില്‍ വരുന്നത് . ഞാനും ഉമ്മയും അവരോടൊപ്പം എല്ലാ കാര്യത്തിനും മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു.

"ഷമീര്‍ ഉള്ളത് കൊണ്ട് എല്ലാ കാര്യങ്ങളും എളുപ്പം ആയി , അല്ലെങ്കില്‍ നാട് വിട്ടിട്ട് പത്ത് ഇരുപത്തഞ്ച് വര്ഷം ആയ ഞാന്‍ ഇവിടുത്തെ രീതികള്‍ അറിയാതെ പെട്ട് പോയേനെ " ചേച്ചിയുടെ ഭര്‍ത്താവ് ഇടയ്ക്ക് ഇടയ്ക്ക് പറയുമായിരുന്നു .

പോകാന്‍ നേരത്ത് ഏട്ടന്‍ പറഞ്ഞു. " എക്സ്പീരിയന്‍സ് ഇല്ലാത്തതിനാല്‍ ആദ്യം നല്ല ജോലി ഒന്നും ആയിരിക്കില്ല കിട്ടുക , കുറച്ചു കഷ്ടപാട് കാണും , ഗള്‍ഫില്‍ എത്തുന്ന എല്ലാവര്‍ക്കും ആദ്യം ഇങ്ങനെ ഒക്കെ തന്നെയാ, ഏതായാലും ഞാന്‍ ശ്രമിക്കാം'

അദ്ദേഹം വാക്ക് പാലിച്ചു അധികം താമസിക്കാതെ തന്നെ വിസ അയച്ചു തന്നു. അങ്ങനെ എന്‍റെ ഉമ്മയെ തനിച്ചാക്കി, ഏതൊരു ശരാശരി മലയാളി യുവാവിന്‍റെയും സ്വപ്ന ഭൂമിയായ ഈ മണലാരിണ്യത്തില്‍ ഭാഗ്യം തേടി ഞാനും എത്തിച്ചേര്‍ന്നു, “ഗള്‍ഫ്‌കാരന്‍” ആയി . ആദ്യം കമ്പനിയുടെ സൈറ്റില്‍ ആയിരുന്നു ജോലി, താമസം ലേബര്‍ ക്യാമ്പിലും . അവിടുത്തെ ജോലിയും ജീവിതവും വളരെ കഷ്ടപാട് ആയിരുന്നും . പലപ്പോഴും തിരിച്ചു പോയാലോ എന്ന് ആലോചിച്ചതാ .അപ്പോഴക്കെ ഞാന്‍ ഉമ്മയെ ഓര്‍ക്കും. എന്‍റെ കണ്മുന്‍പില്‍ ഉമ്മ അനുഭവിച്ച കഷ്ടപാടുകള്‍ എന്നെ ഇവിടെ പിടിച്ചു നിര്‍ത്തുവാന്‍ പ്രേരിപ്പിച്ചു . രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഓഫിസില്‍ ജോലി ആയി . ഈയിടെ വിസാ പുതുക്കുവാന്‍ തൊഴില്‍ കരാര്‍ പുതുക്കുന്ന സമയത്ത് ശമ്പളവും ഉയര്‍ത്തി . കാര്യങ്ങള്‍ ഒരു വിധം ഭംഗി ആയി നടക്കുന്നു എന്ന് തോന്നി തുടങ്ങി. വിസാ പുതുക്കിയിട്ട് വേണം അവധിക്കു അപേക്ഷിക്കുവാന്‍ വന്നിട്ട് ഇപ്പോള്‍ മൂന്നു വര്‍ഷം ആകുന്നു ഇതുവരെ നാട്ടില്‍ പോയിട്ടില്ല . നാട്ടില്‍ ചെന്ന് ഉമ്മയെ ഡല്‍ഹിയും താജ്മാഹലും ഒക്കെ കൊണ്ട് കാണിക്കണം. ഉമ്മ നാട് വിട്ടു വെളിയില്‍ പോയിട്ടില്ല. എന്നെ യാത്ര അയക്കാന്‍ എയര്‍പോര്‍ട്ടില്‍ വന്നതാണ് ഉമ്മയുടെ ഏക ദൂര യാത്ര.

മൊബൈലില്‍ നിര്‍ത്താതെ ഉള്ള ബെല്‍ അടി കേട്ടാണ് രാവിലെ ഉറക്കം ഉണര്‍ന്നത്. വെള്ളി ആഴ്ച ആയതിനാല്‍ ആരും ഉണര്‍ന്നിട്ടില്ല. ഉറങ്ങുന്നവരെ ശല്യ പെടുത്താതെ മുറിക്കു പുറത്തിറങ്ങി ആണ് സംസാരിച്ചത് . ഫൈസല്‍ ആയിരുന്നു മറുതലയ്ക്കല്‍ " നീ എങ്ങനെ എങ്കിലും വരണം , കുഞ്ഞുമ്മക്ക് തീരെ സുഖം ഇല്ല, ഇപ്പോള്‍ ഐ. സീ. യു .യിലാ, നിന്നെ കാണണോന്ന്‌ ഒന്ന് രണ്ടു വട്ടം പറഞ്ഞും"

ഷമീറിന്റെ എങ്ങലടി കേട്ടാണ് മറ്റുള്ളവര്‍ ഉണര്‍ന്നത്. കാര്യം അറിഞ്ഞപ്പോള്‍ അവര്‍ അവനെ എങ്ങനെ നാട്ടില്‍ എത്തിക്കാം എന്ന് പല വഴിയില്‍ ആലോചിച്ചു . പക്ഷെ പാസ്പോര്‍ട്ട്‌ എങ്ങനെ തിരികെ വാങ്ങാം എന്നതിന് യാതൊരും രൂപവും ഇല്ലായിരിന്നു. അവസാനം ശ്രമം എന്ന നിലയ്ക്ക് എല്ലാവരും കൂടി തിരക്കി പിടിച്ചു പി.ആര്‍.ഓ. യുടെ വീട്ടില്‍ എത്തി. അവധി ദിവസം കാലത്തെ വന്നു ശല്യ പെടുത്തിയതില്‍ ഉള്ള നീരസം അയാളുടെ മുഖത്ത് പ്രകടമായിരുന്നു. എങ്കിലും പ്രയാസം മനസ്സിലാക്കിയപ്പോള്‍ അയാള്‍ കാര്യങ്ങള്‍ അനുഭാവ പൂര്‍വ്വം കേട്ടു പക്ഷെ. എമിഗ്രേഷന്‍ ഓഫീസില്‍ നിന്ന് അവധി ദിവസം പാസ്പോര്‍ട്ട്‌ കിട്ടാനുള്ള മാര്‍ഗം മാത്രം അയാളുടെ മുന്‍പിലും തെളിഞ്ഞില്ല. ഞായറാഴ്ച് രാവിലെ തന്നെ പാസ്പോര്‍ട്ട്‌ വാങ്ങി കൊടുക്കാം എന്ന് ഉറപ്പു നല്‍കി അയാള്‍ അവരെ തിരിച്ചയച്ചു.

സാധാരണ അവധി ദിനങ്ങള്‍ എത്ര പെട്ടന്നാണ് കടന്നു പോകുന്നത് ഇന്നിപ്പോള്‍ ദിവസത്തിനു ദൈര്‍ഹ്യം കൂടിയത് പോലെ തോന്നി അവന്. ഞായറാഴ്ച നേരം വെളുക്കുന്നതിനു മുന്‍പേ തന്നെ ഓഫീസില്‍ എത്തി. പി ആര്‍.ഓ. വരുന്നത് നോക്കിയിരിപ്പായി. എന്തായാലും അധികം താമസിക്കാതെ അയാള്‍ എത്തി അവനേയും കൂട്ടി നേരെ എമിഗ്രേഷന്‍ ഓഫിസില്‍ ചെന്നു. ബോക്സില്‍ ഇതുവരെ പാസ്പോര്‍ട്ട്‌ വന്നിട്ടില്ല . പി. ആര്‍. ഓ. അയാളുടെ നിലയ്ക്ക് ചില ശ്രമങ്ങള്‍ ഒക്കെ നടത്തി നോക്കി എന്നിട്ടും രക്ഷ ഇല്ല. "ഏതായാലും ഇന്ന് വൈകുന്നേരം ശരി ആകും, നാട്ടില്‍ പോകാനുള്ള മറ്റു കാര്യങ്ങള്‍ നോക്കിക്കോ, പാസ്പോര്‍ട്ട്‌ ഞാന്‍ വീട്ടില്‍ എത്തിച്ചു കൊള്ളാം " എന്ന് പറഞ്ഞു അയാള്‍ അവനെ തിരിച്ചയച്ചു.

ഇടയ്ക്ക് ഇടയ്ക്ക് നാട്ടില്‍ നിന്ന് വിളി വന്നുകൊണ്ടിരുന്നു, പാസ്പോര്‍ട്ട്‌ കിട്ടിയോ എന്ന ചോദ്യം മാത്രം. വൈകുന്നേരം വിസ പുതുക്കിയ പാസ്പോര്‍ട്ട് പി. ആര്‍. ഓ. ഷമീറിന്‍റെ താമസ സ്ഥലത്ത് എത്തിച്ചു. ടിക്കറ്റും നാട്ടില്‍ കൊണ്ടുപോകാന്‍ അല്പസ്വല്പ സാധനങ്ങളും മുറിയിലുള്ളവര്‍ സംഘടിപ്പിച്ചു. എല്ലാം ശരി ആയികഴിഞ്ഞപ്പോള്‍ എയര്‍ പോര്‍ട്ടിലേക്ക് വണ്ടി അയക്കാന്‍ വേണ്ടി നാട്ടിലേക്ക് വീണ്ടു വിളിച്ചു. അങ്ങേ തലയ്ക്കല്‍ നിന്ന് ശബ്ദം പുറത്തു വരാതെ വിങ്ങിപോട്ടല്‍ മാത്രം. അവസാനം മടിച്ചു മടിച്ചു വാക്കുകള്‍ പുറത്തു വന്നു “ഇനി നീ വന്നിട്ട് കാര്യം ഇല്ല ഞങ്ങള്‍ വൈകുന്നേരം വരെ കാത്തിരുന്നു. നീ വരുന്ന കാര്യത്തിനു ഉറപ്പു ഉറപ്പില്ലാത്തതിനാല്‍ മഖരീബിനു മുന്‍പ് കബറടക്കം നടത്തി, ഇന്ന് വെളുപ്പിനെ ആണ് മരിച്ചത് ബ്രെയിന്‍ ടുമര്‍ ആയിരുന്നത്രെ അറിയാന്‍ താമസിച്ചു പോയി. നിന്നോട് ഇവിടെ എത്തിയിട്ട് പറയാനിരുന്നതാ .”

ഷമീര്‍ മുഖം പൊത്തികൊണ്ട് കട്ടിലില്‍ കുനിഞ്ഞിരുന്നു തേങ്ങി. കൂട്ടുകാര്‍ അവനെ ഒന്ന് ആശസിപ്പിക്കുവാന്‍ പോലും ആകാതെ ചുറ്റും കൂടി നിന്നു. ഒരു മകന് വേണ്ടി മാത്രം ജീവിച്ച പ്രിയപ്പെട്ട ഉമ്മയെ അവസാനം ആയി ഒന്ന് കാണുവാന്‍ പോലും കഴിയാതെ പോയ മകന്റെ മനസ്സിന്റെ നൊമ്പരം അവര്‍ക്ക് മനസിലാകും, കാരണം അവര്‍ പ്രവാസികള്‍ ആയിരുന്നു, നാട്ടില്‍ വീട്ടുകാരുമൊത്ത് അല്ലലില്ലാതെ സുഖം ആയി ജീവിക്കുന്ന നാളയെ സ്വപ്നം കണ്ട് എല്ലാം സഹിക്കുവാന്‍ ശീലിച്ച പ്രവാസികള്‍..........



ബുധനാഴ്‌ച, ജൂലൈ 25, 2012

സോഷ്യല് നെറ്റ്വര്ക്കിംഗ് നക്കിയ ജീവിതം!!


... സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് യുഗം വളര്‍ന്നു പടര്‍ന്നു പന്തലിച്ച് ഗൂഗിള്‍ പ്ലസ്സില്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തിലും പഴയ പ്രതാപത്തിന് ഒട്ടും കുറവു വന്നിട്ടില്ലാത്തതു കൊണ്ടാണ് ഭാര്യാ‍ക്ക് ഫേസ്ബുക്കില്‍ ഒരു അക്കൗണ്ട് ഉണ്ടാക്കിക്കൊടുത്തത്. എന്നാല്‍ അത് സ്‌നേഹത്തിന്റെ പുറത്ത് ഒരു ദുര്‍ബല നിമിഷത്തില്‍ ദശരഥന്‍ കൈകേയിക്ക് വരം കൊടുത്ത പോലെ, ജീവിതത്തിലെ െ്രെപം ടൈമില്‍ എനിക്ക് തന്നെ പാരയായിട്ടു മാറുമെന്നു സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ഇതിപ്പോ പൊരുത്തുക്കോഴി മുട്ടയ്ക്ക് അടയിരിക്കുന്ന പോലെ അവള് കമ്പ്യൂട്ടറിന് മുന്നിലിരിപ്പാണ്. അങ്ങോട്ട് അടുപ്പിക്കുന്നില്ല. ആ പരിസരത്ത് കൂടി പോയാല്‍ ചീറും!! എന്താ കാര്യം??


1,വാതില്‍ കട്ടിള അടുത്ത് വരരുതെന്ന ഉദ്ദേശത്തോടെ 2 കൈ കൊണ്ടും തടഞ്ഞു നിര്‍ത്തുന്ന പോസില്‍ എടുത്ത ഫോട്ടോ.
2,തൂണിന് ഉമ്മ കൊടുക്കുന്ന പോസിലുള്ള ഫോട്ടോ
3,സ്വയം മൊബൈല്‍ ക്യാമറ തിരിച്ചു പിടിച്ച്, കൈ ഉളുക്കാതെ അതിസാഹസികമായി എടുത്ത ഫോട്ടോ

ഇമ്മാതിരി ഓണക്ക ഫോട്ടോകള്‍ അപ് ലോഡ് ചെയ്യുന്നതിന്റെയും അവളൊരു പെണ്ണായത് കൊണ്ട് മാത്രം അതിനു ചില കോന്തന്‍മാരിടുന്ന പരട്ട കമന്റ്‌സ് വായിക്കുന്നതിന്റെയും തിരക്കാണ്…



അതല്ലേലും അങ്ങിനെയാണ്. ഏതെങ്കിലും ആണൊരുത്തന്‍ കാമ്പുള്ള എന്തെങ്കിലും ഒരു സാധനം പോസ്റ്റ് ചെയുന്ന സമയത്ത് കണ്ണുകള്‍ക്ക് തിമിരവും തലച്ചോറിന് അല്‍ഷിമേഴ്‌സുമോക്കെ ബാധിക്കുന്ന ചില ലവന്‍മാര് ഏതെങ്കിലും കാണാന്‍ കൊള്ളാവുന്ന ഒരുത്തി ഇടുന്ന phirrr… എന്ന പോസ്റ്റിന് തേനില്‍ കല്‍ക്കണ്ടവും ഡെയറി മില്‍ക്കും അരച്ച് ചേര്‍ത്ത വാക്കുകളാല്‍ What happend dear??, Wow, Coooolഎന്നിങ്ങനെയൊക്കെ പ്രതികരിക്കുന്നതിന് ദൃക്‌സാക്ഷികളും അനുഭവസ്തരും ഏറെയാണ്. ഒരിക്കല്‍ ഒരു പെണ്‍കുട്ടി ‘എന്നെ ഈ ഗ്രൂപ്പില്‍ ആര്‍ക്കും ഇഷ്ട്ടമല്ല’ എന്ന് ഫേസ് ബുക്കിലെ ഒരു ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അതിനു കിട്ടിയത് 805 commentsഉം 500 ലധികം ലൈക്കുകളുമാണ്. ഇതൊക്കെ കാണുമ്പോള്‍ ചില സമയത്ത്, വല്ല ശ്രീക്കുട്ടി എന്ന പേരിലെങ്ങാനും ഒരു അക്കൗണ്ട്‌ തുടങ്ങിയാല്‍ മതിയായിരുന്നു എന്ന് തോന്നിപ്പോയിട്ടുണ്ട്. ഇജ്ജാതി ടീംസ് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ നിന്നൊക്കെ എന്ന് VRS എടുക്കുന്നോ അന്നേ ഇവളുമാരൊക്കെ ഒരു പാഠം പഠിക്കുകയുള്ളൂ. ഇനി എന്നെങ്കിലും അങ്ങനെ സംഭവിച്ചാലും ഇനിയങ്ങോട്ട് എനിക്ക് മാത്രമായി വീട്ടിലെ കമ്പ്യൂട്ടര്‍ വിട്ടു കിട്ടുമെന്ന് തോന്നുന്നില്ല. കാരണം മാര്‍ക്ക് സുക്കന്‍ബര്‍ഗ് എന്ന പുണ്യാത്മാവ് രൂപപ്പെടുത്തിയ ഫേസ് ബുക്ക് എന്ന പ്രസ്ഥാനം ഇപ്പൊ പലര്‍ക്കും ഓക്‌സിജന്‍ പോലെയായാണ്. ഇതില്ലാതെ ജീവിക്കാന്‍ പറ്റില്ല എന്നായിരിക്കുന്നു. കൊച്ചിയില്‍ കായലരികത്ത് ഫ്‌ലാറ്റ് എന്നൊക്കെ പറയുന്നത് പോലെ സ്വന്തമായി ഫേസ് ബുക്കില്‍ ഒരു അക്കൗണ്ട് എന്ന് പറയുന്നത് ഇപ്പോള്‍ സ്റ്റാറ്റസിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. പിരിയാന്‍ നേരത്ത് ‘വൈകിട്ട് കാണാം’ എന്ന് ചിലര് പറയുന്നത് ഏതെങ്കിലും കവലയിലോ അവരുടെ പ്രിയപ്പെട്ട സ്ഥലത്തോ വെച്ചുള്ള കൂടിക്കാഴ്ച്ചയെക്കുറിച്ചല്ല ഫേസ് ബുക്കില്‍ കാണുന്നതിനെക്കുറിച്ചാണ്. Savings accountതുടങ്ങുന്നത് പോലെ, പോളിസിയൊക്കെ ചേര്‍ന്നിടുന്നത് പോലെ ഒന്നര വയസുള്ള മകള്‍ക്ക് ഇപ്പോഴേ ഫേസ് ബുക്കില്‍ അക്കൗണ്ട്‌ ഉണ്ടാക്കി വെച്ചിരിക്കുന്ന ഒരു പെരുന്തച്ചന്‍ ഫേസ് ബുക്ക് എന്ത്രമാത്രം ചിലരുടെയൊക്കെ ജീവിതത്തിന്റെ ഫേസ് മാറ്റിയിട്ടുണ്ട് എന്നുള്ളതിന് ജീവിച്ചിരിക്കുന്ന ഉദാഹരണമാണ്…

ഇപ്പൊ സ്വന്തം തറവാട്ടില്‍ കയറാന്‍ മറന്നാലും ചിലര് ഫേസ്ബുക്കില്‍ കയറാന്‍ മറക്കാറില്ല. രണ്ടാഴ്ചയായിട്ട് ഇട്ടുകൊണ്ടിരിക്കുന്ന ജീന്‍സ് മാറ്റിയില്ലെങ്കിലും ആഴ്ചയിലൊരിക്കല്‍ പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയില്ലെങ്കില്‍ ചിലര്‍ക്ക് ഉറക്കം വരില്ല. ചിലരൊക്കെ ഈ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നതും അത് നമ്മളില്‍ പലരും അറിയുന്നതും ഫേസ്ബുക്ക് ഉള്ളത് കൊണ്ടാണ്. ഇവരില്‍ ചിലര്‍ 24 മണിക്കൂറും ഓണ്‍ലൈന്‍ ആയിരിക്കും. ഏത് സമയത്ത് കയറിയാലും ഇവരെ കാണാന്‍ പറ്റും. പോസ്റ്റ് ഇടുന്നതിനു മുന്‍പേ ലൈക്ക് അടിക്കുന്ന ഇവര് എപ്പോഴാണ് ഉണ്ണുന്നത്, ഉറങ്ങുന്നത്, മറ്റു കര്‍മ്മങ്ങള്‍ ചെയ്യുന്നത് എന്നുള്ളത് എനിക്കിതു വരെ പിടികിട്ടിയിട്ടില്ല.

മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ്‌ഉപയോഗം വ്യാപകമായതോടെ വല്ലപ്പോഴുമൊക്കെ ഫേസ്ബുക്കില്‍ കയറുന്നവന്‍റെയൊക്കെ സ്റ്റാറ്റസ് അപ്ഡേറ്റ് ക്രിക്കറ്റ്‌ കമന്ററി പോലെയായി. കഴിക്കാന്‍ പോണൂ, കഴിച്ചു തുടങ്ങീ… nice, എക്കിളെടുക്കുന്നു… wow, കൈ കഴുകി thats really cool ഇങ്ങനെയൊക്കെയായി. നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുമ്പോഴും ഒറ്റക്കൈ കൊണ്ട് status update ചെയ്തിട്ടേ ഇക്കൂട്ടര്‍ താഴേക്ക്‌ പോകൂ… ഹോ മഴ കാത്തിരിക്കണ വേഴാമ്പലിനെ പോലെ ചില ലവന്‍മാര് ‍ഫേസ് ബുക്കില്‍ ഒരു comment കാത്തിരിക്കണ ഇരിപ്പ് കണ്ടാല്‍ പെറ്റ തള്ള സഹിക്കൂല്ല. fbയ്ക്ക് മുന്നിലിരുന്നാല്‍ (ഇപ്പൊ fbന്നാ പറയുക പോലും) ഒലക്കയ്ക്കടിച്ചാലും, റൂമിന് തീയിട്ടാലും അറിയാത്ത ഇവരില്‍ ചിലരോട് എന്തെങ്കിലുമൊക്കെ സംസാരിക്കണം എന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്ക് fbയില്‍ account ഉണ്ടാക്കി ചാറ്റില്‍ വരേണ്ട അവസ്ഥയാണ്. അവിടെ ഒന്നിലധികം ചാറ്റ് ബോക്സുകള്‍ തുറന്നിട്ട്‌ ശിവമണി ഡ്രംസ് വായിക്കണ പോലെ ഓടിനടന്നു ചാറ്റ് ചെയ്യുന്നതിനിടയില്‍ അമ്മയുടെ chat box കണ്ടാല്‍ അന്നത്തെ അത്താഴം തയ്യാറാണെന്നുള്ളത് അവനെ അറിയിക്കാം. അല്ലെങ്കില്‍ ചിലര്‍ക്ക് പറ്റാറുള്ളത് പോലെ ചാറ്റ് ബോക്സ്‌ അവന് മാറിപ്പോകണം…

സ്വന്തം സ്ഥാപനം വളര്‍ത്താനെന്ന പോലെ സ്വന്തം ഗ്രൂപ്പ് വളര്‍ത്താന്‍ ഓടുന്നവര്‍, അതില്‍ നിന്ന് തെറ്റിപ്പിരിഞ്ഞു വേറെ ഗ്രൂപ്പുണ്ടാക്കുന്നവര്‍, എന്തിനെയും കയറി ലൈക്കുന്നവര്‍, പോസ്റ്റിനു കിട്ടുന്ന കമന്റുകളുടെയും ലൈക്കുകളുടെയുമൊക്കെ എണ്ണം കൂട്ടാനായിട്ടു കഷ്ട്ടപ്പെടുന്നവര്‍, പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ടെന്ന് ഫോണില്‍ വിളിച്ചു പറഞ്ഞ് കമന്റ് ഇടീക്കുന്നവര്‍, പോസ്റ്റിനു കമന്റ് ഇട്ടില്ലെങ്കിലോ ലൈക്ക് അടിച്ചിട്ടില്ലെങ്കിലോ പിണങ്ങുന്നവര്‍… ഇങ്ങനെ അതികലശലായ ഫേസ്ബുക്ക് മാനിയ പിടിപെട്ട്, ഉള്ളിലുള്ള fb നാഗവല്ലിയെ ഓടിക്കാനായി ഒരു ഡോക്ടര്‍ സണ്ണിയുടെ വരവും കാത്തിരിയ്ക്കുന്നവര്‍ ഒരുപാടാണ്.

മുന്‍പൊരിക്കല്‍ ഞാന്‍ fbയില്‍ ഇട്ട ഒരു പോസ്റ്റിനു ലൈക്ക് അടിച്ച നമ്മുടെ ഒരു സുഹൃത്ത് പുറകെ മൊബൈലില്‍ ഒരു മെസ്സേജും അയച്ചിരിക്കുന്നു. ‘എന്റെ മൊബൈലില്‍ മലയാളം സപ്പോര്‍ട്ട് ചെയ്യില്ല അതുകൊണ്ട് ഇപ്പൊ ഒന്നും മനസിലാവുന്നില്ല കുറേ കട്ടകള്‍ മാത്രമേ കാണുന്നുള്ളൂ വിശദമായി പിന്നീട് കമന്റ് ഇടാം’ എന്ന്.അതിനര്‍ത്ഥം ഞാന്‍ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് പോലും നോക്കാതെയാണ് ലൈക്കിയിരിക്കുന്നത് എന്നല്ലേ?. അപ്പൊ ക്ഷണിച്ചിട്ടു കല്യാണത്തിന് പോയില്ലെങ്കില്‍ മോശമല്ലേ എന്നൊക്കെ ചിന്തിക്കുന്ന പോലെ അവന്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിട്ട് ഒന്ന് ലൈക്കിയില്ലെങ്കില്‍ മോശമല്ലേ എന്നുള്ള രീതിയിലൊക്കെ ആളുകളിപ്പോള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. മറ്റൊരു fb സുഹൃത്ത് എനിക്കയച്ച മെസ്സേജ് എന്താണെന്നോ ‘മറ്റേ ഗ്രൂപ്പില്‍ നിന്നും കുറച്ചു പാരകളൊക്കെ നമ്മള്‍ക്ക് വരുന്നുണ്ട് അതുകൊണ്ട് ഒന്ന് അലേര്‍ട്ട് ആയിരിക്കണം. ഇതിലേക്ക് പരമാവധി ആളുകളെ ചേര്‍ക്കാന്‍ മറക്കരുത്. നമുക്ക് ഒരുമിച്ചു നിന്ന് പോരാടണം’ എന്ന്. അത് വായിച്ചപ്പോള്‍ അത്രയൊക്കെ അലേര്‍ട്ട് ആവാന്‍ മാത്രം, ഞാന്‍ നില്‍ക്കുന്നത് കാര്‍ഗിലിലാണോ എന്ന് ചിന്തിച്ചു പോയി…

ചിലരൊക്കെ fb വഴി സുഹൃത്തുക്കളേക്കാള്‍ കൂടുതല്‍ ശത്രുക്കളെയാണല്ലോ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്നോര്‍ത്ത് പലപ്പോഴും സങ്കടം തോന്നിപ്പോയിട്ടുണ്ട്. നിസ്സാരകാര്യങ്ങളുടെ പേരില്‍ നമ്മളുമായിട്ട് യാതൊരു ബന്ധവുമില്ലാതിരുന്ന ലോകത്തിന്റെ ഏതോ കോണിലിരിക്കുന്ന ഒരു മനുഷ്യനെ ശത്രുവാക്കാനും പലര്‍ക്കും ഇതുവഴി സാധിക്കുന്നുണ്ട്. മര്യാദയ്ക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന പലര്‍ക്കും ഇതു അത്ഭുതം ഉളവാക്കുന്ന കാര്യമായിരിക്കുമെങ്കിലും അതാണ് സത്യം എന്നുള്ളത് fbയില്‍ ആക്ടിവ് ആയിട്ടുള്ളവര്‍ക്ക് അറിയാവുന്ന കാര്യമാണ്. ഇതിന്റെയൊക്കെ അടിത്തട്ടില്‍ കിടക്കുന്ന പ്രശ്‌നം Self promotionഎന്നുള്ളതാണ്. പലരും സമ്മതിക്കില്ലെങ്കിലും ഒരു കാര്യം പറയാതെ വയ്യ… സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ വേണ്ടിയൊന്നു Self promotionനു വേണ്ടിയാണ് നല്ലൊരു വിഭാഗവും ഇതില്‍ ആക്ടിവ് ആയിരിക്കുന്നത്. അതിനുള്ള സൗകര്യങ്ങള്‍ കൂടുതലാണ് എന്നുള്ളതാണ് ഫേസ് ബുക്കിനെ മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ നിന്നും വ്യത്യസ്തവും ഏവര്‍ക്കും പ്രിയങ്കരവുമാക്കി മാറ്റിയത്.

ജീവിച്ചു തുടങ്ങിയിട്ടേ ഉള്ളൂവെങ്കിലും ഇവരോടൊക്കെ എനിക്കൊന്നു മാത്രമേ പറയാനുള്ളൂ. ഫേസ് ബുക്ക് അല്ല ജീവിതം. അത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. ‘ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കരുത് ജീവിക്കാന്‍ വേണ്ടിയാവണം ഭക്ഷണം കഴിക്കേണ്ടത്’ എന്ന് പറയാറുള്ളത് പോലെ ഫേസ്ബുക്കിനു വേണ്ടി ജീവിക്കരുത്, ജീവിക്കാന്‍ വേണ്ടിയായിരിക്കണം ഫേസ്ബുക്ക് ഉപയോഗിക്കേണ്ടത്’. അല്ലെങ്കില്‍ പിന്നെ ഫേസ് ബുക്ക് നമ്മള്‍ക്ക് ദിവസവും ഒരു ലിറ്റര്‍ പാല് തരികയോ, മുട്ടയിടുകയോ മറ്റോ ചെയ്യണം. അതുമല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് Facebooker Prizeവല്ലതും ഉണ്ടാകണം. ഇതൊന്നുമില്ലല്ലോ?? പിന്നെയുള്ളത് സാമൂഹികബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്ന കാര്യമല്ലേ?? അതിപ്പോ വാസ്‌കോ ഡ ഗാമ കോയിക്കോട്ട് ബന്നതും കച്ചോടം ഒറപ്പിച്ചതും ഫേസ്ബുക്ക് വഴിയല്ലല്ലോ??? അതാണ് പറയണത്, അക്കാലത്തും ആളുകള്‍ക്ക് അന്യദേശങ്ങളില്‍ പരിചയക്കാരും സുഹൃത്തുക്കളുമൊക്കെ ഉണ്ടായിരുന്നു. നാട്ടിലെ പിണ്ണാക്ക് നിയാസിന്റെ മൂത്താപ്പാക്ക് മൂപ്പരുടെ ആയ കാലത്ത് ബര്‍മയില്‍ വരെ പരിചയക്കാരുണ്ടായിരുന്നു. അന്ത കാലത്ത് ഫേസ് ബുക്കിന്റെ ഫാദര്‍ മാര്‍ക്ക് സുക്കന്‍ ബര്‍ഗിനെക്കുറിച്ചു അങ്ങോരുടെ ഫാദറ് പോലും ചിന്തിച്ചിട്ടില്ല. അതുകൊണ്ട് fbയില്‍ സുഹൃത്തുക്കളുടെ എണ്ണം കൂട്ടാനായിട്ടു ഓടുമ്പോള്‍, ഫുള്‍ ടൈം നെറ്റില്‍ കുരുങ്ങുമ്പോള്‍… കണ്ണിന്റെ ഫിലമന്റ് അടിച്ചു പോകാതെയും, ആ സമയം കൊണ്ട് ആസ്വദിക്കാമായിരുന്ന മനോഹരമായിട്ടുള്ള മറ്റു പലതും നഷ്ട്ടപ്പെടാതെയും ശ്രദ്ധിക്കുക…

ഇത്രയൊക്കെ എഴുതിപ്പിടിപ്പിക്കാനായിട്ടു മാര്‍ക്ക് സക്കര്‍ബര്‍ഗുമായിട്ടു എനിക്ക് അതിര് തര്‍ക്കമോ ഫേസ് ബുക്ക് എന്റെ ദാമ്പത്യ ജീവിതം തകര്‍ക്കുകയോ ഒന്നും ചെയ്തിട്ടില്ല. ചിലരുടെയൊക്കെ ജീവിതത്തിലെ ഏക ആശ്രയം ഇന്റര്‍നെറ്റും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളുമൊക്കെയാണെന്നുള്ള കാര്യം ഞാന്‍ മറന്നിട്ടുമില്ല. എന്നാല്‍ നിരവധി നന്‍മകളുള്ള ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിന് നമ്മുടെയൊക്കെ വിലപ്പെട്ട ഈ ജീവിതത്തില്‍ മറ്റെന്തിനെക്കാളും പ്രാധാന്യം ചിലര്‍ കൊടുക്കുന്നത് കാണുമ്പോള്‍ ജീവിതം ഫേസ്ബുക്ക് നക്കിപ്പോകരുത് എന്ന ആഗ്രഹം ഉള്ളിലുള്ളത് കൊണ്ട് കീബോര്‍ഡ് കണ്ടപ്പോള്‍ അറിയാതെ ടൈപ്പ് ചെയ്തു പോയതാണ്…



(അപ്പൊ ശരി എല്ലാം പറഞ്ഞ പോലെ… കഴിഞ്ഞ ദിവസം ഇട്ട ഫോട്ടോയ്ക്ക് കമന്റും വല്ലതും വന്നിട്ടുണ്ടോന്നു നോക്കട്ടെ ഹി ഹി ഹീ :)

തിങ്കളാഴ്‌ച, ജൂലൈ 02, 2012

പ്രവാസി അഥവാ അറവുമാട്

പ്രവാസികള്‍ നാട്ടിലേയ്ക്ക് അയക്കുന്ന ഓരോ രൂപയ്ക്കും 12.36% സര്‍വ്വീസ്‌ ചാര്‍ജ്ജ്‌... തികച്ചും സ്വാഗതാര്‍ഹമായ തീരുമാനം.... കാരണം ഇത്രനാളും ജീവന്‍ പണയംവെച്ച്, കുടുംബത്തെ ഓര്‍മ്മകളില്‍ മാത്രം ഒതുക്കി നമ്മള്‍ ഇന്‍ഡ്യയുടെ സാമ്പത്തിക സ്ഥിതിയെ മുച്ചൂടും തകര്‍ക്കുകയായിരുന്നല്ലോ... സോണിയ ചേച്ചിയെ മുന്നിലിരുത്തി UPA എന്ന അധാര്‍മ്മിക സര്‍ക്കാരാകുന്ന കൊതുമ്പുവള്ളം തുഴയുന്ന മന്മോഹന്‍ അണ്ണന് തീര്‍ത്താല്‍ തീരാത്ത കടപ്പാട് രേഖപ്പെടുത്തി ഞാന്‍ തുടങ്ങട്ടെ....




നാട്ടിലെ കുടുമ്പം മൂന്നു നേരം ആഹാരം കഴിക്കുവാന്‍, അല്ലെങ്കില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി, സഹോദരിയുടെ വിവാഹത്തിനായി, ബാങ്ക് ജെപ്തി ചെയ്യുനതിനു മുന്‍പേ ജെനിച്ചു വളര്‍ന്ന ഭവനം സ്വന്തമാക്കാന്‍ ഒരുനേരത്തെ ആഹാരം കുറച്ച് ജീവിക്കുന്ന ഒട്ടേറെ പ്രവാസികളെ എനിയ്ക്ക് നേരിട്ടറിയാം... പലപ്പോഴും അത്തരക്കാര്‍ക്കിടയിലേയ്ക്ക് നേരിട്ടിറങ്ങി ചെല്ലുമ്പോള്‍ ഹൃദയഭേദകമായ പല സത്യങ്ങളും ആവും പുറത്തുവരിക...



കുറച്ചുനാള്‍ മുന്‍പുവരെ പ്രവാസി എന്നാല്‍ വെറുമൊരു കറവപ്പശു മാത്രം ആയിരുന്നെങ്കില്‍ ഇന്നത് ഒരു അറവുമാടിന്‍റെ അവസ്ഥയിലേക്ക് മാറിമാറി വരുന്ന ഭരണകൂടങ്ങളും, സമൂഹവും ചേര്‍ന്ന് ചേര്‍ന്ന് കൊണ്ടെത്തിച്ചിട്ടുണ്ട്... പ്രതികരണ ശേഷിവരെ നഷ്ട്ടപ്പെട്ട് മരവിച്ച് വെറും ജീവനുള്ള ശവങ്ങളായി കഴിയുന്ന പിഴിഞ്ഞ് മനിമാളികകളും വിദേശ പര്യടനങ്ങളും നടത്താന്‍ മത്സരിക്കുന്ന പത്തു പൈസക്ക്‌ വിലയില്ലാത്ത ഈ രാഷ്ട്രീയ കോമരങ്ങള്‍ ഒരിയ്ക്കലും അറിഞ്ഞിട്ടുണ്ടാകില്ല, ഓരോ രൂപയ്ക്കും പ്രവാസികള്‍ അവരുടെ ജീവന്‍റെ ഒരു അംശമാണ് പകരം നല്‍കുന്നതെന്ന്, അവര്‍ സഹിക്കുന്ന യാതനകള്‍, നഷ്ട്ടങ്ങള്‍, എന്തിനേറെ ജീവന്‍റെ ഒരു ഭാഗം വരെ നഷ്ട്ടമാകാത്ത എത്ര പ്രവാസികള്‍ ഉണ്ട്...



ജെന്മനാടിന്‍റെ ഊഷ്മളതയെ, സ്വന്തം മണ്ണിനെ, സ്വന്തം മാതാപിതാക്കളെ, സ്വ വധുവിനെ, എന്തിനേറെ സ്വന്തം ചോരയില്‍ ഉണ്ടായ കുഞ്ഞിനെ പോലും തടവറയില്‍ അടക്കപ്പെട്ട കുറ്റവാളികളെ പോലെ സമയം തിട്ടപ്പെടുത്തി കാണേണ്ട ഒരവസ്ഥ പ്രവാസികള്‍ക്കല്ലാതെ മറ്റൊരാള്‍ക്കും ഇതുവരെ ഉണ്ടായിക്കാണില്ല...



സ്വന്തം നാടിന്‍റെ അതിര്‍ത്തി കാക്കുന്ന ജവാന്മാരെ വര്‍ണ്ണിക്കാന്‍ വാക്കുകള്‍ കിട്ടാതെ വശം വദരാകുന്ന സമൂഹമേ ഒരിയ്ക്കലെങ്കിലും നിങ്ങള്‍ ഒന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ... ഈ നാടിനെ കാക്കുന്ന സാമ്പത്തിക സ്രോതസ് എന്താണെന്ന്... തീര്‍ച്ചയായും അത് പ്രവാസിയുടെ ചോരയുടെ മണമുള്ള മുഷിഞ്ഞ നോട്ടുകെട്ടുകള്‍ മാത്രമാണ്... എങ്കിലും എന്നും അവഗെണനകള്‍ മാത്രം ഏറ്റുവാങ്ങേണ്ടി വരുന്ന ഓരോ പ്രവാസികളെയും അവരെ വര്‍ഷങ്ങളോളം കാത്തിരിയ്ക്കുന്ന കുടുംബത്തെയും പറ്റി ഇതുവരെ ആരേലും ഒരിയ്ക്കലെങ്കിലും ഒന്ന് നെടുവീര്‍പ്പിടുക എങ്കിലും ചെയ്തിട്ടുണ്ടോ...???



വിമാനജീവനക്കാരുടെ സമരം മൂലം ആദ്യത്തെ ആണി ഞങ്ങളുടെ ശവപ്പെട്ടിയില്‍ തറച്ചുകഴിഞ്ഞു... നിയമസഭയ്ക്ക് അകത്തും പുറത്തും വാതോരാതെ രാഷ്ട്രീയവും അരാഷ്ട്രീയവും അശ്ലീലവും, ഗുണ്ടായിസവും കാട്ടുന്ന രാഷ്ട്രീയക്കാര്‍ ഒരിയ്ക്കല്‍ പോലും ഈ എയര്‍ഇന്‍ഡ്യ ജീവനക്കാരുടെ സമരം ദുരിതത്തില്‍ ആഴ്ത്തിയ പാവം മറുനാടന്‍ മലയാളികളുടെ കഷ്ട്ടപ്പാടിനെ കുറിച്ച് ഒരു വാക്കും മിണ്ടി കണ്ടില്ല...



ഒന്നും വേണ്ട, അംഗീകാരംഗളോ, പ്രശംസകളോ ഒന്നും... ഒന്ന് ജീവിയ്ക്കാന്‍ അനുവദിച്ചാല്‍ മാത്രം മതി... ഞങ്ങളെ ഇനിയെങ്കിലും ഒന്ന് വെറുതെ വിട്ടുകൂടെ....???



ഒരു കാര്യം ഞാന്‍ ഓര്‍മ്മിപ്പിക്കട്ടെ, ഒരിക്കല്‍ സങ്കടിതരായിക്കഴിഞ്ഞാല്‍ ആരാലും തോല്‍പ്പിക്കുവാന്‍ ആകാത്ത ഒരു ശക്തിയായി പ്രവാസികള്‍ മാറും... വെറും 4 മാസം ഞങ്ങള്‍ നാട്ടിലേയ്ക്ക് പണം അയക്കുന്നില്ല എന്ന് തീരുമാനിച്ചാല്‍ ആളോഹരി 10018 രൂപ കടബാധ്യതയുള്ള ഇന്‍ഡ്യാമഹാരാജ്യത്തിന്‍റെ അവസ്ഥ തികച്ചും ശോചനീയം ആകും എന്നുള്ളതിന് ഒരു സംശയവും ഇല്ല...





പ്രതികരിയ്ക്കാന്‍ മറന്ന ഒരുകൂട്ടം പ്രവാസികള്‍ക്കായി...

ചൊവ്വാഴ്ച, ഫെബ്രുവരി 14, 2012

മടക്കയാത്രയെ ആരാണ് ഭയപ്പെടുന്നത്?

ഗള്‍ഫ് പ്രവാസികള്‍ കഥകളിലും സിനിമകളിലും ആല്‍ബങ്ങളിലും ലേഖനങ്ങളിലും പഠനങ്ങളിലും ബുദ്ധിജീവികളുടെ നിരീക്ഷണങ്ങളിലും പരിഹാസകഥാപാത്രമായിട്ട് പതിറ്റാണ്ടുകളായി. കുടിയേറ്റത്തിന്റെ അറുപതാണ്ടിലെത്തി നില്‍ക്കുമ്പോള്‍ പോലും പ്രത്യേകിച്ച് ഒരു വികാരവും സാധാരണക്കാരായ പ്രവാസികള്‍ക്കുണ്ടെന്ന് തോന്നുന്നില്ല. സഹനവും പീഢനവും വീര്‍പ്പുമുട്ടലും നൊമ്പരവും ഒറ്റപ്പെടലും പാരപണിയലും കൊണ്ട് ജീവിതയാത്രയില്‍ അനുഭവമായി പഠിച്ച പാഠങ്ങളാണ് ഇവര്‍ക്ക് കൈമുതല്‍.

സഹായിച്ചവരൊക്കെ കൈമലര്‍ത്തിയിട്ടും പഠിപ്പിച്ച് വലിയവരാക്കിയവര്‍ കുത്തിനോവിച്ചിട്ടും കൂടപ്പിറപ്പിന്റെ വേദനയില്‍ സ്വയം മറന്ന് സഹായിച്ചവര്‍ ഒറ്റപ്പെടുത്തിയിട്ടും, കെട്ടിച്ച് വിട്ടവര്‍ പരാതി പറഞ്ഞപ്പോഴും,സംഭാവനയുടെ തുകകുറഞ്ഞ് പോയതിന് നാട്ടിലെ കമ്മിറ്റി പരിഹസിച്ചതിനും സാക്ഷിയാകേണ്ടിവന്നവരാണ് പ്രവാസികള്‍. അനുഭവം കൊണ്ട് പഠിച്ച യാഥാര്‍ഥ്യങ്ങളുടെ പൊള്ളുന്ന നോവ് മനസ്സില്‍ കനല്‍പോലെ കൊണ്ടുനടക്കുന്ന പരശ്ശതം ഗള്‍ഫ് ജീവിതത്തിന് തിരിച്ച്‌പോക്കിന്റെ നോവിന് കഠിന വേദന കാണില്ല. കാരണം അവിടെയായാലും ഇവിടെയായാലും എല്ല് മുറിയെ പണിയെടുക്കണം.

കൂട്ടിക്കിഴിക്കലിന് ശേഷമുള്ള മൂല്യം വെച്ച് നോക്കുമ്പോള്‍ മലയാളമണ്ണ് തന്നെയാണ് എന്ത്‌കൊണ്ടും ഗുണകരം.തിരിച്ച് പോക്കിനെ പേടിക്കുന്നവരാരാണ്? ഒരു 'നിരീക്ഷ'ണത്തിലും പെടാത്ത ചെറിയ ശതമാനമാണ് മടക്കയാത്രയെ ഭയപ്പെടുന്നതും മറ്റുള്ളവരെ ഭയപ്പെടുത്തുന്നതും.

കുടുംബവും കുട്ടികളുമായി വൈറ്റ് കോളര്‍ ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ച് പോക്ക് ഭയാനകമായ ശൂന്യത തീര്‍ക്കുന്നുണ്ടാവാം. അക്കാദമിക്ക് സര്‍ട്ടിഫിക്കറ്റോ സാങ്കേതിക പരിജ്ഞാനമോ ഇല്ലാതെ ഉന്നതങ്ങളില്‍ 'വാക്പയറ്റ്' കൊണ്ട് കയറിപ്പറ്റിയവര്‍ക്ക് നാട്ടിലെ വ്യവസ്ഥിതിക്ക് അനുസരിച്ച് ജോലി സമ്പാദിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അസോസിയേഷനിലെ ഭാരവാഹിത്വവും സംഘടനയുടെ തലപ്പത്തും കയറി ഒരു ചെറുസമൂഹത്തിന്റെ മേലാളനായി കഴിഞ്ഞവര്‍ക്ക് തിരിച്ച് പോക്ക് അസഹ്യമാവുന്നതില്‍ അത്ഭുതമില്ല.

അവര്‍ എഴുതുന്ന ലേഖനങ്ങളിലും കോട്ടും ടൈയും കെട്ടി ഇരിക്കുന്ന ചാനല്‍ ചര്‍ച്ചകളിലും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതായി കാണുന്നില്ല.ഒരു തിരിച്ച് പോക്ക് വേണ്ടിവന്നാല്‍ മക്കളുടെ വിദ്യാഭ്യാസം, ജോലി, വീട്, വസ്ത്രം, കാറ്, ഭക്ഷണം, എന്നിങ്ങനെ പേടിപ്പെടുത്തുന്ന ഭാവികാലത്തിന്റെ വരാനിരിക്കുന്ന കറുത്ത ദിനങ്ങളെ ഓര്‍ത്ത് വേവലാതിപ്പെടുകയാണ്.

നാം കേരളീയര്‍ മാത്രമാണ് തിരിച്ച്‌പോക്കിനെ ഭയക്കുന്നവര്‍. മടങ്ങേണ്ടിവന്നാല്‍ നാം എന്ത് ചെയ്യും എന്നത് മുന്‍കൂട്ടി തീരുമാനിക്കാന്‍ ആവുന്നതാണെന്നും മടങ്ങേണ്ടിവന്നാല്‍ സന്തോഷം മടങ്ങുക. അന്യദേശത്ത് ഇത്രയും കാലം സസുഖം വാഴാന്‍ അനുവദിച്ചതിനെ വന്ദിക്കുക. ഈ നാട്ടിലെ ജനങ്ങളും ഇവിടത്തെ ഭരണകര്‍ത്താക്കളും നല്‍കിയ സ്‌നേഹത്തിനും കൂറിനും നന്ദിപറയുക.

പിസ്സയും ബര്‍ഗറും ഏസിയും ബെന്‍സും അമേരിക്കന്‍ സ്‌കൂളും ഇല്ലെങ്കിലും കേരളം നമ്മുടെ നടാണ്. മാതൃരാജ്യത്തിലേക്കുള്ള മടക്കത്തിനപ്പുറം സന്തോഷം മറ്റെന്തിനുണ്ട്. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കണമെങ്കില്‍ വിദേശരാജ്യം തൊഴില്‍ തരാനുള്ള സന്‍മനസ്സുകാണിക്കണം. ഗള്‍ഫ് രാജ്യം പുറന്തള്ളിയാല്‍ പഠിപ്പിച്ചതൊക്കെ പാഴായി പോകില്ലെന്നാരുകണ്ടു. കേരളത്തില്‍ ജോലി ചെയ്യാന്‍ ഭാഷാപഠനം ആവശ്യമില്ലല്ലൊ.

സ്വന്തം രാജ്യത്ത് തൊഴിലില്ലാത്ത ചെറുപ്പക്കാരും ചെറുപ്പക്കാരികളും വളരുന്നതാണ് ഗള്‍ഫ് മേഖലകളിലെ പ്രധാനപ്രശ്‌നം അവര്‍ക്ക് തൊഴില്‍ കൊടുത്തേ മതിയാവൂ. അറബ് വസന്തവും മുല്ലപ്പൂ വിപ്ലവും മുന്നിലുള്ളപ്പോള്‍ ഒരു പ്രതിഷേധസമരത്തിന് പോലും ഇവിടുത്തെ ഭരണാധികാരികള്‍ അവസരം കൊടുക്കില്ല. ന്യായമായ അവകാശങ്ങള്‍ അനുവദിച്ച് കൊടുത്തേമതിയാവൂ.

ഇത്രയും കാലം തീറ്റിപ്പോറ്റിയ നാടിനോട് നന്ദിയുള്ള കുഞ്ഞാടുകളായി അവരുടെ നിയമവും നിരീക്ഷണങ്ങളും അനുസരിക്കുക.നഷ്ടപ്പെടാനുള്ളവര്‍ക്ക് വിമ്മിഷ്ടം തോന്നുക സ്വാഭാവികം. കച്ചവടം, മുതല്‍മുടക്ക്, ബാങ്ക് ബാലന്‍സ്, ഫ്ലാറ്റ്, ഓഹരി, സംഘടനയുടെ നേതാവ്, ഇതൊക്കെ നഷ്ടപ്പെടുന്നവര്‍ക്കേ വേവലാതിയുള്ളൂ.

മുന്‍പ് ഗള്‍ഫിലേക്ക് വരുമ്പോള്‍ ഉമ്മറകോലായില്‍ നിന്ന് ചിന്തിച്ച് കൂട്ടിയ വേവലാതി മാത്രമേ ഇവിടുന്ന് തിരിച്ച് പോകേണ്ടിവരുമെന്ന് പറയുമ്പോള്‍ സധാരണക്കാരായ പ്രവാസിക്ക് ചിന്തിക്കാനുള്ളൂ.

ഗള്‍ഫ് തിരിച്ച് പോക്കിന് വേഗതകൂട്ടിയത് നാം തന്നെയാണ്. വലിയ വലിയ മാളുകളും ഹോട്ടലുകളും, ചെറുകിട കച്ചവടക്കാരെ അപ്പാടെ വിഴുങ്ങികളയുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളും ഡിപ്പാര്‍ട്ടമെന്റ് സ്റ്റോറുകളും തുടങ്ങി. ക്ലിനിക്കുകള്‍ക്ക് പകരം മള്‍ട്ടിസ്‌പെഷ്യാലിറ്റി ആസ്പത്രികളായി. സ്വദേശികളും മറ്റു അറബ് വംശജരും ഈ തള്ളിച്ചയില്‍ അന്തംവിട്ടു. വലിയ വലിയ സ്ഥാപനങ്ങള്‍ എല്ലാം തന്നെ വിദേശ ഇന്ത്യക്കാരുടെയും മറ്റു രാജ്യക്കാരുടെതുമാത്രമാണെന്നുള്ള തിരിച്ചറിവ്. അവരുടെ മനസ്സില്‍ അലോസരം സൃഷ്ടിച്ചിട്ടുണ്ടാവാം.

ജ്വല്ലറികളുടെ മാര്‍ക്കറ്റുകള്‍, പണമിടപാട് സ്ഥാപനങ്ങളുടെ നീണ്ടനിര, എല്ലാം മലയാളിയുടേത്. ഇന്ത്യക്കാരന്റേത്, പാകിസ്താനിയുടേത്. നമ്മുടെ ദേശത്ത് നമുക്കായ് എന്തുണ്ട് എന്ന തോന്നലുകള്‍ ഉടലെടുത്തിട്ടുണ്ടാവാം.

ഗള്‍ഫ് കാലം കഴിഞ്ഞെന്ന് പറയുന്നതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഓരോ തലമുറയും അവര്‍ക്ക് ശേഷം കഴിഞ്ഞു. ഇങ്ങോട്ടാരും വരേണ്ട,എന്നൊക്കെ പറയുമ്പോഴും പാസ്‌പോര്‍ട്ട് കോപ്പിയും രണ്ട് ഫോട്ടോയും പാന്റിന്റെ പോക്കറ്റില്‍ കാണും. അങ്ങനെ വന്നണഞ്ഞവര്‍ മറ്റുള്ളവരോട് പറയും കഴിഞ്ഞു. ഇനി വിസ ഇല്ല. ഈ വാക്കും പ്രവൃത്തിയും തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. കോഴിക്കോട്ട് നിന്നും, കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും വിമാനങ്ങള്‍ പറന്ന് കൊണ്ടിരിക്കുന്നു. അതിലെല്ലാം വിസിറ്റായും എംപ്ലോയ്‌മെന്റ് വിസയായും. പുതുതലമുറയും എത്തുന്നു.

തിരിച്ച് പോക്കിന്റെ വേവലാതി നാം തന്നെ പങ്കിട്ടെടുക്കയാണല്ലൊ. ഇവിടെയുള്ള പത്രദൃശ്യ ശ്രാവ്യമാധ്യമങ്ങള്‍ എല്ലാം തന്നെ ഗള്‍ഫ് മേഖലയില്‍ തന്നെ ചുറ്റിക്കറങ്ങുകയാണ്. യുദ്ധം കൊണ്ട് ഒറ്റപ്പെട്ട് പോയ ഒരു രാജ്യത്തിലെ ജനങ്ങളെ പോലെയാണ് പ്രവാസികള്‍ നമ്മുടെ പ്രശ്‌നങ്ങള്‍ പുറം ലോകമറിയുന്നില്ല. ഗള്‍ഫ് എഡിഷനുകള്‍ തീര്‍ത്ത് ഗള്‍ഫില്‍ തന്നെ വാര്‍ത്തകള്‍ ജീര്‍ണ്ണിക്കുകയാണ്. ഗള്‍ഫ് കവി, പ്രവാസി രചന, പ്രവാസി എഴുത്തുകാരന്‍, ഗള്‍ഫ് കോളം എന്നിവകൊണ്ട് നാം നല്‍കിയത് നമുക്ക് തന്നെ നല്‍കിക്കൊണ്ട് 'സായൂജ്യ' മടയുകയാണ്.

പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ നമുക്കാരാണ് ഉള്ളത്. വിമാനം ചാര്‍ട്ട് ചെയ്ത് വോട്ട് നല്‍കി വിജയിപ്പിച്ചവരാണ് ഭരിക്കുന്നത്. പ്രവാസിമന്ത്രിയും വ്യോമയാനമന്ത്രിയും കേരളീയനായ 'ഭാഗ്യം' ലഭിച്ചവരാണ് നമ്മള്‍ എന്നിട്ടൊ?

പുനരധിവാസവും പെന്‍ഷനും വേണമെന്നുള്ള മുറവിളിക്ക് നീണ്ടകാലയളവുണ്ട്. മാന്യമായ ടിക്കറ്റ് കൂലി അനുവദിക്കാനെങ്കിലും ഒരാളുണ്ടായെങ്കില്‍.നമുക്ക് ഫിലിം അവാര്‍ഡും മിമിക്രിയും ഓണപ്പരിപാടിയും ഡാന്‍സ് പാര്‍ട്ടിയും കണ്ടിരിക്കാം. പരാതി പറയുന്നവര്‍ പാര്‍ട്ടിക്ക് പുറത്താകുന്നകാലം.. അല്ലെങ്കില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടോ? മന്ത്രിമാരും ഉത്തരവാദപ്പെട്ടവരും വരുന്നത്. ഞാന്‍ സൂചിപ്പിച്ച 'ചെറുശതമാന' ത്തിന്റെ കൈയില്‍ കാറില്‍ നിന്ന് കാര്‍പ്പറ്റിലേക്കിറങ്ങി. ശീതീകരിച്ച വരള്‍ച്ചയിലേക്ക് ആനയിക്കുന്നവര്‍ക്ക് പറയാന്‍ അവരുടെ പ്രശ്‌നങ്ങള്‍. പുതിയ സ്ഥലത്തിന്റെ നിലം നികത്തി തുടങ്ങാന്‍ പോകുന്ന ബിസിനസ്സിന്റെ പേപ്പര്‍ ശരിയാക്കല്‍. മക്കളുടെ അഡ്മിഷന്‍, പിന്നെ സര്‍ട്ടിഫിക്കറ്റിലേക്കുള്ള തുകയും.

താലപ്പൊലിയും, ചെണ്ടമേളവും കാതടപ്പിക്കുന്ന കോലാഹലങ്ങളുമായി ഇവര്‍ മന്ത്രിമാരെ 'ചെകിടടപ്പി'ക്കുന്നു. പുരുഷാരത്തിന്റെ തള്ളിച്ചയില്‍ നേതാക്കള്‍ കാറിലേറുന്നു. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമയം ചോദിക്കുന്നു. അറുപതാണ്ട് പഠിച്ചിട്ടും പഠിക്കാത്തവര്‍ നമ്മളെ ഭരിക്കുന്നു. വീണ്ടും വീണ്ടും പാഠം ചൊല്ലിക്കൊടുക്കാന്‍ പ്രവാസികള്‍ ഉടുമുണ്ട് താഴ്ത്തി ഓച്ഛാനിച്ച് നില്‍ക്കുന്നു. തിരിച്ച് പോകാന്‍ ആര്‍ക്കാണ് പേടി. മറുപടി അര്‍ഹിക്കുന്ന ചോദ്യമാണ്.


വാല്‍കഷ്ണം: കഴിഞ്ഞ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഗള്‍ഫില്‍ വന്നില്ല. നമ്മളെ കണ്ടില്ല. നമ്മുടെ പരാതി കേട്ടില്ല. നന്ദിയുണ്ട് സാര്‍ അങ്ങെങ്കിലും നമ്മുടെ ശാപത്തില്‍ നിന്ന് രക്ഷപ്പപെട്ടല്ലോ.

ഞായറാഴ്‌ച, ഡിസംബർ 11, 2011

എന്റെ മാത്രം മുത്ത്‌.............

ഒന്നില്‍ പിഴച്ചാല്‍ മൂനില്‍ എന്നാണല്ലോ പറയുന്നത്...!!!
അങ്ങനെ ഞാന്‍ മൂനാമതും ശ്രമിക്കാന്‍ തീരുമാനിച്ചു.....
അങ്ങനെ ദിവസങ്ങള്‍ കടന്നു പോയ്കൊണ്ടേ ഇരുന്നു...
ഒടുവില്‍ എന്റെ സ്നേഹിതന്‍മാരുടെ കൂട്ടത്തിലെ ഒരാളെ കൂടു പിടിച്ചു (ആളു കൂതറ അനെകിലും വിശ്വസിക്കാന്‍ കൊള്ളവുന്നവന്‍ ആയിരുന്നു..)
എന്റെ ലവ് ലെറ്റര്‍ എന്റെ മുത്തിന്റെ കൈകളില്‍ എത്തിച്ചു..
അത് കിട്ടിയതിനലാകണം അവള്‍ അന്ന് നേരത്തെ തന്നെ വീടിലേക്ക്‌ പോയി...!!ഞാന്‍ പോലും അറിയാതെ ...!!
എന്റെ ഏറ്റവും വലിയ പരിപാടി ആയ കഞ്ഞി കുടിയും കഴിഞ്ഞു വന്നപ്പോള്‍ അറിഞ്ഞു അവള്‍ വീട്ടില്‍ പോയ കാര്യം..
ഉള്ളില്‍ ചെറിയ ഒരു പേടി വന്നെങ്കിലും ...മറുപടിക്കായി ഞാന്‍ കാത്തിരുന്നു ..!!
ഒന്നില് പിഴച്ചാല് മൂന്നില് ..ഈ ഒന്നില് പിഴച്ചാല് മൂന്നില് കിട്ടുമെന്നു പറയുന്നതു വളരെ ശരിയാണല്ലെ,,,,,

ഒന്നില് പിഴച്ചാല് മൂന്നില് കിട്ടുകയൊ? ഈ ചെക്കനെന്താ ഭ്രാന്ത് പിടിച്ചൊ... നിന്നോട് കാര്യം ചോദിച്ച എന്നെ വേണം പറയാന്,,,,,എന്റെഉമ്മ ദേഷ്യപെട്ടു പോയി,,,,,

അല്ലെങ്കിലും എന്റെഉമ്മ അങ്ങനെതന്നെയാണു. എന്നോടു സംസാരിക്കുമ്പോള് എന്റെഉമ്മക്കു ഭ്രാന്തു വരുമത്രെ,,, മനുഷ്യരുടെ ഓരോ സ്ഥിതിയെ,,, ഏതായാലും നേരമൊന്നു പെട്ടെന്നു
വെളുത്താല് മതിയായിരുന്നു
പുലര്ച്ചെ എഴുന്നേറ്റു കുളികഴിഞ്ഞു വന്നപ്പോള് എന്റെഉമ്മക്കത്ഭുതം,,
നീ ഇത്ര നേരത്തെ എണീറ്റൊ,,, ഇന്നെന്തെങ്കിലും സംഭവിക്കും,,, അല്ല,,, ഇന്നെന്താ നേരത്തെ,, ചായക്കു വെള്ളം ചൂടാകുന്നതെയുള്ളു,,ഇന്നു സ്പെഷല് ക്ലാസ്സ് ഉണ്ട്,,
ഞാന് പുറത്തു നിന്നു കഴിച്ചോളാം,, ഞാന് പറഞ്ഞു,,, എന്റെ ,ഉമ്മയുടെ
മുഖത്ത് അമ്പരപ്പ്,,
നേരാംവണ്ണം ക്ലാസ്സില് പോകാത്ത ഞാന് സ്പെഷല് ക്ലാസ്സിനു പോകുന്നു എന്നു കേട്ടിട്ടാകണം..
ഉള്ളില് ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി,,,

ബസ്സിറങ്ങി,,എന്റെ മുത്ത്‌ വരുന്ന വഴിയില് കാത്തുനിന്നു.സമയത്തിനു തീരെ വേഗത പോരായെന്നു തോന്നി.ഞാന് പരിസരമൊന്നു ശ്രദ്ധിച്ചു.അപ്പുറത്തു
കുറച്ചു മാറി രണ്ടു പേര് നില്ക്കുന്നതൊഴിച്ചാല് പരിസരത്തെങ്ങുമാരുമില്ല.
ദൂരെ നിന്നു അവള് വരുന്നതു
ഞാന് കണ്ടു.എന്റെ ഹ്യദയം പെരുമ്പറകൊട്ടാന് തുടങ്ങി.
അവളെന്റെയടുത്തെത്താറായതും ഞാനവളുടെയടുത്തേക്കു ചെന്നു,

കുട്ടീ,, എനിക്കുള്ള മറുപടി,,, ഞാനവളോട് ചോദിച്ചു,,

അവളൊന്നും മിണ്ടാതെ എന്റെ മുഖത്തേക്കു നോക്കി.അവളുടെ മുഖത്തു ചെറിയൊരു പരിഭ്രമം
ഞാന് കണ്ടു.ആദ്യമായ് ഒരാള്‍കു പ്രണയലേഖനം കൊടുക്കുന്നതിന്റെയാകണം,, എനിക്കു ചിരി വന്നു,,,

പേടിക്കണ്ട കുട്ടീ ധൈര്യമായ് തന്നോളു,,,,ഞാനെന്റെ കൈ അവളുടെ നേരെ നീട്ടി....ഡാ,,,,,,
പിറകിലൊരലര്ച്ചകേട്ട് ഞാന് ഞെട്ടിത്തിരിഞ്ഞു നോക്കി,,,
ദൂരെ മാറിനിന്നവര് എന്റെ നേരെവരുന്നു,,,

നീയാണല്ലെ എന്റെ മകള്ക്കു
കത്തു കൊടുത്തവന്,,, ഞങ്ങള് കുറച്ചു നേരമായി നിന്നെ നോക്കിയിരിക്കുകയായിരുന്നു,,,

ദൈവമേ... ,, ഇവളുടെ ബാപ്പയണല്ലെ,,, പെട്ടു പോയല്ലൊ,,, ഞാന് മനസ്സില് പറഞ്ഞു,,,

നിനക്കു മറുപടി വേണമല്ലെ,, മറുപടി ഞാന് തരാമെടാ,, എന്നു പറഞ്ഞുകൊണ്ടു കൂടെയുണ്ടായിരുന്ന തടിമാടന് എന്റെ പിരഡിക്കൊരു വീക്കു തന്നു,,,,
ഹോ,കണ്ണില്‍ നിന്നും പോന്നിച്ച പാറി....
ഉപ്പാ.. ഇവന് ആദ്യം കത്തു കൊടുത്തപ്പോള് തന്നെ ഇവള് പറഞ്ഞിരുന്നെങ്കില് അന്നേ
താക്കീതു ചെയ്താല് മതിയായിരുന്നു,,, തടിമാടന്
അവളെ ദേഷ്യത്തോടെ
നോക്കിയിട്ടാണതു പറഞ്ഞത്.അതവളുടെ ചേട്ടനാണെന്നെനിക്കു മനസ്സിലായ്,,, ഞാനവളെ നോക്കി.............വഞ്ചകി,,, എല്ലാം വിശദമായി പറഞ്ഞു കൊടുത്തിരിക്കുന്നല്ലെ,,, അവള്ക്കൊരു കൂസലുമില്ല,,, എന്നോടുകളിച്ചാല് ഇങ്ങനിരിക്കുമെന്ന ഭാവം.
ഇവളുമാരോടൊന്നും ഒരു കാര്യം പറയാന് പറ്റില്ല,,
എന്തെങ്കിലും പറഞ്ഞാല് അപ്പോള് തന്നെ വീട്ടുകാരെയും വിളിച്ചോണ്ടു വരും,,
മനുഷ്യനെ മെനക്കെടുത്താന്,,

അവളുടെ ചേട്ടന്റെ പിരഡിക്കിട്ടുള്ള അടി
മൂലമാണോ അതൊ രാവിലെ ചായ കുടിക്കാഞ്ഞിട്ടാണൊ എന്നറിയില്ല,, എന്റെ തലക്കുള്ളില് എന്തോ ഒരു മൂളല്,,, ഞാന് ഒന്നും മിണ്ടാതെ നടന്നു,,,ഏതായാലും ഒരു കാര്യമെനിക്കു മനസ്സിലായി,,,,

ഒന്നാമത്തെ പ്രാവശ്യം കിട്ടാതെ പോയത് ശ്രമിച്ചാല്
മൂന്നാമത്തെ പ്രാവശ്യം എങ്ങനേയും കിട്ടൂം,, സംശയം വേണ്ട,,,

പഴഞ്ചൊല്ലില് പതിരില്ല എന്നതു സത്യം തന്നെ..!!!

വെള്ളിയാഴ്‌ച, നവംബർ 25, 2011

സൈബര്‍ ശബ്ദം പ്രകമ്പനമായി.........

അറബിക്കടലിന്റെ റാണിയെ പ്രകമ്പനം കൊള്ളിച്ചു സൈബര്‍ കൂട്ടായ്മയുടെ ശബ്ദം :

സൈബര്‍ യുവത്വത്തിന്റെ ശബ്ദം അറബിക്കടലിന്റെ തിരമാലകളെ പ്രകമ്പനം കൊള്ളിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുക എന്ന ആവശ്യവുമായാണ് ബ്ലോഗ്‌ ,ഫേസ് ബുക്ക്‌ , ഗൂഗിള്‍ ബസ്സ്‌ എന്നീ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ യുവാക്കള്‍ ഭൂലോകത്തിലേക്കിറങ്ങി പ്രതികരിച്ചത്. നവംബര്‍ 25 നു വൈകിട്ട് ആറുമണിക്ക് അറബിക്കടലിന്റെ മടിത്തട്ടായ എറണാകുളം മറൈന്‍ ഡ്രൈവില്‍ ഒത്തു ചേര്‍ന്ന ആയിരത്തോളം യുവാക്കള്‍ കായലോളങ്ങളെ പ്രകമ്പനം കൊള്ളിച്ചു. അവര്‍ ഒത്തൊരുമയോടെ കത്തിച്ച മെഴുകുതിരി വെട്ടത്തിലൂടെ ഉറക്കം നടിക്കുന്ന അധികാര - നീതി ന്യായ മേലാളന്മാരുടെ മനസ്സിലേക്ക് ഒരു തരി വെളിച്ചം പകരുകയായിരുന്നു കൂട്ടായ്മയുടെ ലക്ഷ്യം.



രണ്ടു വര്ഷം മുന്‍പ് 2009 ല്‍ ആണ് നമ്മുടെ ബൂലോകം ബ്ലോഗ്‌ പോര്‍ട്ടലിന്റെ ബാനറില്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം ശ്രീ നിരക്ഷരന്റെ നേതൃത്വത്തില്‍ സേവ് മുല്ലപ്പെരിയാര്‍ കാമ്പെയിന്‍ ആരംഭിച്ചത്. 'മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍' എന്ന ലേഖനത്തില്‍ ഉപയോഗപ്പെടുത്തിയ ബ്ലോഗര്‍ പാച്ചു സാഹസികമായി എടുത്ത മുല്ലപ്പെരിയാര്‍ ഡാമിന്റെ ഭിത്തികളുടെ ഫോട്ടോകളിലൂടെയാണ് സൈബര്‍ ലോകം ആ ഭീകരതയെ ആദ്യമായി അടുത്തറിയുന്നത്. തുടര്‍ന്ന് ഇംഗ്ലീഷിലേക്ക് ഈ ലേഖനം പരിഭാഷപ്പെടുത്തുകയും മെയില്‍ ഫോര്‍വേര്‍ഡുകളായി അയക്കപ്പെടുകയും ചെയ്തു. കാമ്പെയിന്‍ സജീവമായി തുടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് നമ്മുടെ ബൂലോകത്തിന്റെ നേതൃത്വത്തില്‍ നിരക്ഷരന്‍ എഡിറ്റര്‍ ആയി റീ ബില്ഡ് ഡാം എന്ന മറ്റൊരു ബ്ലോഗ്‌ തുടങ്ങിയത്. മുല്ലപ്പെരിയാറിനെ സംബന്ധിച്ച എല്ലാ വാര്‍ത്തകളും നല്‍കുക എന്നതിനപ്പുറം ഒരു വാര്‍ത്താ ആര്‍ക്കൈവ് ആയും ഈ ബ്ലോഗ്‌ ഉപയോഗപ്പെടുത്തുകയും നാള്‍ ഇതുവരെ കൃത്യമായി അപ്ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ പ്രചാരണത്തിന്റെ ഭാഗമായി പ്രമുഖ ബ്ലോഗര്‍ നന്ദന്‍ ഡിസൈന്‍ ചെയ്ത ലോഗോ ഏവരുടെയും പ്രശംസ പിടിച്ചു പറ്റുകയും തങ്ങളുടെ ബ്ലോഗുകളില്‍ അവ പ്രദര്‍ശിപ്പിച്ചു ഐക്യധാര്‍ഷ്ട്യം പ്രഖ്യാപിക്കുകയും ചെയ്തു . റീ ബില്ഡ് ഡാം ബ്ലോഗിന്റെ ഹെഡര്‍ ഡിസൈന്‍ ചെയ്തു തന്നത് പകല്‍‌കിനാവന്‍ എന്ന ഷിജു ബഷീര്‍ ആണ് . ഏവരെയും നന്ദിയോടെ ഈ അവസരത്തില്‍ സ്മരിക്കട്ടെ. കാമ്പെയ്നിങ്ങിന്റെ ഭാഗമായി നിരക്ഷരനോടൊപ്പം നമ്മുടെ ബൂലോകം പബ്ലിഷേര്‍ ജോ ജോഹര്‍, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം ഹരീഷ് , വിനോദ് എന്നിവര്‍ ചേര്‍ന്നു വര്‍ഷങ്ങളായി ഈ ആവശ്യത്തിനു വേണ്ടി സമരം നടത്തിവരുന്ന ചാപ്പാത്തു ഗ്രാമത്തില്‍ ചെന്ന് വിവരങ്ങള്‍ ശേഖരിക്കുകയും സമരത്തോട് അനുഭാവം പ്രകടിപ്പിച്ചു പന്തലില്‍ ഇരിക്കുകയും അവിടെ ഈ ലോഗോ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഈ ലോഗോ തന്നെ അല്‍പ്പം രൂപ മാറ്റം വരുത്തിയാണ് സൈബര്‍ പ്രചാരണ പരിപാടിക്ക് ഉപയോഗിച്ചിരിക്കുന്നത്.

നാളുകള്‍ കഴിഞ്ഞു. ബ്ലോഗ്‌ സജീവമാല്ലാതാകുകയും ഫേസ് ബുക്കിലേക്ക് ആളുകള്‍ ചേക്കേറുകയും ചെയ്തപ്പോള്‍ ഈ സമര പരിപാടിയോട് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞു സൈബര്‍ മലയാളികള്‍ പ്രതികരിക്കാന്‍ തുടങ്ങി. തുടര്‍ന്ന് നിരക്ഷരന്റെ നേതൃത്വത്തില്‍ ഈ കൂട്ടായ്മകളെ ഒരു കുടക്കീഴിലാക്കി ഏകോപിപ്പിച്ചു ഭൂലോകത്തിലെക്കിറങ്ങി പ്രതികരിക്കുകയാണ് ചെയ്തത്. വളരെ വലിയ ഒരു മാധ്യമ ശ്രദ്ധ ഈ അവസരത്തില്‍ ഈ പരിപാടിക്ക് ലഭിച്ചു എന്നത് എടുത്തു പറയേണ്ടുന്ന ഒരു കാര്യമാണ്.

ഈ പരിപാടിയോട് സഹകരിച്ച ഏവര്‍ക്കും നമ്മുടെ ബൂലോകം ടീമിന്റെ നന്ദി.

തിങ്കളാഴ്‌ച, ഒക്‌ടോബർ 10, 2011

സ്ക്കൂള്‍ കഥകള്‍......

അന്ന്‌ ഞാന്‍ നല്ലളം യു. പി. സ്കൂളില്‍ അഞ്ചില്‍ പഠിക്കുന്നു. സ്കൂളിന്റെ കിഴക്കെ ഭാഗത്തുള്ള വീടിന്റെ പറമ്പില്‍ അതിര്‍ത്തിയോടു ചേര്‍ന്ന്‌ ഒരു മാവുണ്ടായിരുന്നു.
ഒരു ദിവസം ഉച്ചക്ക്‌ ഇന്റര്‍വെല്‍ സമയത്ത്‌ ഞാന്‍ സുള്‍ഫിക്കര്‍നോട്‌ പറഞ്ഞു.
"ഇന്നലെ രാത്രി നല്ല കാറ്റ്‌ വിശീട്ടിണ്ട്‌ നമുക്ക്‌ കണ്ണി മാങ്ങ പെറക്കാന്‍ പൂവ്വാ..".
"റെഡീ വണ്‍.. ,റ്റു..,ത്രീ..".
ഒന്നാം ക്ലാസിന്റെ പിന്നിലാണ്‌ പ്രസ്തുത സ്ഥലം. ഒന്നാംക്ലാസിന്റെ ഉള്ളിലൂടെ ജനല ചാടി പോയാല്‍ തരക്കേടില്ല എന്നു തോന്നി ഞങ്ങള്‍ മൂന്നു നാലു പേര്‍ ആ റേസിംഗ്‌ റ്റീം ഒന്നാം ക്ലാസില്‍ കുതിച്ചെത്തിയപ്പോള്‍ അവിടെ ഒരു ഘോര സങ്കട്ടനം നടക്കുന്നു.
ഒന്നാം ക്ലാസിലെ കുഞ്ഞന്മാരൊടൊക്കെ പരമ പുച്ഛമായിരുന്നു ഞങ്ങള്‍ അഞ്ചാം ക്ലാസ്സിലെ 'സീനിയേര്‍സ്‌'കാര്‍ക്കെങ്കിലും, ഞങ്ങള്‍ ഉടന്‍ അവിടെ ബ്രേയ്ക്കിട്ട്‌ നിര്‍ത്തി.
"ആരാണ്ടാ അലമ്പ്‌ ഇണ്ടാക്കണേ" എന്നും ചോദിച്ച്‌ , ഞങ്ങള്‍ ചേട്ടന്മാര്‍ ആ 'നസീറിനെയും ജയനെയും' കോളറില്‍ പിടിച്ച്‌ മാറ്റി. വേര്‍പ്പെട്ട രണ്ടും പിപ്പിരി..പീ എന്നു കരയാന്‍ തുടങ്ങിയപ്പൊ ഞാന്‍ പതുക്കെ ജനല ചാടി പതുങ്ങി ഇരുന്നു..
ഒരു മിനിറ്റ്‌ കഴിഞ്ഞപ്പൊള്‍ കരച്ചില്‍ കെള്‍ക്കാനില്ല . തലപൊക്കി നോക്കിയപ്പോളതാ സുള്‍ഫിക്കര്‍ നാസ്സര്‍ ബാബുവും ബഞ്ചിനു മുകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും തികഞ്ഞ അഭ്യാസികളെ പ്പോലെ ചാടി മറിയുന്നു. "ഇതെന്താദ്‌"എന്ന മട്ടില്‍ കരച്ചിലുകാരടക്കം എല്ലാരും ആരാധനയൊടെ നോക്കി നില്‍ക്കുന്നുണ്ട്‌. ഇടക്കിടക്ക്‌ സൈക്കിള്‍ചവിട്ട്‌ കൂത്തുകാരെപ്പോലെ കൈകള്‍ കുത്തിമറയുന്നു. അഭ്യാസക്കാഴ്ച്ചക്ക്‌ വേണ്ടത്ര സഹായം നല്‍കി കൊണ്ട്‌ കോയ കാണികളെ പിടിച്ചു മാറ്റി ഒതുക്കി നിര്‍ത്തുന്നുണ്ട്‌.
അവര്‍ അങ്ങിനെ ഷൈന്‍ ചെയ്യുന്നതു കണ്ടപ്പോള്‍ എന്നിലെ അഭ്യാസിയും വെറുതെയിരുന്നില്ല. ഫുഡടിച്ചത്‌ മുഴുവന്‍ ദഹിച്ചു എന്ന് ഉറപ്പു വരുത്തി, കാണികളെയൊക്കെ ഒന്നുകൂടി നോക്കിയശേഷം, 'ഇതൊന്നും നിങ്ങള്‍ക്കൊന്നും കൂട്ട്യാ കൂടില്ല്യാട്ടാ പിള്ളേരേ,വല്ലതും നാലക്ഷരം പഠിക്കാന്‍ നോക്ക്‌' എന്നും പറഞ്ഞ്‌ ഞങ്ങള്‍ ജനല്‍ താണ്ടി .മാങ്ങക്കായി വേലിക്കരികെ മാവിന്‍ ചുവട്ടിലെത്തിയപ്പോഴെക്കും മാങ്ങയൊക്കെ ആമ്പിള്ളേര്‍ കൊണ്ടുപോയിരുന്നു. അപ്പുറത്തെ വീട്ടിലെ വേലക്കാരത്തി തള്ള( ഫിലോമിനക്ക്‌ ദ്യേഷം പിടിച്ച പോലെയുള്ള ലുക്കുള്ള ) വേലിക്കലേക്കും നോക്കി നില്‍പ്പുണ്ട്‌. മാത്രമല്ല ,മാള അരവിന്ദന്‍ പറഞ്ഞപോലെ ഒരു 'ശശ്മാന മൂകത'അവിടെ കളിയാടിയിരുന്നു.
'നീ ക്ലാസ്സ്‌ ലീഡര്‍ അല്ലേ ചോദിച്ചു നോക്ക്‌ മാങ്ങ കിട്ടും .ഇന്നാളൊരുദിവസം എനിക്ക്‌ 'കിട്ടി'.

ബാബു നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ പതുക്കെ വേലിക്കരികെ ചെന്ന് ചോദിക്കാന്‍ തുടങ്ങിയതു മാത്രം ഒോര്‍മ്മയുണ്ട്‌. പിന്നെ നൊക്കിയപ്പോള്‍ എല്ലാവരുടെയും പിന്നില്‍ ഞാനും ഓടുന്നതാണ്‌ കണ്ടത്‌. മാങ്ങകിട്ടാത്ത നിരാശ തീര്‍ക്കാന്‍ ഞങ്ങള്‍ക്ക്‌ സ്കൂള്‍ കോമ്പൌണ്ടിന്റെ വടക്കു കിഴക്കു മൂലക്ക്‌ വേലിക്കരികെയുള്ള ഏഴിലം പാലമരത്തെയാണ്‌ കിട്ടിയത്‌.അതാവുമ്പോ ആര്‍ക്കും പരാതിയില്ലല്ലോ. മരത്തില്‍ മാങ്ങയില്ലാത്തതിനാല്‍ ഉന്നം തെറ്റുന്ന പ്രശ്നവുമില്ല. തുരു തുരെ കല്ലുകള്‍ പ്രസ്തുത പാലമരം ഏറ്റുവാങ്ങി.

'കണ്ടാ.. കണ്ടാ.. യക്ഷീടെ ചോര വരുന്നത്‌ കണ്ടാ.!!'
'അതാ മരത്തിന്റെ പശയാടാ.'
അപ്പോള്‍ എതോ ഒരു അരസികന്‍ പറഞ്ഞു- 'കല്ലെറിഞ്ഞവരൊക്കെ പെട്ടു മക്കളേ,.ഇന്നു വെള്ളിയാഴ്ചയാ.പാലപൂത്ത ദിവസൂം.. നന്നായിട്ടുണ്ട്‌..!!. യക്ഷി വരണ ദിവസാണ്‌ വെള്ളിയാഴ്ച'.

ഞങ്ങളാരും അത്‌ വിശ്വസിച്ച ഭാവം നടിച്ചില്ല അഥവാ വിശ്വസിക്കാത്ത ഭാവം നടിച്ചു!!. മനോജിനും സുഭാഷിനും പേടിയില്ലെങ്കില്‍ പിന്നെ 5 എ യില്‍ പഠിക്കുന്ന എനിക്കാണോ യക്ഷിയെ പേടി?
'മാങ്ങയുള്ള മാവിനേ ഏറുകിട്ടൂ' എന്ന പഴംചൊല്ലിനെ പുച്ഛിച്ചുതള്ളിക്കൊണ്ട്‌ ഞാനും പാലമരത്തെ ലക്ഷ്യമാക്കി കല്ലെറിയാന്‍ തുടങ്ങി.

പിറ്റേന്നു ശനിയാഴ്ച. രാവിലെ ഡയറിയില്‍ നിന്നും പാല്‍വാങ്ങി സ്കൂളിനു മുന്നിലൂടെയണ്‌ ഞാന്‍ വന്നത്‌ . വഴിയില്‍ ആള്‍ സഞ്ചാരം കുറവായിരുന്നു. സ്കൂളിനു മുറ്റത്തെത്തിയപ്പോള്‍ എനിക്ക്‌ പാലച്ചുവട്ടിലേക്ക്‌ നോക്കാതിരിക്കാനായില്ല.
ആ കാഴ്ച എന്നെ ഞെട്ടിച്ചുകളഞ്ഞു!!

..പാലപ്പൂക്കള്‍ നിറയെ വീണുകിടക്കുന്നപാലച്ചുവട്ടില്‍ വെള്ളവസ്ത്രം ധരിച്ച ഒരു സ്ത്രീരൂപം !!.
പെരുവിരലില്‍ നിന്ന്‌ ഒരു തരിപ്പു കേറിയപോലെ തോന്നി.സര്‍വശക്തിയുമെടുത്‌ ഓടാനൊരുങ്ങവേ പിന്നില്‍ നിന്നും ഒരു വിളി." കുട്ട്യേ.. പൂയ്യ്‌...".
പേടി മാറാന്‍ ഒരു ശ്ലോകമുണ്ടെന്ന് പ്രദീപ്‌ പറഞ്ഞു കേട്ടിട്ടുണ്ട്‌. ആ ശ്ലോകം എനിക്കെന്തുകൊണ്ടോ തീരെ ഇഷ്ടമല്ലായിരുന്നെങ്കിലും പാടാതെ മറ്റു മാര്‍ഗമുണ്ടായിരുന്നില്ല.
'അര്‍ജുനന്‍,പല്‍ഗുണന്‍, പ്രാന്തന്‍ കരടിയും....'
എന്നുജപിച്‌ കണ്ണടച്ചുകൊണ്ടോടിയതുകൊണ്ട്‌ വേഗം വീടെത്തി. പാലിന്റെ പകുതി പക്ഷേ വീടെത്തിയില്ല!

ഞാന്‍ തൊട്ടരികിലുള്ള ജനലിനരുകില്‍ കണ്ണടച്ചു കിടന്നു. കൈ ജനലിന്റെ ഇരുമ്പു കമ്പിയിലും പിടിച്ചു (പേടിച്ചിട്ടൊന്നുമല്ല.ചുമ്മാ ഒരു ധൈര്യത്തിന്‌!). ഉമ്മ പാല്‍ കടക്കാരനെ ചീത്ത പറയുന്നതു കേട്ടുകൊണ്ട്‌ ഞാന്‍ പതുക്കെ മയങ്ങി.

തിങ്കളാഴ്ച സ്കൂളിലെത്തിയത്‌ സ്വല്‍പം നേരെത്തെയായി. തലേ ദിവസത്തെ മഴയില്‍ നനഞ്ഞ്‌ കിടക്കുന്ന മണം പോയിട്ടില്ലാത്ത പാലപ്പൂക്കളില്‍ ചവിട്ടി സ്കൂള്‍ മതിലിനടുത്തെത്തി. കുട്ടികള്‍ അധികം പേര്‍ വന്നുതുറ്റങ്ങിയിട്ടില്ല. മാവിഞ്ചുവട്ടില്‍ അടിച്ചുവൃത്തിയാക്കിക്കൊണ്ട്‌ 'ഫിലോമിനത്തള്ള' നില്‍പുണ്ട്‌.
'കുട്ട്യേ,...പൂയ്യ്‌....'.
ഫിലോമിനത്തള്ള' ആണ്‌.
ഉടുത്തിരുന്ന വെള്ളമുണ്ടിന്റെ കോന്തലയില്‍ നിന്ന് എന്തോ എടുത്ത്‌ നീട്ടികൊണ്ട്‌ അവര്‍ പറഞ്ഞു.
"എന്തേ കുട്ട്യേ ഞാന്‍ വിളിച്ചപ്പോ മിനിഞ്ഞാന്ന് ഓടിപ്പോയത്‌?..ഇതു തരാനാ വിളിച്ചത്‌..".
ഒരു മാമ്പഴമായിരുന്നു അത്‌ .
വാങ്ങി മണത്തുനോക്കിയപ്പോള്‍ അതിന്‌ പാലപ്പൂവിനേക്കാള്‍ മണമുണ്ടായിരുന്നു

തിങ്കളാഴ്‌ച, സെപ്റ്റംബർ 19, 2011

പ്രവാസിയുടെ വസന്തകാലം.............

ഒറ്റപെട്ടൂന്നൊരു തോന്നല്‍ ഇപ്പോഴും മനസിനെ അലട്ടുന്നില്ല, എനിയ്‌ക്കൊരു ലക്ഷ്യമുണ്ട് എനിക്ക് മാത്രമല്ല എന്നെപോലെയുള്ള ലക്ഷകണക്കിന് പ്രവാസികളുടെ ലക്ഷ്യമാണ് അത്.ഒരു ദിവസമെങ്കില്‍ ഒരു ദിവസം നേരത്തെ ഈ ദുരിതം വിട്ടു നാട്ടിലെത്തണം. മാനസികമായ ഒരു തളര്‍ച്ച അതാണ് പ്രവാസിയുടെ സുപ്രധാന രോഗം. ഈ തളര്‍ച്ചയില്‍ നിന്ന് ഒരുയിര്‍ത്തെഴുന്നെല്പ് ആവശ്യമാണോ? അതുപോലും അറിയില്ല എനിക്ക്. ഇന്ന് ഞാന്‍ ഒരിക്കലും സ്വപ്നം കാണാത്ത ഒരു ലോകത്താണ്. പണം കായ്ക്കുന്ന ഈന്തപ്പനതോട്ടങ്ങലുന്‌ടെന്നു എന്റെ നാട്ടുകാര്‍ സ്വപ്നം കാണുന്ന ആ ലോകത്ത്,ഈ ദുരവസ്ഥയുടെ കൊടും ചൂടില്‍ അവര്‍ക്ക് പകരം ഞാനിവിടെ. പണത്തെ സ്‌നേഹിക്കുന്ന കുടുംബത്തേക്കാള്‍ സ്‌നേഹത്തിനും സത്യത്തിനും സ്വന്തം ജീവനേക്കാള്‍ വില കല്പിക്കുന്ന വിരളിലെന്നാവുന്ന സുഹൃത്തുക്കള്‍, പിന്നെ സ്വന്തമായ ഒരു ജീവിതരീതി അതുമാത്രമാണ് ഒരു വ്യക്തി എന്ന നിലയില്‍ ഇവിടെയുള്ള നേട്ടം. ഉരുകുന്ന ഉഷ്ണത്തിലും നാട്ടിലെ പച്ചപുതപ്പിക്കുന്ന ഓര്‍മ്മകള്‍ മനസിന് തണലേകുന്നു. എന്നെ പ്രതീക്ഷിച്ചു കഴിയുന്ന ഒരു ചെറിയ കുടുംബമല്ല ഒരു വലിയ സമൂഹം തന്നെയുണ്ട്. അവരിലൊരാള്‍ പോലും നിരാശനകരുത് എന്ന് ജീവിതം ബലികൊടുത്ത ഓരോ പ്രവാസിയുടെയും നിര്‍ബന്ധമാണ്. എന്തായാലും ഈ രണ്ടു വര്‍ഷത്തേക്ക് ഞാന്‍ എന്നെ ലോണ്‍ തന്നു സഹായിച്ച ബാങ്കിനോടും പണം തന്നു സഹായിച്ച സുഹൃത്തുക്കളോടും കൂറുകാട്ടാന്‍ ബാധ്യസ്ഥനാണ്. ഇക്കാലത്തിനിടയില്‍ എന്റെ കുടുംബം പണമോഴിച്ചു മറ്റൊന്നും പ്രതീക്ഷിക്കണ്ട. അത് കഴിഞ്ഞാല്‍ പിന്നെ ചെറിയൊരു അവധിക്കാലം. തിരിച്ചിങ്ങോട്ട് വരുമ്പോള്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഷെഡ്യൂള്‍ തന്നിട്ടേ എന്റെ വിയോഗത്തെ വരവേല്‍ക്കൂ. വീണ്ടും കൂട്ടിക്കിഴിച്ചു നോക്കുമ്പോള്‍ ഫുഡ് അല്ലവന്‍സ് കഴിച്ചു ഒരു ചില്ലിക്കാശുപോലും കയ്യിലുണ്ടാവില്ല. ഫുഡ് അല്ലവന്‍സ് പോലും അഡ്ജസ്റ്റ് ചെയ്തു നാട്ടിലേക്കു പണമയക്കുന്നവരാണ് ഞങ്ങളില്‍ പലരും. ഒരുകണക്കിന് പറഞ്ഞാല്‍ രണ്ടോ മൂന്നോ വര്‍ഷത്തേക്ക് ജോലി ഉടമ്പടിയില്‍ ഇവിടെ ഒപ്പിടുന്ന ഓരോ പ്രവാസിയും അതിന്റെ ഇരട്ടി വര്‍ഷത്തേക്കുള്ള ബാധ്യതയുടെ ഉടമ്പടി നാട്ടില്‍ എല്ലാവരുടെയും മുന്‍പില്‍ വച്ച് സ്വയം സാക്ഷ്യപെടുത്തിയതിനു ശേഷമാണ് ഈ ഗള്‍ഫ് ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നത്. ജീവിതത്തില്‍ ഇനി അധികമൊന്നുമില്ലെങ്കിലും പ്രതീക്ഷയുടെ ഒരു നീരുറവ അന്തരംഗത്തില്‍ എവിടെയോ തുടിക്കുന്നു.ഒടുവില്‍ മുഖത്ത് പുഞ്ചിരിയും തലയില്‍ മുടിയും നഷ്ടപ്പെട്ട ഒരു കാലം മറ്റേതു പ്രവസിയേയും പോലെ എനിക്കും വന്നുചേരും അവിടെ തുടങ്ങുന്നു പ്രവാസിയുടെ വസന്തകാലം.................

ശനിയാഴ്‌ച, ഓഗസ്റ്റ് 13, 2011

അന്തുക്കയുടെ പതിനേഴാം വരവ്.

ആരായിരുന്നു അബ്ദുള്ളക്ക എന്ന അന്തുക്ക? കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ചൊക്ലിയെന്ന ഗ്രാമത്തിലെ ഒരു നാട്ടുമ്പുറത്തുകാരന്‍. ചൊക്ലി മാപ്പിള സ്‌കൂളിലെ പഠനവും ദാരിദ്ര്യത്തിന്റെ കാഠിന്യവും ഒന്നിച്ച്‌കൊണ്ടു പോകാന്‍ കഴിയാത്തതിന്റെ പേരില്‍ പഠനവും കൗമാരവും ഗ്രാമത്തിന്റെ നന്മയും ഉപേക്ഷിച്ച് കടല്‍ കടന്ന് വന്ന നമ്മുടെ പൂര്‍വ്വികരില്‍ ഒരാള്‍. നൂറുകണക്കിന് തൊഴിലന്വേഷകര്‍ക്ക് ആശ്വാസമായ ഈ മണല്‍ക്കാട്ടിലേക്ക് അന്തുക്കയും എത്തിപ്പെട്ടു.

പലതൊഴിലും ചെയ്തു. അവസാനം എത്തിയത് ഒരു യമനിയുടെ ഹോട്ടലില്‍. പത്തിരിയും ഇറച്ചിയും പുട്ടും കടലയും ചോറും മത്തിക്കറിയും തിന്നറിവ് മാത്രമുള്ള അന്തുക്ക മന്ദബൂസും ഖബ്‌സയും അലീസയും മന്തിയും പാകപ്പെടുത്താന്‍ ശീലിച്ചു. അങ്ങനെ കാലാന്തരത്തില്‍ യമനിയുടെ കിച്ചനില്‍ അന്തുക്ക ഉസ്താദായി. അറബികളുടെ ഭക്ഷണ രീതിയുടെ രസക്കൂട്ടുകള്‍ പഠിച്ച് അന്തുക്ക ഒന്നാം നമ്പര്‍ പാചകക്കാരനായി. ഏതൊരു പ്രവാസിയും 'പഠിച്ചെടുത്ത് നിലനില്‍ക്കുക' എന്ന മുദ്രാവാക്യം മുറുകെ പിടിച്ചത് കൊണ്ടാണല്ലോ നാം ഇവിടെ വരെ എത്തിയത്. ആ ഒരു കഴിവിനെ നമുക്ക് മാത്രം കൈമുതലായിത്തന്നത് പ്രതികൂല കാലാവസ്ഥയില്‍ പിടിച്ച് നില്‍ക്കാന്‍ മലയാളിക്ക് ദൈവം നല്‍കിയ കഴിവായിരിക്കും. ദാരിദ്ര്യത്തില്‍ നിന്ന് അന്തുക്കയുടെ ജീവിതം പച്ചപിടിക്കാന്‍ തുടങ്ങി. യമനിയായ മുതലാളി അന്തുക്കയുടെ കാര്യത്തില്‍ നല്ല തീരുമാനങ്ങള്‍ മാത്രമേ എടുക്കാറുള്ളൂ. ഹോട്ടലിലെ പാചകപ്പുരയിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കഷ്ടപ്പാട് നിറഞ്ഞതാണെങ്കിലും എല്ലാം സഹിച്ചും ക്ഷമിച്ചും അന്തുക്ക 32 വര്‍ഷം പിന്നിട്ടു. അതിനിടയില്‍ ഹോട്ടലിന്റെ രൂപവും ഭാവവും മാറി. യമനിയായ മുതലാളി മരിച്ചു. മകന്‍ ഏറ്റെടുത്തു. മാതാപിതാക്കളോടൊത്ത് കൈക്കുഞ്ഞുമായി ഹോട്ടലിലെത്തിയ അറബിക്കുട്ടികള്‍ വളര്‍ന്ന് വലുതായി. നിയമങ്ങളും ചിട്ടകളും മാറി വന്നു. അപ്പോഴും അന്തുക്ക മാറ്റമില്ലാതെ ഉസ്താദായി തുടര്‍ന്നു.

എല്ലാ പ്രവാസിയും ഒരു തിരിച്ചുപോക്കിന്റെ ചിന്ത തുടങ്ങുന്നത് പോലെ അന്തുക്കയും ഒരു തീരുമാനമെടുത്തു. 'വയ്യ ഞാന്‍ പോകുകയാണ്' അങ്ങനെ ഒരാള്‍ പറയുമ്പോള്‍ മറ്റൊരാള്‍ ഇങ്ങനെ ചോദിക്കും 'നാട്ടിലെത്തിയിട്ട് എന്ത് ചെയ്യാനാണ്' എന്തെങ്കിലും ചെയ്താലെ ജീവിക്കാന്‍ പറ്റൂ എന്ന സ്ഥിതി സാധാരണക്കാരായ പ്രവാസികള്‍ക്കിടയില്‍ ഉടലെടുക്കുക സ്വാഭാവികം. കാരണം നീക്കിയിരിപ്പോ, സമ്പാദ്യമൊ ഒന്നുമില്ലാതെ നാട്ടിലെങ്ങനെ ശിഷ്ടകാലം ജീവിക്കും. ഒരു റിട്ടേയര്‍മെന്റ് പോലും ഇല്ലാതെ, ഒരു പെന്‍ഷന്‍ പോലുമില്ലാതെ, ഇന്‍ഷ്വറന്‍സ് പരിരക്ഷപോലുമില്ലാതെ, റേഷന്‍കാര്‍ഡില്‍ പേരില്ലാതെ ബാക്കിയെന്തുകാലം. പേടിപ്പെടുത്തുന്ന നൊമ്പരമായി പലരുടെയും മനസ്സില്‍ വിങ്ങലായി ഒരു ഞെട്ടിക്കുന്ന സത്യമായി അവശേഷിക്കുന്നു.

പക്ഷേ, അന്തുക്കയെ സംബന്ധിച്ചടത്തോളം പ്രയാസങ്ങള്‍ ഏറെയില്ല. മൂന്ന് മക്കളില്‍ രണ്ട് പെണ്‍കുട്ടികളെ കെട്ടിച്ചയച്ചു. ഒരു മകന്‍ കോളേജില്‍ പഠിക്കുന്നു. ഒരു ചെറിയ വീടും സ്ഥലവും ഉണ്ട്. ചെറിയ വരുമാന ശ്രോതസ്സ് വാടകയിനത്തില്‍ രണ്ട് പീടകമുറിയില്‍ നിന്ന് കിട്ടുന്നുണ്ട്. ചെറിയ ബാങ്ക് ബാലന്‍സും ഉണ്ട്. അന്തുക്കാന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'അതുമതി അല്ലാതെ ഇപ്പോ എന്താ ചെയ്യാ.. കാലാകാലം ഇവിടെ കഴിയാന്‍ കഴിയോ? വയ്യാണ്ടായി.. പോവാണ്'

അന്തുക്കയുടെ പരിചയക്കാര്‍ കൂടുതലും അറബികളാണ്. ഭക്ഷണം ഇഷ്ടപ്പെട്ടാല്‍ ഭക്ഷണം ഉണ്ടാക്കിയ ആളെ പ്രകീര്‍ത്തിക്കാനും ചെറിയ പാരിതോഷികങ്ങള്‍ നല്‍കാനും മഹാമനസ്‌കരാണ് അറബികള്‍. പിന്നെ അടുപ്പമുള്ളത് എന്റെ വീടുമായിട്ടാണ്. എന്റെ ഒരു സുഹൃത്തിന്റെ നാട്ടുകാരനാണ് അന്തുക്ക. അങ്ങനെയാണ് ഞാന്‍ അന്തുക്കയെ അറിയുന്നത്.
എന്റെ വീട്ടില്‍ ഇടക്കു ഇടക്കു വരാറ്‌ ഉണ്ട്‌ വരുമ്പോള്‍ എന്റെ കൊച്ചു മകള്‍ക്ക് ഒരു ചോക്ലേറ്റുമായിട്ടേ വരൂ. ഒരുപാട് സംസാരിക്കാത്ത സോഫയില്‍ അമര്‍ന്നിരിക്കാതെ ഒരു പരിഭവവും പ്രകടിപ്പിക്കാതെ ചെറിയ ചിരിയുമായി എല്ലാം മൂളികേള്‍ക്കാറുള്ള അന്തുക്ക പ്രവാസികളുടെ ഒരു പരിഛേദമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ആ അന്തുക്കയാണ് ഗള്‍ഫ് വിട്ട് സ്വന്തം നാട്ടിലേക്ക് പോകുന്നത്. യാത്രയപ്പിലാണ് അന്തുക്ക പറഞ്ഞത്. 'ഇതന്റെ 16-ാമത്തെ യാത്രയാണ്. 30 വര്‍ഷത്തെ ജീവിതത്തിനിടയില്‍ 15 തവണ നാട്ടില്‍ പോയി. ഇത് അവസാനത്തേതും' വേര്‍പാടിന്റെ നൊമ്പരം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു. എന്നാലും ശിഷ്ടകാലം ഭാര്യയോടും മക്കളോടുമൊത്ത് നാട്ടിലെ വായുവും വെള്ളവും, ശ്വിസിച്ചും കുടിച്ചും ജീവിക്കാമല്ലോ അലാറത്തന്റെ അലാറമില്ലാതെ ഉറങ്ങുകയും ഉണരുകയും ചെയ്യാമല്ലോ.

യാത്രയപ്പിന് അറബിയുടെ മകന്‍ യമന്‍കാരന്‍ അബ്ദുള്ളയും ഉണ്ടായിരുന്നു. 'ബാപ്പ മരിച്ചപ്പോള്‍ ബാപ്പയുടെ സ്ഥാനത്ത് കണ്ടതാണ് അന്തുക്കയെ. ബാപ്പ നാട്ടില്‍ വന്നാല്‍ അന്തുക്കയുടെ കാര്യം വീട്ടില്‍ പറയാറുണ്ട്. തെറ്റെന്തെങ്കിലും വന്നുപോയിട്ടുണ്ടെങ്കില്‍ പൊറുക്കണം. എന്ത് ആവശ്യം വന്നാലും എന്നെ വിളിക്കണം. എന്ന് പറഞ്ഞ് യമന്‍കാരന്‍ അന്തുക്കയെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോള്‍ കണ്ട് നിന്നവര്‍ക്കും കരയാതിരിക്കാന്‍ കഴിഞ്ഞില്ല. ആത്മബന്ധത്തിന്റെ ഈ അടുപ്പം ഇത്രത്തോളമുണ്ടെന്നറിയാമായിരുന്നു അത്. ഓരോ മലയാളിയും കാത്ത് സൂക്ഷിച്ച വ്യക്തി ബന്ധത്തിന്റെ കെട്ടുറുപ്പാണ് കാണുന്നത്. പ്രതികൂല കാലാവസ്ഥയിലും നമുക്ക് ഇവിടെ പിടിച്ച് നില്‍ക്കാന്‍ കെല്‍പ്പേകുന്നത് ഈ ഹൃദയബന്ധമാണ്. സ്‌നേഹത്തന്റെ നേരറിവാണ്.

അവിടെയെത്തി വിളിക്കാം എന്ന പല്ലവി പോലെ അന്തുക്ക യാത്രയായി.

ഓര്‍മ്മയില്‍ നിന്ന് അന്തുക്കമാഞ്ഞ് പോയി . എഴ് മാസത്തോളമായി അദ്ദേഹം പോയിട്ട്.

വെള്ളിയാഴ്ചയായിരുന്നു ഒരു ഫോണ്‍ കോള്‍ വന്നത് മറുതലക്കല്‍ അന്തുക്കയാണ്.പോയിട്ട് ഇതുവരെ വിളിക്കാത്തിന്റെ പരിഭവവുമായി സംസാരിക്കവെയാണ് അന്തുക്ക കാര്യം പറഞ്ഞത്. നാളെ രാത്രിക്കുള്ള ഫ്ലൈറ്റിന് അങ്ങോട്ട് വരികയാണ്. മോന് പറ്റുമെങ്കില്‍ എയര്‍പോര്‍ട്ടില്‍ വരിക. ഫോണ്‍ കട്ടായി. ഞാന്‍ തരിച്ചിരിക്കുകയായിരുന്നു. എന്തായിരിക്കും അന്തുക്കയുടെ വരവിന്റെ ഉദ്ദേശം. അറിയില്ല. ഈ പ്രായത്തില്‍ വീണ്ടുമൊരു തിരിച്ചുവരവ് എന്തിനായിരിക്കും. കാര്യമറിയണമെങ്കില്‍ നാളെ രാത്രി വരെ കാത്തിരിക്കണം.

എയര്‍പോര്‍ട്ടില്‍ നിന്ന് അന്തുക്കയെ എന്റെ ഫ്ലാറ്റിലേക്കാണ് കൂട്ടിക്കൊണ്ടുവന്നത്. അന്ന് യാത്ര പറഞ്ഞ് പോയതിനേക്കാള്‍ ക്ഷീണമുണ്ട്. തീരെ വയ്യാതായിരിക്കുന്നു.

അല്‍പം ക്ഷീണം മാറിയപ്പോഴാണ് തിരിച്ച് വന്ന കാര്യം ചോദിച്ചത്. 'ഒന്നുമില്ലടാ നമുക്കൊന്നും നാട്ടില്‍ ശരിയാവില്ല.. ഇവിടെയാ സുഖം..' ശരിയായി കാര്യങ്ങളിലേക്ക് കടക്കാന്‍ കുറെ സമയമെടുത്തു.

അന്തുക്ക കൃത്യമായി മാസാമാസം ഒരു തുക നാട്ടിലേക്കയക്കും. ഈ മുപ്പത് വര്‍ഷത്തിനിടയില്‍ ഒരിക്കലും പതിവ് തെറ്റിച്ചിട്ടില്ല. കല്ല്യണവും പഠിത്തവും വീടുപണിയും എന്നിവയ്‌ക്കൊക്കെ വേറെയും അയക്കും. ഈ മാസമാസം കിട്ടുന്ന വരുമാനം ഭാര്യക്ക് കിട്ടാതെ വരിക. അവര്‍ അവരുടെ ഇഷ്ടനിഷ്ടങ്ങള്‍ക്കൊക്കെ ചിലവഴിച്ചത്. ഒരു സുപ്രഭാതത്തില്‍ നഷ്ടമാവുക. ഭര്‍ത്താവ് നാട്ടിലെത്തിയാല്‍ പിന്നെ ചെലവൊക്കെ ഭര്‍ത്താവ് നോക്കും. മീന്‍ മേടിക്കാനും പഴങ്ങള്‍ മേടിക്കാനും പലചരക്ക് വാങ്ങിക്കാനും, കാശ് ചോദിക്കേണ്ടി വരിക, ചോദിക്കുന്ന കാശിന്റെ കണക്ക് ചോദിക്കുക. മീന്‍ എന്തിന് ഇത്ര വാങ്ങിച്ചു. പലചരക്ക് കടയില്‍ ഇത്ര ബില്ല് എങ്ങിനെവന്നു എന്ന് ചോദിക്കുക. ഇത്‌വരെയില്ലാത്ത നിയന്ത്രണം. ഭാര്യക്ക് അനുഭവപ്പെടുക. പുറത്ത് പോവുമ്പോള്‍ ഫോണ്‍ ബെല്ലടിക്കുമ്പോള്‍, മകന്‍ ലേറ്റായി വരുമ്പോള്‍, പെട്രോള്‍ അടിക്കാന്‍ കാശ് ചോദിക്കുമ്പോള്‍, ടി.വിയുടെ വോള്യം കൂടിയാല്‍, ബാങ്ക് വിളി കേട്ടാല്‍ നിസ്‌കരിച്ചില്ലെങ്കില്‍, കല്ല്യാണത്തിന് പോകുമ്പോള്‍ എല്ലാ കാര്യങ്ങളും ചോദ്യം ചെയ്യപ്പെടുക. അഭിപ്രായം ആരായേണ്ടിവരിക. കൈകളില്‍ കാശില്ലാതെ ഭര്‍ത്താവിനോട് ചോദിക്കേണ്ടി വരിക. ഈ അവസ്ഥ ഇവരെ സംബന്ധിച്ചടത്തോളം വല്ലാത്ത വീര്‍പ്പുമുട്ടലുണ്ടാക്കിയിരിക്കാം.

അന്തുക്ക പ്രതീക്ഷിച്ചത്‌പോലെയുള്ള ഒരു ശിഷ്ടകാല ജീവിതമല്ല അവിടെ കണ്ടത്. അവര്‍ക്കാവശ്യം മാസാമാസം ചെലവിന് കൊടുക്കുന്ന രണ്ട് വര്‍ഷത്തിലൊരിക്കല്‍ രണ്ട് മാസം വിരുന്നുകാരനായി വരുന്ന ഒരാളെയായിരുന്നു. രാവിലെ മുതല്‍ രാത്രി വരെ കോലായിലെ ചാരുകസേരയില്‍ ഇരുന്ന് എല്ലാത്തിന്റേയും കാര്യകാരണങ്ങള്‍ അന്വേഷിക്കുന്ന ഒരു വയസ്സനെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കായില്ല. അവര്‍ ശീലിച്ച ശീലങ്ങള്‍ ഒരു സുപ്രഭാതത്തില്‍ മാറ്റപ്പെടുമ്പോള്‍ ഉള്‍കൊള്ളാന്‍ കഴിയാതെ വരുന്നത് സ്വാഭാവികം.

മകന്‍ ലേറ്റായി വരുന്നതിന്റെ കാരണമന്വേഷിക്കുന്ന ഒരാള്‍. 500 രൂപയുടെ പെട്രോള്‍ കൊണ്ട് നീ എന്താണ് ചെയ്യുന്നത് എന്ന ചോദിക്കുന്ന ഒരാള്‍. ഫോണ്‍ ബില്ല് കൂടിയത് ചോദ്യം ചെയ്യുന്ന ഒരാള്‍, വീട്ട് പണിയെടുക്കാന്‍ ഒരാളെ എന്തിന് വെച്ചു, ഒട്ടോറിക്ഷയില്‍ പോകുന്നതിന് പകരം ബസ്സില്‍ പോയികൂടെ എന്ന് പറയുന്ന ഒരാള്‍. അങ്ങിനെ ഒരാള്‍ പൊടുന്നനെ വന്ന് സര്‍വ്വനിയന്ത്രണവും ഏറ്റെടുത്താല്‍ അങ്ങനെയൊരവസ്ഥയായിരുന്നു അന്തുക്കയുടേത്.

ഒരുപാഴ്‌വസ്തുവാണെന്നും എന്നെ ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്കാവില്ലയെന്ന് തോന്നി തുടങ്ങിയപ്പോഴാണ് അറബിയുടെ മകനെ വിളിച്ച് ഒരു വിസ ഏര്‍പ്പാടാക്കിയത്.

'അവിടെത്തന്നെ നിന്നാല്‍ ഒരു കുടുംബം എന്ന നിലയില്‍ വളര്‍ത്തി വലുതാക്കി ഒരു കരയ്‌ക്കെത്തിച്ചവരെയൊക്കെ വെറുക്കേണ്ടി വരും. ഇവിടെയാവുമ്പോള്‍ അവര്‍ക്കൊക്കെ എന്നെ പെരുത്ത് ഇഷ്ടമായിരിക്കും എന്ന തോന്നലില്‍ ജീവിക്കാമല്ലോ.' ആ തോന്നലിന്റെ പിന്‍ബലത്തില്‍ മാത്രം ജീവിക്കേണ്ടി തരുന്ന നൂറുകണക്കിന് പ്രവാസികളുണ്ടിവിടെ. ഇതൊരു അന്തുക്കയുടെ മാത്രം ജീവിത കഥയല്ല. ഇവിടെ പകര്‍ത്തിയെഴുതിയത്. ഇത് പോലുള്ള അന്തുക്കമാര്‍ ഒരുപാട് ഉണ്ടിവിടെ. സാധ്യതയുടെ വീടിന്റെ കെട്ടിച്ചയക്കലിന്റെ കടത്തിന്റെ ഇല്ലാ കഥകളും പറഞ്ഞ് വയ്യാതായിട്ടും നാട്ടിലേക്ക് പോകാന്‍ ധൈര്യമില്ലാതെ എങ്ങനെ സ്വീകരിക്കുമെന്ന് ഒരുറപ്പുമില്ലാതെ ഇവിടെ ജീവിക്കുന്ന അന്തുക്കമാര്‍ എത്ര?

ഇനി അവരുടെ ഭാര്യയുടെയും മക്കളുടെയും ഭാഗത്ത് നിന്ന് നോക്കിയാല്‍ ശരിയുമാണ്. യൗവനവും കൗമാരവും നല്ല ആരോഗ്യവും ഇവിടെ നഷ്ടപ്പെടുത്തിയിട്ട് ഭാര്യയെന്ന സ്ത്രീയോട് കാണിക്കേണ്ട കടമയും കര്‍ത്തവ്യവും യഥാസമയം നിര്‍വ്വഹിക്കാതെ ഒന്നിനും വയ്യാത്ത പ്രായത്തില്‍ തിരിച്ച് ചെന്നിട്ട് എന്നെ ഇനിയുള്ള കാലം പൊന്നുപോലെ നോക്കൂ എന്ന് പറയുന്നതിന്റെ അര്‍ത്ഥ ശൂന്യത അവര്‍ മനസിലാക്കിയിട്ടുണ്ടാവും. അതിനുള്ള ശിക്ഷയായിരിക്കും ഈ അന്തുക്കയുടെ പതിനേഴാം വരവ്.

ബുധനാഴ്‌ച, ജൂലൈ 27, 2011

'I LOVE HIT 96.7FM'

ഒരുപാട് നേരം കാത്തുനിന്നു... ഇല്ല ഇന്നും വിളിച്ചില്ല... കുറേ ദിവസമായി sms അയക്കുന്നു. ഹിറ്റ് 96.7FM ലെ Hit Jet International ഇത്തവണ നൂറ് ശ്രോതാക്കളേയും വഹിച്ച് പറക്കുന്നത് തായിലാണ്ടിലെ ബാങ്കോക്കിലേക്കാണ്. SMS അയച്ച് ഇപ്പോള്‍ കോള്‍ വരും എന്ന പ്രതീക്ഷയോടെ കുറച്ച് ദിവസമായി ഇരിക്കുന്നു. ഫോണ്‍ എടുക്കുംബോള്‍ 'I love hit 96.7Fm' എന്നുവേണം പറയാന്‍. അല്ലാത്ത പക്ഷം ചാന്‍സ് ഗോവിന്ദ... ഇനിയിപ്പോള്‍ കോള്‍ ഒന്നും വരാന്‍ പോണില്ല. ഷാലു ഫൈസല്‍ അവതരിപ്പിക്കുന്ന 'ഗ്രാമഫോണ്‍' കേട്ട് ഗൃഹാതുരയിലേക്ക് ഊളിയിട്ടു. ഗ്രാമഫോണ്‍ കഴിഞ്ഞപ്പോള്‍ പ്രിയതമയുടെ സ്വരം കേള്‍ക്കാന്‍ തോന്നി. അവളെ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുനില്ല. നാട്ടില്‍ സമയം കുറേ ആയില്ലേ.. ഉറങ്ങിക്കാണും കള്ളി. ഉറങ്ങിക്കോട്ടെ.. ഒരു SMS അയക്കാം...

'ഷാലുവിന്റെ ശബ്ദം എന്നിലെ ഗൃഹാതുരത്വത്തെ ഉണര്‍ത്തിയപ്പോള്‍ ആദ്യം തെളിഞ്ഞ മുഖം നിന്റേതായിരുന്നു. നിന്റെ ശബ്ദമൊന്ന് കേള്‍ക്കണമെന്ന് തോന്നി. അതാ വിളിച്ചത്. ഉറങ്ങിക്കോ...'

മൊബൈല്‍ മറ്റി വച്ച് ഞാനും ഉറങ്ങാന്‍ കിടന്നു, സുന്ദരമായ ഓര്‍മകളോടൊപ്പം. നാളെ ശനി... എത്ര സമയം വേണമെങ്കിലും ഉറങ്ങാം, ജോലിക്ക് പോകേണ്ടതില്ല ആരും ശല്ല്യം ചെയ്യാനുമില്ല. ഉച്ചയ്ക്ക് ബിരിയാണി കഴിച്ച് കുറേ സമയം ഉറങ്ങിയതുകൊണ്ടാണെന്ന് തോന്നുന്നു ഉറക്കം അങ്ങോട്ട് വരുന്നില്ല. ഓര്‍മ്മകള്‍ മെല്ലെ ചിന്തകള്‍ക്ക് വഴിമാറി. ബാങ്കോക്കില്‍ പോകുന്നതും നാല് ദിവസം അവിടെ കറങ്ങി അടിച്ച് നടക്കുന്നതും എല്ലാം ചിന്തിച്ച് കൂട്ടി. ചിന്തകള്‍ക്കിടയി എപ്പഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

രാവിലെ മൊബൈല്‍ റിംഗ് ചെയ്തപ്പോള്‍ ഉറപ്പിച്ചു ഇത് നൈല തന്നെ, ഇപ്പോള്‍ റേഡിയോ FM ല്‍ വല്ല്യ നാസ്ത ക്ലബ് (big breakfast club) നടക്കുന്ന സമയം. ഇത്ര ദിവസം ഞാന്‍ കാത്തിരുന്ന കോള്‍ എന്നെ തേടിയെത്തിയിരിക്കുന്നു. സന്തോഷം കൊണ്ട് കണ്ണ് കാണാന്‍ വയ്യ. ആവേശത്തോടെ ഫോണ്‍ എടുത്ത് 'I love hit ninety' എന്ന് പറഞ്ഞപ്പഴേക്കും മറുപടിയെത്തി

'ഇന്നെ ദുബായിലേക്ക് കൊണ്ടോവാണ്ടിരുന്നപ്പളേ എനിക്ക് തോന്നീണ്, ഇങ്ങള്‍ക്ക് അവിടെ എന്തോ ചുറ്റിക്കളി ഉണ്ടെന്ന്' (തേങ്ങലോടെയാണ് അവള്‍ പറഞ്ഞത്)

'എടീ... അത്..'

'ഇങ്ങളെ കൂടെ പണിയെട്ക്ക്ണ ആ റഷ്യക്കാരത്തി ആവുല്ലേ ഈ നൈന്റി?'

'എടീ അത് റഷ്യക്കാരത്തി ഒന്നും അല്ല'

'എന്നാ പിന്നെ ഇങ്ങള് പറഞ്ഞ ആ ഒരുമ്പെട്ട ഫിലിപ്പൈനി ആയിരിക്കും'

'അതും അല്ല'

'പടച്ചോനേ.. അതും അല്ലേ... പുത്യാപ്പളനെ എപ്പളും ശ്രദ്ദിക്കണം.. ശ്രദ്ദിക്കണം എന്ന് അമ്മായി വെറുതേയല്ല പറയ്ണത്. ദുബായീല് കൊറേ ഒരുമ്പെട്ട പെണ്ണ്ങ്ങളുണ്ടെന്ന് അവിടെ ഉണ്ടായിരുന്ന ഇന്റെ അമ്മായി പറഞ്ഞപ്പോ ഞാന്‍ വിശ്വസിച്ചീല്ല്യേനി.. ഇപ്പൊ വിശ്വാസായി'

'ഞാന്‍ നാട്ടില്‍ വന്നാല്‍ ആദ്യം അന്റെ ആ ദുബായിക്കാരി തള്ളനെ ചുട്ട് കൊന്നിട്ടേ പൊരേലേക്ക് വരുള്ളൂ, മന്‍ഷ്യന്റെ മനസ്സമധാനം കളയാനായിട്ടാണല്ലോ ആ തള്ളനെ പടച്ച് വിട്ടത്' (ഏത് സമയത്താണാവോ പടച്ചോനേ ബാങ്കോക്കില്‍ പോവാന്‍ തോന്നിയത്)

'ഇങ്ങളോരോന്ന് ചെയ്ത് കൂട്ടിട്ട് ഇന്റെ അമ്മായിനെ കുറ്റം പറയണ്ട'

'ഞാനെന്ത് ചെയ്തെന്നാ നീ ഈ പറയ്ണത്?'

'ഇങ്ങള്‍ എന്തിനാ കണ്ട പെണ്ണ്ങ്ങളോടൊക്കെ സംസാരിക്കാന്‍ പോണത്? '

'ഏത് പെണ്ണിനോട് സംസാരിച്ച കാര്യാ നീയീ പറയ്ണത്?'

'ഇന്നലെ sms അയച്ചില്ലേ.. ഏതോ ഒരു ഷാലുന്റെ സൗണ്ട് കേട്ടപ്പളാല്ലേ ഇങ്ങള്‍ക്ക് ഇന്നെ ഓര്‍മ്മ വന്നത്?'

'അതാണോ നീ ഞാന്‍ കണ്ട പെണ്ണങ്ങളോട് സംസാരിച്ചെന്ന് പറയ്ണത്? എടീ... അത് ഞാന്‍ കാണാത്ത പെണ്ണാ.. ഇവിടുത്തെ റേഡിയോ അവതാരികയാ.. ഷാലു ഫൈസല്‍'

'ഞാനിപ്പോ വിളിച്ചപ്പോ ഐ ലവ് യൂ പറഞ്ഞതോ?'

'അത് ഞാന്‍ നൈലയാണെന്ന് വിളിക്കുന്നതെന്ന് കരുതി.. അതാ'

'ഓളേതാ?'

'ഓളും റേഡിയോ അവതാരകയാ...'

'ഓളെന്തിനാ ഇങ്ങളെ വിളിക്ക്ണത്?'

'സബൂറാവ്.. പറഞ്ഞ് തരാം... ഇവിടത്തെ ഒരു റേഡിയോ FM ഉണ്ട്, അവര് എല്ലാ കൊല്ലവും കുറച്ചാള്‍ക്കാരെയും കൂട്ടി ഏതെങ്കിലും രാജ്യത്തേക്ക് പോകും. അതിന് അവര് ആള്‍ക്കാരെ തിരഞ്ഞെടുക്കും. sms അയച്ചവരെ ഫോണില്‍ വിളിക്കും. അപ്പോ 'I love hit 96.7Fm' എന്ന് പറയണം. അതില് 'I love hit ninety' എത്തിയപ്പോഴേക്കും തുടങ്ങിയില്ലേ നിന്റെ കരച്ചിലും പിഴിച്ചിലും.'

'അത്രേ ഉള്ളൂ... ഞാന്‍ വെറുതേ എന്റെ ഇക്കാനെ തെറ്റി ധരിച്ചല്ലോ.. സോറിട്ടോ... അല്ല.. ഇങ്ങള്‍ക്ക് ഈ റേഡിയോ കേട്ടിരിക്ക്ണ നേരം ടിവി കണ്ടിരുന്നൂടെ?'

'എന്നിട്ട് വേണം അമ്മായി അമ്മനെ കൊല്ലാന്‍ നടക്ക്ണ മരുമോളും, മരുമോളെ കൊല്ലാന്‍ നടക്ക്ണ അമ്മായി അമ്മയും ഉള്ള സീരിയല്‍ കണ്ട് മനുഷ്യന്റെ മനസ്സമാധാനം കളയാന്‍.. അല്ലേ?'

'എന്നാ കാണണ്ട... എന്നിട്ട് ഇക്കൊല്ലം എങ്ങട്ടാ ഓര് പോണത്?'

'ഇക്കൊല്ലം ബാങ്കോക്കിലേക്കാ പോണത്'

'ബാങ്കോക്കെന്ന് പറഞ്ഞാല്‍ തായിലണ്ടിന്റെ തലസ്ഥാനല്ലേ?'

'അതെ...'

'അങ്ങോട്ടൊന്നും ഫ്രീ ആണെങ്കിലും ഇങ്ങള് പോകണ്ട'

'അതെന്താടി?'

'അത് മോശപ്പെട്ട സ്ഥലാണെന്ന് പറഞ്ഞ് കേട്ടിട്ട്ണ്ട്'

'അതൊക്കെ വെറുതേ പറയുന്നതാടീ...'

'അല്ല.. നമ്മളെ കല്ല്യാണത്തിന്റെ മുന്നെ ഇന്റെ ഉപ്പ ഇങ്ങളെ പാസ്സ്പോര്‍ട്ട് വാങ്ങി നോക്കിയത് എന്തിനാന്നാ വിചാരം?'

'എന്തിനാ?'

'അതില് തായിലാണ്ടിന്റെ വിസയുണ്ടോന്ന് നോക്കാനാ'

'ബ്രോക്കറെ അടുത്ത് ഞാനും ചോദിച്ചിരുന്നു... കുട്ടി ആല്‍ബത്തില്‍ അഭിനയിച്ചിരുന്നോ എന്ന്?' സ്വരം താഴ്ത്തി ഞാന്‍ പറഞ്ഞു...

'ഇങ്ങള് എന്താ പറഞ്ഞേ?' സ്വരം കൂട്ടി അവള്‍...

'ഒന്നുല്ല്യ... എല്ലാ നാട്ടിലും കാണും നല്ലതും ചീത്തയും. ചീത്ത കാര്യങ്ങളുടെ പേരിലാ ഒരു നാട് അറിയപ്പെടുക'

'അതല്ലല്ലോ ഇങ്ങള് പറഞ്ഞത്... വേറെ എന്തൊ ആണല്ലോ?'

'അതെന്നാടീ പറഞ്ഞത്' പടച്ചോനേ ഓള് കേള്‍ക്കാഞ്ഞത് എന്റെ ഭാഗ്യം..

'ആ റേഡിയോല് ആണുങ്ങളാരും ഇല്ലേ അവതാരകരായിട്ട്?'

'ഉണ്ടല്ലോ... എന്തേ?'

'അല്ല.. ദുബായില്‍ വന്നാല്‍ എനിക്കും കെട്ടിരിക്കാല്ലോ എന്ന് കരുതി ചോദിച്ചതാ...'

ഒന്ന് കൊണ്ടുവെങ്കിലും പുറത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു 'അതിനെന്താ.. നീ എത്രവേണേലും കേട്ടിരുന്നോ'

'അയ്യെട... എന്തൊരു സ്നേഹം.., ബാങ്കൊക്കില്‍ പോണില്ലേ എന്നിട്ട്?'

'ഇല്ല.. നീയില്ലതെ എവിടെ പോയിട്ടെന്താ?'

'അള്ളോ.. എന്തൊരു സോപ്പ്..'

'മതി.. വച്ചേക്ക്... കുറച്ചുകൂടെ ഒന്ന് ഉറങ്ങട്ടെ'

'ഓ.. ശരി.. ശരി... നൈലയുടെ സൗണ്ട് കേള്‍ക്കേണ്ടി വരും അല്ലേ?'

'പോടി അവിടുന്ന് ...bye...' ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

'bye' അവളും ചിരിച്ചുകൊണ്ട് പറഞ്ഞു.

വെറുതേയല്ല ആള്‍ക്കാര്‍ പെണ്ണ് കെട്ടരുത് മോനേ എന്ന് പറയുന്നത്... ഇപ്പഴല്ലേ മനസ്സിലായത്. ഏതൊക്കെ വഴിയിലാ അവള് മാറി ചിന്തിച്ചത്.. ഹൊ..

ഒന്നുകൂടെ ഒന്ന് sms അയച്ച് നോക്കാം... ടൈപ്പ്ചെയ്യാന്‍ തുടങ്ങുംബോഴേക്കും ഒരു sms വന്നു. പൊണ്ടാട്ടിയുടേതാണ്... സോറി പറയാനായിരിക്കും.. മെസേജ് ഓപണ്‍ ചെയ്തു, sms വായിച്ചപ്പോള്‍ ഞാന്‍ അറിയാതെ ചിരിച്ചുപോയി. അതില്‍ എഴുതിയത് ഇതായിരുന്നു.

'I LOVE HIT 96.7FM' ഇനി ഇക്ക ടൈപ്പ് ചെയ്ത് ബുദ്ദിമുട്ടേണ്ട... ഇത് ഫോര്‍വേര്‍ഡ് ചെയ്താല്‍ മതി...

തിങ്കളാഴ്‌ച, ജൂലൈ 25, 2011

ഞാന്‍ വെറും പ്രവാസി...

ഹാന്റ്ബാഗും പിടിച്ചിറങ്ങുമ്പോള്
‍തിരിഞ്ഞുനോക്കാതിരിക്കാന്‍‍
ഞാന്‍ പാടുപെട്ടിരുന്നു-അതകൊണ്ട്
പ്രയോജനമില്ലെന്ന് അറിയാമായിരുന്നിട്ടും

മനക്കണ്ണിന്റെ മൌനം
മനസ്സിന്റെ തിരശ്ശീലയില്‍ കുറിച്ച.
മറക്കാത്ത രംഗങ്ങളുമായി..
എന്റെ മനസ്സ്‌ തേങ്ങികൊണ്ടിരുന്നു.
എനിക്കുമാത്രമായി....

കുഴിഞ്ഞകണ്ണുകളില്‍ നിറയുന്ന കണ്ണീര്
‍തന്നെ ബാധിച്ചിട്ടില്ലന്ന് വരുത്തി
നരച്ചതാടിയില്‍ തലോടിനില്‍ക്കുന്ന;
അടുത്തുചെന്നപ്പോള്‍ അടക്കിപ്പിടിച്ച്‌
'സാരമില്ലാടാ.. നീ പോയിവാ..'
എന്നാര്‍ശീവദിച്ച
എന്റെ പ്രിയ പിതാവിനെ..

ചേര്‍ത്തുനിര്‍ത്തി
നെറ്റിയില്‍ അമര്‍ത്തിചുംബിച്ച്‌..
ഞാനേറ്റവുംമൃദുലമെന്ന് വിശ്വസിക്കുന്ന
തലോടലിലൂടെ 'ഇനിയെന്ന് മോനേ'..
മനസ്സിനോട്‌
മറ്റാര്‍ക്കുമറിയാഭാഷയില്‍ മന്ത്രിച്ച്‌..
നിറഞ്ഞകണ്ണുകളും മുറിഞ്ഞ
മനസ്സുമായിയാത്രയാക്കിയ
എന്റെ പ്രിയമാതാവിനെ...

കവിഞ്ഞൊഴുകുന്ന കണ്ണീരിലും
വിധിയുണ്ടെങ്കില്‍ നമുക്ക്‌ കാണാം
എന്നാശ്വസിപ്പിച്ച..
പ്രിയപ്രേയസിയുടെ നിറകണ്‍കളെ...

കനംതൂങ്ങിയ ദുഃഖാന്തരീക്ഷത്തിലും
ഒന്നുമറിയാതെ..ഒന്നുമോര്‍ക്കതെ..
"ആന കളിക്കാനായി വേഗംവരാം.."
എന്ന വാക്കും വിശ്വസിച്ച്‌
എന്നെ കാത്തിരിക്കുന്ന പ്രിയപുത്രിയെ...

'ഇനിയുംകാണാം' എന്ന
ഒറ്റവാചകത്തില്‍എല്ലാം ഒതുക്കിയ
സായാഹ്നത്തിലെ സൌഹൃദവലയത്തെ...
അകലുന്ന എന്നെനോക്കിനില്‍ക്കുന്ന..
അനേകം നിറകണ്മിഴികളെ..

ഞാന്‍ സ്നേഹിച്ച
എന്നെസ്നേഹിച്ച എന്റെ ഗ്രാമത്തെ...
ഓര്‍മ്മള്‍ക്ക്‌ ജീവന്‍ നല്‍കിയ
പച്ചപടര്‍പ്പുക്കളെ..

എന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച
നറുനിലാവിനെ...
പുലരിയില്‍ കൂട്ടിനെത്തിയിരുന്ന
മഞ്ഞുകണങ്ങളുടെ മന്ദഹാസത്തെ...
മൌനത്തിലൂടെ എന്നോട്‌ വാചാലമായിരുന്ന
നീലാകാശത്തിന്റെ നിര്‍-വൃതിയെ..

എല്ലാം ഞാനവഗണിച്ചു.
നീളുന്ന ആവശ്യങ്ങളുടെ ലിസ്റ്റിനടിയില്‍
‍ഞാന്‍ ആഗ്രഹങ്ങളെ കുഴിച്ചുമൂടി
പെറ്റമ്മയും പിറന്നനാടും
നല്‍കുന്നസ്വപ്നങ്ങള്‍ മാത്രം ബാക്കിയായ...
ഞാന്‍...‍ഇന്നൊരു പ്രവാസി

തിങ്കളാഴ്‌ച, ജൂൺ 06, 2011

ന്യൂ ബ്രെയിന്‍സ്..............

ഇതാണെന്റെ ട്യൂഷന്‍ സെന്റര്‍, 'ന്യൂ ബ്രെയിന്‍സ്'. പേരുപോലെത്തന്നെയാ, ഒക്കെ നല്ല പുത്തന്‍ പുതിയ തലച്ചോറുകള്‍, ഒട്ടും ഉപയോഗിച്ചിട്ടില്ല. ഇവിടെ പഠിപ്പിക്കുന്ന സാറന്മാരുടേയാണോ അതൊ പഠിയ്ക്കുന്ന കുട്ടികളുടേതാണോ പുതിയ തലച്ചോര്‍ എന്ന കാര്യത്തില്‍ എനിയ്ക്കൊരു ചെറിയ സംശയമുണ്ട്. ഏത് പാഠവും നര്‍മ്മത്തില്‍ ചാലിച്ച് ക്ലാസ്സെടുക്കുന്ന ഇംഗ്ലീഷ് സര്‍, ക്രിക്കറ്റ് ഭ്രാന്തനായ ഹിന്ദി സര്‍, ചൂരല്‍ ബാറ്റും ചോക്ക് ബോളും ആണെന്നാണ് പുള്ളിയുടെ വിചാരം. ഇടയ്ക്ക് ചോക്കുകൊണ്ട് പിള്ളേരെ എറിയുന്നതാണ് പ്രധാന വിനോദം. ഇങ്ങോട്ടെറിഞ്ഞ ചോക്ക് തിരിച്ചെറിഞ്ഞുകൊടുക്കുംബോള്‍ ഡൈവ് ചെയ്യാന്‍ പാകത്തില്‍ വേണം ഇട്ടുകൊടുക്കാന്‍. നേരെ ഇട്ടുകൊടുത്താല്‍ ചൂരല്‍കൊണ്ട് പുള്‍ഷോട്ട് അടിച്ചുകളയും. ഇടയ്ക്ക് ഡ്രാവിടിന്റെ കിടന്ന്മുട്ടും കാണാം. ഏറ്റവും ക്രൂരന്‍ ഇവിടെ കണക്ക് മാഷാണ്. രാവിലെ ഒരു ഗ്ലാസ് ചായന്റെ വെള്ളംകൂടെ കുടിയ്ക്കാതെ ക്ലാസ്സില്‍ വരുന്ന ഞങ്ങളോട് " 'X' ഒരു ബോണ്ടയാണെന്നും 'Y' ഒരു പഴംപൊരിയാണെന്നും കരുതുക" എന്നു പറയുന്ന ആളെ ക്രൂരനെന്നല്ലാതെ എന്തുവിളിയ്ക്കും.

പത്താം ക്ലാസ്സ് ഇവിടെ രണ്ട് ഡിവിഷനുണ്ട്. ഞാന്‍ പത്ത് A യിലാണ്. A എന്ന് വച്ചാല്‍ അടുത്ത വര്‍ഷവും ഇവിടെതന്നെ വരാന്‍ സാധ്യതയുള്ളവര്‍. പത്ത് B, അവിടെ ഉള്ളവരെല്ലാം പഠിപ്പിസ്റ്റുകള്‍. പെണ്‍കുട്ടികള്‍ പഠിക്കണമെന്നില്ല, അത്യാവശ്യം ഗ്ലാമര്‍ ഉണ്ടെങ്കില്‍ പത്ത് B യില്‍ കയറിപറ്റാം. അതാണ് അവര്‍ ഞങ്ങളോട് ചെയ്ത ഏറ്റവും വലിയ ചതി. ഇപ്പോ ക്ലാസ്സില്‍ ഒരു നേരംപോക്കും ഇല്ല. പെണ്‍കുട്ടികളുടെ ഭാഗത്തേയ്ക്ക് നോക്കിയാല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ കളിനടക്കുന്നപോലാണ്.

'ഫസ്റ്റ് പിരീഡ് ആരാടാ?' ഞാന്‍ അടുത്തിരിക്കുന്ന പ്രവീണിനോട് ചോദിച്ചു.

'സോമന്‍ മാഷാ... ഇംഗ്ലീഷ്'

'നീ നോക്കിയെഴുത്ത് എഴുതിയോ?'

പ്രവീണ്‍ അഭിമാനത്തോടെ ചിരിച്ച് തല കുലുക്കി.

ചതിയാ... നീ ഇന്നെന്നെ ഒറ്റയ്ക്കാക്കിയല്ലേ? ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഒരുമാസമായി അലക്കാത്ത ജീന്‍സും ചാക്കുപോലെയുള്ള ഷര്‍ട്ടുമിട്ട് സോമന്‍ മാഷ് ക്ലാസിലേക്ക് കയറിവന്നു.

എല്ലാരും കൂടെ എണീറ്റ്നിന്ന് 'good morning sir' എന്നൊരു പ്രത്യേക ശൈലിയില്‍ പറഞ്ഞു.

'good morning' എന്ന് തിരിച്ചും പറഞ്ഞ് സോമന്‍ മാഷ് കൈ കൊണ്ട് ഇരിക്കാനുള്ള ആംഗ്യം കാണിച്ചു.

'എല്ലാവരും നോക്കിയെഴുത്ത് എടുക്കൂ' സാറിന്റെ ഓര്‍ഡര്‍ വന്നു.

ബസ്സില്‍ കയറിയ ചെക്കര്‍ ടിക്കറ്റ് വാങ്ങി നോക്കുന്നപോലെ എല്ലാവരുടേയും ബുക്ക് വാങ്ങി പേജിന്റെ നടുവിലൂടെ ഒരു വര വരഞ്ഞ് കൊടുക്കുകയാണ് സോമന്‍ മാഷ്.

എന്റെ അടുത്തെത്തി, ബുക്കിനു പകരം ഞാനെന്റെ കൈ നീട്ടികൊടുത്തു.

ട്ടേ.. ട്ടേ..

പിന്നേ.. ഇതൊക്കെയൊരു അടിയാണോ? 'ഞമ്മളിതെത്ര കണ്ട്ക്ക്ണ്, ഇത് ചെറ്ത്' (കടപ്പാട്: പപ്പുച്ചേട്ടന്‍) ഇതിലും വലിയ അടി താങ്ങാനുള്ള ശേഷി എന്റെ ഉമ്മ ചെറുപ്പത്തിലേ എനിയ്ക്ക് ഉണ്ടാക്കിതന്നിട്ടുണ്ട്. ചെറുപ്പം മുതലേ എന്റെ അരക്ക് താഴോട്ടുള്ള ഭാഗം ഉമ്മയ്ക്ക് അവകാശപെട്ടതാണ്. അധിക സമയങ്ങളിലും എന്റെ തുടയും, പോളകമ്പനിയിലെ ചട്ട രണ്ടോ മൂന്നോ ഒരുമിച്ച് വച്ചതും തമ്മില്‍ ഭയങ്കര മത്സരമായിരിക്കും, ആരാണ് ആദ്യം പൊട്ടുക എന്ന കാര്യത്തില്‍. ആദ്യമൊക്കെ എന്റെ തുടകള്‍ പെട്ടെന്ന് കീഴടങ്ങിയിരുന്നെങ്കിലും നിരന്തരമായ പരിശീലനത്തിന്റെ ഭാഗമായി ഞാന്‍ വിജയിക്കാന്‍ തുടങ്ങി. (എന്റെ ഒടുക്കത്തെ വാശികാരണം എന്നെ അടിച്ച് തളര്‍ത്തി ഉറക്കാറായിരുന്നെന്ന് ഉമ്മ എന്നോട് ഇപ്പഴും പറയാറുണ്ട്. പണ്ട് നല്ലോണം പൊട്ടിച്ചതുകൊണ്ടായിരിക്കാം വലുതായപ്പോള്‍ എല്ലാ സ്നേഹവുംകൂടെ ഒരുമിച്ച് തരുന്നത്) മദ്രസയില്‍ ചേര്‍ന്നത് മുതല്‍ കൈകളുടെ അവകാശം അവിടുത്തെ ഉസ്താദുമാര്‍ ഏറ്റെടുത്തു. എന്നെ അടിയ്ക്കാനെടുക്കുന്ന സമയം കാരണം മറ്റുകുട്ടികളുടെ പഠിപ്പ് മുടങ്ങുന്നു എന്ന പരാതിയെ മാനിച്ച് ഞാന്‍ ആറാംക്ലാസില്‍ വച്ച് മദ്രസാ പഠനം അവസാനിപ്പിച്ചു. വലിയ ഒരു ഇടവേളയ്ക്ക് ശേഷം ന്യൂ ബ്രെയിന്‍സുകാര്‍ എന്റെ കൈകളുടെ അവകാശം വീണ്ടും നേടിയെടുത്തിരിയ്ക്കുകയാണ്.

പ്രവീണ്‍ എനിയ്ക്ക് അടി കിട്ടിയത് കണ്ട് വായപൊത്തി ചിരിച്ചിട്ടാണ് അവന്റെ പുസ്തകം കൊടുത്തത്. സോമന്‍ സാര്‍ അതിലും വരയിട്ട് തിരിച്ചു കൊടുത്തു. തിരിച്ച് കൊടുത്ത പുസ്തകം പുള്ളി വീണ്ടും വാങ്ങിച്ച് വായിച്ചുനോക്കി. പിന്നെ സോമന്‍ മാഷ് അലറി.

'നീട്ടെടാ കൈ...'

'സാര്‍....'

'ഒരേ വരി പേജ് മുഴുവന്‍ എഴുതിവച്ചാല്‍ അറിയില്ലാന്ന് കരുതിയോ പ്രാന്താ...?'

ഠേ... ഠേ...

അവിടെ സന്തോഷത്തിന്റെ ലഡ്ഡു പൊട്ടിയത് എന്റെ മനസ്സിലാണ്. എന്നും എന്റെകൂടെ സ്ഥിരമായിട്ട് അടി വാങ്ങിക്കുന്നവനാ... ഇന്നെന്നെ പറ്റിക്കാന്‍ നോക്കി. എന്നിട്ടെന്തായി... എഴുതിയത് വെറുതേ ആയി, നല്ല സ്ട്രോങ്ങില്‍ രണ്ട് അടിയും കിട്ടി.

ദി മൈസര്‍ എന്ന പാഠത്തിലെ റൂക്കോളിന്റെ കഞ്ഞിത്തരം വളരെ രസകരമായി എടുത്തുതരുകയാണ് സോമന്‍ മാഷ്. റൂക്കോള്‍ കെട്ട തക്കാളികൊണ്ട് കറിവച്ചതും, കീറിയ ചാക്ക് കൊണ്ട് ട്രൗസര്‍ അടിച്ചതുമെല്ലാം നര്‍മ്മത്തില്‍ ചാലിച്ച്, ക്ലാസ്സിനെ മൊത്തം ചിരിപ്പിച്ച് വളരേ രസകരമായി തന്നെ. ഇടക്കെപ്പഴോ ഞാന്‍ ഈ വെറുതേയിരിയ്ക്കുന്നതിന്റെ ക്ഷീണം കാരണം ഡെസ്കില്‍ തല വച്ച് ഉറങ്ങിപ്പോയി. ആരോ എന്നെ തട്ടിയുണര്‍ത്തുന്നു, എണീറ്റ് നോക്കിയപ്പോള്‍ സോമന്‍ മാഷ് മുന്നില്‍. ഞാന്‍ പതിവുപോലെ കൈ നീട്ടിക്കൊടുത്തു.

'വേണ്ട വേണ്ട... സുഖായി ഉറങ്ങിക്കൊ... എന്റെ പിരീഡ് കഴിഞ്ഞു. അത് പറയാന്‍ വേണ്ടി വിളിച്ചതാ...' എന്നും പറഞ്ഞ് സോമന്‍ മാഷ് പുറത്തേക്ക് പോയി.

'പണ്ടാരടങ്ങാന്‍ മനുഷ്യന്റെ ഉറക്കോം കളഞ്ഞ്, അടുത്ത പിരീഡ് ആരാടാ പ്രവീണേ?'

'വിശാഘന്‍ മാഷ്... ജിയോഗ്രഫി...'

'ഛെ... സോമന്‍ മാഷ് വെറുതേ എണീല്‍പ്പിച്ചു'

വിശാഘന്‍ മാഷ് ക്ലസ്സിലേക്ക് കയറിവന്നു, വീണ്ടും ഒരു ഗുഡ്മോര്‍ണിംഗ്.

പുറത്ത് നല്ല മഴയുണ്ട്. നല്ല കുളിരും...

'നല്ല മഴയല്ലേ?' വിശാഘന്‍ മാഷ് എല്ലാവരോടും കൂടെ ചോദിച്ചു.

'ഉം' ഞങ്ങളെല്ലാവരും മറുപടി പറഞ്ഞു

'ഇപ്പോ വെള്ളപ്പൊക്കം വന്നാല്‍ നമ്മളെന്തുചെയ്യും?'

ആ ചോദ്യം കേട്ടപ്പോള്‍ എല്ലാരും പരസ്പരം നോക്കി

ഞങ്ങളുടെ മൗനത്തെ ഭേദിച്ച് വിശാഘന്‍ മാഷ് തന്നെ പറഞ്ഞു
'വെള്ളപ്പൊക്കം വന്നാല്‍ ഞാന്‍ വടക്കോട്ടോടും, എനിയ്ക്ക് വടക്കറിയാം, ഞാനോടി ഹിമാലയത്തില്‍ കയറും, തെക്കും വടക്കും അറിയാത്ത നിങ്ങളൊക്കെ എന്തുചെയ്യും...?'

പിന്നേ... വടക്കോട്ടോടാന്‍ പോകുന്നു. ബാക്കിയുള്ളവന്റെ അരയ്ക്കൊപ്പം വെള്ളം മതി പുള്ളിയ്ക്ക് മുങ്ങിചാവാന്‍.

'ഞങ്ങളും സാറിന്റെ പിന്നാലെ ഓടും' ആരൊക്കെയോ ഒരുമിച്ചു പറഞ്ഞു.

വിശാഘന്‍ മാഷ് അഭിമാനത്തോടെ 'കൊള്ളാം' എന്ന് പറഞ്ഞു.

'അല്ല സാറേ... നമ്മളീ ഓടുന്നതിനിടയ്ക്ക് വല്ല പുഴയോ, കടലോ കണ്ടാലോ?' പ്രവീണിന്റേതായിരുന്നു സംശയം.

'നീന്തി കടക്കണം'... പുള്ളി ഒട്ടും കൂസലില്ലാതെ പറഞ്ഞു.

'സാറിന് നീന്തലറിയാമോ?' പ്രവീണ്‍ വിടുന്ന ലക്ഷണമില്ല.

ചമ്മിയ മുഖത്തോടെ സാറ് 'ഇല്ല' എന്ന് പറഞ്ഞു.

'സാറേ...എന്നാപിന്നെ സ്വന്തം നാട്ടില്‍ മുങ്ങി ചത്തൂടെ? വെറുതേയെന്തിനാ അന്യ നാട്ടില്‍ പോയി ചാവാന്‍ നില്‍ക്കണേ...?' ഈ പ്രാവശ്യം പ്രവീണിന് വിട്ടുകൊടുക്കാതെ ഞാന്‍ തന്നെ ചോദിച്ചു. ക്ലാസ്സില്‍ ഒരു കൂട്ടച്ചിരിയുണ്ടായി. വിശാഘന്‍ മാഷിന് മാത്രം ചിരിക്കാന്‍ കഴിഞ്ഞില്ല.

'ആ... മതി.. മതി, എല്ലാവരും ബുക്ക് എടുക്കൂ' ചൂരല്‍ കൊണ്ട് ഡസ്കില്‍ രണ്ടടി അടിച്ചുകൊണ്ട് വിശാഘന്‍ മാഷ് പറഞ്ഞു.

ജിയോഗ്രഫി, എന്റെ ആജന്മ ശത്രു. അക്ഷാംഷ രേഖ, ഭൂമദ്ധ്യ രേഖ എന്നൊക്കെ കേള്‍ക്കുംബഴേ എനിയ്ക്ക് തല ചുറ്റാന്‍ തുടങ്ങും. പിന്നെ ഒരു ബോധക്ഷയമാണ്, ആ ബോധക്ഷയത്തെ കൂടെ പഠിയ്ക്കുന്നവരും, സാറന്മാരും ഉറക്കം എന്നൊക്കെ പറയും, ഞാന്‍ അതൊന്നും കാര്യമാക്കാറില്ല. ജിയോഗ്രഫിയോടുള്ള എന്റെ പ്രതിഷേധം S.S.L.C ബുക്കില്‍ രേഖപ്പെടുത്തുമെന്ന വാശിയിലാണ് ഞാന്‍.

എനിയ്ക്ക് തലകറക്കം അനുഭവപ്പെട്ടു, പിന്നീട് ബോധക്ഷയവും. എന്റെ കൂടെ ഇരിയ്ക്കുന്നതുകൊണ്ടാണോ എന്നറിയില്ല, ഈ രോഗം പ്രവീണിനും ഉണ്ട്. പെട്ടെന്നാണ് ചോക്കുകൊണ്ടുള്ള ഒരേറ് പ്രവീണിന് കിട്ടിയത്. അവന്റെ ചാടിയുള്ള എഴുനേല്‍പ്പ് എന്നേയും ഞെട്ടിയുണര്‍ത്തിച്ചു. ക്ലാസ്സില്‍ വീണ്ടും കൂട്ടച്ചിരിയുതിര്‍ന്നു. 'ബോധക്ഷയം വന്ന് തളര്‍ന്നുറങ്ങിയവരെ കളിയാക്കുന്നോ വൃത്തികെട്ടവന്മാരേ?'

'പറയെടാ... ഹിമാലയത്തിലെ സുഖവാസകേന്ദ്രങ്ങളുടെ പേര് പറയെടാ രണ്ടും?' വിശാഘന്‍ മാഷ് അലറി...

പിന്നേ.. സുഖവാസ കേന്ദ്രം... അതും ഇവിടെയെങ്ങും അല്ല, അങ്ങ് ഹിമാലയത്തില്‍. വല്ല ഊട്ടിയോ, കൊടൈക്കനാലോ, മസനഗുടിയോ, ഗുണ്ടല്‍പേട്ടയോ മറ്റോ ആണെങ്കില്‍ ആരെങ്കിലും പറഞ്ഞുകേട്ട അറിവെങ്കിലും ഉണ്ടായേനെ. പിന്നെ സുഖവാസം എന്തെന്ന് അറിഞ്ഞിട്ടുവേണ്ടേ സുഖവാസ കേന്ദ്രങ്ങളെ പറ്റി അറിയാന്‍. പത്താംക്ലാസ്സുകാരന്റെ ഓട്ടക്കീശയില്‍ എന്ത് സുഖവാസം.

'പറയെടാ വേഗം' സാറ് വീണ്ടും അലറി. നേരത്തെ ഒരു പണി അങ്ങോട്ടുകൊടുത്തതിന്റെ ദേഷ്യം കൂടെ ആ അലര്‍ച്ചയില്‍ ഉണ്ടോ എന്നൊരു സംശയം.

സ്നേഹമുള്ള പാവം കുട്ടികള്‍ ഞങ്ങളെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി ആ പേരുകള്‍ അവര്‍ മെല്ലെ പറഞ്ഞുതരുകയാണ് ഞങ്ങള്‍ക്ക്. പതിയ സ്വരത്തില്‍ 'ഡാര്‍ജലിംഗ്... ഡാര്‍ജലിംഗ്...' എന്ന് അവര്‍ പറയുന്നുണ്ട്. കേട്ടപാതി കേള്‍ക്കാത്തപാതി പ്രവീണ്‍ ഉറക്കെ വിളിച്ചു പറഞ്ഞു.. 'ഡാര്‍ളിംഗ്'

'ഡാര്‍ളിംഗ് എന്ന് വിളിച്ചിട്ടൊന്നും കാര്യമില്ല, മരിയാദയ്ക്ക് ഉത്തരം പറയെടാ..' പണി കിട്ടിയതിന്റെ ദേഷ്യം സാറിനുണ്ടെന്ന് എനിയ്ക്കുറപ്പായി.

'ഡാര്‍ളിംഗ് അല്ല സാര്‍... ഡാര്‍ജലിംഗ്' അപ്പോഴേക്കും അവന്‍ ശരിക്ക് കേട്ടിരുന്നു.

'നീ ഇരിയ്ക്ക്... അടുത്തത് നീ പറയെടാ...' അതെ.. എന്നോട് തന്നെ

പ്രവീണ്‍ സഹതാപത്തോടെ എന്നെ നോക്കി. 'കള്ള സുബര്‍... നീയെന്നെ ഒറ്റയ്ക്കാക്കിയല്ലേ...' ഞാന്‍ മനസ്സില്‍ പറഞ്ഞു.

എന്നോടും സ്നേഹമുള്ള ആരൊക്കെയോ പിറുപിറുത്തു. കേട്ടപാതി കേള്‍ക്കാത്തപാതി ഞാനും പറഞ്ഞു... 'വസൂരി'

'വരുമെടാ... നിന്നെപോലുള്ള വൃത്തികെട്ടവന്മാര്ക്ക് വസൂരിയല്ല അതിനപ്പുറവും വരും' വിശാഘന്‍ മാഷിന് പതിവിലും കൂടുതലായി ദേഷ്യം വന്നു.

'വസൂരിയല്ല സാര്‍... മുസൂറി...' അപ്പോഴേക്കും കൂടെയുള്ളവര്‍ പറഞ്ഞത് കേട്ട് ഞാന്‍ തിരുത്തി. പക്ഷേ എന്റെ തിരുത്തലുകള്‍ ഒന്നും വിശാഘന്‍ മാഷ് അംഗീകരിച്ചില്ല.

'നീട്ടെടാ കൈ...' എന്നെ അടിക്കാതെ വിടില്ലയെന്ന് എനിയ്ക്കാ അലര്‍ച്ച കേട്ടപ്പോള്‍ മനസ്സിലായി. ഞാന്‍ കൈ നീട്ടികൊടുത്തു. അധികം ഉയരമില്ലാത്ത വിശാഘന്‍ മാഷ് വായുവില്‍ ഉയര്‍ന്നുപൊങ്ങി മുഴുവന്‍ ശക്തിയും എടുത്ത് ഒറ്റയടി.

അടി കിട്ടി എനിയ്ക്ക് ഒരു വേദനയും അനുഭവപ്പെട്ടില്ല, ഒരു രണ്ട് സെക്കന്‍ഡ് കഴിഞ്ഞപ്പോള്‍ സാറ് അലറിയതിനേക്കാളും ഉച്ചത്തിലാണ് ഞാന്‍ അലറിയത്. നല്ല മഴയത്ത് നല്ല ഉഗ്രന്‍ അടി... സാറ് പറഞ്ഞത്പോലെ വെള്ളപ്പൊക്കം വന്നു, അതെന്റെ കണ്ണിലായിരുന്നെന്ന് മാത്രം.







NB:എന്റെ പൊന്നു സാറന്മാരെ.. ഗുരു നിന്ദയായി കണക്കാക്കരുതേ.. വെറുതേ... തമാശയ്ക്ക്. സ്വയ രക്ഷയ്ക്ക് പേരൊക്കെ മാറ്റിയിട്ടുണ്ട്, എന്നലും ബ്രെയിന്‍സില്‍ വന്നവന് മസസ്സിലാവും. പിന്നെ ഞാനാണ് എഴുതിയതെന്നറുയുംബോള്‍ എന്റെ സാറന്മാര്‍ക്ക് വലിയ പരാതിയൊന്നും കാണില്ല. തല്ലുകൊള്ളി ആയിരുന്നെങ്കിലും എല്ലാവര്‍ക്കും എന്നെ ഇഷ്ടമായിരുന്നല്ലോ...

ഞായറാഴ്‌ച, മേയ് 29, 2011

ഒരു പ്രവാസിയുടെ മടക്കയാത്ര

എയര്‍ ഇന്ത്യാ എക്സ്‌പ്രസ്‌ ഒരു മണിക്കൂര്‍ വൈകിയാണ്‌ കരിപ്പൂരില്‍ നിന്ന്‌ പുറപ്പെട്ടത്‌. രാത്രി ഒന്നരയോടെ ദുബായ്‌ എയര്‍പ്പോര്‍ട്ടിലെ ടെര്‍മിനല്‍ രണ്ടില്‍ ഇറങ്ങി. മെയ്‌ മാസമാണ്‌. ചൂട്‌ തുടങ്ങിയിരിക്കുന്നു. എങ്കിലും മുന്‍ കാലങ്ങളെ അപേക്ഷിച്ച്‌ ചൂട്‌ കുറവാണ്‌. എമിഗ്രേഷന്‍ കൗണ്ടര്‍ കടന്ന്‌ ലഗേജുമെടുത്ത്‌ ട്രോളി തള്ളി പുറത്തേക്കിറങ്ങി. ടാക്‌സിക്കുള്ള ലൈനില്‍ നിന്നു. ഹ്യുമിഡിറ്റി കാരണം വിയര്‍ത്തൊഴുകുകയായിരുന്നു. ഒടുവില്‍ എന്റെ ഊഴമായി. ലഗേജ്‌ കാറിന്റെ ബൂട്ടില്‍ വെച്ച്‌ ടേക്‌സി ഡ്രൈവറോട്‌ പറഞ്ഞു...

“ഷാര്‍ജ ആല്‍ വഹത”

പഠാണി ഡ്രൈവര്‍ ഒരേ ട്യൂണ്‍ മാത്രമുള്ള അഫ്‌ഗാനി പുഷ്‌തു ഗാനത്തില്‍ ലയിച്ച്‌ വണ്ടി പറപ്പിക്കുകയായിരുന്നു. വീട്ടില്‍ നിന്ന്‌ പോന്ന വിഷമം കാരണം മൂകനായി റോഡിലേക്ക്‌ നോക്കി ഇരിക്കുകയായിരുന്നു. രാക്ഷസന്റെ നീണ്ട നാക്കു പോലെയുള്ള കറുത്ത വീഥിയിലൂടെ കാര്‍ പാഞ്ഞു കൊണ്ടിരുന്നു. ഒരു മാസം പോയതെങ്ങനെയെന്നറിഞ്ഞില്ല. ഇന്നലെ ഷാര്‍ജയില്‍ നിന്ന്‌ പോയ പോലെ തോന്നുന്നു. രാത്രിയാണെങ്കിലും വാഹനങ്ങള്‍ വെടിയുണ്ട കണക്കേ ചീറി പാഞ്ഞു പോവുകയാണ്‌. രാവും പകലും തിരക്കൊഴിയാത്ത ദുബായിലെ വീഥികളില്‍ തിരക്ക്‌ കുറഞ്ഞിരിക്കുന്നു. സാമ്പത്തീക മാന്ദ്യം ദുബായിയെ ചെറിയ തോതില്‍ ബാധിച്ചതിന്റെ ലക്ഷണങ്ങള്‍. പത്തു മിനിട്ടിനുള്ളില്‍ ഷാര്‍ജയില്‍ലെത്തി. ലഗേജുമെടുത്ത്‌ റൂമിലേക്ക്‌ നടന്നു. ഒറ്റക്ക്‌ ഒരു റൂമില്‍ താമസിക്കുന്നതു കൊണ്ട്‌ മറ്റു ശല്ല്യങ്ങളൊന്നുമില്ല. പക്ഷേ ഏകനായിരുന്നാല്‍ ഭാര്യയേയും , മക്കളേയും , നാടിനേയും പറ്റിയുള്ള ഓര്‍മ്മകള്‍ ഇഴമുറിയാതെ വന്നു കൊണ്ടിരിക്കും.


നാളെ രാവിലെ എഴുന്നേറ്റ്‌ ജോലിക്ക്‌ പോകണം. സമയം മൂന്നരയായിരിക്കുന്നു. ജനലിന്റെ വിരികള്‍ വലിച്ച്‌ നീക്കി കട്ടിലില്‍ നിവര്‍ന്നു കിടന്നു. രാത്രി പൂ നിലാവില്‍ കുളിച്ചു നില്‍ക്കുകയാണ്‌. കെട്ടിടങ്ങളുടെ ചുവരില്‍ ഘടിപ്പിച്ചിരിക്കുന്ന ശീതീകരണികള്‍ അരോചകമായി കരഞ്ഞു കൊണ്ടിരുന്നു. എങ്കിലും എത്ര മനോഹരിയാണ്‌ ഈ രാത്രി ...!!!. അകന്നു പോയ ഉറക്കത്തെ തിരികെ വരുത്താന്‍ കണ്ണുകളടച്ചു കിടന്നു. മക്കളെയും , ഭാര്യയേയും ഉപ്പനേയും , ഉമ്മയേയും പറ്റി ആലോചിച്ചപ്പോള്‍ ചങ്കു പറിഞ്ഞു പോകുന്ന വേദന. ഇന്നലെ ഈ നേരത്ത്‌ രണ്ടു മക്കളും എന്റെ ഇരു പുറവും കെട്ടിപിടിച്ച്‌ ഉറങ്ങുകയായിരുന്നു. ഉറങ്ങുന്നതിനു മുന്നേ മൂത്തവള്‍ ആറു വയസ്സുകാരി ചോദിച്ച ചോദ്യങ്ങള്‍ക്ക്‌ ഉത്തരമില്ലാതെ ഞാന്‍ ഉഴറി.

" ഉപ്പ നാളെ പോയാ ഇനി എന്നാ വരിക ..? "

" ഉപ്പ വേഗം വരാട്ടോ ...."

" എന്തിനാ ഉപ്പ ഷാര്‍ജയിലേക്ക്‌ പോവുന്നത്‌ ... ഉപ്പ കൂടെയില്ലെങ്കില്‍ ഒരു സുഖവും ഇല്ലാ ....? "

" മോള്‍ക്ക്‌ സ്‌ക്കൂളില്‍ ഫീസു കൊടുക്കേണ്ടേ .., പുസ്‌തകവും , ഷൂവും , ബേഗും വാങ്ങണ്ടെ ... അതിന്‌ പൈസ ഉണ്ടാക്കാനല്ലേ ഉപ്പ ഷാര്‍ജയിലേക്ക്‌ പോവുന്നത്‌ .... ? "

" അതിനു വേണ്ടീട്ടാണെങ്കില്‍ ഉപ്പ ഷാര്‍ജയിലേക്ക്‌ പോകേണ്ട. മോളുടെ കാശു കുടുക്കയില്‍ കുറേ പൈസ ഉണ്ട്‌`. അത്‌ എടുത്ത്‌ എല്ലാം വാങ്ങാം, ഉപ്പ പോവണ്ടാട്ടോ .."

ആ കുരുന്നിനെ എന്തു പറഞ്ഞാണ്‌ ഞാന്‍ സമാധാനിപ്പിക്കുക ?. ഞാന്‍ എങ്ങനെയാണിത്‌ സഹിക്കുക ?. അടക്കിപിടിച്ച സങ്കടം അറിയാതെ അണപൊട്ടിയൊഴുകി. എല്ലാം കേട്ട്‌ വിതുമ്പി കൊണ്ട്‌ ഭാര്യ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഉറക്കം എന്നെ വിട്ട്‌ എങ്ങോ പോയ്‌ മറഞ്ഞിരുന്നു.


യൂസഫിന്റെ ടേക്‌സി കാര്‍ രണ്ടു മണിക്ക്‌ വരാമെന്നേറ്റിട്ടുണ്ട്‌. മൂന്നു മണിക്കുര്‍ മുന്‍മ്പെങ്കിലും എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. അല്ലെങ്കില്‍ തിരക്ക്‌ കൂടുതലാണെങ്കില്‍ എയര്‍ ഇന്ത്യക്കാര്‍ എന്റെ സീറ്റില്‍ വേറെ വല്ലവരെയും കയറ്റി വിടും. പന്ത്രണ്ടരക്ക്‌ ഊണു കഴിക്കാനിരുന്നു. ഉപ്പയും, ഞാനും, മക്കളും ഇരുന്നു. ഉമ്മയും, ഭാര്യയും ചോറും കറികളും വിളമ്പി. വാക്കുകള്‍ തൊണ്ടയിലെവിടെയോ തടഞ്ഞിരുന്നു. മക്കള്‍ക്ക്‌ ഓരോ ഉരുള ചോറ് ഉരുട്ടി കൊടുത്ത്‌ ഊണു കഴിച്ചെന്നു വരുത്തി ഞാന്‍ എഴുന്നേറ്റു. ഇനി ഒരു മണിക്കൂര്‍ കൂടിയേ ഉള്ളൂ. കൈ കഴുകി തൊടിയിലേക്കിറങ്ങി, യാത്ര പറയാന്‍. എന്റെ കവുങ്ങുകളോടും, ജാതി മരങ്ങളോടും , പേരാലിനോടും, തെങ്ങുകളോടും, വാഴകളോടും യാത്ര പറയാന്‍. എനിക്കേറ്റവും ഇഷ്‌ടപ്പെട്ട ജാതി മരത്തില്‍ ചാരി നിന്നു. താഴെയുള്ള ചില്ലകള്‍ എന്റെ മുടിയില്‍ തഴുകി കാറ്റിലാടി. എന്റെ കൂട്ടുകാര്‍ എന്റെ പോക്ക്‌ തിരിച്ചറിഞ്ഞിരിക്കുന്നു. എപ്പോഴും ചിലച്ച്‌ ബഹളം വെക്കാറുള്ള കിളികളും, അണ്ണാറ കണ്ണന്‍മാരും ശാന്തരായിരിക്കുന്നു. വാഴകുല കൂമ്പിലെ തേന്‍ നുകരല്‍ നിര്‍ത്തി അണ്ണാറകണ്ണന്‍ താഴെ നില്‍ക്കുന്ന എന്നെ നോക്കി. ചെറു മര്‍മ്മരത്തോടെ എന്നെ തഴുകി പറന്ന കാറ്റില്‍ കവുങ്ങുകള്‍ തലയാട്ടി യാത്രാ മംഗളങ്ങള്‍ നേര്‍ന്നു. തിരികെ വീട്ടിലേക്ക്‌ നടക്കുമ്പോള്‍ ആകെ ഒരു ശൂന്യത എന്നെ ചൂഴ്‌ന്നു നിന്നിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും യൂസഫിന്റെ കാര്‍ എത്തിയിരുന്നു.


നേരെ റൂമില്‍ കയറി. ആരുടെയും മുഖത്ത്‌ നോക്കാന്‍ ഞാന്‍ അശക്‌തനായിരുന്നു. പെട്ടന്ന്‌ തയ്യാറായി പുറത്തേക്കിറങ്ങി ചെറിയ മകളോട്‌ ഞാന്‍ പറഞ്ഞു

" ഉപ്പാക് ഒരു ഉമ്മ തന്നേ ..."

" ഉമ്മ "

മൂത്ത മകളുടെ നെറുകയില്‍ ഒരു മുത്ത്ം കൊടുത്ത്‌ പിടക്കുന്ന ഹൃദയത്തോടെ കാറില്‍ കയറി. നിറകണ്ണുകളോടെ ഞാന്‍ തിരിഞ്ഞു നോക്കി. കണ്ണുനീര്‍ നിറഞ്ഞ്‌ എനിക്കാരേയും വ്യക്‌തമായി കാണാനില്ലായിരുന്നു. യാത്ര തുടങ്ങി. തുവാല കൊണ്ട്‌ കണ്ണുതുടച്ച്‌ പുറത്തേക്ക്‌ മിഴിനട്ടിരുന്നു. നാടിന്റെ പച്ചപ്പ്‌ ആവോളം ആവാഹിച്ചെടുക്കുകയായിരുന്നു ഞാന്‍. ഇനി എന്നാണ്‌ ഈ ഹരിതാഭ കാണാന്‍ കഴിയുക ..?. ചെമ്മണ്ണു പറക്കുന്ന പൊട്ടിപൊളിഞ്ഞ റോഡിലൂടെ പ്രവാസ ഭുമിയിലേക്കുള്ള പ്രയാണം തുടര്‍ന്നു. മോടന്‍ കമ്പനിയും, ഫറോക്ക് പുഴയും താണ്ടി കാറ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക്‌ കുതിച്ചു. ഞാന്‍ പിറന്ന മണ്ണിലൂടെ മുന്നോട്ടു പോകുമ്പോള്‍ മന:സ്സ്‌ ആര്‍ദ്രമാവുകയായിരുന്നു. വഴിയോരത്ത്‌ തലയുയര്‍ത്തി നില്‍ക്കുന്ന മാവുകളും, പുഷ്‌പ്പിണിയായി നില്‍ക്കുന്ന പൂമരങ്ങളും എന്റെ ഹൃദയത്തിന്‌ കുളിര്‍മയേകി. ഈ മണ്ണില്‍ ജനിക്കാന്‍ കഴിഞ്ഞ ഞാന്‍ എത്ര ഭാഗ്യവാനാണ്‌. ഇന്നോളം കാണാതെയും, ശ്രദ്ധിക്കാതെയും പോയ പലതും ഞാന്‍ ആവേശത്തോടെ നോക്കി കണ്ടു. ഓരോ പുല്‍കൊടിയിലും പുതുമകള്‍ നിറഞ്ഞ പോലെ. ഇത്ര നാളും നാട്ടില്‍ നിന്നിട്ടും എന്തേ ഇതൊന്നും എന്റെ ശ്രദ്ധയില്‍ പെട്ടില്ല ..?. നഷ്‌ടപ്പെടുമ്പോളാണ്‌ പലതിന്റെയും വില നമ്മളറിയൂ.


എല്ലാം ഒരു സ്വപ്‌നം പോലെ മന:സ്സിലൂടെ കടന്നു പോയി. ഒരു ദീര്‍ഘ നിശ്വാസത്തോടെ നിവര്‍ന്നു കിടന്നു. പുലര്‍ച്ച നാലുമണി ആയിരിക്കുന്നു. ഓരോന്നലോചിച്ച്‌ കിടന്ന്‌ സമയം പോയതറിഞ്ഞില്ല. ആറരക്ക്‌ എഴുന്നേല്‍ക്കണം. നാളെ തൊട്ട്‌ ഇനി ഒരു കൊല്ലം, അടുത്ത വെക്കേഷന്‍ വരെ വീണ്ടും യന്ത്രമാവണം. ജോലിയിലെ മാനസീക പിരിമുറുക്കങ്ങളും, സംഘര്‍ഷങ്ങളും സഹിച്ച്‌ അടുത്ത ഒരു മാസത്തെ അവധിക്കു വേണ്ടിയുള്ള കാത്തിരുപ്പ്‌ ...!!!. ഈ കാത്തിരുപ്പിനിടയില്‍ ഭാരം തങ്ങാനാവാതെ ചിലര്‍ പിടഞ്ഞു വീഴുന്നു. പ്രവാസിയുടെ ദു:ഖാങ്ങളും, വേദനകളും നാട്ടിലുള്ളവര്‍ അറിയുന്നുണ്ടായിരിക്കുമോ ...? ഇല്ല ... ഒരിക്കലുമില്ല. അകലെ കടലുകള്‍ക്കുമപ്പുറം തന്നെയും കാത്തിരിക്കുന്ന പൊന്നോമനകള്‍ക്കും, കുടുമ്പത്തിനും വേണ്ടി പ്രവാസി, പ്രവാസമെന്ന കുരിശെടുത്ത്‌ സ്വയം ചുമലില്‍ വെക്കുന്നു. തളര്‍ന്നു വീഴുന്നതു വരെ അവന്‍ നടന്നേ തീരു. ഈ രക്‌തത്തില്‍ മറ്റാര്‍ക്കും പങ്കില്ല…………

ബുധനാഴ്‌ച, മേയ് 18, 2011

ലൈംഗികാതിക്രമങ്ങളുടെ സ്വന്തം നാട്

ആത്മഹത്യകള്‍ക്കു കുപ്രസിദ്ദിയാര്‍ജ്ജിച്ച കൈരളി ഇന്നു പേരെടുക്കുന്നത് ലൈംഗിക അതിക്രമങ്ങളുടെ കാര്യത്തിലാണെന്നു തോന്നുന്നു. യാതൊരു ലക്കും ലഗാനുമില്ലാതെ മദം പൊട്ടിയ ആനയെ കണക്കെ ഏതു വിധേനയും തങ്ങളുടെ ലൈംഗിക സുഖം ആസ്വദിക്കാന്‍ എത്രത്തോളം തരംതാഴാവോ എന്തൊക്കെ കാട്ടിക്കൂട്ടാവോ അതൊക്കെ ചെയ്യാന്‍ പ്ര്യായ ഭേദമന്യേ ഒരു കൂട്ടം മനുഷ്യര്‍ ഒരുമ്പെട്ടുറിങ്ങുന്നുവെന്ന വാര്‍ത്തകളാണു കൈരളിയെ ഇന്നു അസ്വസ്ഥമാക്കുന്നത്.



ദിനേന കണ്‍മുന്നില്‍ കാണുന്ന,കേള്‍ക്കുന്ന, മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍ വല്ലാത്ത ഒരു മാനസികവസ്ഥയില്‍ കേരളത്തിലെ ഒരു പക്ഷം ആളുകള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്നതിന്റെ സാക്ഷ്യമാണ്. സ്കൂളിലേക്കു പുസ്തക സഞ്ചിയുമായി പോകുന്ന മകള്‍, ജോലി സ്ഥലത്തേക്കു പോകുന്ന സഹോദരി അല്ലെങ്കില്‍ ഭാര്യ, അമ്മ ആരും സുരക്ഷിതമായി തിരിച്ചുവരുന്നു എന്നു ഉറപ്പു പറയാന്‍ വയ്യാത്ത അവസ്ഥ എത്രത്തോളം ഭീതിജനകമാണ് എന്നു സങ്കല്‍പ്പിച്ചു നോക്കൂ. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും പ്രിയതമയുടെയും ജീവന്‍ ഏതു നിമിഷവും നഷ്ടപ്പെട്ടേക്കാം എന്ന ചിന്തയെ ഓരോ കേരളീയനേയും അസ്വസ്ഥമാക്കുകയാണ്... സൌമ്യ മോളുടെ രോദനം നമുക്ക് പാഠമേ ആയില്ല. ഗോവിന്ദചാമിമാരുടെയും മായിന്‍കുട്ടിമാരുടെയും എണ്ണം അനുദിനം വര്‍ദ്ദിക്കുകയാണ്. എന്തിനേറെ 'പിതോ രക്ഷതി കൌമാരേ' എന്നു വിശേഷിപ്പിച്ച സ്വന്തം പിതാവില്‍ നിന്നു പോലും പോലും മക്കള്‍ പീഡനത്തിനിരയാവുന്ന വാര്‍ത്തകള്‍ വര്‍ദ്ദിക്കുകയാണ്.



സൌമ്യ തനിച്ചായിരുന്നതിനാലാണ് അപകടം സംഭവിച്ചതെങ്കില്‍ ഇന്നു കാര്യങ്ങള്‍ നേരെ മറിച്ചാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഭര്‍ത്താക്കന്‍മാരുടെ സാന്നിദ്ദ്യത്തില്‍ പോലും സ്ത്രീകള്‍ അതിക്രമത്തിനിരയാവുകയാണ്.
ഈ കഴിഞ്ഞ മാസം മാത്രം നാം ശ്രവിച്ച ഏതാനും സംഭവങ്ങള്‍ ഇവിടെ സൂചിപ്പിക്കട്ടെ. ഭര്‍ത്താവിനൊപ്പം ടൂറിനു പോയ ഭാര്യയെ പത്തിലധികം പേര്‍ എടുത്തുകൊണ്ടു പോയി അപമാനിച്ചത്രെ ! കോഴിക്കോട് നഗരഹ്രദയത്തില്‍ മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡില്‍ യാചന നടത്തുന്ന യുവതിയ രണ്ടുപേര്‍ ചേര്‍ന്നു ഏടുത്തു കോണ്ടു പോയത്രെ !



ജോലി കഴിഞ്ഞ് വീട്ടിലേക്കു പോവുകയായിരുന്ന ഡോകടറുള്‍പ്പെടെ രണ്ടു പേരാണു പീഡനം സഹിക്കവയ്യാതെ ഓട്ടോയില്‍ നിന്നും റോഡിലേക്കെടുത്തു ചാടി ഗുരുതരമായി പരുക്കേറ്റു ചികിത്സയില്‍ കഴിയുന്നത്. പെരുകുന്ന ഈ ലൈംഗിക അതിക്രമങ്ങള്‍ തീര്‍ച്ചയായും നമ്മുടെ സമൂഹം തീര്‍ത്തും രോഗാദുരമാണ് എന്നു വിളിച്ചോതുന്നതാണ്. സാമൂഹിക-സാംസ്കാരിക-യുവജന സംഘടനകള്‍ ശക്തമായ ബോധവത്കരണം നടത്തിയാല്‍ മാത്രമേ ഈ ഗുരുതരമായ രോഗത്തിനു പ്രതിവിധി കണ്ടെത്താന്‍ കഴിയൂ. യോതൊരു വിധ ദാക്ഷിണ്യവും കാട്ടാതെ കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ ശിക്ഷകള്‍ ലഭിക്കുന്നു എന്നുറപ്പുവരുത്താന്‍ ഭരണ നേത്രിത്വവും സക്രിയമായ ഇടപെടലുകള്‍ ഈ വിഷയത്തില്‍ നടത്തിയേ മതിയാവൂ. ഒപ്പം യുവതയെ ഇത്തരം ലൈംഗിക അതിക്രമങ്ങള്‍ക്കു പ്രേരകമാവുന്ന ഘടകങ്ങളെക്കുറിച്ചു പഠനം നടത്തുകയും പ്രതിവിധി കണ്ടേത്തുകയും ചെയ്തേ മതിയാവൂ. സൈബര്‍ലോകം ഇന്നു സെക്സ് മയമാണ്. 34 ലക്ഷം രൂപക്ക് കന്യകാത്വം ലേലം വെച്ച വാര്‍ത്ത ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണു നാം ശ്രവിച്ചത്.



ലൈംഗികതയുടെ അതിപ്രസരമുള്ള സൈറ്റുകള്‍ കര്‍ശനമായി നിയന്ത്രിക്കണം. കിടപ്പുമുറികളിലും ശൌച്യാലയങ്ങളിലും രഹസ്യ കാമറകള്‍ സ്ഥാപിച്ച് രംഗങ്ങള്‍ കണ്ട് ആസ്വദിക്കുകയും ബ്ലൂത്ത് ടൂത്ത് വഴി അതു പ്രചരിപ്പിക്കുകയും ചെയ്യുകയും ചെയ്യുന്ന പ്രവണത വര്‍ദ്ദിക്കുകയാണ്. ഒപ്പം എം.എം.എസ്.എന്ന പേരില്‍ ഇത്തരം രംഗങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതിനുള്ള ഒരു റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നു എന്നാണ്‍ വാര്‍ത്തകള്‍. ഇത്തരം എം.എം.എസ്.പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്യുന്നവരെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. അതിനേക്കാള്‍ ഉപരി താന്‍ ചെയ്യുന്നത് കൊടും പാതകമാണെന്നും പിടിക്കപ്പെട്ടാല്‍ തനിക്കു ശിക്ഷ ഉറപ്പാണ്എന്ന ചിന്ത ഇത്തരം കുറ്റക്രിത്യങ്ങള്‍ക്കിറഞ്ഞുന്നവരെ ഒരു പ്രു പരിധിവരെ പിന്തിരിപ്പിക്കാന്‍ സഹായകരമാവും. ബലാത്സംഗ കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് വധ ശിക്ഷ നല്‍കണം എന്ന എല്‍.കെ.അദ്വാനിയുടെ നിര്‍ദ്ദേശം ഈ കാര്യത്തില്‍ പ്രസക്തവും പരിഗണനാര്‍ഹവുമാണ്.

തിങ്കളാഴ്‌ച, മേയ് 09, 2011

Tel:+971 55 9630120 e-Mail Manalodya@sit.ac.ae Slideshow: Abdul’s trip from Sharjah, United Arab Emirates to 8 cities Dubai, Abu Dhabi, Al Ain, My House (near Kozhikode, Kerala, India), Ajman, Nallalam (near Raipur, Chattisgarh), National Paints (near Jahra, Kuwait) and My House (near Gerik, Perak, Malaysia) was created by TripAdvisor. See another India slideshow. Create a free slideshow with music from your travel photos.

ചൊവ്വാഴ്ച, മേയ് 03, 2011

പ്രീയപെട്ട സുഹ്റയ്ക്ക്...

ഈ കത്ത് അവിടെ കിട്ടുമ്പോള്‍ ചിലപ്പോള്‍ നീ അന്തം വിടുമായിരിക്കും, കൂടെക്കുടെ ഫോണ്‍ ചെയ്തുകൊണ്ടീരുന്ന ഈ മനുഷ്യന്‍ ഈ കാലത്തും കത്തെഴുതുവാന്‍ എന്തിനാ സമയം മിനക്കെടുത്തുന്നതെന്ന്.

കത്തെഴുതാതിരുന്നിരുന്ന് എന്‍റെ കൈയ്യക്ഷരം എന്തു വ്രിത്തികേടായി എന്നു ഇതു കാണുമ്പോള്‍ നിനക്കെങ്കിലും മനസ്സിലാകും. ഇപ്പോഴത്തെ പിള്ളാരൊക്കെ ഫോണ്‍ ചെയ്യുന്നേനും പുറമെ ഈമയിലെന്നോ, ആ മെയിലെന്നോ ഒക്കെയുള്ള ഒരു പുതിയ സംഭവം കമ്പൂട്ടറിന്‍റെ എന്തൊക്കെയോ കളികളായിട്ടുണ്ട്.

ഹാ.. അതെന്തെങ്കിലുമാകട്ടെ.. ഞാനീ ഗള്‍ഫില്‍ വന്നിട്ട് ഇന്നേക്ക് കാലമെത്രയായി എന്ന് നിനക്കെങ്കിലും ഓര്‍മ കാണുമായിരിക്കും.അതോ ആര്‍ഭാടങ്ങളില്‍ ജീവിച്ചതുകൊണ്ട് നീയും അതു മറന്നോ? നിന്നെ താലി കെട്ടി സുമാര്‍ മൂന്ന് മാസം തികയുന്നേനും മുമ്പേ വിസ സംഘടിപ്പിച്ച് ഗള്‍ഫിലേക്ക് പറക്കുമ്പോള്‍ ആരും കാണാതെ വീടിന്‍റെ ചായ്പിനു പുറകില്‍ മാറി നിന്ന് ഏങ്ങി കരയുന്ന നിന്‍റെ മുഖം ഇന്നലത്തേതു പോലെ എനിക്കു ഇന്നും ഓര്‍മ്മയുണ്ട്. ഇന്ന് നിന്‍റെ മുഖത്ത് ചിലപ്പോളൊക്കെ മിന്നിമറയുന്ന ഒരു തരം ഭാവം ഞാന്‍ കണ്ടില്ല എന്നു നടിക്കുന്നത് നിനക്കും മനസ്സിലാകുമായിരിക്കും.

എനിക്ക് മനസ്സില്‍ ഒരു സന്തോഷം ഇവിടെ ഞാന്‍ ബസ്സിലും മറ്റുമൊക്കെ കയറിയിറങ്ങുകയാണെങ്കിലും അവിടെ നീയും മക്കളുമൊക്കെ നമ്മുടെ പുത്തന്‍ ചുവന്ന കാറിലാണ് മീന്‍ മേടിക്കാന്‍ വരെ പോകുന്നതെന്ന് കഴിഞ ആഴ്ച‌യില്‍ നാട്ടില്‍ നിന്നും വന്ന നമ്മുടെ തെക്കേലത്തെ പോക്കറിന്‍റെ മോന്‍ പറഞറിഞ്ഞു. കാറിന്‍റെ കാര്യം പറഞ്ഞപ്പളാ ഓര്‍ത്തത് നമ്മുടെ ഡ്രൈവര്‍ക്ക് സുഖമല്ലെ? കൊറെ കൊല്ലമായി നിനക്കറിയാമല്ലോ എനിക്ക് ഒരു ദിവസം ഒരു നേരമെങ്കിലും ചോറ് കഴിക്കുന്നത് നിര്‍ബന്ധമാണെന്ന്.. കഴിഞ്ഞ ആഴ്ചയില്‍ ഇവിടെ ഞാന്‍ സ്ഥിരം അരി മേടിക്കുന്ന ബക്കാലക്കാരന്‍ (ഇവിടുത്തെ പലവ്യന്‍‌ജ്ഞന കട) ഇന്ത്യയില്‍ നിന്നും ഇപ്പോള്‍ അരി വരുന്നില്ല എന്നു പറഞ്ഞു. അതുകാരണം ഇപ്പോള്‍ പകരം മൂന്ന് നേരവും കുബ്ബൂസാണ് കഴിക്കുന്നത്. ഇപ്പോഴത്തെ കുബ്ബൂസാണെങ്കിലോ പണ്ടത്തേതിന്‍റെ പകുതിയോളം വലിപ്പത്തില്‍ മെലിഞ്ഞു ചെറുതായിരിക്കുന്നു.

സാധനങളുടെ വില കൂടിയതിനനുസരിച്ച് കുബ്ബൂസിന്‍റെ വില കൂട്ടാതെയും എണ്ണം കുറക്കാതെയും വലിപ്പത്തില്‍ പിശുക്കു കാട്ടി അറബി തന്‍റെ വിശാല ബുദ്‌ധി പവപ്പെട്ടവന്‍റെ വയറ്റത്ത് സീലടിച്ച് വച്ചു. പച്ച‌രി ചോറ് എനിക്ക് പഥ്യമല്ല എന്നറിയാമല്ലൊ. പിന്നെ കിട്ടുന്ന അരിക്ക് ഹലാക്കിന്‍റെ വിലയും. ഇപ്പോള്‍ വയറിന് ചില വല്ലായ്കകള്‍ തുടങിയിട്ടുണ്ട്. പ്രായത്തിന്‍റെ അസ്വസ്ഥതകള്‍ വേറെയും.. അസുഖം വല്ലതും വന്നാല്‍‌ ഇവിടെ കുഴഞുപോയതു തന്നെ. മുന്‍പൊക്കെ സര്‍ക്കാര്‍ ആശുപത്രിയില്‍ പൈസയൊന്നും കൊടുക്കണ്ടായിരുന്നു. ഇപ്പോള്‍ ചീട്ടെടുക്കുന്നതിന് ആദ്യം കാശു കൊടുത്ത് സ്റ്റാമ്പ് എടുക്കണം. പിന്നെ ഹെല്‍ത്ത് ഇന്‍ഷൂറന്‍സെന്നും, വിസയടിക്കാനെന്നും മറ്റുമൊക്കെ പറഞ്ഞ് കിട്ടുന്നതിന്‍റെ നല്ല ഭാഗവും ഇവിടെ തന്നെ കൊടുത്തെ പറ്റൂ. എന്നു കരുതി മാസം തോറും നിനക്കയക്കുന്നതില്‍ കുറവു വരുത്തുവാന്‍ പറ്റുമോ?

ചിലവിന്‍റെ കാര്യം പറഞ്ഞപ്പോളാണ് പ്രധാനപ്പെട്ട ഒരു കാര്യം വിട്ടു പോയത്. ഞങള്‍ താമസിച്ചു കൊണ്ടിരുന്ന റൂമില്‍ നിന്നും താമസം മാറി. കെട്ടിടം പൊളിഞു വീഴാറയപ്പോള്‍ അറബി വന്ന് എല്ലാരോടും മാറിക്കോളാന്‍ പറഞ്ഞു. ഇപ്പോള്‍ ഞാനും നമ്മുടെ തെക്കേലെ പോക്കറിന്‍റെ അളിയന്‍ കുഞാമുവും കൂടി വേറൊരു റൂമിലാണ്. പഴയതിന്‍റെ ഇരട്ടി വാടക ഇവിടെ കൊടുക്കണം. ഇതും ഉടനെ പൊളിച്ചു മാറ്റും എന്ന് കൂടെ താമസിക്കുന്ന മറ്റാളുകള്‍ പറയുന്നത് കേട്ടു. അങനെയെങ്കില്‍ താമസത്തിന്‍റെ കാര്യം വീണ്ടും പ്രശ്നമാകുന്ന ലക്ഷണമാണ്. ഓരോ മാറ്റത്തിനും വാടകയിനത്തില്‍ ചിലവ് കൂടി വരുകയാണ്. കമ്പനിയില്‍ നിന്നും കുറേശ്ശെ കുറേശ്ശെ പ്രായമായ ആളുകളെ പിരിച്ച് വിട്ടുകൊണ്ടിരിക്കുകയാണ്. അറബിയുമായുള്ള പഴയ പരിചയം വച്ചാണു ഇത്ര നാളും ഇവിടെ പിടിച്ചു നിന്നത്. ഇപ്പോള്‍ കമ്പനി കാര്യങളൊക്കെ നോക്കുന്നത് അറബിയുടെ മകനാണ്. എന്നാണ് ചീട്ടെടുക്കുന്നതെന്ന് അറിയില്ല. പലപ്പൊ പലപ്പോളായി നിന്‍റെ പേര്‍ക്ക് അയച്ച് തന്നിട്ടുള്ള തുകയാണ് ആകെ സമ്പാദ്യം. നിനക്കും അറിയവുന്നതാണല്ലൊ അത്. തെക്കേലത്തെ പോക്കറിന്‍റെ മോന്‍ നീയും മക്കളും അവിടെ അടിച്ചു പൊളിക്കുന്നെന്നോ മറ്റോ ഒക്കെ പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. കഴിഞ പ്രാവശ്യം നാട്ടില്‍ നിന്ന് കൊണ്ടുവന്ന ഷര്‍ട്ടും പാന്‍റ്‌സും ഇപ്പോള്‍ ഇടാന്‍ വയ്യാത്ത പരുവത്തില്‍ ആയി. പങ്കജ കസ്തൂരി തീര്‍ന്നു. ഇവിടെ തണുപ്പു തീര്‍ന്നു വരുന്നു.. കുറെ അസുഖങ്ങള്‍ തണുപ്പു കഴിയുന്നതോടെ മാറിക്കിട്ടും.. ഇന്നലെ ഭയങ്കര പൊടിക്കാറ്റായിരുന്നു. ഒരുതരം കാട്ടറബികളുടെ സ്വഭാവം തന്നെയാണ് ചിലപ്പൊള്‍ ഇവിടുത്തെ കാലാവസഥയും. ഒരു ലക്കും ലഗാനും ഇല്ലാത്ത മാതിരി..വേറെ പ്രത്യേകിച്ച് ഒന്നും ഇല്ല. എപ്പോഴും പറയുന്ന മാതിരി എല്ലാത്തിനും ഒരു കരുതല്‍ വേണം. ഇവുടുത്തെ പോക്കു കണ്ടിട്ട് ഇനി അധികം നാള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയും എന്നു തോന്നുന്നില്ല... അത്രക്കുണ്ട് ഇവിടുത്തെ ചിലവുകള്‍...

എഴുതുവാന്‍ ഒരുപാട് ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. പക്ഷെ എനിക്ക് ഇനിയും തിരിച്ച് അങോട്ട് തന്നെ വരണം എന്നുള്ളതുകൊണ്ട്..
നിറുത്തട്ടെ..

എന്നു നിന്‍റെ സ്വന്തം

തിങ്കളാഴ്‌ച, ഏപ്രിൽ 25, 2011

ശ്രീ സത്യാ സായി ബാബയെ വിമര്ഷികുനവരോട് .....!!!

ആള്‍ ദൈവങ്ങള്‍ ആയാലും അല്ലെങ്കിലും ആരൊക്കെ നിഷേദിച്ചാലും,ഞാന്‍ സൈബബയെ ബഹുമാനിക്കുന്നു ,കാരണം വെള്ളവും ഭക്ഷണവും ഇല്ലാത്ത എത്രയോ പവപെട്ടവ്ര്ക് അത്നി ആയിരുന്നു ശ്രീ സത്യാ സായി ബാബാ അദേഹം ഒരു മതം അല്ലായിരുന്നു സ്നേഹം , കരുണ അത് കനിക്കുനത് ആരായാലും മന്ശ്യ വര്‍ഗം അങ്ങേകരിച്ചീ പറ്റൂ ,,വിമര്ഷിക്കുനവ്ര്ക് എന്ത് യോഹ്യതയുണ്ട് ,വിമര്ഷിക്കുനവരോട് ഒരു ചോദ്യം ഇത് അവരെ നിങ്ങള്‍ എത്ര പട്ടിണി പാവങ്ങള്‍ക് ഒരു നേരത്തെ ഭക്ഷണം അലെങ്കില്‍ വെള്ളം നല്‍കി ,എന്റെ മാതമം അതയത് ഇസ്ലാം വ്യക്തമായി പറഞ്ഞ്ട്ടുണ്ട് പാവങ്ങള്‍ക് ഒരു നേരത്തെ വെള്ളമോ,ഭക്ഷണമോ നല്കുനവ്നെകള്‍ വലിയവര്‍ വേറെ ആരും ഇല്ല എന്ന് ,പരവ്ച്ചകാന്‍ മൊഹമ്മദ്‌ (സ) ഒരു ആഹ്ദീസില്‍ ഇനഗനെ പറഞ്ഞ്ടുണ്ട് "ദാഹിച്ചു വളഞ്ഞ ഒരു നായക്ക് കുടി വേളം കൊടുത്ത വേശ്യയ സ്ത്രീയെ കുറിച്ച് ആ സ്ത്രീ സ്വര്‍ഗത്തില്‍ ആയിരക്കും എന്ന്" ,അപ്പോള്‍ ദശലഷകനകിന് $ ചിലവിട്ടു 950 ഗരമങ്ങളില്‍ കുടിവെലം എത്തിച്ച സത്യാ സായി ബാബയുടെ മതത്തെ അല്ല നമള്‍ കാണേണ്ടത് അയാളുടെ കര്‍മം ,പ്രവര്‍ത്തി അതാണ് സായി ബാബാ ,ബില്ലിംഗ് സെക്റേന്‍ ഇല്ലാത്ത ഏക ഹോസ്പിടല്‍ എന്റെ അറിവില്‍ പുട്ടപര്‍ത്തിയിലെ സര്‍സത്യ സായി ബാബാ ഹോസ്പിടല്‍ ആണ് ,പിന്നെ അദേഹത്തെ വിമഷിക്കുനവ്ര്‍ എന്ത് മറുപടി അര്‍ഹിക്കുന്നു ,അത് മനസിലാകണമെങ്കില്‍ വിഷപിന്റെ അലെങ്കില്‍ ദാരിദ്ര്യത്തിന്റെ വില അറിയണം ,വായില്‍ വെള്ളി കരണ്ടിയുമായി ജനിച്ചവര്‍ക്കൊന്നും അത് മനസ്സിലാവില്ല ,വിമര്‍ശന ബുദ്ധി മലയാളികള്‍ക്ക് കൂടുതല്‍ ആണ് ഈ ലോകത്ത് ..ആദ്യം നിനഗ്ലുടെ മനുഷ്യതം സ്വന്തം പ്രവര്‍ത്തിയിലൂടെ ലോകത്തിനു കാണിച്ചു കൊടുക്കൂ ,അലങ്കില്‍ സമയം കിട്ടുമ്പോള്‍ പാവങ്ങളെ കുറിച്ച ഒരിക്കലെങ്കിലും ചിന്തിക്കൂ അവര്‍ക്ക് ഒരു നീര്തെ ഭക്ഷണമോ ,വെള്ളമോ എത്തിക്കാന്‍ ശര്മിക്കൂ എന്നിടാവം വിമര്‍ശനങ്ങള്‍ ....