എവിടെ മറഞ്ഞു ?
പഴങ്കഥ കെട്ടഴിച്ചു മുത്തിയമ്മ പറഞ്ഞൊരു
തേനൂറും കഥയുടെ മധുരമെങ്ങോ ?
പുഴക്കരെ മാവിന്‍ ചോട്ടില്‍ അണ്ണാര കണ്ണന്റെ
പാച്ഞാരി മേളത്തില്‍ രസമെവിടെ ?
അമ്പല മുറ്റത്താലിന്‍ കൊമ്പില്‍ അണിഞ്ഞൊരുങ്ങും
വാലാട്ടി കിളിയെവിടെ ?
തൊടിയിലെ തൈ മാവും പൂത്ത ചെമ്പകവും
തുടി കൊട്ടി പാട്ടും ഇന്നെവിടെ ?
പേര മരചോട്ടിലെ കളി പന്തലും
ഇല ചീന്തിലെ വിരുന്നുണ്ണലും നിന്റെ
ഇണക്കവും പിണക്കവും എവിടെ?
എവിടെ മറന്നെന്‍ ഇലപൊതി ചോറും
ഒരിറ്റു മോരിലെ പുളി രസവും .... ?
എവിടെ മറഞ്ഞെന്‍ ഇടവഴികളും
ഇലഞ്ഞി പൂങ്കാവും ,ഒരു നാളും
പിരിയില്ലെന്നോതിയ കൂട്ടുകാരും ?
വിര്‍ച്വല്‍ ലൈഫ്
കാലത്തിന്‍ കൈപിടിച്ച്
എന്‍ കൂട്ടിനായീ എത്തിയ
കമ്പ്യൂട്ടര്‍ നീയെന്‍ ജീവനില്‍
ആശ്വാസത്തിന്‍ ഒരു തിരി-
നാളമായീ ജ്വലിച്ചിടുന്നു
എന്‍ പ്രിയരേ എന്നടുത്തെത്തിക്കും
ഇന്റര്‍നെറ്റ് നീയെനിക്കിന്നു
പ്രിയരില്‍ പ്രിയനായീ
തീര്‍ന്നിടുന്നു.....
അകലങ്ങളില്‍ ആയിരിക്കുമെന്‍
പ്രിയര്‍ക്കൊപ്പം ആഘോഷ
വേളകള്‍ ഉല്ലാസമാക്കീടുവാന്‍,
കളിച്ചും ചിരിച്ചും സ്നേഹിച്ചും
സുഖ ദുഖങ്ങള്‍ പങ്കു വച്ചും
സാധ്യമാക്കുന്നു നിങ്ങളിരുവരും
തൊടാതെ തൊട്ടൊരു
വിര്ച്യുല്‍ ലൈഫ്
വേര്‍പാടിന്‍ നൊമ്പരം
കൊയ്ത്തു കഴിഞ്ഞൊരു
പാടം പോല്‍
ആട്ടം കഴിഞ്ഞൊരരങ്ങു പോല്‍
നിശ്ചലമായൊരു -
പക്ഷി പോലെയും
മേഘങ്ങള്‍
മൂടികെട്ടിയ മനസ്സേ
എന്തേ നീ പെയ്തില്ല..!
ഉദിക്കാത്ത
പകല്‍ പോല്‍
നിലാവറ്റ രാവു പോലെയും
കരിനിഴല്‍ വീണ
വിഹായസില്‍
എന്തെ നീ മറഞ്ഞിരുപ്പൂ..
വേര്‍പാടിന്‍ വേദനയില്‍
പെയ്യാന്‍ വെമ്പുന്ന മിഴികളെ
വിതുമ്പും അധരങ്ങളെ
ഒരു കൊച്ചു മിന്നലില്‍
ഒളിപ്പിച്ചു വച്ചു ഞാന്‍ ;
നോവിന്‍
ഗര്‍ത്തത്തില്‍ തള്ളിയെന്നെ
എങ്ങു മറഞ്ഞിരുപ്പൂ നീ..
കടല്‍ ഭാഷയറിയാത്തവള്‍
ഇന്നലെ നമ്മുടെ കുഞ്ഞുങ്ങള്‍
സൂര്യന്‍ കണ്ണ് ചിമ്മിയ നേരം നോക്കി
കുന്നു കയറി ആകാശത്തേക്ക് പോയി.
വാതില്ക്കലിരുന്ന ആള്‍സേഷ്യന്‍ നായ
ഒന്നുമറിഞ്ഞില്ല.
കള്ളന്മാര്‍ വരുന്നതും നോക്കി
കണ്ണ് മിഴിച്ചിരുന്നു അവനെ
മടുപ്പ് തിന്നു തുടങ്ങിയിരിക്കുന്നു
നമ്മുടെ ഇരട്ടക്കുട്ടികള്‍ മുലക്കണ്ണ് തിന്നാന്‍ വിശന്നു
പലവട്ടം കരഞ്ഞിട്ടും ഞാനുണര്‍ന്നതെയില്ല .
പാലു ചുരത്താത്ത ഞരമ്പുകളെല്ലാം
വേരോട്ടം നിലച്ചു ചത്തു കിടക്കുന്നു
അതുവരെ കൂടെ വന്ന സ്വപ്നം
നിന്നെ കടല്‍ ചൊരുക്കില്‍ തള്ളിയിട്ടു,
ഉപ്പുവെള്ളത്തില്‍ കാല്‍ നനച്ചു
കയറി പോന്നത് ഞാനറിഞ്ഞു.
കടല്‍ പ്രളയം മുഴുവന്‍ കുടിച്ചു വറ്റിച്ചു
ഓമനേ, മീനുകളെപ്പോലെ
വയര്‍ വീര്‍ത്തു, കണ്ണു തള്ളി
നീ ചത്തു പൊങ്ങും.
എന്റെ ചുണ്ടുകളെ വിഴുങ്ങി
ദാഹം ശമിപ്പിച്ച നിന്റെ ചുണ്ടുകളില്‍
ഉപ്പുവെള്ളത്തിന്റെ വെളുപ്പവശേഷിക്കും
വികാരമേതുമില്ലാതെ മണല്‍ തരികള്‍
അതിനുചുറ്റും അലങ്കാരം തീര്‍ത്തു ചമഞ്ഞു കിടക്കും.
കടല്‍ ഭാഷയറിയാത്ത ഞാനപ്പോളും
സ്വപ്നക്കുഞ്ഞുങ്ങളെ കാത്തു, കാത്തു കിടക്കും.
എല്ലു നുറുങ്ങി പണിതവരുടെ എല്ലൊടിക്കുന്നു നമ്മള്‍

പല്ലു മുറിയെ തിന്നു കൊഴുത്തവര്‍ പല്ലിറുമ്മുന്നു പോലും,
ഇല്ല തെല്ലും മനസ്സാക്ഷി മതസ്നേഹികള്‍ക്കുപോലും,
വല്ലാത്ത കാലമിത്, വാഴുന്നു സാമൂഹ്യ അനീതി.
കാലു വരുന്നു നമ്മള്‍ പാദംതൊഴേണ്ടവരുടെ,
കണ്ണില്‍ മണ്ണിടുന്നു നമ്മള്‍, കണ്ണു തന്ന കരുണാകരന്റെ
കരളില്‍ കുന്തമേറ്റുന്നു കനിവിനായ് കരയുവോന്റെ
കനകം കാറ്റില്‍ പറത്തി കരിക്കട്ട തേടുന്നു നമ്മള്‍.
വിളക്കണച്ചിട്ടു നമ്മള്‍ ഇരുട്ടിനെ പൂജിക്കുന്നു
വിളച്ചില്‍ മാത്രമേയുള്ളിന്ന്, വിനയം വിട്ടകന്നല്ലോ
വിണ്ണിനെ മറന്നു നാം മണ്ണിനായ് ജീവിക്കുന്നു
വേദം പഠിച്ചവര്‍ തന്നെ വേതാളമോതിടുന്നു.
പാലു തന്നവരുടെ പോലും കൈയില്‍ കൊത്തുന്നു നമ്മള്‍
പമ്പയാര്‍ പുളകങ്ങളിലും വിഴുപ്പുകെട്ടലക്കുന്നു.
പാഷാണം കലര്‍ത്തുന്നു പാലില്‍, തനി മുലപ്പാലില്‍
പാരവെക്കുന്നു നമ്മള്‍ പരബ്രഹ്മത്തിനു നേരെപോലും.
ജിവന്‍ തന്നവന്റെ ജീവനെ കെടുത്തി നമ്മള്‍
ജീവജലനദി വറ്റിച്ച് പൈപ്പ് വാട്ടര്‍ വില്‍പ്പൂ.
ജാതിയും മതവും നോക്കി ജീവനു വിലയിടുമ്പോള്‍
ജനജീവിതം പോലും ജനകീയമല്ലാതാക്കി.
സത്യത്തെ ത്യജിച്ചു നാം മിഥ്യയെ പ്രേമിക്കുന്നു
സത്യത്തെ ജയിപ്പിക്കുവാന്‍ കള്ളവും കരുവാക്കുന്നു
സൌഗന്ധികപൊയ്കയിലും സര്‍പ്പവിഷം കലര്‍ത്തി നമ്മള്‍
സ്വര്‍ണ്ണമാല വിറ്റവര്‍ തന്നെ കല്ലുമാല കാശാക്കുന്നു.
അശ്ളീലം പരക്കുന്നു ഇന്ന് അമൃത് ഒഴുകിയ നാട്ടില്‍
അയല്‍ക്കാരെ സ്നേഹിക്കേണ്ടവരയല്‍ക്കാരിയെ പ്രേമിക്കുന്നു
ആശാനു പതിര് നല്‍കിയോര്‍ കതിരിനായ് പതിയിരിക്കുന്നു
ആഡംബരങ്ങള്‍ക്കായ് നമ്മള്‍ ആധാരം ബാങ്കില്‍ വെപ്പൂ.
ചോര വിറ്റിട്ടുപോലും ചീര വാങ്ങുന്നു നമ്മള്‍
ചെറുതാം കാര്യങ്ങള്‍ക്കും ചെകുത്താനെ കൂട്ടാക്കുന്നു
ചെറുപാടങ്ങള്‍ വറ്റിച്ചു പണിയുന്നു പടക്കളങ്ങള്‍
ചെകിട്ടത്തടിക്കാത്തവന്റെയും കരണത്തടിപ്പൂ നമ്മള്‍.
നന്മ ക്രൂശിക്കപ്പെടുന്നു, നമ്മളെവിടെയാണ് ?
നിത്യ സത്യങ്ങള്‍ പൊളിവാക്കി മാറ്റുന്നു, നിങ്ങളെവിടെ ?
നീതി തന്നെ നിഷേധിക്കപ്പെടുന്നു, നാമെവിടെയാണ് ?
നിഷ്ക്കളങ്കത നാടുനീങ്ങുന്നിതാ, നീ എവിടെയാണ് ?
ഔഷധച്ചെടികള്‍ മാറ്റി റബ്ബര്‍ക്കായ്കള്‍ പാകി
ആയുര്‍വേദത്തിലെ ആയുസ്സും വേദവും ചോര്‍ത്തി
ആരാധ്യരായവര്‍പോലും ആരാച്ചാര്‍മാര്‍ ഫലത്തില്‍
ആരാധനാമദ്ധ്യേ പോലും ആരെയും കുത്തിവീഴ്ത്തുന്നു.
പുല്ലു വില്‍ക്കുന്നു നമ്മള്‍ പൂ വിറ്റ കടയില്‍ തന്നെ
മുള്ളിനെ പുല്‍കുന്നു നാം പൂക്കളെ മറന്നിട്ട്
മനുഷ്യനായ് മഹേശ്വരന്‍ കുരിശതില്‍ മരിച്ചിട്ടും
മനുഷ്യത്വം മരവിച്ച മഹാപാപികള്‍ നമ്മള്‍.
'വേല' പഠിച്ചവര്‍ വേല ചെയ്യിക്കുന്നു
കൂലി പോരാഞ്ഞിട്ടവര്‍ കൈക്കൂലി വാങ്ങുന്നു
വേദിയില്‍ മിന്നുന്ന വേദാന്തികള്‍ക്കുള്ളില്‍
പാതാളഗോപുരം മിന്നിത്തിളങ്ങുന്നു.
വേലിതാന്‍ വിളവു തിന്നുന്ന മാതിരി
നീതിപാലകര്‍ തന്നെ നീതി മറിക്കുന്നു
നേരില്‍ ചിരിക്കേണ്ട നേതാക്കളില്‍ പലര്‍
തേരില്‍ തിരക്കേറി നെറികേടു കാട്ടുന്നു.
പിച്ചകപ്പൂക്കളെ തട്ടിത്തെറിപ്പിച്ച് അവര്‍
പച്ചമാംസത്തിന്റെ ഗന്ധം മണക്കുന്നു
പച്ചവെള്ളത്തിലും പച്ചനോട്ടെണ്ണണം
പച്ചയാം സത്യം പറയാന്‍ ഭയക്കുന്നു ?
എല്ലാമറിയുന്ന വല്ലഭന്‍ നമ്മോട്, എല്ലാമറിയാത്ത നമ്മോട്,
കൊല്ലൊല്ല ഒരുവനേയും എന്ന് അരുള്‍ ചെയ്ത-
തെല്ലാം മറന്ന് നാം കൊല്ലുന്നു, കൊല്ലാതെ കൊല്ലുന്നു,
ഇല്ലാതിരുന്നെങ്കിലിതുപോല്‍ വല്ലാത്തൊരു കാലമീ ഭൂവില്‍ !
ഹാ ! നന്മ ക്രൂശിക്കപ്പെടുന്നു, നമ്മളെവിടെയാണ് ?
ഹാ ! സത്യം പൊളിവാക്കി മാറ്റുന്നു, നിങ്ങളെവിടെ ?
ഹാ ! നീതി നിഷേധിക്കപ്പെടുന്നു, ഞങ്ങളെവിടെയാണ് ?
ഹാ ! നിഷ്കളങ്കത നാടുനീങ്ങുന്നിതാ, നീ എവിടെയാണ് ?
നശിക്കണോ നാമിങ്ങനെ, നന്മയെ കൈക്കൊള്ളേണ്ടേ ?
മനുഷ്യ ബന്ധങ്ങളില്‍ നമ്മള്‍ മനസ്സാക്ഷി മറക്കാമോ ?
മനുഷ്യ നന്മക്കായി നാം മനസ്സറിഞ്ഞാലോചിക്ക,
മതത്തിനും അതീതമാ മനസ്സാക്ഷി ഭരിക്കട്ടെ !
ഞായറാഴ്‌ച, മേയ് 23, 2010
ചൊവ്വാഴ്ച, മേയ് 04, 2010
പ്രണയ കാല സ്മരണകള്‍
ഓര്‍മയില്‍ മിന്നുന്നു നിന്‍റെ രൂപം
ഓര്‍ക്കുന്നു ഞാനിന്നാ ഭൂതകാലം
ആദ്യമായ് കണ്ടൊരാ ദിവസമിന്ന്‍
ആരോമലേ ഞാനോര്‍ത്തിടുന്നു
ആ നേരം പെയ്തൊരാ മാരിയന്ന്
അറിയാതെ നമ്മളെയടുത്തു നിര്‍ത്തി
നേരം കടന്നു പോയ് മാനം തെളിഞ്ഞില്ല
അവസാനം നീയാ കുടയെടുത്തു
നിന്നുടെ പൂക്കുട വിരിച്ചു നീയ്
എന്നെ അതിനുള്ളില്‍ വിളിച്ചു കേറ്റി
ഒരു കുടക്കീഴിലായ് ഏറെ ദൂരം
ഒന്നിച്ചു നമ്മള്‍ നടന്നു നീങ്ങി
ഉമ്മറമുറ്റത്തു വച്ചു പൊന്നേ
നീയാ കുടെയെന്റെ കയ്യില്‍ തന്നു
കുടയുടെ കൂടെയാ നിന്‍ മനവും
അറിയാതെ ഞാനന്നാഗ്രഹിച്ചു
പിറ്റേന്നാ കുടയുടെ കൂടെ ഞാനെന്‍
മനസിന്‍റെ വിങ്ങലും തിരിച്ചു തന്നു
അതുകണ്ടു നീയന്ന് മിണ്ടിയില്ലാ
ആരോമലേ ഞാന്‍ കാത്തിരുന്നു
ഗ്രീഷ്മം മറഞ്ഞല്ലോ പൂക്കാലം വന്നല്ലോ
അവസാനമാദിനം വന്നണഞ്ഞു
എന്നുടെ ചാരെ ഓടിയെത്തി
അന്നു നീയെന്നോടു ചൊല്ലിയില്ലേ
ജീവിതവഞ്ചി തന്‍ അമരത്തു നില്‍ക്കുവാന്‍
ജീവന്റെ ജീവനേ നീ വരില്ലേ .....
ഓര്‍മയില്‍ മിന്നുന്നു നിന്‍റെ രൂപം
ഓര്‍ക്കുന്നു ഞാനിന്നാ ഭൂതകാലം.
{അബ്ദുള്‍ റഫീഖ് മണലൊടി}
ഓര്‍ക്കുന്നു ഞാനിന്നാ ഭൂതകാലം
ആദ്യമായ് കണ്ടൊരാ ദിവസമിന്ന്‍
ആരോമലേ ഞാനോര്‍ത്തിടുന്നു
ആ നേരം പെയ്തൊരാ മാരിയന്ന്
അറിയാതെ നമ്മളെയടുത്തു നിര്‍ത്തി
നേരം കടന്നു പോയ് മാനം തെളിഞ്ഞില്ല
അവസാനം നീയാ കുടയെടുത്തു
നിന്നുടെ പൂക്കുട വിരിച്ചു നീയ്
എന്നെ അതിനുള്ളില്‍ വിളിച്ചു കേറ്റി
ഒരു കുടക്കീഴിലായ് ഏറെ ദൂരം
ഒന്നിച്ചു നമ്മള്‍ നടന്നു നീങ്ങി
ഉമ്മറമുറ്റത്തു വച്ചു പൊന്നേ
നീയാ കുടെയെന്റെ കയ്യില്‍ തന്നു
കുടയുടെ കൂടെയാ നിന്‍ മനവും
അറിയാതെ ഞാനന്നാഗ്രഹിച്ചു
പിറ്റേന്നാ കുടയുടെ കൂടെ ഞാനെന്‍
മനസിന്‍റെ വിങ്ങലും തിരിച്ചു തന്നു
അതുകണ്ടു നീയന്ന് മിണ്ടിയില്ലാ
ആരോമലേ ഞാന്‍ കാത്തിരുന്നു
ഗ്രീഷ്മം മറഞ്ഞല്ലോ പൂക്കാലം വന്നല്ലോ
അവസാനമാദിനം വന്നണഞ്ഞു
എന്നുടെ ചാരെ ഓടിയെത്തി
അന്നു നീയെന്നോടു ചൊല്ലിയില്ലേ
ജീവിതവഞ്ചി തന്‍ അമരത്തു നില്‍ക്കുവാന്‍
ജീവന്റെ ജീവനേ നീ വരില്ലേ .....
ഓര്‍മയില്‍ മിന്നുന്നു നിന്‍റെ രൂപം
ഓര്‍ക്കുന്നു ഞാനിന്നാ ഭൂതകാലം.
{അബ്ദുള്‍ റഫീഖ് മണലൊടി}
പ്രിയ കുട്ടുകാരി, നിനക്കു സുഖമാണോ. ...
പ്രിയ കുട്ടുകാരി,
നിനക്കു സുഖമാണോ ?.
നിന്റെ ലോകം എനിക്കിഷ്ട്ടമനെ .
പക്ക്ഷേ അവിടെ എത്തുവാന്‍ എനിക്കാവുന്നില്ല.
കുറ്റപെടുതലുകളില്‍ ഒറ്റപ്പെട്ടു പോയ കുട്ടികലത്തിന്റെ ഓര്‍മയില്‍ .മുറിപാടുകളില്‍ മുഖമമര്‍ത്തി തേങ്ങി കരഞ്ഞ യവനകാലം സമ്മാനിച്ച ഏകാന്ധതയില്‍ ഒരു സാന്ത്വനമായ് നീ എന്നിലേക്കു കടന്നു വന്നു .
എത്ര ശ്രമിച്ചിട്ടും പറിചേറിയുവാന്‍ കഴിയാതിരുന്ന അഗത സുന്തരമായ സത്യമായിരുന്നു നീ .
തനിച്ചിരിക്കുവനുള്ള സ്വതന്ത്ര്യത്തിലെക്കെ അനുവാദമില്ലാതെ നീ കടന്നു വന്നപ്പോള്‍ അടച്ചിട്ട വാതിലിന്‍ പിന്നില്‍ നിനക്കു മുഖം താരത്തെ ഇരുളിന്‍റെ മറയില്‍ ഞാനും എന്‍റെ ഏകാന്തതയും നൊമ്പരങ്ങള്‍ പങ്കകുവയ്ക്കുകയായിരുന്നു.
എനിക്കു ഭയമായിരുന്നു .
എന്‍റെ ഏകാന്തതയെ നഷ്ട്ടപെടുത്തുവാന്‍ എനിക്കു ഭയമായിരുന്നു .
എന്‍റെ ഇരുള്‍ അറയിലേക്കു കടന്നു വരുന്ന ചെറുതരി വെളിച്ചം പോലും മുരിപടുകള്‍ക്കൊപം എന്നില്‍ വളര്‍ന്നു വന്ന ബോതത്തിനു താങ്ങുവാന്‍ കഴിയുമായിരുന്നില്ല .
അപകര്‍ഷതയെന്നു കളിയാക്കി തിരിഞ്ഞു നോക്കാതെ നീ ദുരെയ്ക്ക് നടന്നു പോകുന്നതും .നോമ്പരപടുകള്‍ മനസിലോതുക്കി മന്ദസ്മിതത്തിന്റെ മനോഹരിതയുമായ് നീ വീണ്ടും കടന്നു വരുന്നതും ഓര്‍മ്മയില്‍ ഓടി എത്താരുണ്ടിന്നും.
അതോ ഞാന്‍ നിന്നെ ആവാഹിച്ചു വരുത്തുകയായിരുന്നോ?.
പക്ഷെ ഒന്നെനിക്കറിയാം അന്താകാരത്തില്‍ നിന്നും കുതറി മാറുന്ന കണ്ണുകള്‍ ദുരെ നിന്നെ തിരയുന്നുണ്ടായിരുന്നു.
വെളിച്ചത്തിനായ് ദാഹിച്ച കണ്ണുകള്‍ മനസിനെ പഠിപിച്ച സത്യം .
സ്നേഹത്തിനു മുന്നില്‍ പകരമായ് സ്നേഹം കരുതിവച്ചേ മതിയാകു എന്ന സത്യം.
ഞാന്‍ തിരിച്ചറിയുകയായിരുന്നു നിന്നെ . നിന്‍റെ സ്നേഹത്തെ
നിനക്കിപ്പോള്‍ ഓര്‍മ്മകള്‍ ഉണ്ടാവരുണ്ടോ എന്ന എനിക്കറിയില്ല എങ്കിലും ഒന്നു ചോതിക്കുവാന്‍ തോന്നിപോകുന്നു .
"നിന്‍റെ ഓര്‍മയില്‍ ഞാന്‍ കടന്നെത്താരുണ്ടോ".
അസ്വസ്ഥമായ രാത്രികളില്‍ ഉറക്കത്തിനായ് കാത്തുകിടക്കുമ്പോള്‍ ഒരു തെന്നലായ് നീ എന്നിലേക്കൊഴുകി എത്താരുണ്ട് .
കുറ്റംപറച്ചിലിനും കുത്തുവാക്കിനും അടക്കംപറച്ചിലിനും കാതോര്‍ത്തു ഞാന്‍ കാത്തിരിക്കരുണ്ട്.
പക്ഷെ നിന്‍റെ ശബദം വേര്‍തിരിച്ചറിയുവാന്‍ കഴിയതയയിതീര്‍ന്നിരിക്കുന്നു എനിക്കിന്നെ .
നഷ്ട്ടപെട്ട നിന്‍റെ ശബ്ദത്തിനായ് ഓര്‍മകളില്‍ തിരയുമ്പോള്‍ തഴുകുന്ന തെന്നലില്‍ നിന്‍ സുഗന്ധം ഞാന്‍ തിരിച്ചറിയും .
നിന്‍ സുഗന്ധമെന്‍ ശിരകളില്‍ ഉന്മാധമായ് പടരുമ്പോള്‍ മനസ്സില്‍ നിന്‍ രൂപം മേനഞ്ഞെടുക്കരുന്ടെ ഞാന്‍.
ഭാര്യയായി ,കാമുകിയായി ,അറിവായി ,അമ്മയായി .ശാന്ത സൊരുപിണിയായി .സര്‍വത്തും തച്ചുടച്ചു താണ്ഡവ നിരത്തമാടുന്ന സംഹാരരുദ്രയായി. പലപ്പോഴും നിന്‍റെ രൂപവും ഭാവാവും മാറി മാറിയിരുന്നു .
പക്ഷെ നിന്‍റെ മുഖം എനിക്കു വേര്‍തിരിച്ചറിയുവാന്‍ കഴിയതെയയിരിക്കുന്നു.
അതെ എനിക്കിന്നു നഷ്ടമായിരിക്കുന്നു നിന്‍റെ മുഖം നിന്‍റെ ശബ്ദം .
എങ്കിലും ഞാന്‍ ഇന്നും നിന്നെ സ്നേഹിക്കുന്നു.
ഏകാന്തതയെ പ്രണയിക്കുവാനവാതെ സ്ന്ഹത്തിനായ് സ്നേഹം പകരം വയ്ക്കാത്ത സ്നേഹിക്കപെടാത്തവന്‍ .
പഴയ ഓര്‍മ്മകള്‍ പക്കുവയ്ക്കുവനാവാത്ത സ്വാ ര്‍തഥായില്‍ പുതിയ ഓര്‍മ്മകള്‍ക്കിടം നല്‍കാത്തവന്‍ .
ഞാന്‍ ഇന്നും തനിച്ചനെ.
ഒറ്റപ്പെട്ടുപോയ കുട്ടികലാതിന്റെയും ആടിതിമിര്‍ക്കുവനവതിരുന്ന യവന കളും കടന്നു കൊഴിഞ്ഞു പോയ സംവത്സരങ്ങളില്‍ നിറമുള്ള കുപ്പിവളകള്‍ കിലുക്കി അനുവതമില്ലാതെ കടന്നുവന്ന സ്നേഹസത്യമേ നീ എന്നെ തനിച്ചക്കി യാത്രയയിട്ടിപ്പോള്‍ ഒരുപടോരുപാടെ വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. നീ ഇല്ലാത്ത ഇ ലോകത്തില്‍ ഓര്‍മ്മകള്‍തന്‍ ഇനിയും ഉണങ്ങിതീരാത മുറിപടുകളും പേറി യാത്ര തുടരുകയനെ .
എന്‍റെ പ്രിയപ്പെട്ട കുട്ടുകാരി ഞാന്‍ നിന്‍റെ ലോകത്തേയ്ക്ക് വരട്ടെ .
നിന്‍റെ ലോകത്തില്‍ നീ എന്നെ തിരിച്ചറിയുമോ.
കോടാനു കോടി ആത്മാക്കളുടെ ഇടയില്‍ എങ്ങനെ തിരിച്ചറിയാന്‍.
എനിക്കും നിന്നെ തെരിച്ചരിയുവാന്‍ കഴിയുമോ അറിയില്ല.
നന്മകള്‍ നേര്‍ന്നു.
കുട്ടുകാരന്‍

ശനിയാഴ്‌ച, ഏപ്രിൽ 24, 2010
പ്രവാസിയുടെ കുടുംബം........
ഉരുകിയൊലിക്കുന്ന വിയര്‍പ്പു കണങ്ങള്‍ക്കും നശിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തിനും മുന്നില്‍ നിസ്സഹായരായി തല കുനിക്കുന്ന പ്രവാസികള്‍.
ഊണും ഉറക്കവും ഇല്ലാതെ മാസാമാസം കിട്ടുന്ന ശമ്പളത്തില്‍ അധിക ഭാഗവും തന്റെ കുടുംബത്തിലേക്ക് അയച്ച് അവരെ സസുഖം വാഴ്ത്തുന്നവരാണ്. എന്നാല്‍ നാം ഓരോരുത്തരും മനസ്സിലാക്കുക .കാലം കുടുതല്‍ ദുഷിച്ചിരിക്കുന്നു .ചുറ്റും നടക്കുന്ന സംഭവങ്ങള്‍ അതാണ് ചുണ്ടി കാണിക്കുന്നത്. സ്ത്രീസുരക്ഷ ഇന്നൊരു കേട്ട്കേള്‍വി മാത്രമാണ് .സ്ത്രീ ചതിക്കപ്പെടാനും നശിക്കാനും ഒളിച്ചോടാനും എല്ലാം കാരണം സ്ത്രീ തന്നെയാണ് .എങ്കിലും അതില്‍ വലിയൊരു പങ്ക് പ്രവാസികളായ നമുക്കും ഇല്ലേ ?...... ഒരുനിമിഷം ആലോചിച്ചു നോക്കൂ നാം ഒഴുക്കുന്ന വിയര്‍പ്പിന്റെ ഫലം മാസാമാസം നാട്ടിലേക്കു വിടുമ്പോള്‍ നാം അറിയുന്നുവോ ഏതെല്ലാം വഴിയിലാണ് കാശിന്റെ ചെലവെന്ന്.
ഇപ്പോഴുള്ള അവസ്ഥ മിക്കവാറും വീടുകളില്‍ അമ്മയും രണ്ടോ മൂന്നോ കുഞ്ഞുങ്ങളും മാത്രമായിരിക്കും. എന്നാലും അമിതമായി വരുന്ന കരണ്ട് ബില്ലും മൊബൈല്‍ ചാര്‍ജും കഴിഞ്ഞാല്‍ മറ്റുള്ള ഫാഷന്‍ തരംഗങ്ങളിലേക്ക് ഒഴുകുന്ന കാശിന്റെ കണക്കു അറ്റമില്ലാത്തതാണ്. ഭീമമായ വില കൊടുത്തു വാങ്ങിയ സാരിയും ചുരിദാറും ആവട്ടെ ഒരു പ്രാവശ്യം ഒരു പാര്‍ട്ടിക്ക് ഉപയോഗിച്ചുവെങ്കില്‍ മറ്റൊരു പാര്‍ട്ടിക്ക് അത് പോര പിന്നീട് അതുപയോഗിച്ചാല്‍ താന്‍ തരം താണു എന്ന മനസ്ഥിതി. ഇത് നാം തന്നെയല്ലേ വരുത്തിവെക്കുന്നത്.
ഒരുമാസം എത്ര കണ്ടു ചെലവ് വരുമെന്നതിന്റെ അല്പം കുറവ് വരുത്തി അയച്ചു കൊടുക്കുക തന്റെ ജോലിയും കഷ്ട്ടപ്പാടും അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക. ആ വരുമാനത്തിലമര്‍ന്ന ജീവിത ശൈലിക്ക് അവരെ നിര്‍ബന്ധിതരാക്കുക. സെല്‍ഫോണിന്റെ ദുരുപയോഗം ഇന്ന് മിക്കവാറും കുടുംബങ്ങളില്‍ ഒളിച്ചോട്ടത്തിലാണ് കലാശിക്കുന്നത്. ഗള്‍ഫുകാരുടെ കുടുംബത്തെ കുറിച്ച് എന്റെ ചെറിയൊരു അന്വേഷണത്തില്‍ മിക്ക വീട്കളിലും രാവിലെ ഒന്‍പതു മണിയോടെ വീട്ടമ്മമാര് തനിച്ചാണ്. ഈ സമയം അപഹരിക്കുന്നത് ദൃശ്യ മാധ്യമങ്ങളാണ് സീരിയലുകളും സിനിമകളും. ഭൌതിക ജീവിതത്തിലെ ആഡംബര ത്തോടുള്ള അമിതമായ ആര്‍ത്തി ഫാഷന്‍, മോഡല്‍, സിരിയല്‍, സിനിമ, രംഗത്തേക്കുള്ള യുവതികളുടെ ഒഴുക്ക് മഴവെള്ള പ്പാചിലിനെകാളും ശക്തിആര്‍ജ്ജിച്ചിരിക്കയാണ്. ഈ കാലഘട്ടം മാധ്യമങ്ങളും സമുഹവും അവര്‍ക്ക് നല്‍കുന്ന പരിഗണനയുടെ ഫലമായി പണവും പ്രശസ്തിയും ആഗ്രഹിച്ച് കടിഞ്ഞാന്‍ വിട്ട കുതിരയെ പോലെ ഓടുന്ന യുഗം. ഇതിനിടയില്‍ ജീവിതത്തിലെ പലതും ഹോമിക്കപ്പെടുന്നു.
ക്രുരമായ കുറ്റകൃത്യങ്ങള്‍ വേണ്ട രീതിയില് ചിട്ടപ്പെടുത്താത്ത അവതരണം നമ്മുടെ കുട്ടികളിലും സ്ത്രീകളിലും വരുത്തുന്ന മാറ്റങ്ങള്‍ ഭയാനകമാണ്.പുരുഷന്മാരില്ലാത്ത വീട്ടില്‍ അതിന്റേതായ അച്ചടക്കങ്ങള്‍ പാലിക്കേണ്ടത് സ്ത്രീകളാണ്. ബാക്കി ഭാഗം പ്രവാസികളായ നമ്മുടെ കൈകളിലാണ് തന്റെ മക്കള്‍ സെല്‍ഫോണിനോ കംപ്യുട്ടറിനോ ആവശ്യപ്പെട്ടാല്‍ ഒന്നും ആലോചിക്കാതെ തന്റേ കയ്യിലില്ലാത്ത കാശിനു പരക്കം പാഞ്ഞു നാട്ടിലേക്ക് അയക്കുമ്പോള്‍ ചിന്തിക്കുക. ശേഷം അവയെ ദുരുപയോഗപ്പെടുത്താതിരിക്കാന്‍ ഉത്തരവാദപെട്ടവരെ പറഞ്ഞു ഏല്‍പ്പിക്കുക. കമ്പ്യുട്ടറിന്റെയും സെല്‍ഫോണിന്റെയും ദുരുപയോഗം ഇന്ന് നിത്യ കാഴ്ചയാണ് ബ്ലൂട്ടൂത്ത് വഴി വരുന്ന വൃത്തിഹീനമായ കാഴ്ചകളും കോളുകളും പകര്‍ത്തി മറ്റുള്ളവരുടെ മൊബൈലില്‍ സെന്റ് ചെയ്യുമ്പോള്‍ ഓര്‍ക്കുക തനി ക്കുമുണ്ട് സിസ്റ്റവും സെല്ലും ഉപയോഗിക്കുന്ന മക്കള്‍ എന്നുള്ളകാര്യം. എന്റെ മക്കള്‍ക്ക് ഒന്നിനും ഒരുകുറവും വരരുത് എന്റെ കാലത്ത് എനിക്ക് അതിനൊന്നും ഭാഗ്യമുണ്ടായില്ല എന്ന വേവലാതിയാണ് പലപ്പോഴും നമ്മെ ഇതിനെല്ലാം പ്രകോപിപ്പിക്കുന്നത്.
നമ്മുടെ കുടുംബത്തിന്റെ കടിഞ്ഞാണ്‍ നമ്മുടെ കയ്കളിലാണ് കാശിന്റെ ഉറവിടം നാമാണെങ്കില്‍ തേരാളിയും നാം തന്നെയാണ് ആവശ്യവും, അനാവശ്യവും, അത്യാവശ്യവും തരം തിരിക്കുക. അത്യാവശ്യത്തെ സീകരിക്കുക, അനാവശ്യത്തെ ഒഴിവാക്കുക ആവശ്യത്തെ ചുറ്റുപാടുകളുടെ അവസ്ഥക്ക് അനുസരിച്ച് നീങ്ങുക തന്റേ കുടുംബം കുടുംബിനിയുടെ കയ്യില്‍ ചിട്ടയിലാണോ എന്ന് പരിശോധിക്കുക. അല്ലെങ്കില്‍ നമ്മുടെ വിയര്‍പ്പുകണങ്ങള്‍ ഉരുകിയത് നമുക്കുതന്നെ വിനയായി മാറും. വീട്ടിലെ സെല്ലും ലോക്കല്‍ ഫോണും ദുരുപയോഗം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. കംപ്യുട്ടറും ടിവിയും പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കുക. ഒഴിവു സമയങ്ങളില്‍ മാത്രം മാധ്യമങ്ങളെ ആശ്രയിക്കുക. നാം നമ്മള്‍ആണെന്ന് മനസ്സിലാക്കുക.മറ്റുള്ളവരെ പ്പോലെആവാന്‍ ശ്രമിക്കാതിരിക്കുക. തനിക്കു കിട്ടുന്ന വരുമാനത്തിന്റെ ചുടും ചൂരും അവരെ പറഞ്ഞു മനസ്സിലാക്കുക.

ചൊവ്വാഴ്ച, ഏപ്രിൽ 20, 2010
ഗള്‍ഫിലേക്കുള്ള ദൂരം
ഗള്‍ഫ് കുടിയേറ്റത്തിന്റെ 50-ാം വാര്‍ഷികം താണ്ടുമ്പോഴും പ്രവാസികള്‍ ഓര്‍ക്കാതെ പോകുന്ന ഒരു മുന്‍തലമുറക്കാരുണ്ട്. നമുക്ക് മുന്നില്‍ മണലും കടലും കാടും തോടും താണ്ടി പായ്കപ്പലിലും, കള്ളലോഞ്ചിലും 'അനധികൃത' കുടിയേറ്റക്കാരായി ഈ തീരത്തണഞ്ഞവര്‍... പേര്‍ഷ്യ എന്ന വന്‍കര ലക്ഷ്യമാക്കിയല്ല വറുതിയില്‍നിന്ന് കഷ്ടപ്പാടില്‍നിന്ന് മുഴുപ്പട്ടിണിയില്‍നിന്ന്... സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍... നാടിനെ നാട്ടുകാരെ രക്ഷിക്കാന്‍ ഏതെങ്കിലും തീരത്തണയാന്‍ പുറപ്പെട്ടതായിരുന്നു അവര്‍.. വിദ്യാഭ്യാസത്തിന്റെ പിന്‍ബലമില്ലാത്തവര്‍പോലും, ലോഞ്ചിലും ചങ്ങാടത്തിലും ഉരുവിലും കയറി ലക്ഷ്യമില്ലാതെ ഏതെങ്കിലും മണല്‍കാട് കാണുന്നതുവരെ... ഇവരെ കൊണ്ടുപോകുന്ന ലോഞ്ചുകാര്‍ കൊടുത്തകാശ് തീരുന്നസ്ഥലത്ത് ഇറക്കിവിടും. ദൂരെ കാണുന്ന കരയെ ലക്ഷ്യമാക്കിയുള്ള നീന്തലായിരിക്കും പിന്നീട്. ഇതില്‍ കരക്കണഞ്ഞവര്‍ എത്ര? രോഗംവന്ന് ജീവിതം വെടിഞ്ഞവര്‍... പിടിക്കപ്പെട്ടവര്‍.. ഭക്ഷണവും മരുന്നുമില്ലാതെ തളര്‍ന്നുപോയവര്‍, ആര്‍ക്കും ആരും തുണയില്ലാതെ... മുംബൈയിലോ, റാസല്‍ഖൈമയിലോ, ഫുജൈറയിലോ, കോര്‍ഫുക്കാനിലോ കരപറ്റിയവര്‍... 'വീണിടം വിഷ്ണുലോക'മാക്കിയവര്‍.
നമുക്ക് മുമ്പെ ഇവിടെ എത്തിയവരുടെ, കഷ്ടപ്പാടുകളുടെ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ, വെട്ടിപ്പിടിത്തത്തിന്റെ പച്ചയായ ജീവിതം ചമച്ചവര്‍. നമുക്ക് വെട്ടിത്തന്ന വഴിത്താരയ്ക്ക്... ഇപ്പോള്‍ ദൂരം വളരെ കുറവാണ്.നമ്മുടെ മുന്‍ തലമുറ വെട്ടിത്തന്ന വഴിയിലൂടെ, അവര്‍ നടന്ന് പാകപ്പെടുത്തിയ മണലിലൂടെ അവര്‍ കാണിച്ചുതന്ന സ്വര്‍ഗഭൂമിയിലേക്ക് വിമാനത്തിന്റെ ശീതികരണത്തില്‍നിന്ന് എയര്‍പോര്‍ട്ടിന്റെ തണുപ്പിലേക്കും. അവിടുന്ന് തണുപ്പ് മൂളുന്ന കാറിലേക്കും. അമ്പത്‌നില മൊത്തമായി ശീതികരിച്ച ഫ്ലറ്റിലേക്കും അവിടുന്ന് ഈര്‍പ്പമിറങ്ങുന്ന ഓഫീസിലേക്കും പുതുതലമുറ വന്നിറങ്ങുന്നു. കഷ്ടപ്പാടുകള്‍ ഏതുമില്ലാതെ കേരളത്തിന്റെ ഏത് എയര്‍പോര്‍ട്ടില്‍നിന്നും മൂന്നുമുതല്‍ നാല് മണിക്കൂര്‍ കൊണ്ട് ഗള്‍ഫിന്റെ ഏത് കോണിലും എത്തുന്നു. നാട്ടില്‍ നിന്ന് നമ്മളെ എയര്‍പോര്‍ട്ടിലേക്ക് യാത്രയയക്കാന്‍ വന്ന കുടുംബങ്ങളോ, സുഹൃത്തുക്കളോ, കാറില്‍ കേരളത്തിന്റെ 'റോഡ്' വഴി തിരിച്ച് വീട്ടിലെത്തുന്നതിന് മുമ്പ് നാം ഗള്‍ഫിലെത്തിയിരിക്കും.
കുറഞ്ഞകാലം കൊണ്ട് ഈ രാജ്യം കൈവരിച്ച നേട്ടം അസൂയാവഹമാണ്. കര്‍മ്മനിരതരായ ഭരണകര്‍ത്താക്കളെയും ഭാവിയുടെ വളര്‍ച്ചയ്ക്ക് സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കുന്ന അനുബന്ധ വകുപ്പുകളും ഒരു രാജ്യത്തിന്റെ കുതിച്ച് ചാട്ടത്തിന് നിദാനമായി. നാല്‍പത് വര്‍ഷത്തിനു മുമ്പുള്ള യു.എ.ഇ.യുടെ പഴയകാല അവസ്ഥയിലേക്കായിരുന്നു കേരളത്തില്‍ നിന്നുള്ളവരുടെ കടന്നുകയറ്റം. വീട്ടില്‍ നിന്ന് വിട്ടാല്‍ പത്തും പതിനാറും ദിവസങ്ങള്‍..... ചിലപ്പോള്‍ മാസങ്ങള്‍.... ഇവിടെ തീരത്തണഞ്ഞു എന്ന് വിവരം അറിയിക്കാന്‍ മാര്‍ഗ്ഗമില്ലാതെ... പരസ്പരം ബന്ധപ്പെടാന്‍ ആവാതെ... വീട്ടുകാരുടെ പ്രാര്‍ത്ഥനയും വഴിപാടും കൊണ്ട് ജീവിച്ചവര്‍... മണലിനോടും മണല്‍കാറ്റിനോടും പൊരുതിയവര്‍... തണുപ്പിനോടും ചുട്ടുപൊള്ളുന്ന വേനലിനോടും പൊരുതിജയിച്ചവര്‍... കാതങ്ങളോളം നടന്ന് അടുത്ത എമിറേറ്റ്‌സില്‍ എത്തിയവര്‍... പിടിച്ച് നില്‍ക്കാന്‍... സ്വയം ജീവിക്കാന്‍... മറ്റുള്ളവരെ ജീവിപ്പിക്കാന്‍... എന്തൊക്കെ കഷ്ടപ്പാടുകള്‍... ഭക്ഷണവും വെള്ളവും... വൈദ്യുതിയും ഇല്ലാതെ ഇന്തപ്പഴവും ഒട്ടകപാലും കഴിച്ച് ജീവിച്ചവര്‍... സ്വരുകൂട്ടിവെച്ചത് നാട്ടിലെത്തിക്കാന്‍ കഴിയാതെ പണമിടപാട് സ്ഥാപനങ്ങളില്‍ എത്താന്‍ കഴിയാതെ... മറ്റാരുടെയെങ്കിലും പക്കല്‍ കൊടുത്തയച്ചവര്‍... ഈ കഥ പുതുതലമുറയ്ക്ക് അന്യമാണ്. അന്നത്തെ ഗള്‍ഫുകാരുടെ 'സാഹസികത' വിവരിക്കുമ്പോള്‍ നമുക്ക് 'ബഡായ്' ആയി തോന്നാം. പഴയപട്ടാളക്കാരുടെ കഥ കേള്‍ക്കുന്നതുപോലെ, തമാശയായി തോന്നാം. തമാശയല്ല എന്നറിയണമെങ്കില്‍ നാല്‍പത് വര്‍ഷം പിന്നോട്ട് നടക്കണം. അന്നത്തെ ഗള്‍ഫ് എന്താണന്നറിയണം. എങ്ങനെയാണ് ഇവിടെ എത്തിയത് എന്നറിയണം.
നമ്മുടെ നാട്ടില്‍ 15 വര്‍ഷം മുമ്പ് വരെ 'സിറ്റിസണ്‍' വാച്ചും സൈക്കോ ഫൈവ് വാച്ചോ കൊണ്ടുപോകണമെങ്കില്‍ ഒളിച്ച് കടത്തണമായിരുന്നു. മൂന്ന് വാച്ച് പിടിക്കപ്പെട്ടാല്‍ അവന്‍ 'കള്ളകടത്തു'കാരനായിരുന്നു. നിഡോയുടെ പാത്രത്തിലോ, കാസറ്റിന്റെ ഉള്ളിലോ... എട്ട് ഗ്രാമിന്റെ സ്വര്‍ണം 'കടത്തിയ' കഥ ഇന്നും പഴയ ഗള്‍ഫുകാര്‍ പറയുന്നത് കേള്‍ക്കാം.
ആരൊക്കെ പീഡിപ്പിച്ചു. എന്തൊക്കെ, അനുഭവിപ്പിച്ചു. എയര്‍പോര്‍ട്ടില്‍, കസ്റ്റംസുകാരുടെ പിടിച്ചുപറിയായിരുന്നു. ബോംബെ ബസ്സില്‍ മുതല്‍ നമ്മുടെ നാട്ടുവഴിയില്‍പോലും, കസ്റ്റംസുകാരുടെ കാവല്‍ ചെക്കിങ്ങും പിടുത്തവും കഴിഞ്ഞാല്‍ ഈ ഗള്‍ഫുകാരന്‍ വീടെത്തുമ്പോഴേക്കും പകുതി ജീവനെ ഉണ്ടാവുകയുള്ളൂ. ഇതൊക്കെ നടക്കുന്നത് നമ്മുടെ രാജ്യത്ത് പത്ത് പതിനഞ്ച് വര്‍ഷം മുമ്പാണെന്ന് നാം അറിയണം. നാം പുരോഗമനത്തിന്റെ കഥപറയുമ്പോള്‍, ഈ കാര്യം വിസ്മരിച്ചുകൂടാ... പല മേഖലകളിലും നാം പുരോഗതി കൈവരിച്ചെങ്കിലും നമ്മുടെ ഉദ്യോഗസ്ഥവൃന്ദങ്ങളില്‍ ഒരു മാറ്റവും വന്നിട്ടില്ല ഇതുവരെ.
എമിഗ്രേഷനും ടിക്കറ്റും ചവിട്ടി കയറ്റലും പാസ്‌പോര്‍ട്ട് വെരിഫിക്കേഷനും പള്ളി അമ്പല പിരിവും ഇങ്ങനെ നൂറ് കാര്യങ്ങളുമായി ഗള്‍ഫുകാരെ നേരിട്ടത് കുറഞ്ഞ വര്‍ഷം മുമ്പാണ്. ഇന്ന് ജര്‍മ്മനിയില്‍ ഇറങ്ങുന്ന ഒരു ടോര്‍ച്ചോ, ജപ്പാന്റെ ടി.വി.യോ, സൈക്കോ ഫൈവ് വാച്ചോ, നിഡോയോ നമുക്ക് നമ്മുടെ ചെറിയ അങ്ങാടിയില്‍ കിട്ടും. ഈ വളര്‍ച്ച ഗാട്ട് കരാര്‍ കൊണ്ടോ, മറ്റ് ഏതെങ്കിലും കരാര്‍ കൊണ്ടോ ആണ് സംഭവിച്ചതെങ്കില്‍ അത് നമ്മള്‍ പ്രവാസികള്‍ അംഗീകരിക്കണം. അതിന്റെ ദൂരവ്യാപകപ്രശ്‌നങ്ങളും പ്രയാസങ്ങളും കണ്ടേക്കാം. ലോകത്ത് നിന്ന്് എവിടുന്ന് വാങ്ങിയ ഉത്പന്നവും (നിയമാനുസൃതമായതെങ്കില്‍) ഏത് രാജ്യത്ത് കൊണ്ടുപോകുന്നതിലും വിലക്കുണ്ടാവരുത്.
ഇന്ന് സ്വര്‍ണവും, ഇലക്‌ട്രോണിക്‌സും ടോയ്‌സും ഫുഡും കൊണ്ട് കസ്റ്റംസ് ചെക്കിങ്ങില്ലാതെ ഇറങ്ങിവരുന്നത് കാണുമ്പോള്‍ നമ്മുടെ പഴയ ഗള്‍ഫുകാര്‍ മൂക്കത്ത് വിരല്‍വെക്കുന്നുണ്ടാവും. 'ഉച്ചഭക്ഷണത്തിന് ഞാന്‍ എത്തും' എന്നുപറഞ്ഞ് ഗള്‍ഫില്‍ നിന്ന് പോകുന്ന ഒരാള്‍ക്ക് ഉച്ചഭക്ഷണത്തിന് വീട്ടിലെത്താന്‍ കഴിയും. ദൂരം അത്രയും കുറഞ്ഞു.
ഇവിടുത്തെ ഗവണ്‍മെന്റ് ഒഴിവ് ദിവസങ്ങളില്‍ നാട്ടില്‍ പോകുന്ന ഒരു പുതിയ പതിവ് ചിലര്‍ സ്വീകരിച്ചിട്ടുണ്ട് ഇവിടെ. ''ഏഴ് ദിവസത്തെ ഒഴിവാണ്. ടിക്കറ്റ് ഫെയര്‍ വളരെ കുറവും.. ഒന്ന് പോയേച്ച് വരാം'' എന്ന് പറയുന്നവരുടെ എണ്ണം കൂടി വരികയാണ്. പോകുന്നത് എയര്‍ ഇന്ത്യാ എക്്സ്പ്രസ്സില്. കുറ്റം പറയുന്നത് എക്സ്പ്രസ്സിനെ. ആര്‍ക്കെങ്കിലും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരു കാര്യം പറയും. ഇത്രയും ചാര്‍ജ് കുറച്ച് പോകുന്ന ഒരു വിമാനകമ്പനിയും ഇവിടെ ഇല്ല. നല്ല സര്‍വീസ്. കൃത്യത. ആഴ്ചയില്‍ 100 ഓളം സര്‍വീസ് നടത്തുമ്പോള്‍, ചില 'സാങ്കേതിക' പ്രശ്‌നങ്ങള്‍ സ്വാഭാവികം. അത് മാത്രം ഉയര്‍ത്തികാട്ടി നാം നടത്തുന്ന സമരമുറകള്‍ പലതും അടിസ്ഥാനരഹിതമാണ്. ഒരു ബഡ്ജറ്റ് എയര്‍ എന്ന തീരുമാനമെടുത്തവരാരായാലും അത് നല്ലതാണ്. നല്ലതിനെ നല്ലതെന്നും അല്ലാത്തതിനെ അല്ലെന്നുമുള്ള തിരിച്ചറിവ് ഉണ്ടാവണം.
എയര്‍ ഇന്ത്യാ എക്്സ്പ്രസ്സ് ബഹിഷ്‌കരിക്കണം എന്ന് പറഞ്ഞ് ഒപ്പ് ശേഖരണം നടത്തിയ ഗള്‍ഫിലെ ഒരു സംഘടനാ പ്രവര്‍ത്തകനെ എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ കാണാനിടയായി. ചമ്മിപ്പോയ കക്ഷി പറഞ്ഞത് ''പെട്ടെന്ന് കിട്ടിയത് ഈ ഫ്‌ളൈറ്റാണ്. ഭാര്യയും മൂന്ന് കുട്ടികളും... മറ്റ് വിമാനത്തിന്റെ ഫെയര്‍'' എന്നൊക്കെയാണ്. എന്ത് പ്രസംഗിച്ചാലും പ്രവര്‍ത്തനത്തില്‍ കാണിച്ച് മാതൃകയാക്കാന്‍ ഒരാള്‍ പോലും ഇല്ല.
പ്രവാസി ഭാരത് ദിവസും, പ്രവാസി പുരസ്‌കാരവും നല്‍കി ആദരിക്കേണ്ടത് ഈ ഗള്‍ഫിന്റെ കുടിയേറ്റത്തിന് തുടക്കം കുറിച്ചവരെയാണ്. കഷ്ടതയിലും ബുദ്ധിമുട്ടിലും ജീവിച്ച് ഒന്നുമാകാതെ പോയവരെയാണ്. നമുക്ക് മുന്നെ വഴിനടന്നവരെയാണ്. നമുക്ക് ഭാവിയുടെ ഇരുളിലേക്ക് ചൂട്ട് കത്തിച്ച് നടന്നവരെയാണ്. പുനരധിവാസവും ക്ഷേമപ്രവര്‍ത്തനവും പെന്‍ഷനും അവര്‍ക്കും കൂടി അവകാശപ്പെട്ടതാണ്. അവാര്‍ഡും പൊന്നാട ചാര്‍ത്തലും പുരസ്‌കാരവും ഫലകവും അവര്‍ക്കവകാശപ്പെട്ടതാണ്.
ഗള്‍ഫിന്റെ ദൂരം കുറച്ച് നമ്മുടെ കൈവെള്ളയില്‍ വെച്ചുതന്ന നമ്മുടെ മുന്‍ഗാമികളെ വിസ്മരിച്ച് കൂട... ബിസിനസ് ലോകത്തെ ചക്രവര്‍ത്തിമാര്‍ക്ക് നല്‍കുന്ന പുരസ്‌കാരത്തിന് പകിട്ടില്ല. പൊലിമയില്ല. അവര്‍ക്ക് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ മുന്നേ നടന്നവരെ നമുക്ക് മറക്കാന്‍ കഴിയില്ല.വാസ്‌കോഡിഗാമയ്ക്ക് കാപ്പാട് സ്മാരകം പണിയാന കച്ചകെട്ടി ഇറങ്ങിയവര്‍ കേരളത്തില്‍ ഈ കണ്ട വളര്‍ച്ചയ്ക്ക് ചോരയും വിയര്‍പ്പും ജീവനും നല്‍കിയ പഴയ ഗള്‍ഫ് കുടിയേറ്റക്കാരെ ആദരിക്കാന്‍ ഒരു ഛായാചിത്രമെങ്കിലും....

ചൊവ്വാഴ്ച, മാർച്ച് 30, 2010
ഗള്‍ഫുപുരാണം
ഞാന്‍നിങ്ങളുടെ റഫീഖ്, നാട്ടിലേക്കു പറക്കാന്‍ തയ്യാറായി നില്‍ക്കുന്നു. ഉണങ്ങി വരണ്ട മരുഭൂമിയോളം വരില്ല എങ്കിലും മോശ മല്ലാത്ത വരണ്ട പ്രതിക്ഷകളും മനസ്സില്‍ ഏറ്റിയാണ് യാത്ര. പക്ഷെ നിറവാര്‍ന്ന സുഹൃത്ത് ബന്ധങ്ങളും, പരപ്പാര്‍ന്ന അനുഭവ സമ്പത്തും എനിക്ക് കൈമുതലായുണ്ട്. മരുഭൂമിയില്‍ ശരിക്കും പൊന്നു വിളയുന്ന കാലം, ഗള്‍ഫ് രാജ്യങ്ങള്‍ എണ്ണയുടെ സുലഭ്യതയാല്‍ അടിവച്ചു മുന്നേറുന്ന കാലം. കഷ്ടപ്പെട്ടു ഞാന്‍, പല ജോലികളും മാറി മാറി പരിക്ഷിച്ചു, ബിസിനെസ്സുകള്‍ പലതും ചെയ്തു. അത്യാവശ്യം ജീവിക്കാനുള്ളതൊക്കെ സമ്പാദിച്ചു. എന്നുവെച്ച് ഞാന്‍ ഒരു പണക്കാരനായി എന്നര്‍ത്ഥമില്ല.
ഗൃഹാതുരത്തത്തിനു ഒരു അറുതി ക്കായി മലയാളം ചാനലുകളും മറ്റു സന്നദ്ധ സംഘടനകളുടെ കല പരിപാടികളുമൊക്കെ ഉണ്ടായിരുന്നു. മലയാളികള്‍ ഏറെ ഉള്ള ഈ മറുനാട്ടില്‍ സുലഭമായ നാടന്‍ ഭക്ഷണങ്ങളും നാട്ടില്‍ തന്നെയുള്ള പ്രതിതി ജനിപ്പിച്ചു. ചുരുക്കം പറഞ്ഞാല്‍ ഗള്‍ഫ് എനിക്കൊരു രണ്ടാം വീട് തന്നെ ആയിരുന്നു .
കാര്യങ്ങളൊക്കെ വിചാരിച്ചത് പോലെ തന്നെ, പാസ്പോര്‍ട്ടും ടിക്കറ്റ് ഉം ഒക്കെ തയ്യാറായിട്ടുണ്ട് . പോകുന്ന ദിവസം ചിന്തിച്ചു ഞാന്‍ റൂമില്‍ തന്നെ വിശ്രമിച്ചു. ഏറ്റവും ചെറിയ രീതിയില്‍ പരിചയമുള്ളവരെ പോലും ഫോണില്‍ വിളിച്ചു യാത്ര പറഞ്ഞു. കെട്ടിവച്ച ലഗ്ഗേജ്ഉകള്‍ രണ്ടു മണിക്കൂര്‍ ഇടവിട്ട് വീണ്ടും തൂക്കി നൂക്കുന്നത് എന്റെ ഒരു ശീലമായി തീര്‍ന്നു. പെട്ടി പൊട്ടിച്ചു സാധനങ്ങള്‍ സ്വന്തക്കാര്‍കും കൂട്ടുകാര്‍ക്കും ഒക്കെ കൊടുക്കുമ്പോള്‍ അവരുടെ സന്തോഷം ആലോചിച്ചു സന്തോഷിക്കുന്നത് ഞാന്‍ ഒരു ചര്യആക്കിമാറ്റി കുന്നുംപുറത്തെ അഷ്റഫ്വും, തോന്നക്കലത്തെ നാസര്‍ ഒക്കെ എവിടെ ആണോ എന്തോ? അവരൊക്കെ ഒന്നിച്ചു പുഴവക്കത്തൊരു കബഡി കളി ശേഷമുള്ള മുങ്ങി കുളി..സ്വപ്‌നങ്ങള്‍ ഏറി വരുന്നു.. മനസിനെ പിടിച്ചാല്‍കിട്ടുന്നില്ല..
ദിവസം അടുത്തു..നാളെയാണ് യാത്ര. ഹൃദയമിടിപ്പിന്റെവേഗത കൂടിയോ..അതോ മനസ്സിന്റെ താളം തെറ്റുന്നോ എന്തെന്നില്ലാത്ത ഒരവസ്ഥ. "റഫീഖ് മരുന്ന് പെട്ടി എടുക്കാന്‍ മറക്കണ്ടാ" സുലൈമാന്റെ വക സ്നേഹ പൂര്‍വമായ ഓര്‍മ പെടുത്തല്‍. അല്ലെങ്കിലും ഒരു പ്രവാസിക്കും മറക്കാം കഴിയുന്നതല്ലല്ലോ തന്റെ ജീവ താളത്തെ നിയന്ത്രിക്കുന്ന ആ മരുന്ന് പെട്ടി. ആദ്യം തുടങ്ങിയത് കൊളസ്ട്രോള്‍ ആയിരുന്നു, രണ്ടു വര്‍ഷത്തിനകം പഞ്ചാരയിലെത്തി അതിനു ശേഷം ഉപ്പും പുളിയും പഞ്ചാരയുമില്ലാത്ത ഒട്ടും നിറങ്ങളില്ലാത്ത ജീവിതം. ജോലി കഴിഞ്ഞു അര്‍ദ്ധ രാത്രിയില്‍ വേച്ചു വേച്ചുല്ല നടത്തം. ഹോ ചിന്തിക്കുമ്പോള്‍ തന്നെ മടുപ്പുള്ള ജീവിതം. ഇപ്പോള്‍ ഞാന്‍ ആരോഗ്യവാനാണ്, സന്തുഷ്ടനും കാരണം ശരീരത്തില്‍ നിന്ന് പതിനഞ്ച് കിലോ കുറഞ്ഞപ്പോള്‍ അതും കൊണ്ട് എവിടെയും പോകാം എന്തും ചെയ്യിക്കാം എന്ന അവസ്ഥ. ഇനി അതുമിതും ചിന്തിച്ചു നേരം വൈകിച്ചാല്‍ നാളെ യാത്രയ്ക്കു ക്ഷിണം ആകുമെന്ന് കരുതി ഞാന്‍ ഉറങ്ങാന്‍ കിടന്നു. പല പല ചിന്തകളില്‍ കുടുങ്ങി എപ്പോഴോ മയങ്ങി പോയി....
സുലൈമാന്‍..സുലൈമാന്‍.... അബ്ദുല്‍ ഖാദര്‍ ന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. കുളിമുറിയില്‍ കേറാനുള്ള സ്ഥിരം പോരാകും എന്ന് ഞാന്‍ മനസ്സില്‍ കയറി. സുലൈമാന്‍..സുലൈമാന്‍.... അബ്ദുല്‍ ഖാദര്‍ ന്റെ ഒച്ച കൂടി വന്നു, ഞാന്‍ പെട്ടെന്ന് എഴുന്നേറ്റു, ആ രംഗം കണ്ടു ഞാന്‍ സ്തബ്ദനായി..സുലൈമാന്‍ കട്ടിലില്‍ കമന്നു കിടക്കുന്നു...ഒരു തോളും കൈയും പുറത്താണ് ..അബ്ദുല്‍ ഖാദര്‍ സുലൈമാനെ കുലുക്കി വിളിക്കുന്നുണ്ടെങ്കിലും ഒരു അനക്കവുമില്ല....ഞാന്‍ പെട്ടെന്ന് തന്നെ മലര്‍ത്തി കിടത്തി നാടി പിടിച്ചു നോക്കി..ഞാന്‍ വികാരധിനനായി വിതുമ്പി..പ്രാണന്‍ ദേഹം വിട്ടിട്ടു സമയം ഏറെ ആയിരിക്കുന്നു. കാല്‍ തളര്‍ന്നു വീഴാന്‍ തുടങ്ങിയ എന്നെ അബ്ദുല്‍ ഖാദര്‍ കട്ടിലില്‍ പിടിച്ചിരുത്തി. ഏറെ താമസിയാതെ തന്നെ ഫോണ്‍ കാള്‍ കളുടെയും ആളുകളുടെയും ബഹളത്താല്‍ റൂം നിറഞ്ഞൊഴുകി. എപ്പഴോ പോലീസ് എത്തി ബോഡി കൊണ്ട് പോയി. ശരിക്കും ആരും കടന്നു പോകാന്‍ ആഗ്രഹിക്കാത്ത മുഹൂര്‍ത്തങ്ങള്‍ ..ഞാന്‍ തളര്‍ന്നു തരിപ്പണമായി....
എത്രയോ ദിവസങ്ങള്‍ മനസ്സില്‍ കരുതി വച്ച ആ സമയം ആണ് കടന്നു പോകുന്നത്..എന്റെ വിമാനത്തിന്റെ സമയം ...ഈ അവസ്ഥയില്‍ നാട്ടില്‍ പോയിട്ട് റൂമിന്റെ വെളിയില്‍ ഇറങ്ങാനുള്ള ശക്തി പോലും എനിക്കില്ല..
മനുഷ്യന്‍ ഒന്ന് ആഗ്രഹിക്കുന്നു ദൈവം മറ്റൊന്ന് നടത്തുന്നു....ജീവിതമാകുന്ന പ്രഹെളികയില്‍ നമ്മുടെ ഒക്കെ ചെറിയ ചെറിയ ആശകള്‍ക്കും കണക്കു കൂട്ടലുകള്‍ക്കും എന്ത് പ്രസക്തി ...അതിലുപരി എന്റെ സ്നേഹിതന്റെ ആകസ്മിക വിയോഗം ..ചിലപ്പോള്‍ അവന്‍ രാത്രിയില്‍ സഹായത്തിനു വല്ലതും അപേക്ഷിചിട്ടുണ്ടാകുമോ..നിദ്രയുടെ നിശബ്ദദയുടെ അബോധാവസ്ഥയില്‍ അത് കേള്‍ക്കാന്‍ കഴിയാഞ്ഞതാകുമോ ഒന്നും അറിയില്ല..പ്രേതേകിചു ഒരസുഖവും അവനുണ്ടായിരുന്നില്ല..ഒരു പക്ഷെ ഒരസുഖത്തിനും ചികിത്സ തേടിയില്ല എന്നതോ ഒരിക്കല്‍ പോലും തന്റെ ശരിര പരിശോധന നടത്തിയിട്ടില്ലെന്നുള്ളതോ ആകാം സത്യം.
ഒരു കുടുംബത്തിന്റെ മുഴുവന്‍ അത്താണിആയിരുന്ന അവന്റെ വിയോഗത്തില്‍ സഹായഗസ്തവുമായി സംഘടന പ്രവര്‍ത്തകര്‍ പല പല കാര്യങ്ങളില്‍ മുഴുകി. ലാഭേച്ചയില്ലാതെ പ്രവര്‍ത്തിക്കുന്ന ഇവര്‍ നാട്ടിലെ രാഷ്ട്രിയകാരെക്കള്‍ എത്രയോ ഉയരത്തിലാണെന്ന് തോന്നി. എനിക്കുമോരവസരം കിട്ടിയാല്‍ ഞാനും ഇവരെപ്പോലെ എന്തെങ്കിലുമൊക്കെ ചെയ്യും ഞാന്‍ ഉറപ്പിച്ചു. ദിവസങ്ങള്‍ കൊഴിഞ്ഞു ആരവങ്ങളും ബഹളങ്ങളും നിലച്ചു, വീണ്ടും ഒരു യാത്രക്കായി ഞാന്‍ മനസ്സിനെ പാകപെടുതുന്നു, പറന്നുയരുന്ന വിമാനങ്ങള്‍ കാണുമ്പോള്‍ ഒരു ദിനം ഞാനും അതില്‍ സഞ്ചരിക്കും എന്ന പ്രത്യാശ മാത്രം..ആ ദിവസങ്ങള്‍ക്കായി കണ്ണും നട്ടു ഞാന്‍ - നിങ്ങളുടെ അബ്ദുള്‍ റഫീഖ്..........

തിങ്കളാഴ്‌ച, മാർച്ച് 29, 2010
പ്രവാസികളുടെ കഥ
ഇനി നമ്മള്‍ ചെയ്യേണ്ടത് ഗള്‍ഫിലെ സംഘടനകള്‍...ഗ്രൂപ്പ് തിരിച്ച്...പാര്‍ട്ടിതിരിച്ച്...ബജറ്റിനെ സ്വാഗതം ചെയ്യാം.. നിരാശജനകമായ ബജറ്റെന്ന് മുറ വിളികൂട്ടാം... പത്രത്താളുകളില്‍ സംഘടനകളുടെ പ്രമേയങ്ങള്‍ കൊണ്ട് മുഖരിതമാവും...
വോട്ടവകാശത്തിന്റെ ഒരു വാക്ക്...രാഷ്ട്രപതി സൂചിപ്പിച്ചത് കാരണം... നമുക്ക് എല്ലാമായി.. നാല് പതിറ്റാണ്ടിന്റെ കുടിയേറ്റം കൊണ്ട്... നാം നേടിയെടുത്ത ഒരവകാശമായി നമുക്ക് കൊട്ടിഗ്‌ഘോഷിക്കാം.. ആന്ദലബ്ദിക്കിനി എന്ത് വേണം....
കേന്ദ്രബജറ്റിലും... കേരള ബജറ്റിലും...പ്രവാസികള്‍ക്ക്... എന്ത് നീക്കിയിരിപ്പ് ബാക്കി വെച്ചിട്ടുണ്ടാവും.. എന്ന് ഊഹിക്കാന്‍ കവടി നിരത്തേണ്ട കാര്യമില്ല... റെയില്‍ ബജറ്റ് പ്രഖ്യാപിക്കേണ്ടതിന്റെ എത്രയോ മുന്‍പ്....നമുക്ക് കിട്ടിയേക്കാവുന്ന...അല്ലെങ്കില്‍ കിട്ടുമെന്ന് പത്ര - ടിവി- ലേഖകന്‍ മാത്രം കണ്ടുപിടിച്ച.. ഒരുപാട് റെയില്‍വേ... വികസന പ്രഖ്യാപനങ്ങള്‍...വെറും കടലാസിലും കാഴ്ചയിലും ഒതുങ്ങി.. നമുക്ക് ഒരു സഹ റെയില്‍വേ മന്ത്രി ഉണ്ടായിട്ട്‌പോലും .. അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടിയൊ.....? ചിലപ്പോള്‍ ഇതെങ്കിലും കിട്ടിയത് അദ്ദേഹത്തിന്റെ 'ശ്രമഫലം കൊണ്ടാവുമോ? ആവോ... അറിയില്ല... പക്ഷേ നമ്മള്‍ ഒരു പാട് ആഗ്രഹിച്ച് പോയി.. മോഹിച്ച് പോയി... നമ്മളെ മോഹിപ്പിക്കാന്‍ ചാനലുകള്‍ മത്‌സരിക്കുകയല്ലെ... ഇതൊക്കെ കണ്ട്... മതി മറന്ന് പോയ സഭാ.. ജനങ്ങള്‍ നിരാശരായി..... അത് സത്യമാണ്.... ഇനിയുള്ള കാലം നിരാശരാവാന്‍ വേണ്ടി മാത്രം... ജീവിക്കേണ്ടി വരുന്ന ഒരു ജനതയുടെ കാര്യം മഹാകഷ്ടമാണ്.
കേരള ബജറ്റിലാണൊ... പ്രവാസികള്‍ ശ്രദ്ധ കൊടുക്കേണ്ടത്.....കണ്ടറിയാം...ഒരു കാര്യം ഉറപ്പിച്ച് പറയാം ശ്രീമാന്‍ അച്ച്യുതാനന്ദന്‍... നമ്മുടെ മുഖ്യമന്ത്രി... അദ്ദേഹത്തിന് ധൈര്യമായി ഭരണത്തില്‍ നിന്ന് കാലാവധി തികച്ച് ഇറങ്ങി പോകാം.. പ്രവാസികുടെ ഒരു ശാപവും അങ്ങേയ്ക്ക് ഉണ്ടാവില്ല. അങ്ങ് മാത്രമാണ് ഇവിടെ വന്ന് ഞങ്ങള്‍ക്ക് മോഹന സുന്ദര വാഗ്ദാനങ്ങള്‍ നല്‍കി തിരിച്ച് പോകാത്ത മുഖ്യമന്ത്രി ഇത് വരെ ഇവിടെ വരാത്തതിന് നന്ദി... അങ്ങ് ഇവിടെ വന്ന് ഞങ്ങളുടെ കാര്യങ്ങള്‍ 'മനസ്സിലാക്കി' വല്ലതും ചെയ്യാന്‍ പറ്റാതെ വന്നാല്‍ അത് ഞങ്ങള്‍ക്ക് വല്ലാത്ത വിഷമം സൃഷ്ടിക്കുമായിരുന്നു... അങ്ങ് വന്നില്ല.. ഈ കണ്ടകാലമത്രയും.. മറ്റു മുഖ്യമന്ത്രിമാരുടെ പാത അങ്ങും പിന്തുടരും എന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷകള്‍ ഞങ്ങള്‍ക്ക് ഗുണം ചെയ്യും.. നമ്മള്‍ ശപിക്കുന്ന രാഷ്ട്രീയക്കാരുടെ പട്ടികയില്‍ അങ്ങയുടെ പേരില്ല.
സി.എച്ച് മുഹമ്മദ് കോയ മുതല്‍... എ.കെ ആന്റണി വരെ ഇവിടെ മുഖ്യമന്ത്രിയായി എത്തിയിട്ടുണ്ട് എന്നാണറിവ്....പലരും... ഒരുപാട് വാഗ്ദാനങ്ങള്‍...സല്‍കിയിട്ടുമുണ്ട്. പാലിക്കാന്‍ കഴിയാത്ത് അവരുടെ കുറ്റമായി നമ്മള്‍ കരുതിയിട്ടില്ല.....പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളുമായി.. ക്രെഡിറ്റ് കാര്‍ഡിന്റെ, ഷുഗറിന്റെ, പ്രഷറിന്റെ, കൊളസ്‌ട്രോളിന്റെ... പ്രയാസങ്ങള്‍ക്ക് നടുവില്‍ പ്രയാസപ്പെട്ട് ജീവിക്കാന്‍ നമ്മള്‍ ശീലിച്ച് കഴിഞ്ഞു. ഇനി ചിലപ്പോള്‍ പ്രശ്‌നങ്ങളില്ലാതെ ജീവിക്കാന്‍ ഒരു പ്രവാസിക്കും കഴിയാതെവരുമൊ?.
കൊളസ്‌ട്രോള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് കൊഴുപ്പുള്ള ഭക്ഷണ രീതികൊണ്ടും.. വ്യായാമകുറവ് കൊണ്ടുമാണെന്നാണ് മെഡിക്കല്‍ വിദഗ്ദര്‍ പറയുന്നത്... അത് കൊണ്ടല്ല.. എന്ന്....ഞങ്ങള്‍ പ്രവാസികള്‍ ജീവിതം കൊണ്ട് സമര്‍ഥിക്കുകയാണ്.... ഉണക്ക കുമ്പൂസിലും.. കടുംചായയിലും.... എവിടെയാണ് കൊസ്‌ട്രോള്‍...ചാപ്പാത്തിയിലും....പരിപ്പിലും എവിടെയാണ് കൊളസ്‌ട്രോള്‍ 12 മണിക്കൂര്‍ പൊരിവെയിലില്‍ ഒലിച്ചിറങ്ങുന്ന വിയര്‍പ്പില്‍ തളര്‍ന്ന്‌പോകാന്‍...ഒരാള്‍ എത്രകാതം നടക്കണം. അതി കഠിനമായി ജോലി ചെയ്യുന്ന ഒരു ശരാശരി തൊഴിലാളിയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കണം അവരുടെ ഭക്ഷണ രീതി ശ്രദ്ധിക്കണം.. അവര്‍ക്കുമുണ്ട് കൊളസ്‌ട്രോള്‍...പ്രഷര്‍......ഷുഗര്‍...ഇത് ഇവിടെ മാത്രം കാണുന്ന പ്രതിഭാസമാവുമൊ...?.
പറയുമ്പോള്‍ ഗള്‍ഫില്‍ ഒരു പാട് ഫാസ്റ്റ് ഫുഡ് കമ്പനികളുണ്ട്..ശരാശരിക്കാരന്‍ പിസയും ബര്‍ഗറും കെ.എഫ്.സിയും മക് ഡൊണാഡ്‌സുമൊന്നും ആഹാര ശീലമാക്കുന്നില്ല. ആഗ്രഹിമില്ലാഞ്ഞിട്ടല്ല. കാശില്ലാഞ്ഞിട്ടാണ് എന്നിട്ടും...രോഗം പിടിപെടുന്നത് എന്ത് കൊണ്ടാണ്.
പഠനങ്ങള്‍ നടത്തേണ്ടവര്‍ മിഡില്‍ ക്ലാസ്സുകാരെ മാത്രം ശ്രദ്ധിക്കുന്നു. താഴെക്കിടയിലുള്ള വരെ പഠന വിഷയമാക്കുന്നില്ല.
പ്രവാസികളുടെ തിരിച്ച് പോക്കില്‍ ആശങ്കപ്പെടുന്നവര്‍ ശാരീരീക അസ്വസ്ഥതകള്‍ മനസ്സിനെയും ശരീരത്തെയും ബാധിച്ചവരാണ്...ഇവരൊന്നും...ഭക്ഷണ രീതികൊണ്ടൊ...വ്യായാമ കുറവു കൊണ്ടൊ....രോഗം ഏറ്റുവാങ്ങിയവരല്ല. മറിച്ച് കൃത്യമായ ഭക്ഷണ സമയമൊ... പോഷണമുള്ള ഭക്ഷണ ക്രമീകരണമോ... പ്രതീകൂല സാഹചര്യങ്ങള്‍ക്കനുസൃതമായ ഭക്ഷണ രീതികളൊ അവലംബിക്കാന്‍ കഴിയാത്തവരാണ്.. സാഹചര്യങ്ങളുടെ ദുരവസ്ഥകൊണ്ട് ചിട്ടകള്‍ തെറ്റിയവരാണ്.... റൂമില്‍ ഭക്ഷണം വെച്ചുണ്ടാക്കാന്‍ കഴിയാത്തതും ഹോട്ടല്‍ ഭക്ഷണത്തിന്റെ 'രുചി:' അറിഞ്ഞവരും ഇതില്‍പ്പെടും.
ഹോട്ടലുകാരുടെ ഭക്ഷണവില ഗള്‍ഫ് മേഖലകളില്‍ അനുദിനം വര്‍ദ്ധിച്ചപ്പോള്‍ ശമ്പളം ഭക്ഷണത്തിനും റൂമിനും തികയാതെ വന്നു.
ഇതിനിടയിലാണ് ഗള്‍ഫില്‍ സുലഭമായി ലഭിച്ച് കൊണ്ടിരുന്ന ' മൊട്ടചാവലും' 'സരിക് ചാവലും' ഇന്ന് പല ഹോട്ടലുകാരും നിര്‍ത്തലാക്കി...ഒരു ചോറും നാല്തരം കറിയും വിളമ്പി കിട്ടുന്നതിനേക്കാള്‍ ഇരട്ടിതുക കിട്ടും ബിരിയാണിയും, സാന്റ്‌വിച്ചും, ബര്‍ഗറും എന്നതിലേക്ക് മാറി കഴിഞ്ഞു. ഹോട്ടലിന്റെ രൂപവും ഭാവവും കഴിഞ്ഞു. ഹോട്ടലിന്റെ രൂപവും ഭാവവും മാറ്റി അറബിക്ക് സ്‌റ്റൈയിലേക്കും, ചൈനീസ് സ്‌റ്റെയിലേക്കും ഫാസ്റ്റ് ഫുഡ് മേഖലയിലേക്കും മാറി....മലയാളികള്‍ സ്വന്തം പോലെ കരുതിയിരുന്ന പല ഭക്ഷണവും ഇന്ന് ഹോട്ടലുകള്‍ ഉപേക്ഷിച്ചു... പ്രവാസികളുടെ കുടിയേറ്റ കാലത്ത് ആശയും ആശ്രയവുമായിരുന്ന പല 'മക്കാനി' കളും പുതു തലമുറയുടെ ഫുഡിലേക്ക് ചുവട് മാറ്റി കഴിഞ്ഞു.
തൂശനിലയില്‍ വിളമ്പിയ ചോറും കറികളും പ്രവാസികള്‍ക്ക് സ്വപ്നം മാത്രമാകുന്ന കാലം വിദൂരമല്ല എല്ലാം നഷ്ടപ്പെടുന്നു.. അല്ലെങ്കില്‍ നഷ്ടപ്പെടുന്നതിന്റെ ആദ്യത്തെ ഇര പ്രവാസികള്‍ തന്നെയാണല്ലൊ...
സ്‌ക്കൂളിന്റെ മുറ്റത്ത്.... പാടവരമ്പില്‍...ഇടവഴിയിലെ വളവില്‍....നാം കണ്ടുമുട്ടിയതെല്ലാം മറക്കേണ്ടിവന്ന പ്രവാസികള്‍.... കൊച്ചിന്റെ വളര്‍ച്ച, കെഞ്ചല്‍, കരച്ചില്‍ ചെറുസംസാരം..ചിരി... ഇതൊന്നും കാണാത്തവര്‍ അമ്മയുടെ, അച്ഛന്റെ സഹോദരിമാരുടെ....കൂട്ടുകാരുടെ .. കൂട്ടുകാരികളുടെ വിരഹം നെഞ്ചിലേറ്റു വാങ്ങിയവര്‍...എല്ലാം നഷ്ടപ്പെട്ടവര്‍...തിരസ്‌ക്കരിക്കപ്പെട്ടവര്‍.
ഒന്നുകൂടിപറയാം പത്ത് മുപ്പത് കൊല്ലം നാട്ടില്‍ ജീവിച്ചിട്ടും ഒരു പ്രവാസിയുടെ വ്യക്തിത്വം നഷ്ടപ്പെടുന്നത് നാം അറിയുനില്ല.... നമ്മുടെ പേരില്‍ അറിയാന്‍.... നമ്മുടെ തറവാട് പേര് ചേര്‍ത്ത് പറയാന്‍ നമുക്ക് ആരും....അവിടെ ഇല്ല. സുനിലിന്റെ അച്ഛനായും, മുനീറിന്റെ ബാപ്പയായും.. നാം പ്രവാസികള്‍ മാറ്റപ്പെടുകയാണ്.

'മരണം അഥവാ മരണം'
മരണം എന്നും വേദനയോടെ ഓര്‍ക്കാന്‍ പറ്റുന്ന ഒരു സത്യം. ഉറ്റവരുടെ... വേണ്ടപ്പെട്ടവരുടെ... കൂടപ്പിറപ്പിന്റെ മരണം നമ്മില്‍ സൃഷ്ടിക്കുന്ന ആഘാതം അതിവേദനാജനകമാണ്.
നിഴല്‍പോലെ നമ്മോടൊത്ത് ഉണ്ടായിരുന്നവര്‍... തൊട്ടടുത്ത കട്ടിലില്‍ ഇന്നലെവരെ കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് ഉറങ്ങാന്‍ കിടന്നയാള്‍... ഒരുപാട് പ്രതീക്ഷകള്‍... അതിലേറെ സ്വപ്‌നങ്ങള്‍... വീട് നിര്‍മ്മാണം... മകളുടെ കല്യാണം... കുടുംബത്തോടൊത്ത് ഇനിയുള്ള കാലം സുഖമായി ജീവിക്കാന്‍ ജീവിതം കൊണ്ട് ഭാവിയെ ഗണിച്ചവര്‍... ഒരു വെളുപ്പാന്‍ കാലത്ത് തണുത്ത് മരവിച്ച്... തന്റെ സ്വപ്‌നങ്ങളത്രയും... ഒരു കരയ്ക്കുമെത്താതെ ഈ ലോകം വിട്ടവര്‍...
വാഹനവുമായി പുറത്തുപോയ ആള്‍ തിരിച്ച് വരാതാവുമ്പോള്‍... വേര്‍പെട്ട് പോയ അവയവങ്ങള്‍ പെറുക്കികൂട്ടി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍... ഇങ്ങനെയെത്ര മരണത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍... നിര്‍നിമേഷനായി നോക്കി കണ്ടവരാണ് പ്രവാസികള്‍... രംഗബോധമില്ലാത്ത കോമാളിയെന്നും... വിധിയെന്നും... ഒക്കെ നമ്മള്‍ പറയാറുള്ള മരണം പ്രവാസികളില്‍ തീര്‍ക്കുന്ന വേര്‍പാട് ഒരുപാട് സങ്കടങ്ങളുടെയും വേദനിപ്പിക്കുന്നതിന്റെ അങ്ങേയറ്റവുമാണ്.
മരണം എന്നും... എല്ലാവര്‍ക്കും... നഷ്ടപ്പെടലിന്റെതാണ്. മരണവെപ്രാളത്തില്‍ ഒന്നുപിടയുമ്പോഴും ശ്വസിക്കുന്ന വായു... നിശ്ചലമാവുന്നു എന്നറിയുമ്പോഴും ആരാരുമില്ലാതെ... തന്റെ കട്ടിലില്‍ കറുത്ത ഇരുട്ടില്‍ മരണത്തിന്റെ കാല്സ്പന്ദനം അടുക്കുമ്പോള്‍... നാം പരതിപോകുന്നത്... നമ്മുടെ ഉറ്റവരെയാണ്. പുറത്തേക്ക് വരാതെ ഉള്ളില്‍ വിങ്ങിപ്പോയ വിളി 'അമ്മേ' എന്നാണ്. ചുറ്റും കറുത്ത ഇരുട്ടില്‍ അവസാന നോട്ടം നോക്കുന്നത് മക്കളുടെ മുഖമാണ്... ഇല്ല... ആരുമില്ല... തൊട്ടടുത്ത് കിടക്കുന്ന പാകിസ്താന്‍കാരനെയോ... ബംഗാളിയെയോ വിളിക്കാന്‍ ആവുന്നില്ല... ഒരിറ്റുവെള്ളം എടുക്കാന്‍ പറ്റുന്നില്ല... ദൈവമേ എന്റെ മക്കള്‍, ദൈവമേ എന്റെ നാട്... ദൈവമേ ഇല്ല ഇനി ആര്‍ക്കും രക്ഷിക്കാനാവില്ല.
കുറച്ച് വര്‍ഷമെങ്കിലും ഗള്‍ഫില്‍ ജോലി ചെയ്തവര്‍ക്ക് മനസ്സിലാക്കാന്‍പറ്റും...ഇവിടെ നടന്ന മരണങ്ങള്‍ നമ്മില്‍ എന്തൊക്കെ വിഷമങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്ന്. രാത്രി ഒരുപാട് വര്‍ത്തമാനങ്ങള്‍ പറഞ്ഞ് കിടന്നയാള്‍ പിറ്റേന്ന് മരിച്ച് വിറങ്ങലിച്ച് കിടക്കുന്നത് കണ്ടുകൊണ്ട്... തൊട്ടടുത്ത റൂംമേറ്റ് ജോലിക്ക് പോകേണ്ടിവരുന്നതിന്റെ ധര്‍മ്മസങ്കടം. പിതാവ് മരിച്ചെന്ന് വിവരം നാട്ടില്‍ നിന്നെത്തിയിട്ട് ഒന്നു കരയാന്‍... ഒന്നു കിടക്കാന്‍ കഴിയാതെ.... മറ്റൊരാള്‍ വരുന്നതുവരെ... സെക്രട്ടറി ജോലി ചെയ്യേണ്ടിവന്ന ഒരു പെണ്‍കുട്ടിയെ എനിക്കറിയാം...
ഹാര്‍ട്ട് അറ്റാക്ക് വന്ന് മരണം മുഖാമുഖം കണ്ടുകൊണ്ട് കിടക്കുന്നവനെ ആസ്പത്രിയില്‍ പോയി കൂട്ടിരിക്കാന്‍ പറ്റാതെ വരുന്ന അവസ്ഥ... ബന്ധുക്കള്‍ ഉണ്ടായിട്ടും... ഒന്ന് വന്ന് കാണാന്‍ പറ്റാത്ത സ്ഥിതി. ഇവിടെ ജോലിയാണ് പ്രധാനം. കമ്പനിയുടെ നിയമങ്ങളും, ഉത്തരവുകളുമാണ്... അനുസരിക്കേണ്ടത്... അത് അനുസരിക്കേണ്ടിവരുന്നവര്‍ക്ക് മരണം സ്വന്തം നെഞ്ചിലേറ്റു വാങ്ങുന്ന വിങ്ങല്‍ മാത്രം.
ഇവിടെയുള്ള മരണങ്ങള്‍ക്ക് ഒരുപാട് ദൈര്‍ഘ്യമുണ്ട്... ഒരാള്‍ മരിച്ചാല്‍ അത് നാട്ടിലറിയിക്കുന്നു... അന്നുമുതല്‍ അതൊരു മരണവീടാണ്... ഇവിടുത്തെ നിയമങ്ങള്‍ അനുസരിച്ചുള്ള ഡെഡ്‌ബോഡി വിടുവിക്കലിന് സമയമെടുക്കും. ഒരു വിദേശിയുടെ മരണം നിയമപരമായ നൂലാമാലകള്‍... എല്ലാം കഴിയുമ്പോഴേക്കും മൂന്ന് നാല് ദിവസമെടുക്കും. അതുവരെ നാട്ടില്‍ മരണം അതിന്റെ ഉച്ഛസ്ഥായില്‍ തന്നെ നില്‍ക്കുന്നു. പ്രവാസിയുടെ മറ്റൊരു ദുരോഗ്യം.
നാട്ടില്‍ എത്താന്‍ കഴിയാതെ വരുന്ന മൃതദേഹങ്ങള്‍ ഇവിടെത്തന്നെ സംസ്‌കരിച്ചാലും നാട്ടിലുള്ളവര്‍ക്ക് ഭാര്യയ്ക്കും മക്കള്‍ക്കും മറ്റുള്ളവര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ കഴിയാറില്ല... മരിച്ചു എന്ന സത്യം എല്ലാവരും അംഗീകരിക്കുന്നെങ്കിലും ഉപബോധ മനസ്സില്‍ മൃതശരീരം കാണാത്തത് കാരണം മരിച്ചില്ല എന്ന തോന്നല്‍ എന്നും അലട്ടിക്കൊണ്ടിരിക്കും.
പ്രവാസികളുടെ മരണം ബന്ധുക്കളെയും നാട്ടുകാരെയും മാത്രമല്ല ദുഃഖത്തിലാഴ്ത്തുന്നത്... അയാളോടൊത്ത് ജോലി ചെയ്യുന്ന ഈജിപ്ഷ്യനും നേപ്പാളിയും... ശ്രീലങ്കക്കാരനും... ഫിലിപ്പൈനിയും... കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലക്കാരും... ഒരുപോലെ ദുഃഖിക്കുന്നു. ഇവിടെ എല്ലാവരും ഒരു മെയ്യാണ്. ദുഃഖത്തിലും സന്തോഷത്തിലും ഇവര്‍ ഒത്തുചേരുന്നു. മരണം അനാഥമാക്കിയ കുടുംബത്തിന് ഇവരെല്ലാവരും തന്നെ കൈ മെയ്യ് മറന്ന് സഹായിക്കുന്നു. സ്വരുക്കൂട്ടിയത് നാട്ടിലെത്തിക്കുന്നു. ഇത് പബ്ലിസിറ്റി സഹായമല്ല... മനസ്സിന്റെ ആര്‍ദ്രതയില്‍ നിന്ന് രാഷ്ട്ര ഭാഷാ വ്യത്യസ്തതയില്ലാതെ പ്രവഹിക്കുന്ന നീരൊഴുക്കാണ്. ഇതിന് സ്റ്റേജില്ല... മന്ത്രിമാരില്ല... പത്രറിപ്പോര്‍ട്ടര്‍മാരില്ല... ഇവരെ ആരുമറിയുന്നുമില്ല... നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്ന ഒരുപാട് മനുഷ്യസ്‌നേഹികളുണ്ട്. മരിച്ചവരുടെ ഉറ്റവരോ ഉടയവരോ ഇല്ലാതെ വരുമ്പോള്‍ ആസ്പത്രി മോര്‍ച്ചറിയിലെ വാച്ചര്‍മാര്‍ വിളിച്ചറിയിക്കുന്ന ചിലരുണ്ട്. അവര്‍ വരും.. നിയമവശങ്ങളും റിലീസിങ്ങും നടത്തും. എംബാമിങ്ങും കര്‍മ്മങ്ങളും നടത്തും... സംസ്‌കരിക്കലും... ക്രിയകളും ചെയ്യും. ഇവരാരും... അറിയപ്പെടുന്നില്ല.. ഇവര്‍ക്കാര്‍ക്കും അറിയപ്പെടാന്‍ ആഗ്രഹവുമില്ല... അവരുടെ കര്‍മ്മപഥത്തില്‍... ദൈവകൃപയും തന്റെ ജീവിതംകൊണ്ട് മറ്റുള്ളവര്‍ക്ക് സഹായവും ചെയ്യുക എന്നത് മാത്രമാകും ഇവരുടെ ജീവിതലക്ഷ്യം.
എന്തൊക്കെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായാണ് നാമോരുത്തരും. ഇവിടെ എത്തുന്നത് ജീവിതലക്ഷ്യം നിറവേറ്റുന്നതിനിടയില്‍... ഒരുപാട് ബാധ്യതകളും... ആഗ്രഹങ്ങളും... പൂര്‍ത്തീകരിക്കാനാവാതെ... മരണപ്പെടുക... കണ്ണടയുന്നതിന് മുമ്പ് ഉറ്റവരെ കാണുക... ജന്മം കൊടുത്ത മകനെ- മകളെ കാണാതെ... മരിച്ചുപോയ അച്ഛന്റെ അമ്മയുടെ കുഴിമാടം പോലും കാണാതെ... മൂന്നും നാലും വര്‍ഷം... കടംതീര്‍ക്കാന്‍ വിയര്‍പ്പൊഴുക്കി പോകാന്‍ നേരം എയര്‍പോര്‍ട്ടിനടുത്ത് അല്ലെങ്കില്‍ റൂമില്‍ കുഴഞ്ഞ് വീണ് മരണപ്പെടുക... റോഡ് മുറിച്ച് കടക്കുമ്പോള്‍ മരണം വാഹനമായി വന്ന് തട്ടിതെറുപ്പിക്കുക... മരണം പോലും പ്രവാസിക്ക് നല്‍കുന്നത് ഒരുപാട് ദുഃഖമാണ്.
എയര്‍പോര്‍ട്ട് ലോട്ടറി എടുത്ത് പതിനായിരത്തില്‍ ഒരുവന്‍ ഞാനാവണമേ എന്ന് പ്രാര്‍ത്ഥിക്കുക. സൂപ്പര്‍മാളില്‍ നിന്ന് കിട്ടുന്ന റാഫിള്‍ കൂപ്പണില്‍ ഒരുലക്ഷം പേരില്‍ ഭാഗ്യവാന്‍ ഞാന്‍ മാത്രമേ ആകാവൂ എന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ മരണത്തെക്കുറിച്ച് ഓര്‍ക്കാറില്ല... ഈ ഒരു ലക്ഷം പേരില്‍ നിന്ന് മരണം തിരഞ്ഞെടുക്കുന്നത് തന്നെയായിരിക്കുമോ എന്ന് നാം ഓര്‍ക്കാറില്ല. മരണത്തിന് Draw Date ഇല്ല... എന്നും നറുക്കെടുപ്പുണ്ട്. ഒരുപാട് പേരെ തിരഞ്ഞെടുപ്പ് നടത്തുന്നുണ്ട്. ഒരു ദിവസം നാം നറുക്കെടുപ്പില്‍ ഉള്‍പ്പെടും. ഇന്ന് ഉള്‍പ്പെട്ടിട്ടില്ല. എന്ന് കരുതി ആശ്വസിക്കുക.

ചൊവ്വാഴ്ച, മാർച്ച് 23, 2010
ബിജെപി വിത്തും കൊണ്ടെത്തുന്ന ബച്ചന്‍
കേരള ടൂറിസം അമിതാഭ് ബച്ചനെ ബ്രാന്‍ഡ് അംബാസറാക്കിയാല്‍ എന്താണ് കുഴപ്പം? ബച്ചന്‍ വരുന്നത് മോഡിയുടെ കൈയില്‍ നിന്ന് വാങ്ങിയ ബിജെപി വിത്തും കൊണ്ടാണെന്നാണ് ചിലരുടെ വാദം. അത് ഇവിടെ വിതറിയാല്‍ അപ്പടി മലയാളികളും സംഘപരിവാറുകാരായി പോവുമത്രെ.
കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് തുറക്കാനായി കേരളത്തിലേയ്ക്ക് ബച്ചനെ അയയ്ക്കുന്നത് നരേന്ദ്രമോഡിയുടെ രഹസ്യ അജണ്ട ആണെന്ന് വരെ പലരും പറഞ്ഞ് കേട്ടു. കൊള്ളാം കേള്‍ക്കാന്‍ നല്ല രസം.
അമിതാഭ് ബച്ചനോ അമീര്‍ ഖാനോ ഷാരുഖ് ഖാനോ സച്ചിന്‍ ടെണ്ടുല്‍ക്കറോ ഒന്നും കേരള വിനോദ സഞ്ചാര വകുപ്പിന്റെ പ്രചാരണത്തിനായി കരാറെടുത്ത് എത്തുമെന്ന് കരുതാനാവില്ല. അതിന് ചില കാരണങ്ങള്‍ ഉണ്ട്. അത് വഴിയേ പറയാം.
അമിതാഭ് ബച്ചനെ കേരള വിനോദ സഞ്ചാര വകുപ്പ് ബ്രാന്‍ഡ് അംബാസഡറാക്കുന്നത് ശരിയോ എന്നതല്ല ഇവിടത്തെ ചര്‍ച്ചാ വിഷയം. പക്ഷേ അത്തരത്തിലൊരു തീരുമാനത്തെ ചൂഴ്ന്ന് നില്‍ക്കുന്ന മറ്റ് ചില വിഷയങ്ങളാണ്.
എന്തിനാണ് അമിതാഭ് ബച്ചനെ പോലെ ഒരാളെ വിനോദ സഞ്ചാര വകുപ്പ് ബ്രാന്‍ഡ് അംബാസഡറാക്കുന്നത്. ഏതൊരു കുട്ടിയോട് ചോദിച്ചാലും പറയും ഇതിന് ഉത്തരം. ബ്രാന്‍ഡ് അംബാസഡറുടെ ജോലി എന്താണ്. അയാള്‍ പ്രതിനിധീകരിയ്ക്കുന്ന ഉല്പന്നം പ്രചരിപ്പിയ്ക്കുക. അത്ര തന്നെ. അപ്പോള്‍ ഈ സാഹചര്യത്തില്‍ അമിതാഭ് ബച്ചന്‍ പ്രചരിപ്പിയ്ക്കേണ്ടത് കേരളം എന്ന വിനോദ സഞ്ചാര കേന്ദ്രത്തെ ആണ്.
ഈ പ്രചാരണ വേല ചെയ്യേണ്ടത് കേരളത്തിലല്ല. പകരം ഉത്തരേന്ത്യയിലും കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളിലുമാണ്. പ്രധാനമായും ഉത്തരേന്ത്യയിലാണ് ഇത് ചെയ്യേണ്ടത്. ഇന്ത്യയ്ക്ക് ഉള്ളില്‍ നിന്ന് കേരളം സന്ദര്‍ശിയ്ക്കാന്‍ എത്തുന്നവരുടെ എണ്ണം കൂട്ടുക എന്നത് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഊന്നല്‍ നല്‍കേണ്ട കാര്യമാണ്. അതായിരിയ്ക്കണം അമിതാഭ് ബച്ചനെ ബ്രാന്‍ഡ് അംബാസഡറാക്കുന്നതിലൂടെ ഉദ്ദേശിയ്ക്കുന്നത്. ഇത് ഒരളവ് വരെ നല്ല തീരുമാനമാണ്.
എന്നാല്‍ ഈ ആശയം എങ്ങനെ ഉണ്ടായി എന്ന് വ്യക്തമായി അറിയില്ല.പക്ഷേ ഇത് സുചിന്തിതമായ തീരുമാനമല്ലെന്ന് വേണം കരുതാന്‍. അമിതാഭിന്റെ നരേന്ദ്ര മോഡി ബന്ധം (അദ്ദേഹത്തിന് മുലയം സിഹുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ആരും പറയുന്നില്ല.) ഇപ്പോള്‍ ഉണ്ടാക്കുന്ന 'ബ്രാന്‍ഡ് അംബാസഡര്‍ വിവാദം' തന്നെ ഇതിന് തെളിവ്.
വിനോദ സഞ്ചാര വകുപ്പിന്റെ ഡയറക്ടറും സെക്രട്ടറിയും ഒന്നും ഇത്തരത്തിലുള്ള വിഷയത്തില്‍ കാര്യമായി ചിന്തിയ്ക്കാതെ തീരുമാനം എടുക്കാന്‍ ഇടയില്ല. മാര്‍ക്സിസ്റ്റ് മന്ത്രിയോടൊപ്പം ജോലി ചെയ്യുന്ന ഇവര്‍ക്കൊക്കെ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കാവുന്ന രാഷ്ട്രീയ ഓളങ്ങളെക്കുറിച്ച് അറിവുണ്ടാവാനാണ് സാദ്ധ്യത.
എന്തായാലും ബ്രാന്‍ഡ് അംബാസഡര്‍ വിഷയം ചൂടായത് ഈയിടെ അമിതാഭ് ബച്ചന്‍ നടത്തിയ കൊച്ചി സന്ദര്‍ശനത്തിന് ശേഷമാണ്. ഈ സന്ദര്‍ശന വേളയില്‍ ഏതോ ഒരു ടിവി മാധ്യമ പ്രവര്‍ത്തക/ന്‍ ബച്ചനോട് 'കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍' ആവുന്നതിനെക്കുറിച്ച് ചോദിച്ചു. അത് സര്‍ക്കാരാണ് തീരുമാനിയ്ക്കേണ്ടതെന്നും വിളിച്ചാല്‍ സന്തോഷമേ ഉള്ളു അത് ഏറ്റെടുക്കാന്‍ എന്നുമായിരുന്നു ബച്ചന്റെ സ്വാഭാവികമായ മറുപടി. കാശ് കിട്ടുന്ന പണി ആരെങ്കിലും വേണ്ടെന്ന് പറയുമോ?
പിന്നെ വൈകിയില്ല ബച്ചന് കേരളത്തിന്റെ കത്ത് കിട്ടി. ഒപ്പം കേരളത്തില്‍ പതിവ് പരിപാടിയും തുടങ്ങി. അതാണ് 'ബ്രാന്‍ഡ് അംബാസഡര്‍ വിവാദം'.
വിവാദം നമുക്ക് എന്നും പ്രീയപ്പെട്ട വിഷയമാണ്. കേരളത്തിലെ വിവാദങ്ങളുടെ കൂടെ ഇതുകൂടി കിടക്കട്ടെ-'ബ്രാന്‍ഡ് അംബാസഡര്‍ വിവാദം'. പട്ടിണി കിടന്നാലും, എന്തെങ്കിലും ചെയ്യുമ്പോള്‍ കേരള മക്കള്‍ ഒരു കാര്യം ഉറപ്പാക്കും. ചെയ്യുന്ന കാര്യം എന്തായാലും, ഫലം എത്ര മികച്ചതായാലും അത് രാഷ്ട്രീയപരമായി ശരി (politically correct) ആയിരിയ്ക്കണം. അല്ലെങ്കില്‍ നാം വിവാദം സൃഷ്ടിയ്ക്കും. അത് കട്ടായം. തീരുമാനിയ്ക്കുന്ന കാര്യങ്ങളൊക്കെ നടക്കണമെന്ന് നമുക്ക് ഒരു നിര്‍ബന്ധവും ഇല്ല. നടപ്പാക്കേണ്ട കാര്യത്തിന് എത്ര നല്ല ഫലങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും നാം കാര്യമാക്കില്ല. രാഷ്ട്രീയപരമായി ശരിയല്ലെങ്കില്‍ അത് നാം നടപ്പാക്കില്ല. നമ്മള്‍ സമ്പൂര്‍ണ സാക്ഷരതയുള്ള ഒരു രാഷ്ട്രീയ സമൂഹമല്ലേ... ഇതൊക്കെ അങ്ങനെ അവഗണിയ്ക്കാനാവുമോ?
വന്‍ പ്രശസ്തി ഉള്ള ഒരു ബോളിവുഡ് നടനോ ക്രിക്കറ്റ് താരമോ വിനോദ സഞ്ചാര വകുപ്പിന്റെ ബ്രാന്‍ഡ് അംബാസഡറാവില്ലെന്ന് നേരത്തേ പറഞ്ഞില്ലേ. കാരണം പറയാം. അതും ലളിതമായ കാര്യമാണ്.
അമിതാഭ് ബച്ചനോ അമീര്‍ ഖാനോ ഷാരുഖ് ഖാനോ സച്ചിന്‍ ടെണ്ടുല്‍ക്കറോ ധോണിയോ കേരളത്തിന്റെ ഈ പരസ്യ ജോലി ഏറ്റെടുക്കുകയാണെന്ന് കരുതൂ. അവര്‍ക്ക് എത്ര രൂപ കൊടുക്കേണ്ടി വരും? അവടെയാണ് പ്രശ്നം. അഞ്ച് കോടി എങ്കിലും ഇവരില്‍ ആരായാലും ആവശ്യപ്പെടും. കുറഞ്ഞത് രണ്ടോ മൂന്നോ കോടിയെങ്കിലും ഇല്ലാതെ ഈ കളി നടക്കില്ല. ഇത് അവര്‍ക്ക് കൊടുക്കേണ്ട പണം മാത്രമാണ്. പിന്നെ പരസ്യ ചിത്രങ്ങള്‍ ഉണ്ടാക്കാനുള്ള പണം. പരസ്യ ചിത്രം ഷൂട്ട് ചെയ്യാനായി ഇവരെ കേരളത്തില്‍ എത്തിച്ച് മടക്കി അയയ്ക്കുന്നത് വരെയുള്ള ചെലവുകള്‍. പട്ടിക അങ്ങനെ നീണ്ട് പോകും. ഇതൊന്നും കേരള വിനോദ സഞ്ചാര വകുപ്പിന് അത്ര എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യമല്ല.
കാരണം എന്തെന്നോ? വിനോദ സഞ്ചാര വകുപ്പിന് ബജറ്റില്‍ വക കൊള്ളിച്ചിരിയ്ക്കുന്ന തുക വെറും 15 കോടി ആണ്. ഇതില്‍ പകുതിയിലേറെ ഈ പ്രചാരണ പരിപാടിയ്ക്ക് ഉപയോഗിയ്ക്കാനാവുമോ? അതാണ് നേരത്തേ പറഞ്ഞത് ഇത് ഐഎഎസ് തലയില്‍ നിന്ന് വന്നതാവാന്‍ വഴിയില്ല എന്നത്. കാരണം കീശയിലുള്ള കാശിനെക്കുറിച്ച് അവര്‍ക്ക് നല്ല ബോധമുണ്ട്. ഇനി കേന്ദ്ര വിനോദ സഞ്ചാര വകുപ്പില്‍ നിന്ന് കണ്ടെത്താമെന്ന് വിചാരിച്ചാലും അത്ര എളുപ്പമല്ല.
പിന്നെ മോഡി, ബിജെപി എന്നൊക്കെ വിളിച്ച് ബഹളം വയ്ക്കുന്നത് നമ്മുടെ ഒരു സന്തോഷത്തിനായാണ്. വിവാദം വിട്ട് നമുക്ക് ജീവിയ്ക്കാനൊക്കുമോ.
വടക്കേ ഇന്ത്യയില്‍ നിന്ന് കേരളത്തില്‍ കൂടൂതല്‍ വിനോദ സഞ്ചാരികള്‍ എത്താനായി അമിതാഭിനെ ആണ് ഉപയോഗിയ്ക്കേണ്ടതെങ്കില്‍ അത് ചെയ്യുക. അല്ല അമീര്‍ ഖാനോ സച്ചിന്‍ ടെന്റുല്‍ക്കറോ ആണെങ്കില്‍ അങ്ങനെ ആയിക്കോട്ടെ. നോക്കേണ്ടത് ചെയ്യുന്ന പരസ്യം എത്രമാത്രം ഉപയോഗപ്രദമാവും എന്നതാണ്.
പിന്നെ ഈ പണിയ്ക്ക് ഒരു ബോളിവുഡ് നടനേക്കാളും നല്ലത് ഒരു ക്രിക്കറ്റ് താരമായിരിയ്ക്കും. ബോളിവുഡ് താരത്തിനെ അറിയുന്നവര്‍ ഇന്ത്യാക്കാരും പിന്നെ കുറച്ച് വിദേശികളും മാത്രമാണ്. ക്രിക്കറ്റ് കളിയ്ക്കുന്ന എല്ലാ രാജ്യക്കാരും ഒരു ക്രിക്കറ്റ് താരത്തെ അറിയും. അതുകൊണ്ട് തന്നെ വിനോദ സഞ്ചാര വകുപ്പിന് ചെലവാക്കുന്ന പണത്തിന് മികച്ച മൂല്യം ലഭിയ്ക്കാന്‍ അതാണ് നല്ലത്.
ക്രിക്കറ്റ് താരത്തിനെ പരസ്യത്തിന് ഉപയോഗിച്ചാല്‍ അയാളെ ഉപയോഗിച്ച് ബ്രിട്ടനിലും ഓസ്ത്രേലിയയിലും സൗത്ത് ആഫ്രീക്കയിലും തുടങ്ങി എല്ലാ ക്രിക്കറ്റ് കളിയ്ക്കുന്ന രാഷ്ട്രങ്ങളിലും കാണിയ്ക്കാവുന്ന പരസ്യം ഉണ്ടാക്കാം. അതായത് ഇന്ത്യയ്ക്കകത്തും പുറത്തും ഉപയോഗിയ്ക്കാവുന്ന പരസ്യം ഉണ്ടാക്കാം. ഇനിയും ഈ പദ്ധതിയ്ക്ക് തുനിയുകയാണെങ്കില്‍ അതാണ് വിനോദ സഞ്ചാര വകുപ്പ് ചെയ്യേണ്ടത്.
തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുമ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും എതിര്‍പാര്‍ട്ടിക്കാരന്റെ വോട്ട് വേണ്ടെന്ന് പറയില്ല. കാരണം അവിടെ വിജയമാണ് ലക്ഷ്യം, അത് മാത്രമേ ലക്ഷ്യമായുള്ളു. ഇത് എല്ലാ രാഷ്ട്രീയക്കാരും നേരിട്ട് സംസാരിച്ചാല്‍ സമ്മതിയ്ക്കുന്ന മന്ത്രമാണ്. ഏത് പാര്‍ട്ടിയുടെ വോട്ടായാലും അത് വോട്ടാണ്.
അതുപോലെ വികസനമാണ് ആത്യന്തിക ലക്ഷ്യം എന്ന നയം നമുക്ക് എന്തുകൊണ്ട് പാടില്ല. പണക്കാരായ ഗുജറാത്തികളെ കേരളത്തില്‍ കൊണ്ടുവരാന്‍ നരേന്ദ്രമോഡിയെ കൊണ്ട് തന്നെ പരസ്യം ചെയ്ത് ഗുജറാത്തില്‍ കാണിക്കണമെങ്കില്‍ അത് ചെയ്യുകയാണ് ബുദ്ധി. തിരഞ്ഞെടുപ്പില്‍ ഒരു നയവും ജനങ്ങളുടെ കാര്യത്തില്‍ മറ്റൊരു നയവും എന്തിനാണ്. കാണുന്നവരുടെ മനം കവരുകയും അവരില്‍ സന്ദേശം എത്തിയ്ക്കുകയുമാണ് ഒരു പരസ്യത്തിന്റെ ആവശ്യം. അല്ലാതെ അത് ഉണ്ടാക്കുന്നവന്റെ സംതൃപ്തി അല്ല.

തിങ്കളാഴ്‌ച, മാർച്ച് 15, 2010
എന്റെ സ്കൂള്‍ ജീവിതം
എന്റെ സ്കൂള്‍ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഒരു സംഭവം
ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. അന്ന് അസംബ്ലി ഉണ്ടാരുന്നു സ്കൂളില്‍. യൂണിഫോം ഒക്കെ ഇട്ടു നല്ല കുട്ടപ്പനും കുട്ടപ്പത്തികളും ആയി വേണം ഇഷ്ക്കോളില്‍ ചെല്ലാന്‍.
ഞാനും ചെന്നു. അസംബ്ലി എന്ന് പറഞ്ഞാല്‍ എല്ലാര്‍ക്കും ഒരു ഭയങ്കര സംഭവം നടക്കുന്ന പോലെ ആണ്.
ഹെഡ് മാഷിന്റെ വായില്‍ നിന്നും എന്തെല്ലാം ആണ് ഉതിര്‍ന്നു വീഴുന്നത് എന്ന് നോക്കിക്കൊണ്ടു എല്ലാരും വാ പൊളിച്ചു നിക്കും. ചിലരുടെ എല്ലാം വായില്‍ ഈച്ച പോവുകേം ചെയ്യും ഞാന്‍ കാര്യത്തിലേക്ക് വരാം. അസംബ്ലി തുടങ്ങി. എല്ലാരും നല്ല സ്റ്റൈലില്‍ വരിയൊപ്പിച്ചു കുന്തം വിഴുങ്ങിയ പോലെ നിക്കുകയാണ്. ഈയുള്ളവനും കൂട്ടത്തിലുണ്ട്. നല്ല വെയില്‍. ആദ്യം പ്രാര്‍ത്ഥനയാണ്. അത് കഴിഞ്ഞു ഹെഡ് മാസ്റ്റര്‍ മുന്‍പിലേക്ക് വന്നു.. മൂപ്പര്‍ പ്രസങ്ങം തുടങ്ങി. പ്രിയപ്പെട്ട എന്റെ വിദ്യാര്‍ത്ഥികളെ നിങ്ങളുടെ ശ്രദ്ധയിലേക്കായി ഒരു കാര്യം പറയാനാണ് ഈ അസംബ്ലി വിളിച്ചിരിക്കുന്നത്.
ഇത്രയും ആയപ്പോഴേക്കും എന്റെ പിന്നില്‍ നിന്നും ഒരു ചെറിയ സപ്പ്തം.
ഞാന്‍ പതിയെ തിരിഞ്ഞു നോക്കി. ക്ലാസ്സിലെ കൂതറ ആയ സജിത്ത് ആണ് ശബ്ദം ഉണ്ടാക്കിയത്. ഒന്നും കൂടി ശ്രദ്ധിച്ചപ്പോള്‍ മനസിലായി. അവന്‍ ചിരിക്കുകയാണ്. ഞാന്‍ പതിയെ അവനോടു എന്താ കാര്യമെന്ന് ആങ്ങ്യ ഭാഷയില്‍ ചോദിച്ചു. ദൈവാധീനത്താല്‍ ആ ഭാഷ എനിക്ക് അറിയാമായിരുന്നു. അവന്‍ മറുപടി പറയാതെ ചിരിക്കുകയാണ്.
അവന്റെ ചിരി കണ്ടു കാര്യം ഗുരുതരമാണെന്ന് എനിക്ക് തോന്നി. ഇനി ഈ പണ്ടാരക്കാലന്‍ എന്നെ കളിയാക്കിയാണോ ദൈവമേ ചിരിക്കുന്നത് ?. പതിയെ ചുറ്റും കണ്ണോടിച്ചപ്പോള്‍ എല്ലാരുടെയും മുഖത്ത് ഒരു ഗൂഡ സ്മിതം കണ്ടു. എന്റെ തൊട്ടടുത്ത വരിയില്‍ നിക്കുന്ന ഹര്‍ഷ യോട് ഞാന്‍ ചോദിച്ചു. എന്താടീ കാര്യം ? എന്താ എല്ലാരും ഇളിക്കുന്നത്? മാഷിനെ നോക്കെടാ .. അവള്‍ പതിയെ എന്നാല്‍ കനത്തില്‍ എന്നോട് ആജ്ഞാപിച്ചു. ഞാന്‍ സൂക്ഷിച്ചു നോക്കി. ദൈവമേ.......................................
മാഷ് സിപ്പ് ഇട്ടിട്ടില്ല. . എനിക്ക് അങ്ങ് ചിരി പൊട്ടി. ഞാന്‍ ഒറ്റച്ചിരി. പൊട്ടിച്ചിരി.. കൊലച്ചിരി... എല്ലാരും എന്നെ മിഴിച്ചു നോക്കി. അതാ ഹെഡ് മാഷ് എന്നെ വിളിക്കുന്നു. എന്റെ കാലു കുഴയാന്‍ തുടങ്ങി. ഞാന്‍ പതിയെ മാഷിന്റെ അടുത്തേക്ക് നടന്നു. മാഷ് എന്നോട് ചോദിച്ചു.. എന്താടാ ഇത്ര ഇലിക്കാന്‍? ഇവിടെ ആരേലും തുണി ഉടുക്കാതെ നിക്കുന്നുണ്ടോ? ദൈവമേ.... സത്യം... പക്ഷെ ഞാന്‍ ഒന്നും പറഞ്ഞില്ല. പറയെടാ .. അല്ലെങ്കില്‍ ഞാന്‍ ചൂരല്‍ എടുക്കും. അത് കെട്ടാതെ എന്റെ സകലമാന നാടി ഞരമ്പുകളും കുഴഞ്ഞു. പറഞ്ഞാലും കിട്ടും അടി, പറഞ്ഞില്ലെന്കിലും കിട്ടും . എങ്കില്‍ പിന്നെ പറഞ്ഞിട്ട് കിട്ടട്ടെ. "മാഷെ.............. മാഷ് സിപ്പ് ഇട്ടിട്ടില്ല ..............." ഡിം ......................
രണ്ടു ആഴ്ച.... ഹെഡ് മാഷിനെ കാണാന്‍ കുട്ടികള്‍ പണിക്കരുടെ അടുത്ത് പോയി മഷിനോട്ടം വരെ ചെയ്തു നോക്കി എന്നത് അറിയപ്പെടാത്ത രഹസ്യം.

ബുധനാഴ്‌ച, മാർച്ച് 10, 2010
മഖ്ബൂല്‍ ഫിദ ഹുസൈന്‍ എന്ന എം.എഫ്. ഹുസ്സൈന്‍

മഖ്ബൂല്‍ ഫിദ ഹുസൈന്‍ എന്ന എം.എഫ്. ഹുസ്സൈന്‍ എന്ന ചിത്രകാരന്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ച് ഖത്തര്‍ പൌരനായി മാറിയെന്ന വാര്‍ത്ത വന്നിട്ട് കുറച്ചു ദിവസങ്ങളായെങ്കിലും ഈ വിഷയം കാര്യമായി ചര്‍ച്ചചെയ്യപ്പെട്ടു കണ്ടില്ല. അഥവാ ചര്‍ച്ച ചെയ്യപ്പെട്ടെങ്കില്‍ തന്നെ ഈ പ്രശ്നത്തിന്റെ കാര്യകാരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകൾ മിക്കതും ‘അയാളുടെ കയ്യിലിരിപ്പിന്റെ ഗുണം‘ എന്ന മുന്‍വിധികളിലൊതുങ്ങി നില്‍ക്കുന്നു. ഹുസൈൻ ഇൻഡ്യവിടാൻ ഇടയാക്കിയ സാഹചര്യങ്ങൾ എന്തായിരുന്നു? അദ്ദേഹം ചെയ്ത മാപ്പര്‍ഹിക്കാത്ത കുറ്റങ്ങള്‍ എന്തൊക്കെയായിരുന്നു? അതോ ചിലരെങ്കിലും ചൂണ്ടിക്കാണിക്കുന്നതു പോലെ മാധ്യമശ്രദ്ധനേടാന്‍ സ്വയം വിവാദങ്ങള്‍ സൃഷ്ടിക്കുന്ന വെറും ഊതിപ്പെരുപ്പിച്ച ഒരു കലാകാരൻ മാത്രമാണോ ഹുസ്സൈൻ?
ആധുനിക ഇന്‍ഡ്യന്‍ ചിത്രകലയെ ലോക കലാഭൂപടത്തിലെത്തിച്ച ഒരു കലാകാരന്‍ ഇന്നറിയപ്പെടുന്നത് 'ഹിന്ദു ദേവതകളേയും ഭാരതമാതാവിനേയും നഗ്നമായി അവതരിപ്പിച്ച് ഹിന്ദുക്കളുടെ വിശ്വാസത്തെ അപമാനപ്പെടുത്തിയ ഒരാൾ' എന്ന നിലക്കുമാത്രമായിത്തീരുന്നു എന്നതാണ് സങ്കടകരമായ സത്യം. എത്രപേര്‍ ഹുസൈൻ എന്ന കലാകാരനെ ശരിക്കും മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സംശയമുണ്ട്. കാരണം അദ്ദേഹത്തേയും അദ്ദേഹത്തിന്റെ കലയെയും കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തവർക്കേ എഴു പതിറ്റാണ്ടോളം നീളുന്ന കലാജീവിതത്തിൽ ഇൻഡ്യയേയും അതിന്റെ സമ്പന്നമായ സംസ്കാരത്തേയും വിഷയമാക്കി പതിനായിരക്കണക്കിനു ചിത്രങ്ങൾ വരച്ചു തീർത്ത ഒരാളെ രാജ്യത്തിന്റേയും ഹിന്ദുമതത്തിന്റേയും വിരോധിയായി മുദ്രകുത്തി നാടുകടത്തിപ്പിക്കാനാവൂ. രാമായണത്തെ ആധാരമാക്കി എട്ടുവർഷത്തോളമെടുത്ത് നൂറ്റമ്പതിലധികം ചിത്രങ്ങളും അത്ര തന്നെ മഹാഭാരതചിത്രങ്ങളും വരച്ച (പുറമേ നൂറുകണക്കിനു ചിത്രങ്ങൾ ഗണപതി,ശിവൻ,പാർവ്വതി,ഹനുമാൻ, ബനാറസ് തുടങ്ങിയ വിഷയങ്ങളിലെ ചിത്രങ്ങള്‍ വേറെയും) ഒരു മനുഷ്യന്റെ അഞ്ചോ ആറോ ചിത്രങ്ങൾ മാത്രം ചൂണ്ടിക്കാട്ടി ശിക്ഷവിധിക്കുന്നതിന്റെ പുറകിലെ കാപട്യം തുറന്നുകാട്ടേണ്ടതുണ്ട്.
ഇന്‍ഡ്യക്കു സ്വാതന്ത്യം കിട്ടുന്നതിനു മുമ്പു തന്നെ ആരംഭിച്ച ഒരു കലാജീവിതമായിരുന്നു ഹുസൈന്റേത്. അന്ന് ചിത്രകലയില്‍ ആധിപത്യം സ്ഥാപിച്ച് നിലന്നിരുന്ന ബെംഗാള്‍ സ്കൂള്‍ കലാകാരന്മാരുടെ പരമ്പരാഗത ജനപ്രിയ ശൈലികളെ വെല്ലുവിളിച്ച് ഇന്‍ഡ്യന്‍ ചിത്രകലയില്‍ ആധുനികതയ്ക് തുടക്കം കുറിച്ച ഒരു ചിത്രകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സംഭാവനകളെ ചെറുതാക്കിക്കാണാന്‍ കഴിയില്ല. ഭാരത സര്‍ക്കാറിന്റെ പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ തുടങ്ങിയ ബഹുമതികൾ ലഭിച്ച, രാജ്യസഭയിലേക്ക് നാമനിദ്ദേശം ചെയ്യപ്പെട്ട ഒരു കലാകാരനാണു ഹുസൈന്‍. എന്തിന് ബനാറസ് ഹിന്ദു സര്‍വ്വകലാശാല വരെ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.ഇത്രമാത്രം ആദരണീയനായ ഒരാള്‍ പിന്നെ എങ്ങിനെ ഒരു സുപ്രഭാതത്തില്‍, കൃത്യമായിപ്പറഞ്ഞാല്‍ 1996 മുതല്‍ രാജ്യവിരോധിയായി മുദ്രചെയ്യപ്പെട്ടു? അതും എഴുപതുകളിലും എൺപതുകളിലും അദ്ദേഹം വരച്ച ചില ചിത്രങ്ങളുടെ പേരില്‍? രണ്ടുമില്യണ്‍ ഡോളര്‍ വരെയുള്ള വിലയ്ക് വിറ്റുപോകുന്ന ചിത്രങ്ങള്‍ വരയ്കുന്ന കലാകാരന്‍ പ്രശസ്തിക്കായി ചെയ്തുകൂട്ടിയതെന്ന് ഈ വിവാദങ്ങള്‍ എന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.
സരസ്വതി വിവാദം:
1988ൽ ഒരു സ്വകാര്യവ്യക്തിക്കായി ഹുസൈൻ വരച്ച സരസ്വതി ചിത്രം റ്റാറ്റാ സ്റ്റീൽ കമ്പനി ഇറക്കിയ ഒരു ലിമിറ്റഡ് എഡിഷൻ പുസ്തകത്തിൽ ആണു ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. എതാനും സ്ട്രോക്കുകള്‍ മാത്രമുള്ള ഒരു ലൈൻ ഡ്രോയിങ്ങായിരുന്നു ആ ചിത്രം. വർഷങ്ങൾക്കു ശേഷം(96ൽ) 'വിചാർ മീമാംസ' എന്നൊരു ഹിന്ദി മാസിക ഹുസൈൻ മന:പൂർവ്വം ഹിന്ദു മത വിശ്വാസം വ്രണപ്പെടുത്തി എന്നു പറഞ്ഞ് അവ പുന:പ്രസിദ്ധീകരിക്കുന്നു. അതു വരെ യാതൊരു മതസ്പര്‍ദ്ധയും ഉണ്ടാക്കാതിരുന്ന ആ ചിത്രങ്ങൾ വളരെ പെട്ടന്ന് പൊതുജനശ്രദ്ധ ആകര്‍ഷിക്കുകയും ഹുസൈനെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നു. സരസ്വതി ചിത്രത്തിലെ അശ്ളീലതയായിരുന്നു പ്രധാന ആരോപണം. നഗ്നത = അശ്ളീലം എന്ന സമവാക്യത്തിൽ കാര്യങ്ങളെ സമീപിക്കുന്നവരോട് കലയെക്കുറിച്ച് വിശദീകരിക്കുക ബുദ്ധിമുട്ടായതു കൊണ്ട് അതിനു തുനിയുന്നില്ല. പക്ഷേ, ഇതിൽ പ്രതിയാകുന്നത് ശ്രദ്ധിക്കപ്പെടാതെ കിടന്ന ഒരു ചിത്രം കുത്തിപ്പൊക്കി അതിൽ മതസ്പർദ്ധയുടെ വിഷം നിറച്ചവരല്ല, മറിച്ച് അത്തരം ചിന്തകളില്ലാതെ ചിത്രം വരച്ച ചിത്രകാരനാണു എന്നതാണു വിചിത്രം. രാമായണത്തെ അധികരിച്ച് ബംഗാളി എഴുത്തുകാരനും സാഹിത്യ അക്കാദമി പ്രസിഡന്റും ആയ സുനില്‍ ഗംഗോപത്യായ എഴുതിക്കൊണ്ടിരിക്കുന്ന ഒരു നോവലിനെക്കുറിച്ച് ഈയടുത്ത് വായിച്ചു. പതിനാലുവര്‍ഷം കാട്ടില്‍ ഒന്നിച്ചു താമസിച്ചിട്ടും കുട്ടികളുണ്ടാവാത്ത സീതാദേവിക്ക് ലങ്കാവാസത്തിനു ശേഷം ഇരട്ടകുട്ടികള്‍ ഉണ്ടായതെങ്ങിനെയെന്നൊക്കെയുള്ള ചോദ്യങ്ങള്‍ നോവലിലുണ്ടെന്ന് പറയപ്പെടുന്നു.രാമായണത്തിനും മഹാഭാരതത്തിനും ഒക്കെ ഒട്ടേറെ സ്വന്തന്ത്ര വായനകള്‍ ഉണ്ടായിട്ടുണ്ട്. പലരും രാവണനെ നായകനാക്കുകയും( ലങ്കാ ലക്ഷ്മി, മൈക്കേള്‍ മധുസൂധനന്‍ ദത്തിന്റെ മേഘനാദ് ബദ് കാവ്യ) കൃഷ്ണനെ വില്ലനാക്കുകയും( ബുദ്ദദേബ് ദാസിന്റെ മഹാബാരതേര്‍ കഥ) ഒക്കെ ചെയ്തിട്ടുണ്ട്. ഇവര്‍ക്കാര്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത പ്രതിഷേധങ്ങള്‍ ഹുസൈന്റെ കാര്യത്തില്‍ മാത്രം സംഭവിക്കുന്നത് യാദൃശ്ചികമാകാന്‍ സാധ്യതയില്ല എന്നാണു മനസ്സിലാക്കേണ്ടത്. ഹിന്ദുമതത്തെക്കുറിച്ച് ഹുസൈനുള്ള അവഗാഹവും അടുപ്പവും അവഗണിച്ചുകൊണ്ടായിരിക്കരുത് അദ്ദേഹത്തെ വിമര്‍ശിക്കുന്നത്. ഹിന്ദുമതത്തോടുള്ള തന്റെ അടുപ്പത്തേയും സ്നേഹത്തേയും കുറിച്ച് അദ്ദേഹം തന്നെ പറയുന്നതു കേള്‍ക്കുക:
“എന്റെ കുട്ടി ക്കാലത്തു തന്നെ, അതായത് പന്ഥാര്‍പൂരിലും പിന്നീട് ഇന്‍ഡോറില്‍ വെച്ചും ഞാന്‍ രാം ലീലയില്‍ ആകൃഷ്ടനാക്കപ്പെടുകയും സുഹൃത്ത് മാനകേശ്വരനുമൊത്ത് അത് അഭിനയിക്കുകയും ചെയ്യുമായിരുന്നു. ഡോ. രാജഗോപാലാചാരി പറയുന്നത് പോലെ രാമായണത്തിന്റെ മിത്ത് യാഥാര്‍ത്ഥ്യമായിരിക്കുന്നു. രാമായണം അത്രയ്ക്കും ശക്തമായൊരു കഥയാണ്. പക്ഷെ ആത്മീയഗ്രന്ഥങ്ങള്‍ ഗൗരവത്തോടെ വായിച്ച് തുടങ്ങിയത് എന്റെ 19-ആമത്തെ വയസ്സിലാണ്. ജീവിതത്തിലെ പല കയ്പേറിയ അനുഭവങ്ങള്‍ കൊണ്ട്, പ്രത്യേകിച്ചും അമ്മയുടെ മരണം, അകല്‍ച്ച, 14-15 വയസ്സ് മുതല്‍ പേടിസ്വപ്നങ്ങള്‍ കാണുമായിരുന്നു. 19-ആമത്തെ വയസ്സില്‍ പക്ഷെ ഇതെല്ലാം നിന്നു. മുഹമ്മദ് ഇഷാക്ക് എന്നൊരു ഗുരു എനിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കീഴിലാരുന്നു പുണ്യഗ്രന്ഥങ്ങള്‍ ഞാന്‍, ഏകദേശം രണ്ട് വര്‍ഷത്തോളം, അഭ്യസിച്ചത്. ഗീതയും, ഉപനിഷത്തുകളും, പുരാണങ്ങളുമൊക്കെ മാനകേശ്വരനുമൊത്ത് വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുമായിരുന്നു. ആ സമയത്ത് മാനകേശ്വരന്‍ സന്യാസം സ്വീകരിച്ചിരുന്നു. അദ്ദേഹം ഹിമാലയത്തില്‍ പോയിക്കഴിഞ്ഞ ശേഷം, ഞാനൊറ്റയ്ക്കായിരുന്നു ഇതെല്ലാം പഠിച്ചത്. ഇതെല്ലാം എനിക്ക് മാനസികമായി വളരെയേറെ ശാന്തി ലഭിക്കുവാന്‍ സഹായിച്ചു. പിന്നീടൊരിക്കലും ആ വിധത്തിലുള്ള ദുഃസ്വപ്നങ്ങള്‍ എനിക്കുണ്ടായിട്ടില്ല
1968-ല്‍ ഹൈദരാബാദില്‍ വെച്ചാണ് ഡോ. റാം മനോഹര്‍ ലോഹ്യ എന്നോട് രാമായണം ചിത്രീകരിക്കുവാന്‍ ആവശ്യപ്പെട്ടത്. വളരെ ബുദ്ധിമുട്ടിലായിരുന്നു അന്നെങ്കിലും, എട്ട് വര്‍ഷം കൊണ്ട് 150 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ എനിക്ക് കഴിഞ്ഞിരുന്നു. വാല്മീകി രാമായണവും തുളസീദാസ് രാമായണവും ഞാന്‍ വായിച്ചിട്ടുണ്ട് [ഇതില്‍ ആദ്യത്തേതാണ് വികാരതരളിതമായി എനിക്ക് തോന്നിയത്]. ബനാറസിലെയും മറ്റും പൂജാരിമാരുമായി ഇവയിലെ ഓരോ കാര്യങ്ങളും സംസാരിച്ച് സംശയനിവൃത്തി വരുത്തുമായിരുന്നു. ഈ സമയത്തൊക്കെ മൗലികവാദികളായ ചില മുസ്ലീങ്ങള്‍ എന്നോട് ആവശ്യപ്പെട്ടത്, എന്ത് കൊണ്ട് ഇസ്ലാമിനെ അടിസ്ഥാനപ്പെടുത്തി ചിത്രസൃഷ്ടി നടത്തുന്നില്ലാ എന്നാണ്. എനിക്കവരോടുള്ള ചോദ്യം, ഇസ്ലാമിന് ഇത്രയ്ക്കും സഹിഷ്ണുത ഉണ്ടോ എന്നായിരുന്നു. അക്ഷരലിപികളില്‍ തന്നെ എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചാല്‍, ആ തിരശ്ശീല വലിച്ചു കീറുമായിരുന്നു. എന്റെ ജീവിതത്തില്‍ നൂറ് കണക്കിന് ഗണപതി ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. അത്രയ്ക്കും ആനന്ദദായകമായി മറ്റൊന്നുമില്ല. വിഘ്നേശ്വരന്റെ ചിത്രം വരച്ചിട്ടേ വലിയ രചനകള്‍ ഞാന്‍ തുടങ്ങാറുള്ളൂ .
ശിവന്റെ ചിത്രീകരണമാണ് എനിക്ക് ഇഷ്ടപ്പെട്ട മറ്റൊന്ന്. നടരാജന്‍ - ലോകത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണ്ണമായൊരു രൂപം - ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടാണ് പരിണമിച്ചത്. ഐന്‍സ്റ്റീന്റെ സമവാക്യത്തെപ്പോലെ, കോസ്മോസിന്റെ സ്വഭാവത്തെയും, ഭൗതിക യാഥാര്‍ത്ഥ്യങ്ങളെയും കുറിച്ചുള്ള അത്യഗാധമായ ദാര്‍ശനിക ചിന്തകളുടെയും, ഗണിതശാസ്ത്ര വിശദീകരണങ്ങളുടെയും ഫലമായിട്ടാണ് അതുണ്ടായത്. സാമ്പ്രദായികമായ ചടങ്ങുകളില്‍ താല്പര്യമില്ലാതിരുന്ന എന്റെ മകളുടെ കല്ല്യാണത്തിന്, ഞാന്‍ ലോകത്തെമ്പാടുമുള്ള എന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ഒരു കാര്‍ഡ് അയയ്ക്കുകയൂണ്ടായി. ശിവന്റെ തുടയില്‍ ആസനസ്ഥയായ പാര്‍വ്വതി, പാര്‍വ്വതിയുടെ മാറിടങ്ങളിലെ ശിവന്റെ ഹസ്തങ്ങള്‍ - കോസ്മോസിലെ ആദ്യ വിവാഹം - ഇതായിരുന്നു ആ കാര്‍ഡില്‍ ഞാന്‍ വരച്ചത്. ഹൈന്ദവ സംസ്കാരത്തില്‍ നഗ്നത എന്നത് പവിത്രമാണ്. എനിക്ക് അത്രത്തോളം അടുപ്പമുള്ള ഒന്നിനെ ഞാന്‍ അപമാനിക്കുമോ? ഞാന്‍ സുലൈമാനി സമൂഹത്തില്‍ നിന്നാണ് വരുന്നത്. ഷിയാകളുടെ ഒരു ഉപവിഭാഗമായ ഞങ്ങള്‍ക്ക് ഹിന്ദുക്കളുമായി പല സാമ്യതകളുമൂണ്ട്. പ്രത്യേകിച്ചും പുനഃര്‍ജന്മത്തിന്റെ കാര്യത്തില്‍. സംസ്കാരങ്ങളുടെ കാര്യത്തില്‍, താരതമ്യേനെ എനിക്ക് ക്രൈസ്തവ മതത്തോരും ജൂത മതത്തോടും മാത്രമാണ് അകല്‍ച്ച അല്പമെങ്കിലും ഉള്ളത്. പക്ഷെ, എന്നെ എതിര്‍ക്കുന്നവരോട് ഇതെല്ലാം പറയുവാനും, ബോധ്യപ്പെടുത്തുവാനും എനിക്ക് സാധിക്കില്ല. ഖജുറാവോയെപ്പറ്റി അവരോട് പറഞ്ഞ് നോക്കൂ, അപ്പോള്‍ അവര്‍ പറയും അത് ജനസംഖ്യാ വര്‍ദ്ധനവിന് വേണ്ടി കൊത്തി വെച്ചതാണെന്നും അതിന്റെ ഉപയോഗം ഇന്നില്ലെന്നും!!! [പൊട്ടിച്ചിരിക്കുന്നു] ഗ്രാമത്തില്‍ ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യര്‍ക്കാണ് ഹിന്ദു ദൈവങ്ങളുടെ വികാരപരമായ വശത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാകുക. ഒരു പാറയുടെ മുകളില്‍ കാവിച്ചായം അടിച്ച് വയ്ക്കുമ്പോള്‍ അവര്‍ക്കത് ഹനുമാന്‍ ആകും."
[തെഹല്‍ക്ക മാഗസിന്‍, ഫെബ്രുവരി 02, 2008]
രണ്ടാമത്തെ വിവാദം വരുന്നത് 2006ലാണ്. സാഫ്രണ്‍ആര്‍ട്ട് എന്ന ഓണ്‍ലൈന്‍ ഗ്യാലറിയില്‍ ലേലത്തിനായി വന്ന പേരിടാത്ത ഒരു ചിത്രം ഭാരതമാതാവിനെ അധിക്ഷേപിക്കുന്നു എന്നായിരുന്നു ആരോപണം. അതേ തുടര്‍ന്ന് ചിത്രം സൈറ്റില്‍ നിന്നും മാറ്റപ്പെടുകയും ചെയ്തു ഹുസ്സൈന്‍ മാപ്പു പറയുകയും. പ്രശ്നം അവിടെ അവസാനിക്കേണ്ടതായിരുന്ന. അതിനുപകരം ആസൂത്രിതമായ ഹേറ്റ് ക്യാമ്പൈനിങ്ങുകള്‍ സംഘടിപ്പിച്ച് ഈ ചിത്രങ്ങള്‍ മെയില്‍ ഫോര്‍വേഡുകളായും മറ്റും ഇന്റെര്‍നെറ്റില്‍ ആയിരക്കണക്കിനു ആള്‍ക്കാര്‍ക്ക് അയക്കുകയും വസ്തുതകള്‍ മറച്ചുവെച്ച് ഹുസൈനെതിരായി ജനവികാരം തിരിച്ചുവിടുകയും ചെയ്തു. സാഫ്രണ്‍ ആര്‍ട്ടിന്റെ സൈറ്റില്‍ ലഭിച്ചേക്കാവുന്ന ഹിറ്റുകളുടെ ആയിരം ഇരട്ടി പ്രചാരം ഇതുവഴി പ്രസ്തുത ചിത്രങ്ങള്‍ക്ക് ലഭിച്ചു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം!
ഈ സംഭവങ്ങളെത്തുടര്‍ന്ന് ഹുസൈനെതിരെ സംഘടിതമായ ഒരു സാമൂഹിക വിലക്ക് തന്നെ നിലവില്‍ വന്നു. കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് 2007ല്‍ ABN Amro ബാങ്ക് തങ്ങളുടെ പ്ലാറ്റിനം കാര്‍ഡില്‍ നിന്നും ഹുസൈന്‍ ചിത്രം പിന്‍വലിച്ചു. 2008ല്‍ ഹുസൈന്‍ ഭാരതരത്ന കൊടുക്കുന്നതിനെക്കുറിച്ച് ഒരു അഭിപ്രായ സര്‍വ്വേ നടത്തിയതിന്റെ പേരില്‍ NDTVയുടെ അഹമ്മദാബാദ് ഓഫീസ് അടിച്ചു തകര്‍ത്തു. ഹുസൈന്റെ ബോംബേയിലെ വീടിനു നേരെയും ആക്രമണം ഉണ്ടായി. ആയിരക്കണക്കിനു കേസുകള്‍ അദ്ദേഹത്തിനെതിരെ ചാര്‍ജ്ജ് ചെയ്യപ്പെട്ടു. രാജ്യത്ത് കണ്ടമ്പറി ആര്‍ട്ടിന്റെ പ്രദര്‍ശനത്തിനും വിപണനത്തിനും ആയി ‘ഇന്‍ഡ്യാ ആര്‍ട്ട് സമ്മിറ്റ്‘ എന്ന പേരില്‍ 2008 തൊട്ട് വര്‍ഷാവര്‍ഷം നടത്തിപ്പോരുന്ന ആര്‍ട്ട് ഫെയര്‍ സൌകര്യപൂര്‍വ്വം ഹുസൈനെ അവഗണിച്ചതും മറ്റൊരുദാഹരണമാണ്. കേരളസര്‍ക്കാറിന്റെ രാജാരവിവര്‍മ്മ പുരസ്കാരം ഹുസൈനു നല്‍കുന്നതിനെതിരെയുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആ തീരുമാനം പിന്‍വലിക്കപ്പെട്ടു. രാജ്യത്തിനുപുറത്തും സ്ഥിതി മറിച്ചായിരുന്നില്ല. 2006ല്‍ ലണ്ടനിലെ ഏഷ്യാഹൌസിലും അമേരിക്കയിലെ പീബോഡി എസ്സെക്സിലും മറ്റും നടന്ന മഹാഭാരത സീരീസ് പ്രദര്‍ശനങ്ങള്‍ മതഭ്രാന്തന്മാര്‍ തടയുകയുണ്ടായി. ഗോവയില്‍ നടന്ന മറ്റൊരു പ്രദര്‍ശനം ഹിന്ദുമതവിശ്വാസവുമായി യാതൊരു ബന്ധവുമില്ലായിരുന്നെങ്കില്‍ തന്നെയും അലങ്കോലപ്പെടുത്തി.
ഹിന്ദുദേവതകളെ നഗ്നമായി ചിത്രീകരിച്ച ഹുസ്സൈന്‍ എന്തുകൊണ്ട് മുഹമ്മദ് നബിയെയും മറ്റും ഇത്തരത്തില്‍ വരക്കുന്നില്ല എന്ന സതീഷ് ഗുജ്റാളിനെപ്പോലുള്ള ചില ചിത്രകാരന്മാരുടെ ബാലിശമായ ചോദ്യങ്ങളെ അദ്വാനിയെപ്പോലുള്ളവര്‍ ഏറ്റുപാടി. ഇതു പറയുമ്പോഴും ഖുറാനിലെ ചില വരികള്‍ തന്റെ സിനിമയിലെ ഒരു കവാലിഗാനത്തില്‍ ഉപയോഗിച്ചു എന്ന കുറ്റത്തിന് മുസ്ലീം സംഘടകളും ഹുസൈനെതിരെ പ്രതിഷേധങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന കാര്യം നമുക്ക് സൌകര്യപൂര്‍വ്വം മറക്കാം. ഇസ്ലാമിനു ഹറാമായ നഗ്നചിത്രങ്ങള്‍ വരച്ചതിന്റെ പേരില്‍ ജമായത്ത് ഉലൈമ-ഇ-ഹിന്ദിന്റെ വക്താവ് മൌലാനാ നൊമാനിയെപ്പോലുള്ള മുസ്ലീങ്ങളും ഹുസൈനെതിരെ തിരിഞ്ഞിട്ടുണ്ട്. ഇതിനൊക്കെ പുറമേ ലക്നൌ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹിന്ദു പേര്‍സണല്‍ ലോ ബോര്‍ഡ് ഹുസൈന്റെ തലയ്ക് 51ലക്ഷം രൂപയും (പിടിച്ചുകൊടുക്കുന്നത് മുസ്ലീമാണെങ്കില്‍ 101 ലക്ഷം!!) കണ്ണുകള്‍ക്ക് 11ലക്ഷം രൂപയും, കൈകള്‍ക്ക് ഒരു കിലോ സ്വര്‍ണ്ണവും ഇനാമായി പ്രഖ്യാപിച്ചിട്ടുണ്ട് എന്നുകൂടി അറിയുമ്പോഴാണ് ഒരു ജനാധിപത്യ രാജ്യത്താണോ ഇതൊക്കെ നടക്കുന്നതെന്ന് നാം അത്ഭുതപ്പെട്ടുപോകുന്നത്. ഒരു കലാകാരന്റെ തലക്കു വിലപ്രഖ്യാപിച്ചവരെല്ല ഇവിടെ കുറ്റക്കാരാകുന്നത് മറിച്ച് ഇരതന്നെയാണ് കുറ്റവാളിയായി മുദ്രകുത്തപ്പെടുന്നതെന്നത് തികച്ചും വിചിത്രമാണ്. പത്തിരുപതിനായിരം ചിത്രങ്ങള്‍ വരച്ച ഒരു ചിത്രകാരന്റെ വിരലിലെണ്ണാവുന്ന ചിത്രങ്ങളൊഴിച്ച് ബാക്കിയൊക്കെ സൈബര്‍സ്പേസില്‍ നിന്നും തന്നെ നീക്കം ചെയ്യാന്‍ കഴിഞ്ഞു (ഹുസൈന്റെ സ്വന്തം സൈറ്റില്‍പ്പോലും അദ്ദേഹത്തിന്റെ രചനകള്‍ ആക്സസിബിള്‍ അല്ല) എന്നത് ഫനാറ്റിക്കുകളുടെ വിജയത്തേക്കാളേറെ കലാസ്നേഹികള്‍ക്കുണ്ടായ തീരാ നഷ്ടമായാണു വിലയിരുത്തേണ്ടത്.
പതിനഞ്ചു വര്‍ഷത്തോളമായി ഹുസൈനെതിരേയുള്ള ഈ ആക്രമണങ്ങള്‍ തുടങ്ങിയിട്ട്. എന്നിരുന്നാലും ഹുസ്സൈന്‍ പറയുന്നതുപോലെ ഇന്‍ഡ്യയിലേക്ക് തിരിച്ചു വരാനാവാത്ത തരത്തിലുള്ള ഒരു സാഹചര്യമൊന്നും ഇവിടെ നിലനില്‍ക്കുന്നില്ല എന്നു വിശ്വസിക്കാനാണു പലര്‍ക്കും താല്പര്യം. നാഗ്പൂരിലും ബോംബേയിലും ഹുസൈനുനേരിടേണ്ടിവന്ന ആക്രമണങ്ങളേള്‍ക്കും പീഡനങ്ങള്‍ക്കും സാക്ഷിയായ അനുഭവങ്ങള്‍ എന്‍.റാം എഴുതിയിരുന്നല്ലോ. മാപ്പുപറഞ്ഞാല്‍ ഇന്‍ഡ്യയിലേക്ക് മടങ്ങിവരാം എന്നാണ് ശിവസേന നല്‍കിയിരിക്കുന്ന ഔദാര്യം. വിശ്വഹിന്ദുപരിഷത്ത് ആകട്ടെ ഇപ്പോഴും മാപ്പുകൊടുക്കാന്‍ തയ്യാറല്ല. വേണമെന്നുണ്ടെങ്കില്‍ തിരിച്ചുവരാം എന്ന അഴകൊഴമ്പന്‍ പ്രസ്ഥാവന ചിദംബരവും ഇറക്കിയിട്ടുണ്ട്. ഈയൊരവസ്ഥയില്‍ അഭയം നല്‍കുന്ന ഒരു രാജ്യത്തിന്റെ പൌരത്വം സ്വീകരിക്കുകയല്ലാതെ 96 വയസ്സായ ഒരു വൃദ്ധന്‍ എന്താണു ചെയ്യേണ്ടത്? തസ്ലീമ നസ്രീനു അഭയം കൊടുക്കാനും അവര്‍ക്ക് വേണ്ടി സംസാരിക്കാനും തയ്യാറാണെങ്കിലും ഹുസൈന്റെ പാലായനത്തെ അംഗീകരിക്കാന്‍ തയ്യാറല്ല എന്ന ഇരട്ടത്താപ്പാണു ഹിന്ദുത്വവാദികള്‍ വച്ചുപുലര്‍ത്തുന്നത്. (തസ്ലീമയെ സംരക്ഷിക്കാന്‍ തയ്യാറാണെന്ന് 2007ല്‍ നരേന്ദ്രമോദി അഭിപ്രായപ്പെട്ടത് കലയോടും ആവിഷ്കാര സ്വാതന്ത്ര്യത്തോടുള്ള അഭിനിവേശം കൊണ്ടൊന്നുമാവില്ലല്ലോ?)
ഹുസൈനെതിരെ മാത്രമല്ല, ബോളീവുഡിലെ പ്രശസ്തരായ മറ്റുപലര്‍ക്കുമെതിരെ ഹിന്ദുത്വവാദികളുടെ കടന്നുകയറ്റങ്ങള്‍ തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈയടുത്ത് ഐപീഎല്‍ മത്സരങ്ങളില്‍ പാക്കിസ്ഥാനി കളിക്കാരെ ഒഴിവാക്കിയതിനെതിരെ ഷാരൂഖ് ഖാന്‍ നടത്തിയ അഭിപ്രായങ്ങളെ ( സോകോള്‍ഡ് ആന്റി നാഷണല്‍ റിമാര്‍ക്സ്) തുടര്‍ന്ന് ശിവസേനക്കാര്‍ ‘മൈ നെയിം ഈസ് ഖാന്‍‘ എന്ന സിനിമയുടെ പ്രദര്‍ശനം പലയിടത്തും വിലക്കി. സല്‍മാന്‍ ഖാന്റെ ‘വീര്‍’, അഷുതോഷ് ഗോവരിക്കറുടെ ‘ജോധ അക്ബര്‍’ അമീര്‍ഖാന്റെ ‘ഫന’, ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ‘പര്‍സാനിയ’ ദീപാ മേഹ്തയുടെ ‘ഫയര്‍’, ‘വാട്ടര്‍’ തുടങ്ങി ഒട്ടേറേ സിനിമകളെ വിലക്കുകയോ നിര്‍മ്മാതാക്കളോട് മാപ്പ് പറയാന്‍ ആവശ്യപ്പെടുകയോ ചെയ്തു. ഹിന്ദുവിശ്വാസങ്ങളെ അപമാനിച്ചു എന്ന പേരിലായിരുന്നു പ്രതിഷേധങ്ങളിലധികവും. ഗുജറാത്തികളുടെ താല്പര്യത്തിനെതിരാണെന്നതായിരുന്നു പര്‍സാനിയ, ഫന എന്നീ ചിത്രങ്ങളെ എതിര്‍ക്കാന്‍ കാരണമായത്. ഇതില്‍ ദീപാ മേഹ്തയുടെ ചിത്രങ്ങളൊഴിച്ച് മറ്റെല്ലാം തന്നെ മുസ്ലീങ്ങള്‍ അല്ലെങ്കില്‍ മുസ്ലീങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആയിരുന്നു എന്നത് യാദൃശ്ചികമല്ല. പ്രതീകസാധ്യതയുള്ള വ്യക്തികളെ മുന്‍നിര്‍ത്തി ഒരു വിഭാഗം ജനങ്ങളുടെ നേര്‍ക്ക് പരോക്ഷമായി നടത്തുന്ന വാന്‍ഡലിസമാണ് ഇവിടെ നടക്കുന്നത്. മറ്റാരേക്കാളും അതിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ച വ്യക്തിയാകട്ടെ ഹുസൈനും. ഹുസൈന്റെ ചിത്രങ്ങളെ ഇഷ്ടപ്പെടുവാനും ഇഷ്ടപ്പെടാതിരിക്കാനും ആര്‍ക്കും അവകാശമുണ്ട്. ഹുസൈനെപ്പോലെ തന്നെ ഹുസൈന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ നിഷേധിച്ചു സംസാരിക്കുന്നവര്‍ക്കും ഒരുപോലെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്യമുള്ള രാജ്യമാണ് നമ്മുടേത്. എന്നാല്‍ അഭിപ്രായങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയോ നിയമവ്യവസ്ഥയിലൂടെ രമ്യമായ പരിഹാരം കണ്ടെത്തലോ അല്ല നടക്കുന്നത്. മറിച്ച് ഇവര്‍ക്കെതിരെ സാമൂഹികമായ വിലക്കുകളേര്‍പ്പെടുത്തിയും കൈക്കരുത്തുകാണിച്ച് ഭീഷണിപ്പെടുത്തിയും വ്യക്തികളെ നിലം പരിശാക്കുകയാണ് ചെയ്യുന്നത്.
അനുദിനം സങ്കുചിതമതാത്മകതയിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഈ സാമൂഹ്യപരിതസ്ഥിതിയില്‍ ഒട്ടെങ്കിലും പ്രതീക്ഷ നല്‍കുന്നത് ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും ഹുസൈന്‍ പ്രശ്നത്തില്‍ കൈക്കൊണ്ട നിലപാടുകള്‍ ആണ്. വ്യക്തമായും ഈ വിധിന്യായങ്ങള്‍ ഒരു സമകാലിക കലാരൂപത്തെ കലാപരമായ മൂല്യങ്ങളുടെയും കലാകാരന്റെ വീക്ഷണകോണിലും മനസിലാക്കേണ്ടതിന്റെ ആവശ്യകത പ്രസ്താവിക്കുന്നു.കലാകാരന്റെ ആവിഷ്കാര സ്വാതന്ത്യത്തെ അംഗീകരിച്ചുകൊണ്ടുള്ള ധീരമായ വിധിന്യായത്തില്‍ ജസ്റ്റീസ് സഞ്ജയ് കിഷന്‍ കോള്‍ ഇങ്ങനെ പറഞ്ഞു: “the complainants are not the types who would go to art galleries or have an interest in contemporary art…” and quoting Picasso — “…Yes, art is dangerous. Where it is chaste, it is not art”
ആനന്ദ് പട് വര്‍ദ്ധന്‍ എഴുതിയതു പോലെ ഹുസൈനെ അനുകൂലിച്ചുള്ള വാദങ്ങള്‍ ഹുസൈനുവേണ്ടിയുള്ള വാദങ്ങളായല്ല കാണേണ്ടത്, മറിച്ച് നമുക്കുവേണ്ടി തന്നെയാണ് നാം വാദിക്കേണ്ടത്. അസഹിഷ്ണുത എന്നത് ഹിറ്റ്ലറുടെ വ്യക്തിവിശേഷമാണെന്നു വിശ്വസിക്കുന്ന ഓരോരുത്തര്‍ക്കും വേണ്ടി. ഹുസൈന്റേയോ തസ്ലീമ നസ്രീന്റേയോ ഡാനിഷ് കാര്‍ട്ടൂണിസ്റ്റിന്റേയോ ആവിഷ്കാര സ്വാതന്ത്യത്തിന്റെ പ്രശ്നം എന്നതിലുപരി അടിസ്ഥാനപരമായി ഇത് സഹിഷ്ണുതയുടെ പ്രശ്നമാണ്. അതുറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയും. മതഭ്രാന്തന്മാരുടെ ഈ അസഹിഷ്ണതയ്ക്കു വളംവെക്കുന്ന നിലപാടുകള്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ സ്വീകരിക്കുക ഒരു ശീലമായിപ്പോയത് ഭരണകൂടങ്ങളുടെ മാത്രം പരാജയമല്ല, അതു മൊത്തം ജനാധിപത്യ സമൂഹത്തിന്റെ പരാജയം കൂടിയാണ്.
* ഖത്തര്‍ പൌരത്വം ലഭിച്ച ശേഷം ദ ഹിന്ദുവിലേക്ക് ഹുസൈന്‍ അയച്ച ചിത്രം
ബുധനാഴ്‌ച, മാർച്ച് 03, 2010
എന്റെ ഗള്‍ഫ് കഥ
16/ഒക്ടോബര്‍/1993 അന്ന് രാത്രി പത്ത് മണിയോടടുത്താണ് ഞാന്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ഗള്‍ഫില്‍ വേനല്‍ക്കാലത്തിന്റെ അവസാനം. പുറത്തു നല്ല ചൂട്. ആ ചുടിലേക്കാണ് എന്റെ പ്രവാസത്തിന്റെ തുടക്കം. ചുടു കാറ്റ് വന്നു സ്വാഗതം ചൊല്ലിക്കൊണ്ടിരുന്നു.
ഇമിഗ്രേഷന്‍ കൗണ്ടറിലെ ഉദ്യോഗസ്ഥന് അറബിയല്ലാതെ ഒന്നുമറിയില്ല. അയാള്‍ എന്തോ ചോദിച്ചു. അറബി വാമൊഴി ആദ്യം കേള്‍ക്കുകയാണ്. ഒന്നും മനസ്സിലായില്ല. സ്കൂളിലും മദ്രസയിലും പഠിച്ച അച്ചടിച്ച അറബിയുടെ സകല സൗന്ദര്യത്തോടെയും ഞാന്‍ പറഞ്ഞു -ഞാന്‍ പുതിയ വിസയില്‍ വരുന്നവനാണ്. അയാള്‍ പിന്നെയും എന്തോ ചോദിച്ചു. ഞാനെന്റെ അച്ചടി അറബി ആവര്‍ത്തിച്ചു. ഒരു രക്ഷയുമില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതായപ്പോള്‍ ഉദ്യോഗസ്ഥന്റെ ക്ഷമ നശിച്ചത് സ്വാഭാവികം. സീറ്റില്‍ നിന്നെഴുന്നേറ്റ് അദ്ദേഹം കൈ ദൂരേക്ക് ചൂണ്ടി ഒരലര്‍ച്ചയായിരുന്നു.. ബര്‍ര്‍ര്‍ര്‍റ............ബര്‍ര്‍ര്‍ര്‍റ..............................
(ഗെറ്റൗട്ട് എന്നതിന് അറബിയില്‍ അങ്ങിനെയാണ് പറയുകയെന്ന് അന്ന് അറിയില്ലായിരുന്നു).
വിമാനത്തില്‍ നിന്ന് ഒരു ഡിസ്എംബാര്‍കേഷന്‍ ഫോം തന്നിരുന്നു. അത് ഞാന്‍ പൂരിപ്പിച്ചതുമാണ്. ഇമിഗ്രേഷന് ക്യൂവില്‍ നില്‍ക്കുമ്പോള്‍ എന്തോ പറഞ്ഞ് ഒരുദ്യോഗസ്ഥന്‍ എന്റെ കയ്യില്‍ നിന്ന് അത് വാങ്ങിക്കൊണ്ടുപോയി. ആ ഫോം കാണാത്തതതു കൊണ്ടാണ് കൗണ്ടറിലെ ഉദ്യോഗസ്ഥന്‍ ക്ഷുഭിതനായത്. ബര്‍റയുടെ അര്‍ഥം അന്ന് പിടികിട്ടാതിരുന്നത് നന്നായി. അല്ലെങ്കില്‍ വന്നിറങ്ങിയ ദിവസം തന്നെ ഈ രാജ്യത്തു നിന്ന് പുറത്തായിപ്പോയല്ലോ ദൈവമേ എന്ന് ഞാന്‍ ബേജാറായേനെ!
ആദ്യയാത്രയുടെ വേദനയും ദുഃഖവും മനസ്സില്‍ ആവോളമുണ്ടായിരുന്നു. കരിപ്പൂരില്‍ നിന്നുള്ള വിമാനം ഷാര്‍ജയിലിറങ്ങി,
എന്റെ സ്വപ്നത്തില്‍ എവിടെയും ഗള്‍ഫ് ഉണ്ടായിരുന്നില്ല.
""പൊന്നും മുതലും പണ്ടോം പണോം പങ്കാസും
ഫോറിന്‍ തുണികള്‍ അണിഞ്ഞുള്ള പത്രാസും
നാലുപേര്‍ കാണെ നടക്കുന്ന നാമൂസും
നാട്ടിലേറ്റം വല്യൊരു വീടിന്റെ അന്തസ്സും''
ഗള്‍ഫില്‍ പോയി സമ്പാദിക്കണമെന്ന് ഒരിക്കലും ആശിച്ചില്ല.
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അപ്പാട്ട് ഞാന്‍ ആദ്യം കാണുന്നത്. എസ്.എ. ജമീലിന്റെ ദുബായ് കത്ത്. അതെ, കേള്‍ക്കുകയല്ല, ആ പാട്ട് കാണുകയാണ് ആദ്യം ചെയ്തത്. അന്നൊക്കെ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ഒരു മാപ്പിളപ്പാട്ട് ആഴ്ചതോറും പ്രസിദ്ധീകരിക്കും. പുതിയ പല പാട്ടുകളും അങ്ങിനെ കേള്‍ക്കുന്നതിന് മുമ്പ് കാണുകയാണ് ഞാന്‍ ആദ്യം ചെയ്തത്. കല്യാണങ്ങള്‍ക്കും കുറിക്കല്യാണങ്ങള്‍ക്കും തെങ്ങിന്‍ മുകളില്‍ കെട്ടുന്ന വലിയ കോളാമ്പികളില്‍ പിന്നീട് കുറേ കഴിഞ്ഞായിരിക്കും ആ പാട്ടുകള്‍ കേള്‍ക്കുക.
അയല്‍പക്കത്തെ അഹമ്മദ്കോയക്കാക്കയുടെ വീട്ടില്‍ ചന്ദ്രിക ആഴ്ചപ്പതിപ്പ് വരും. കാര്‍ട്ടൂണുകളും ചിത്രകഥകളും കറങ്ങി എപ്പോഴും നേരെ ചെന്നെത്തുന്നത് മാപ്പിളപ്പാട്ടിലായിരിക്കും. ആ മാപ്പിളപ്പാട്ടുകളെല്ലാം എഴുതിയെടുത്ത് ഞാന്‍ കാണാപ്പാഠം പഠിക്കും.
അങ്ങിനെയൊരു ദിവസമാണ് എസ്.എ. ജമീലിന്റെ ദുബായ് കത്ത് കാണുന്നത്. അറിയാവുന്ന ഒരീണത്തില്‍ അത് അവിടെ തന്നെ കുത്തിയിരുന്നു കാണാതെ പഠിച്ചു. പിന്നീട് ഉച്ചഭാഷിണികളില്‍ നിന്ന് കേട്ട് ആ പാട്ടിന്റെ ഈണം പഠിച്ചു. ഒട്ടും മധുരമില്ലാത്ത എന്റെ കുട്ടിക്കൂറ്റില്‍ ഞാന്‍ പലേടത്തും അത് പാടി. അയല്‍പക്കത്ത താത്തമാരൊക്കെ എന്നെക്കൊണ്ട് ആ പാട്ട് പാടിക്കും. അക്കൂട്ടത്തില്‍ ഗള്‍ഫില്‍ പോയവരുടെ പെണ്ണുങ്ങള്‍ ഉണ്ടായിരുന്നില്ല. എങ്കിലും അവരൊക്കെ ആ പാട്ട് കേട്ട് വല്ലാത്ത നെടുവീര്‍പ്പിടുകളിടും.
ആ പാട്ട് പകരുന്ന ആഴത്തിലുള്ള നോവുകള്‍ അന്നൊന്നും എന്നെ സ്പര്‍ശിച്ചിരുന്നില്ല. ബാപ്പയെ കാണാന്‍ വിധിയില്ലാതെ നടക്കുന്ന പാട്ടിലെ മൂന്നു വയസ്സുകാരനാണ് എന്നെ വേദനിപ്പിച്ചത്. ഓടിച്ചാടി കളിക്കുന്ന കുട്ടി ഇടക്കിടെ ബാപ്പയെ ചോദിക്കുന്നതും ഒരിക്കലും കാണാത്ത ബാപ്പയെ അവന്‍ മാടിമാടി വിളിക്കുന്നതും ഓര്‍ത്ത് എന്റെ കണ്ണുകള്‍ നിറയും. എന്റെ ബാപ്പയും ഗള്‍ഫില്‍ ആയിരുന്നു മുന്ന് വര്‍ഷം കുടുംബം വീട്ടിലെത്തുമ്പോള്‍ തന്നെ എന്ത് ആഹ്ലാദമായിരുന്നു ഞങ്ങള്‍ക്ക്. അപ്പോള്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ബാപ്പയെ ഓര്‍ക്കുമ്പോള്‍ ആ കുട്ടിക്ക് എന്തുമാത്രം സങ്കടമുണ്ടാകും?
ജമീലിന്റെ വരികള്‍:
രണ്ടോ നലോ വര്‍ഷം മുമ്പ് നിങ്ങള്‍ വന്നു
എട്ടോ പത്തോ നാളുകള്‍ മാത്രം വീട്ടില്‍ നിന്നു
അതിലുണ്ടായൊരു കുഞ്ഞിന് മൂന്ന് വയസ്സായിന്ന്
അവനെന്നും ചോദിക്കും ബാപ്പ എവിടെയെന്ന്
ഓടിച്ചാടിക്കളിക്കും -മോന്‍ ബാപ്പാനെ
മാടി മാടി വിളിക്കും -അത് കാണുമ്പോള്‍
ഉടഞ്ഞിടും ഇടനെഞ്ച് പിടഞ്ഞിടും
പൂക്കുഞ്ഞി പൈതലല്ലേ -ആ മുഖം
കാണാന്‍ പൂതി നിങ്ങള്‍ക്കുമില്ലേ..
ദുബായ് കത്തിലെ ആണ്‍ പെണ്‍ വിരഹവും മനസ്സും ശരീരവും അനുഭവിക്കുന്ന കൊടിയ ദാഹവുമൊന്നും എന്നെ അന്ന് സ്പര്‍ശിക്കേണ്ടതില്ല. പിന്നെ അതൊക്കെ തിരിച്ചറിയാന്‍ തുടങ്ങിയപ്പോള്‍ മധുരം നിറച്ച മാംസപ്പൂവന്‍ പഴം മറ്റാര്‍ക്കും തിന്നാന്‍ കൊടുക്കാതെ ആശകളും കിനാക്കളുമടക്കി മലക്കല്ലാഞ്ഞിട്ടും മലക്കുകളെ പോലെ ജീവിക്കുന്ന ഒരുപാട് പെണ്ണുങ്ങളെ കണ്ടു. ബാപ്പയെ കാണാതെ മൂന്നും നാലും വര്‍ഷം ഓടിച്ചാടി കളിക്കുകയും ഇടക്കിടെ ബാപ്പാനെ ചോദിക്കുകയും ദൂരെ ദൂരെ കണ്ണു നട്ട് ബാപ്പാനെ മാടി മാടി വിളിക്കുകയും ചെയ്യുന്ന കുട്ടികളെ കണ്ടു. പത്രാസിനും നാമൂസിനുമപ്പുറം അക്കരെയിക്കരെ ഇരുന്നു കരഞ്ഞു തീരുന്ന രണ്ട് ജീവിതങ്ങളാണ് ഗള്‍ഫിനെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ മനസ്സില്‍ തെളിഞ്ഞത്. ഗള്‍ഫിലേക്ക് പറക്കുന്നവന്‍ നാട്ടിലെ പെണ്ണിനെ തീയിലിട്ട് വേവിക്കുകയാണ്. പെണ്ണിന്റെ ആവശ്യമറിയാത്ത, പൊണ്ണനായ ഗള്‍ഫുകാരന്‍ അവളുടെ തെറ്റിന്റെ കര്‍ത്താവാകുന്നു.
ജമീല്‍ പാടുന്നു:
മധുരം നിറച്ചൊരെന്‍ മാംസപ്പൂവന്‍ പഴം
മറ്റാര്‍ക്കും തിന്നാന്‍ കൊടുക്കൂലൊരിക്കലും
മരിക്കോളമീ നിധി കാക്കും ഞാനെങ്കിലും
മലക്കല്ല ഞാന്‍ പെണ്ണെന്നോര്‍ക്കണം നിങ്ങളും
യൗവ്വനത്തേന്‍ വഴിഞ്ഞേ -പതിനേഴിന്റെ
പൂവനപൂ കൊഴിഞ്ഞേ -താരുണ്യത്തിന്‍
കടഞ്ഞെടുത്ത പൊന്‍കുടമൊടുവില്‍ -ഞാന്‍
കാഴ്ച്ചപ്പണ്ടം മാത്രമായി -ഉഴിഞ്ഞിട്ട
നേര്‍ച്ചക്കോഴി പോലെയായ്
കുഞ്ഞോലന്‍ കുട്ടിയാണ് ആദ്യം ഞങ്ങളുടെ നാട്ടില്‍ നിന്ന് ഖത്തറില്‍ പോകുന്നത്. അടുത്ത ഗ്രാമത്തില്‍ കുറേ ഖത്തറുകാരുണ്ട്. അവിടുത്തെ ഏതോ ഖത്തര്‍ കുടുംബത്തില്‍ നിന്ന് പെണ്ണുകെട്ടിയ കുഞ്ഞോലന്‍ കുട്ടി ആ വഴിയാണ് ഖത്തറിലേക്ക് പോയത്. കുഞ്ഞോലന്‍ കുട്ടി ഖത്തറില്‍ നിന്ന് വരുമ്പോള്‍, അത്തറിന്റെ മണമൊക്കെ പരത്തി അങ്ങാടിയില്‍ വരും. അയാളെ ഒരല്‍ഭുത മനുഷ്യനെപ്പോലെ നോക്കി നിന്നിട്ടുണ്ട്. കുഞ്ഞോലന്‍ കുട്ടിയുടെ അയല്‍ക്കാരും കുടുംബക്കാരുമായ കുട്ടികള്‍ അയാള്‍ കൊണ്ടു വരുന്ന പേനയും മണമുള്ള മായ്ക്കും റബറും പടം മിന്നി മറയുന്ന സ്‌കെയിലുമൊക്കെയായി മദ്‌റസയിലും സ്കൂളിലുമൊക്കെ വരും. അയാള്‍ കൊണ്ടു വന്ന "ഫോട്ടം നോക്കി'യിലാണ് മക്കയും മദീനയും ആദ്യം കാണുന്നത്.
കുഞ്ഞോലന്‍ കുട്ടിയുടെ വീട്ടില്‍ നിന്നാണ് ടേപ്‌റെക്കോര്‍ഡര്‍ പാടുന്നത് ആദ്യമായി കേട്ടത്. മാപ്പിളപ്പാട്ടുകള്‍ക്കു പുറമെ, അന്ന് കേട്ടിരുന്നത് മുഹമ്മദ് റഫിയുടെയും മുകേഷിന്റേയുമൊക്കെ പാട്ടുകളാണെന്ന് കുറേക്കാലം കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. ദുബായ് കത്ത് പാടിയും ആ പെട്ടി ഇടക്കിടെ കരയും. ഇന്നിപ്പോള്‍ ഗള്‍ഫുകാരില്ലാത്ത ഒറ്റ വീടും എന്റെ നാട്ടിലില്ല. എന്റെ ബാപ്പ യാണ് എന്റെ കുടുംബത്തില്‍ നിന്ന് ആദ്യം ഗള്‍ഫില്‍ പോയത്. ആദ്യത്തെ അവധിക്കു വന്നപ്പോള്‍ കൊണ്ടു വന്ന പെട്ടി തുറന്നപ്പോഴാണ് ഗള്‍ഫിന്റെ മണം ഞാന്‍ ആദ്യം ഞാന്‍ ശ്വസിച്ചത്. അപ്പോഴും ഗള്‍ഫ് ഒരു സ്വപ്നമായി എന്റെ മനസ്സിലേക്ക് കടന്നു വന്നിരുന്നില്ല.
ഗള്‍ഫുകാരുടെ വീട്ടില്‍ കാണുന്ന ഫോറിന്‍ ബ്ലാങ്കറ്റിനോട് എനിക്ക് വലിയ കൊതിയായിരുന്നു. എനിക്ക് എന്നും കൊതി തോന്നിയ ഒരേയൊരു ഫോറിന്‍ സാധനം. കാമുകിയെ കെട്ടിപ്പിടിച്ച് കിടക്കാന്‍ കൊതിക്കുന്നതുപോലെ ആ ബ്ലാങ്കറ്റ് പുതച്ചു കിടക്കാന്‍ ഞാന്‍ കൊതിച്ചു. ഷാര്‍ജ യിലെത്തിയതിന്റെ പിറ്റേ ദിവസം തന്നെ ഞാന്‍ ബ്ലാങ്കറ്റ് സ്വന്തമാക്കി. എയര്‍ കണ്ടീഷന്റെ തണുപ്പില്‍ പുതച്ചുറങ്ങാന്‍ അത് നിര്‍ബന്ധമാണ്. പിന്നെ ഓരോ അവധിക്കു പോകുമ്പോഴും ഒരു ബ്ലാങ്കറ്റ് ഞാന്‍ വെറുതെ വാങ്ങിക്കൊണ്ടുപോകും. ഒടുവില്‍ എന്‍റെ ഉമ്മ എനിക്ക്, അന്ത്യശാസനം നല്‍കി -മേലില്‍ ഇവിടെ ബ്ലാങ്കറ്റ് കൊണ്ടുവരരുത്. അതൊന്നും എടുത്തു വെക്കാന്‍ ഇവിടെ സ്ഥലമില്ല. അതോടെ ബ്ലാങ്കറ്റ് ക്കൊണ്ടുപോക്കു നിര്‍ത്തി.
ജമീലിന്റെ പാട്ട്:
മകനെ എടുത്ത് മതിയാവോളം മുത്താനും
മണിയറയില്‍ വീണ്ടും മണിവിളക്ക് കത്താനും
മധുവിധു ലഹരിയുള്ള മധുരക്കള്ള് ചെത്താനും
മണിക്കൂറ് കൊണ്ട് സ്വന്തം നാട്ടില്‍ പറന്നെത്താനും
വിധി തേടുന്നേ ഖല്‍ബ് ശ്രുതി പാടുന്നേ
വിധി തേടുന്നേ ഖല്‍ബ് ശ്രുതി പാടുന്നേ
ഗള്‍ഫിന് വിടകൊടുത്തുടന്‍ കടല്‍ കടന്നീടാന്‍
കൊതി കൂടുന്നേ നിന്നില്‍ കൊതി കുടുന്നേ
ജമീലിന്റെ അപ്പാട്ട് ഒരു ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കേവല കത്തിടപാടായി ഞാന്‍ കാണുന്നില്ല. ജന്മനാടും പ്രവാസിയും തമ്മിലുള്ള പിടിവിടാത്ത ബന്ധം തന്നെയാണ് അതില്‍ കാണുന്നത്. പുഴയും തോടും വയലേലകളും കുന്നും മലകളും പ്രിയപ്പെട്ടവരും നിറഞ്ഞ ജന്മനാടാണ് ആ മണിയറ. അവിടെ, പ്രിയപ്പെട്ട സകലതിന്റേയും സാന്നിധ്യം സന്തോഷം കത്തുന്ന മണിവിളക്കാകും. ആ ജീവിതത്തിന് ഒരിക്കലും വറ്റാത്ത മധുവിധുവിന്റെ ലഹരിയുണ്ട്. അവിടെ ഓടിച്ചാടി കളിക്കുന്നതും ഇടക്കിടെ നമ്മെ മാടി മാടി വിളിക്കുന്നതും നമ്മുടെ മനസ്സു തന്നെയാണ്. അതെ, പിന്‍വിളി വിളിക്കുന്നത് ഭാര്യയല്ല, സ്വന്തം നാടു തന്നെയാണ്. സ്‌നേഹത്തിന്റെ സകല ചാരിത്ര്യ ശുദ്ധിയോടും കൂടി നമ്മെ കാത്തിരിക്കുന്നത് ആ മണ്ണാണ്. ആ വിളി കേള്‍ക്കാതിരിക്കാനാകില്ല, ഒരു പ്രവാസിക്കും…………

തിങ്കളാഴ്‌ച, മാർച്ച് 01, 2010
ഓപണ്‍ ഹൗസ്
അവധി ദിവസങ്ങളില്‍ റഹീം വിളിച്ചാലെ റുക്സാന ഉറക്കമുണരുകയുള്ളൂ. ശനിയാഴ്ച ദിവസം റഹീമിന് ജോലിയുള്ളതിനാല്‍ ചായയും ഒട്സും ഉണ്ടാക്കി രണ്ടു കഷണം ബ്രഡില്‍ ചീസും നട്ടെല്ലയും പുരട്ടി അലുമിനിയം പേപറില്‍ പൊതിഞ്ഞു മേശപ്പുറത്ത് വെച്ചതിനു ശേഷം വീണ്ടും പുതപ്പിനകത്തു ചുരുണ്ടുകൂടുകയാണ് പതിവ്.
എല്ലാ ശനിയാഴ്ചയും ജോലിക്ക് പോകുമ്പോള്‍ റഹീം വാതില്‍ക്കലില്‍ നിന്നും തിരിഞ്ഞു നോക്കും. അസിടിട്ടിയാണ് ഭക്ഷണം സമയാസമയം കഴിക്കണം എന്നൊക്കെ പറഞ്ഞു ടിഫിന്‍ ബോക്സുമായി വാതില്‍ക്കല്‍ വരെ വന്നു രുകസാന തന്നെ യാത്രയയ്ക്കുന്ന രംഗം അയാള്‍ പലപ്പോഴും മനസ്സില്‍ കണ്ടിരുന്നു. ഓ എന്‍ വി യുടെ കവിതയില്‍ പറപഞ്ഞതുപോലെ വെറുതെയാണെന്നറിഞ്ഞിട്ടും വെറുതെ മോഹിക്കുവാന്‍ മോഹം.
സ്കൂള്‍ അധ്യാപികയായ റുക്സാന പ്രവൃത്തി ദിവസങ്ങളില്‍ മൊബൈല്‍ ഫോണില്‍ അലാറം വെച്ച് അതിരാവിലെ തന്നെ ഉറക്കമുണര്‍ന്നു എല്ലാ ജോലികളും വളരെ ഭംഗിയായി ചെയ്തുതീര്‍ത്തു ആറു മണിക്കുതന്നെ ഊര്‍ജ്ജസ്വലതയോടെ ജോലിക്ക് പോകും.
പക്ഷെ ഇന്ന് ശനിയാഴ്ച ടിഫിന്‍ പാത്രം മേശമേല്‍ വെച്ചതിനു ശേഷം പതിവുപോലെ അവള്‍ പുതപ്പിനകത്ത് ചുരുണ്ടു കൂടിയില്ല. അവള്‍ക്കതിനു കഴിഞ്ഞില്ല.
ബാത്ത്റൂമില്‍ നിന്ന് കുളിയും കഴിഞ്ഞിറങ്ങുന്ന ഭര്‍ത്താവിനെയും പ്രതീക്ഷിച്ചവള്‍ മകന്‍ സല്‍മാന്‍റെയരികില്‍ ഇരുന്നു.അവന്‍ നല്ലയുറക്കത്തിലാണ്. റുക്സാന അവനെ തലോടിക്കൊണ്ടിരുന്നു.
എങ്ങിനെ ചോദിക്കും? എങ്ങിനെ അവതരിപ്പിക്കും? എന്തായിരിക്കും പ്രതികരണം? കഴിഞ്ഞ വര്‍ഷത്തെ പോലെ ചൂടാകുമോ? രാവിലെ തന്നെ ആളെ മുഷിപ്പിക്കണോ? റുക്സാന വല്ലാത്ത ഒരു ധര്‍മ്മസങ്കടത്തിലാണ്. ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന സല്‍മാന്‍റെ ഓപ്പണ്‍ ഹൗസാണ് ഇന്ന്. കുട്ടികളുടെ പഠിത്തത്തെകുറിച്ചും അവരുടെ പ്രകടനത്തെക്കുറിച്ചും രക്ഷിതാക്കളും അധ്യാപകരും പരസ്പരം ചര്‍ച്ച ചെയ്യുന്ന ഒരു ദിവസം.
കുളി കഴിഞ്ഞിറങ്ങിയ റഹീം രുക്സാനയെ കണ്ടു ആശ്ചര്യത്തോടെ നോക്കി . മോഹങ്ങളൊന്നും വെറുതെയല്ല എന്നയാള്‍ക്ക് തോന്നി.
“ നിങ്ങള്‍ എന്താ എന്നെ ഇങ്ങനെ നോക്കുന്നത്? “അപൂര്‍വ്വമായി കണ്ടിരുന്ന നാണത്തോടെ അവള്‍ ചോദിച്ചു.
റഹീം ഒന്നും മിണ്ടിയില്ല.. അടുക്കളയില്‍ ചെന്ന് ഒരു ചെറു പാത്രത്തില്‍ ഒട്സുമായി അവള്‍ വന്നു.
“ അല്‍ഹംദുലില്ലാഹ്, സര്‍വ്വ സ്തുതിയും സര്‍വ്വശക്തനായ ദൈവത്തിനാകുന്നു, ഇവള്‍ക്കിതെന്തുപറ്റി? ഇവള്‍ എന്‍റെ ഷര്‍ട്ടിന്‍റെ ബട്ടന്‍സ് ഇട്ടു തരുമോ? ഷൂ പോളിഷ് ചെയ്തു തരുമോ? പുഞ്ചിരിയോടെ എന്നെ യാത്രയയക്കുമോ? “ അയാള്‍ ആഹ്ലാദഭരിതനായി.
ഓട്സ് കഴിച്ചു കഴിഞ്ഞപ്പോഴേക്കും ഡ്രെസ്സുമായി റുക്സാന അരികിലെത്തി. ഷൂ പോളിഷ് ചെയ്തു.
“ ഇന്ന് സൈറ്റ് മീറ്റിങ്ങും മറ്റുമായി തിരക്കിലാണെന്നറിയാം എങ്കിലും ഉച്ച ഭക്ഷണത്തിന് താമസിക്കുകയാണെങ്കില്‍ അറിയിക്കണം. പിന്നെ മീറ്റിങ്ങിന്‍റെയിടയില്പെട്ടു ബ്രൈക്ക് ഫാസ്റ്റ് കഴിക്കാന്‍ മറക്കരുത്.”
ഒടുവില്‍ ചെറു പുഞ്ചിരിയോടെ റഹീമിനെ യാത്രയാക്കുമ്പോള്‍ അവള്‍ പറഞ്ഞു.
ഓട്സ് കൊടുക്കുമ്പോഴും ഷൂ പോളിഷ് ചെയ്യുമ്പോഴും യാത്ര പറയുമ്പോഴും മകന്‍റെ ഓപണ്‍ ഹൌസിനെക്കുറിച്ചു റഹീമിനെ ഓര്‍മിപ്പിക്കാന്‍ അവള്‍ക്ക് ധൈര്യം വന്നില്ല.
ഗ്ലാസ് ജനവാതിലില്‍ കൂടി റുക്സാന പുറത്തേക്ക് നോക്കി. സൂര്യന്‍ ഉദിച്ചുപോങ്ങിക്കൊണ്ടിരിക്കുന്നു. മുന്‍വശത്തുള്ള പര്‍കിങ്ങില്‍ നിന്നും വണ്ടികള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. റഹീമിന്‍റെ വണ്ടിയും അതിലുണ്ടായിരുന്നു. അവള്‍ സൂക്ഷിച്ചു നോക്കി. റഹീം തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു.
മഞ്ഞുമലകള്‍ ഉരുകുന്നത് പോലെ അവള്‍ക്കു തോന്നി. മനസ്സിലെ പ്രതിബന്ധങ്ങള്‍ അലിഞ്ഞില്ലാതായിരിക്കുന്നു. ഒരു പുത്തനുണര്‍വ് കിട്ടിയത് പോലെ അവള്‍ക്ക് തോന്നി.
അവള്‍ ധൃതിയില്‍ മൊബൈല്‍ ഫോണില്‍ മെസ്സേജ് എന്‍റര്‍ ചെയ്തു തുടങ്ങി.
“ ഇന്ന് പത്തു മണി മുതല്‍ ഒരു മണി വരെ സല്‍മാന്‍റെ ഓപണ്‍ ഹൗസാണ്, സമയമുണ്ടെങ്കില്‍ അറിയിക്കണം ,ഞങ്ങള്‍ ഒരുങ്ങി നില്‍ക്കാം”
മൊബൈലില്‍ മെസ്സേജ് അയച്ചതിനു ശേഷം അവള്‍ അടുക്കളയിലേക്കു പോയി.
മൊബൈല്‍ ഫോണ്‍ ശബ്ദിച്ചപ്പോള്‍ റഹീംകാന്‍റെ കോള്‍ ആയിരിക്കുമെന്ന് കരുതി റുക്സാന അടുക്കളയില്‍ നിന്നും ഓടി വന്നു ഫോണ്‍ എടുത്തു. ഒന്‍പതു മണിക്ക് ഉണരുവാന്‍ വെച്ച അലാറമായിരുന്നു അത്. അവള്‍ നിരാശയോടെ കട്ടിലിലിരുന്നു.ഉറങ്ങികൊണ്ടിരുന്ന മകനെ ഉണര്‍ത്താന്‍ ശ്രമിച്ചു. തിരിഞ്ഞും മറിഞ്ഞും കിടന്നു അവന്‍ ഉമ്മയെ കളിപ്പിച്ചു.
ഓപണ്‍ ഹൗസിനു റഹീം എങ്ങിനെ പോകാനാണ്? ആദ്യത്തെ ഓപണ്‍ ഹൗസിനു വളരെ പ്രതീക്ഷകളോട് കൂടിയായിരുന്നു അയാള്‍ പോയത്.മകന്‍റെ അധ്യാപകരെയും കൂട്ടുകാരെയും പ്രത്യേകിച്ച് രാഹുല്‍ എന്ന കൂട്ടുകാരനെ കാണുക എന്നതായിരുന്നു അയാളുടെ ഉദ്ദേശ്യം. പക്ഷെ അന്നുണ്ടായ സംഭവവികാസങ്ങള്‍ക്ക് ശേഷം ഇനി ഒരിക്കലും ഓപണ്‍ ഹൗസിനു പോകില്ലാ എന്ന് തീരുമാനിക്കുകയായിരുന്നു.
ക്ലാസ്സില്‍ ഇംഗ്ലീഷ് ഫ്ലുവന്‍സി ഇല്ലാത്ത ഒരേയൊരു കുട്ടി സല്മാനാണെന്ന് ക്ലാസധ്യപിക പറഞ്ഞപ്പോഴായിരുന്നു അയാള്‍ പൊട്ടിത്തെറിച്ചത്. അയാള്‍ അധ്യാപികയോട് വളരെ രൂക്ഷമായി തന്നെ കയര്‍ത്തു സംസാരിച്ചു.
“മേഡം എന്താ എന്‍റെ മകനെ അപമാനിക്കുകയാണോ? ഈ നാലു വയസ്സുകാരനില്‍ നിന്നും മേഡം എന്ത് ഫ്ലുവന്‍സിയാണ് ഉദ്ദേശിക്കുന്നത്?. ഇംഗ്ലീഷ് അക്ഷരമാല നന്നായി പറയുകയും എഴുതുകയും ചെയ്യുന്നുണ്ടവന്‍. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഞാന്‍ ആദ്യമായി കാണുന്നത്. ഇന്ന് ഞാന്‍ ഒരു എഞ്ചിനീയര്‍ ആണ്. എന്‍റെ മകന് ഇത്രയൊക്കെ ഫ്ലുവന്‍സി മതി. കുട്ടികളെ പഠിപ്പിക്കാന്‍ അറിയില്ലെങ്കില്‍ ഈ ജോലിക്ക് വന്നു കുട്ടികളുടെ ഭാവി നശിപ്പിക്കരുത്. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം ഈ നിലക്കാണ് പോകുന്നതെങ്കില്‍ ഗര്‍ഭ പാത്രത്തില്‍ വെച്ചുതന്നെ കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ വല്ല പുതിയ സംവിധാനങ്ങളും കണ്ടുപിടിക്കെണ്ടിവരും!”.ക്ഷുഭിതനായ റഹീമിനെ കണ്ട് നിറകണ്ണുകളോടെ അധ്യാപിക ക്ലാസ്സില്‍ നിന്നും ഇറങ്ങിയോടി.
ഈ സംഭവങ്ങളൊക്കെയും ഇന്നലെയെന്നപോലെ രുക്സാനയുടെ മനസ്സില്‍ തെളിഞ്ഞു വന്നു. അതുകൊണ്ട് തന്നെ ഓപണ്‍ ഹൗസിനു പോകാന്‍ കഴിയുമെന്നുള്ള എല്ലാ പ്രതീക്ഷകളും വെടിഞ്ഞ് ഉച്ച ഭക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ക്കായി അവള്‍ അടുക്കളയിലേക്കു പോയി.
മൊബൈല്‍ ഫോണ്‍ വീണ്ടും ശബ്ദിച്ചപ്പോള്‍ അവള്‍ ഓടിച്ചെന്ന് നോക്കി. റഹീംകാന്‍റെ
ഓഫീസ് നമ്പര്‍. ഒരു തെല്ല് പരിഭ്രമത്തോടെ അവള്‍ ഫോണ്‍ എടുത്തു.
“ഹലോ?’
“നിന്‍റെ മെസ്സേജ് കിട്ടി . ഞാന്‍ ഓപണ്‍ ഹൗസിന്‍റെ കാര്യം മറന്നുപോയി, നീ റെഡിയായി നിന്നോളൂ ഞാന്‍ അര മണിക്കൂറിനകം പര്‍കിങ്ങില്‍ എത്താം.”
രുക്സാനക്ക് എന്താന്നില്ലാത്ത സന്തോഷം തോന്നി. കിടക്കയില്‍ കിടന്നുരുളുന്ന മകനെ പൊക്കിയെടുത്തു കുളിപ്പിച്ച് കുട്ടപ്പനാക്കി. ഭക്ഷണവും കഴിഞ്ഞ് വസ്ത്രങ്ങളണിഞ്ഞ് ഗ്ലാസ് ജാലകത്തില്‍ കൂടി റഹീംന്‍റെ വരവും കാത്തിരുന്നു.
അവള്‍ വെറുതെയൊന്നു ആലോചിച്ചു. രാവിലെ കിടക്കയില്‍ കിടന്നുകൊണ്ട് ഇന്ന് മകന്‍റെ ഓപണ്‍ ഹൌസല്ലേ? നിങ്ങള്‍ക്കെന്താ അവന്‍റെ കാര്യത്തില്‍ ശ്രധയില്ലേ?എന്നൊക്കെ ചോദിച്ചിരുന്നുവെങ്കില്‍എന്താകുമായിരുന്നു അവസ്ഥ.?
ഓപണ്‍ ഹൗസിനു പോയില്ല എന്ന് വിചാരിച്ചു അതെങ്ങിനെയാ അശ്രധയാകുക? അവനെ രാവിലെ ബസ്റ്റോപ്പില്‍ കൊണ്ടുവിടുന്നതാരാ? അവന്‍റെ ഫീസ് അടക്കുന്നതാരാ? ഇതൊക്കെ പിന്നെ എന്താണ്?
ഇങ്ങനെയൊക്കെപ്പറഞ്ഞു പരസ്പരം വഴക്ക് കൂടി ദിവസങ്ങളോളം മിണ്ടാതിരിക്കും. ഇതിന്‍റെയിടയില്‍ പെട്ട് സല്‍മാന്‍ വീര്‍പ്പുമുട്ടും. അപ്പോള്‍ മനസ്സ് വെച്ചാല്‍ പ്രശ്നങ്ങളെ സങ്കീര്‍ണ്ണതയിലേക്ക് വലിച്ചിഴക്കാതിരിക്കാന്‍ കഴിയും.
റഹീം പലപ്പോഴും രുക്സാനയോടു പറയുമായിരുന്നു. “വല്ലപ്പോഴും മദ്യപിക്കുന്ന ഒരു മനുഷ്യന്‍ ..അയാളോടുള്ള ഭാര്യയുടെ പെരുമാറ്റത്തിന്‍റെ സ്വഭാവമനുസരിച്ച് ചിലപ്പോള്‍ മദ്യപാനം നിര്‍ത്തിയെന്ന് വരാം മറ്റു ചിലപ്പോള്‍ മുഴു കുടിയനായെന്നും വരാം.”
പറഞ്ഞതുപോലെതന്നെ റഹീം അരമണിക്കൂറിനകം പാര്‍ക്കിംഗില്‍ എത്തി.
“ നീ എന്തായിന്നു യുനിഫോമെന്നും ഇടാതിരുന്നത്?” അയാള്‍ കളിതമാശയോടെ മകനോട് ചോദിച്ചു.
“ഇന്ന് ഓപണ്‍ ഹൌസല്ലേ? ഈ പപ്പായ്ക്ക് ഒന്നും അറിയില്ല.”അവന്‍ പറഞ്ഞു തുടങ്ങി.
വണ്ടിയില്‍ കയറിയിരുന്നാല്‍ അവന്‍ വാതോരാതെ കലപിലാന്നു ചിലച്ചുകൊണ്ടെയിരിക്കും. ഇവിടെ നിന്ന് സ്ട്രെയ്റ്റ് പോയാല്‍ എവിടെയെത്തും? ലെഫ്റ്റ് പോയാല്‍ എവിടെയെത്തും? റൈറ്റ് പോയാല്‍ എവിടെയെത്തും? അതെന്താണ്? ഇതെന്താണ്? ബില്‍ഡിങ്ങ്കള്‍ എങ്ങിനെയാണ് ഉണ്ടാക്കുന്നത്? കോണ്‍ക്രീറ്റ് അതെന്താണ്? അങ്ങിനെ ഒത്തിരി ചോദ്യങ്ങളും സംശയങ്ങളും ഉണ്ടാകും അവനു ചോദിയ്ക്കാന്‍.
മകന്‍ പറയുന്നതൊക്കെ റഹീം വളരെ ശ്രദ്ധയോടെ കേട്ടിരിക്കും.അവന്‍റെ എല്ലാ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും അറിയാവുന്ന വിധത്തില്‍ അയാള്‍ മറുപടി പറയും.പക്ഷെ രുകസാന വണ്ടിയില്‍ കയറിയിരുന്നാല്‍ പിന്നെ മിണ്ടാട്ടമേയില്ല.ചിന്തകള്‍ എവിടെയൊക്കെയോ ആയിരിക്കും.വണ്ടിയിലിരുന്നു എന്താണ് ഇത്ര ഗൗരവത്തില്‍ ആലോചിക്കുന്നത് എന്ന് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും അയാള്‍ക്ക് മനസ്സിലായില്ല. മകന്‍ പറയുന്നതൊന്നും തന്നെ അവള്‍ ശ്രദ്ധിക്കില്ല. അടങ്ങിയിരിക്ക് എന്ന് പറഞ്ഞു പേടിപ്പിക്കും അല്ലങ്കില്‍ പഠിത്തത്തിന്‍റെയോ പ്രോഗ്രസ്സ് കാര്‍ഡിന്‍റെയോ പേരും പറഞ്ഞു അവനെ ചൊറിഞ്ഞുകൊണ്ടേയിരിക്കും.
പക്ഷെ ഇന്ന് റുക്സാന മകന്‍ പറയുന്നതൊക്കെ വളരെ ശ്രദ്ധയോടെ കേട്ടിരുന്നു. ഓപണ്‍ ഹൌസിന്‍റെയോ പ്രോഗ്രസ്സ് കാര്‍ഡിന്‍റെയോ കാര്യം അവന്‍റെയടുത് മിണ്ടിയതേയില്ല. സ്കൂള്‍ എത്തുന്നത് വരെ പുറം കാഴ്ചകള്‍ വിവരിച്ചുകൊണ്ടേയിരുന്നു.
അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളുമായി സ്കൂള്‍ വരാന്തയില്‍ നിറയെ ജനങ്ങളാണ്. പപ്പയുടെ വിരലില്‍ തൂങ്ങി സല്‍മാന്‍ വളരെ ആവേശത്തോടെ ക്ലാസ് മുറിയിലെക്ക് നടന്നു. ക്ലാസധ്യാപികയെ അഭിവാദ്യം ചെയ്ത ശേഷം പിന്‍ വശത്ത് ഒഴിവുണ്ടായിരുന്ന സീറ്റില്‍ അവരിരുന്നു. അയാള്‍ ക്ലാസാകമാനം ഒന്ന് വീക്ഷിച്ചു.
വടക്കേ ഇന്ത്യക്കാരിയായ ക്ലാസധ്യാപിക വളരെ വിശദമായി തന്നെ രക്ഷിതാക്കളുമായി സംവാദിച്ചുകൊണ്ടിരുന്നു. അവന്‍ മിടുക്കനാണ്,നല്ല വണ്ണം പഠിക്കുന്നവനാണ്,മടിയനാണ്,തീരെ ശ്രദ്ധയില്ല, ഹാന്‍ഡ് റൈറ്റിംഗ് വളരെ മോശമാണ്.........അങ്ങിനെ പലതും വിവരിച്ചു കൊണ്ടേയിരുന്നു.
ക്ലാസ് മുഴുവന്‍ ഒന്ന് കറങ്ങി വന്നതിനു ശേഷം സല്‍മാന്‍ വളരെ സങ്കടത്തോടെ പറഞ്ഞു. “ പപ്പാ രാഹുല്‍ വന്നിട്ടില്ല”
“ സാരമില്ല മോനെ നമുക്കവനെ അവന്‍റെ വീട്ടില്‍ പോയി കാണാം” അയാള്‍ മകനെ സമാധനിപ്പിച്ചു.
രക്ഷിതക്കലെല്ലാവരും വളരെ ഉത്ക്കണ്ഠയോടെയിരിക്കുന്നു. ഈ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ എന്താണിത്ര വേവലാതി?
ക്ലാസധ്യാപിക സല്‍മാന്‍റെ റിപ്പോര്‍ട്ട് തിരിച്ചും മറിച്ചും നോക്കികൊണ്ട് വളരെ ഗൌരവത്തില്‍ സല്‍മാന്‍റെയടുത്തു രണ്ടു മൂന്നു ചോദ്യങ്ങള്‍ ചോദിച്ചു. രക്ഷിതക്കളുടെയിടയില്‍ പതുങ്ങിയിരുന്ന സല്‍മാന്‍ ചെറിയ നാണത്തോടെ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം പറഞ്ഞു.
“ മിസ്റ്റര്‍ റഹീം ,” ടീച്ചര്‍ തുടര്‍ന്നു.
“ സല്‍മാന്‍റെ കാര്യത്തില്‍ നിങ്ങള്‍ അടിയന്തരമായി വല്ലതും ചെയ്തേ പറ്റൂ.അവന്‍ വളരെ സ്ലോ ആണ്, ചിന്തിക്കാനുള്ള കഴിവ് വളരെ കുറവാണ്.”
റുക്സാന റഹീമിനെ നോക്കി. ഒരു പൊട്ടിത്തെറിക്കു മുന്‍പുള്ള ശാന്തത അയാളില്‍ പ്രകടമായിരുന്നു.
“എനിക്ക് എന്ത് ചെയ്യാന്‍ പറ്റും? ഈ ചിന്താശക്തി എവിടെ നിന്നെങ്കിലും വാങ്ങാന്‍ കിട്ടുമോ?”അയാള്‍ പരിഹാസ സ്വരത്തില്‍ ചോദിച്ചു.
“ അതൊന്നും എനിക്കറിയില്ല ..നിങ്ങള്‍ വേറ വല്ല സംവിധാനങ്ങളും കണ്ടേ പറ്റൂ” ടീച്ചര്‍ വളരെ ഗൌരവത്തില്‍ തന്നെ പറഞ്ഞു.
“പിന്നെ ഞാന്‍ എന്തിനാണ് എന്‍റെ മകനെ ഈ സ്കൂളില്‍ അയക്കുന്നത്.,നിങ്ങളുടെ ജോലി എന്താണ്?, ഒരു അധ്യാപികയുടെ കടമകള്‍ എന്താണ്?” റഹീമിന്‍റെ ശബ്ദം ഉയര്‍ന്നു തുടങ്ങി.
രുക്സാനക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
“ഈ ടീച്ചര്‍ക്ക് ഇത് കിട്ടണം , ഈ തരത്തില്‍ അപമാനിക്കാന്‍ പാടില്ലായിരുന്നു.” അവള്‍ മനസ്സില്‍ വിചാരിച്ചു.
“ കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകള്‍ കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കണം, കുട്ടികള്‍ വളരുന്നതിനനുസരിച്ചേ അവരുടെ ചിന്താശക്തിയും വളരുകയുള്ളൂ. അതിനെന്തിനാണ് വെറുതെ കുട്ടികളെ കുറ്റപ്പെടുത്തുന്നത്? ക്ലാസ്സില്‍ ഒന്നാം സ്ഥാനത്ത് അല്ലങ്കിലും എന്‍റെ മകന്‍ നന്നായി പഠിക്കും , അത് എനിക്കു ബോധ്യപ്പെട്ടതാണ്. പിന്നെ എന്തിനാ ഈ പ്രായത്തില്‍ ഇത്രയും ചിന്താശക്തി?”
അയാള്‍ ടീച്ചറോട് ചോദിച്ചു.
“ ഞാന്‍ അതല്ല ഉദേശിച്ചത്?” ടീച്ചര്‍ സ്വയം ന്യായികരിക്കാന്‍ ശ്രമിച്ചു.
“ മേഡം എന്ത് തന്നെ ഉദ്ദേശിച്ചാലും ശരി, ഈ തരത്തില്‍ വിളിച്ചു വരുത്തി അപമാനിക്കരുത്. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മന:പാഠമാക്കുക എന്ന രീതി ഒഴിവാക്കണം. പ്രബഞ്ചത്തെക്കുറിച്ചും അതിലെ സകലമാന വിഷയത്തെക്കുറിച്ചും കുട്ടികളില്‍ ഒരു താത്പര്യം ഉണ്ടാക്കണം. എങ്കില്‍ അവര്‍ തനിയെ പഠിച്ചുകൊള്ളും. വിദ്യാഭ്യാസം ഒരിക്കലും ഒരു ഭാരമായി തോന്നരുത്. ക്ലാസ്സില്‍ ഒന്നാം സ്ഥാനത്തെത്താന്‍ മത്സരിക്കുന്ന കുട്ടികളില്‍ അസൂയയുടെയും വിദ്വേഷത്തിന്‍റെയും വിഷ വിത്തുകളാണ് നിങ്ങള്‍ പാകുന്നതെന്ന് ഓര്‍മ്മ വേണം. മേഡം ..നിങ്ങള്‍ ഈ കുട്ടികളുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നതിനിടെ ഏതെങ്കിലും ഒരു കുട്ടിയുടെ സ്വഭാവത്തെ കുറിച്ച് രക്ഷിതാക്കളുമായി സംസാരിച്ചോ?”
അധ്യാപിക തല താഴ്ത്തിയിരുന്നു. അയാള്‍ തുടര്‍ന്നു .
“സംസ്കാരസമ്പന്നരായ വിദ്യാര്‍ഥികളെയാണ് സമൂഹത്തിനാവശ്യം., ഉന്നത വിദ്യാഭ്യാസം നേടിയ സംസ്കാര ശൂന്യരായ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമാണ് ഈ സമൂഹത്തിന്‍റെ ശാപം. വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും പ്രാധാന്യം നല്‍കുന്ന തരത്തില്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കാതലായ മാറ്റം വരുത്തണം. വിദ്യാഭ്യാസത്തെ വാണിജ്യവല്‍ക്കരിക്കരുത്.”
റഹീം ക്ലാസ്സില്‍ നിന്നും ഇറങ്ങി നടന്നു. രുക്സാനയും മകനും അയാളെ പിന്തുടര്‍ന്നു.
റഹീം ചിലപ്പോള്‍ അങ്ങിനെയാണ്.എങ്ങിനെ,എപ്പോള്‍ പ്രതികരിക്കും എന്ന് പറയാന്‍ കഴിയില്ല . സാമൂഹിക ,സാമ്പത്തിക,രാഷ്ട്രീയ,വിദ്യാഭ്യാസ മേഖലകളിലെ അതിക്രമങ്ങള്‍ എന്നും അയാളെ പ്രകോപിപ്പിച്ചിരുന്നു.

സാമൂതിരിയുടെ നാട്
കോഴിക്കോട് നഗരത്തിന്റെ ഐശ്വര്യത്തിനുകാരണം അറബികള്‍ ആണ് എന്നൊരു വിശ്വാസം ഉണ്ട്. അതിനു ശക്തിപകരുന്ന തരത്തില്‍ ഒരു ഐതിഹ്യവും പ്രചരിച്ചിട്ടുണ്ട്. അതിപ്രകാരമാണ്. ഔവ്വായി എന്നൊരു ജോനകന്‍ തപസ്സു ചെയ്യുകയും ശ്രീഭഗവതിയെ പ്രത്യക്ഷപ്പെടുത്തഉകയും ചെയ്തു.എന്നാല്‍ ശ്രീഭഗവതി തനിക്ക് മറ്റ് സ്ഥലങ്ങളില് പലര്‍ക്കും അനുഗ്രഹം നല്കേണ്ടതുണ്ട് അതിനാല്‍ സ്ഥിരമായി അവിടെ നില്‍ക്കാന്‍ സാധിക്കുകയില്ല എന്നും അരുളിച്ചെയ്തു. ഔവ്വായി താന്‍ ഉടനെ വരാമെന്നും തന്നെ കണ്ടിട്ടേ പോകാവൂ എന്നും പറഞ്ഞ് മറ്റൊരു സ്ഥലത്ത് പോയി ആത്മഹത്യ ചെയ്തു..ഔവ്വായിയെ കണ്ടേ പോകാവൂ എന്ന് വാക്ക് കൊടുത്ത് ശ്രീദേവിയാകട്ടേ ഔവ്വായി വരുന്നതു വരെ കോഴിക്കോട്ട് നിന്ന് പോകാതെ അവിടെ തന്നെ കൂടുകയും ചെയ്തത്രെ. ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കേരളത്തിലെ കോഴിക്കോട് ജില്ലയുടെ ആസ്ഥാനം. കാലിക്കറ്റ് എന്ന പേരിലും അറിയപ്പെടുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയുടെ തലസ്ഥാനമായിരുന്നു. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം എന്ന് പേരെടുത്തിരുന്നു. അറബികളും തുര്‍ക്കുകളും ഈജിപ്തുകാരും ചൈനക്കാരും തുടങ്ങിയ വിദേശീയര്‍ ഇവിടെ വ്യാപാരം നടത്തിയിരുന്നു. സാമൂതിരിയാണ് ഏറേക്കാലം കോഴിക്കോട് ഭരിച്ചിരുന്നത്. കേരളത്തിലെ പട്ടണങ്ങളില്‍ വലിപ്പത്തിന്റെ കാര്യത്തില്‍ കോഴിക്കോട് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.
ഞായറാഴ്‌ച, ഫെബ്രുവരി 28, 2010
പ്രവാസികളുടെ കുട്ടികള്‍ വളരുകയാണ്
ഗള്‍ഫ് കുടുംബങ്ങളിലെ ആകുലതകള്‍, പ്രയാസങ്ങള്‍ നമ്മള്‍ ഒരുപാട് ചര്‍ച്ച ചെയ്തു. അതൊക്കെ മുതിര്‍ന്നവരുടെ പ്രശ്്‌നങ്ങളും പരിഭവങ്ങളും ഗൃഹാതുരത്വ നൊമ്പരങ്ങളുമാണ്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി നാം നമ്മുടെ കുട്ടികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഈ പ്രവാസ ഭൂമിയില്‍ നമ്മോടൊത്തു അവരും വളരുകയാണ്. നാം ചേര്‍ക്കുന്ന സ്‌കൂളുകളില്‍... നാം ഇഷ്ടപ്പെടുന്ന സിലബസില്‍.. നാം നിര്‍ദേശിക്കുന്ന സമയത്ത്... അവര്‍ പഠിക്കുകയാണ്. ഇടുങ്ങിയ താമസ സൗകര്യത്തില്‍ ഒരു പഠനമുറി (അല്ല പഠനസ്ഥലം) അവര്‍ക്ക് അനുവദിക്കുകയാണ്. ആവശ്യപ്പെട്ട കമ്പ്യൂട്ടറും ഒരു കൊച്ചുകട്ടിലും... അനുബന്ധ സാധനങ്ങളുമായി നാം നമ്മുടെ കുട്ടികളെ മൂലയിലിരുത്തി. പഠനവും ട്യൂഷനും... വീഡിയോ ഗെയിമും... മാത്രമാണോ നമ്മുടെ കുട്ടികള്‍ക്കാവശ്യം.
അല്ല, എന്ന് എല്ലാ മാതാപിതാക്കള്‍ക്കും അറിയാം. പക്ഷേ എന്ത് ചെയ്യാം. വായു കടക്കാത്ത മുറിയില്‍ നിന്ന് എ.സി.യുടെ ശീതികരിച്ച സ്‌കൂള്‍ ബസ്സിലേക്ക് അവിടുന്ന് ഈര്‍പ്പമുള്ള ക്ലാസ് മുറിയിലേക്ക്... പ്ലേ ഗ്രൗണ്ടില്‍ കളിക്കാനനുവദിക്കാത്ത സ്‌കൂളുകളുണ്ട്. മിക്ക സ്വകാര്യ സ്്കൂളുകളിലും പ്ലേഗ്രൗണ്ടില്ല. പിന്നീട് ഉള്ളത് ഇന്‍ഡോര്‍ ഗെയിമാണ്. വായു കടക്കാത്ത കൊച്ചു മുറിയിലുള്ള ഗെയിമില്‍ കുട്ടികളുടെ വളര്‍ച്ചായ്ക്കാവശ്യമായതെന്താണ് കിട്ടുന്നത്. പ്രഭാതഭക്ഷണവും... ഉച്ചഭക്ഷണവും ടിന്‍ഫുഡ് കൊണ്ട് തയ്യാറാക്കി ടിന്‍ പാത്രത്തിലടച്ച് നാം നമ്മുടെ കുട്ടികളെ സ്‌കൂളിലയക്കുന്നു.പ്രതികരിക്കാനോ പ്രതിഷേധിക്കാനോ കഴിയാതെ ഒരു തലമുറ 'സുഖ'മായി ഇവിടെ ജീവിക്കുന്നു.
നൂറ് കുട്ടികള്‍ കൂടി നില്‍ക്കുന്നതില്‍നിന്ന് ഗള്‍ഫില്‍ ജീവിക്കുന്ന കുട്ടികളെ വളരെ പെട്ടെന്ന് തിരിച്ചറിയാനാവും. പൊണ്ണത്തടിയും പവര്‍കണ്ണടയും... നിസ്സഹായത നിറഞ്ഞ മുഖവുമായി അവരുണ്ടാവും. ആരോടും പരിചയപ്പെടാനാവാതെ... ആരോടും കലപില കൂട്ടാനറിയാതെ... ഒറ്റപ്പെട്ടുപോയ ഭാവിതലമുറ.. നാം ഒറ്റപ്പെടുത്തി വളര്‍ത്തുന്ന പുതുതലമുറ.
ഇതുവായിക്കുമ്പോള്‍ പലര്‍ക്കും തോന്നാം.. 'ഇവിടെ പഠിച്ച കുട്ടികള്‍ ഡോക്ടറും, എഞ്ചിനീയറും, കമ്പ്യൂട്ടര്‍ വിദഗ്ദ്ധരും ഒക്കെ ആയിട്ടില്ലെ എന്ന്...' 'നല്ല ഭാവി പടുത്തുയര്‍ത്തിയവരില്ലേ എന്ന്...' ഉണ്ടാവാം, ഇനിയും ഉണ്ടാവും.. ഉണ്ടാവണം... അതിലപ്പുറം ഒരു പ്രൊഫഷനില്‍ മാത്രം ശോഭിച്ചത് കൊണ്ടായില്ല. ഒരു ഡോക്ടറായ കുട്ടിക്ക് മറ്റൊരു മേഖലയിലേയും തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. ഡോക്ടര്‍ ഡോക്ടര്‍ മാത്രമാവുമ്പോഴാണ്.... പഠിച്ചത് ഡോക്ടറാവാന്‍ മാത്രം.. പഴുപ്പിച്ചെടുത്തത് ഡോക്ടറായി മാത്രം... അതാണ് പ്രശ്്‌നം. മറ്റൊരു പ്രശ്്‌നത്തില്‍ ഇടപെടല്‍ നടത്താന്‍ ഇവിടുത്തെ കുട്ടികള്‍ക്കാവുന്നില്ല...സ്‌കൂള്‍ ബസ്സ് ഇറങ്ങുന്നതിന് തൊട്ടടുത്ത ജംഗ്ഷനില്‍ കുട്ടികളെ ഇറക്കിയാല്‍ ഫ്ലറ്റ് കണ്ടുപിടിക്കാന്‍ കഴിയാതെ... കുഴങ്ങിപോകുന്നവരെ നാം കാണുന്നു. മാതാവിന്റെ കൈപിടിച്ച്.... പിതാവിന്റെ കാറ് പിടിച്ച് സ്‌കൂളില്‍ പോകുന്ന എത്ര കുട്ടികള്‍ക്ക് സ്വന്തമായി സ്‌കൂളില്‍ പോകാന്‍ കഴിയും.
നമ്മളൊക്കെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ബസ്സ് സമരം സ്ഥിരം സംഭവമായിട്ടുപോലും നമ്മള്‍ പത്തും പന്ത്രണ്ടും കിലോമീറ്റര്‍ നടന്ന് വീട്ടിലെത്തുന്നു. സഹപാഠികളുടെ സൗഹൃദവും, പ്രതികരിക്കാനും പ്രതിഷേധിക്കാനും പഠിച്ചത് ഈ കൂട്ടുകെട്ടില്‍ നിന്നാണല്ലോ...
ഒരു മഷിതണ്ടിന്... ഒരു മഞ്ചാടിക്കുരുവിന്.... ഒരു പൊട്ടിയ സ്ലേറ്റ് പെന്‍സിലിന് നമ്മള്‍ കൂടിയ കലപിലകളെത്ര.. സഹപാഠിയുടെ അമ്മയ്്ക്ക്, അച്്ഛന് അസുഖമാണെന്നറിഞ്ഞാല്‍ നാം അവിടങ്ങളില്‍ സന്ദര്‍ശനം നടത്താറില്ലേ... മത്സരങ്ങള്‍ പരീക്ഷകളില്‍ മാത്രമല്ലല്ലോ.. കലാ സാഹിത്യ കായിക മത്സരങ്ങളില്‍ നാം പൊരുതിയില്ലേ... വളപ്പൊട്ടുകള്‍ പോലെ നാം സൂക്ഷിക്കുന്ന സൗഹൃദവും... കൂട്ടുകാരും... നമ്മള്‍ക്ക് തന്ന അറിവ്... പങ്ക് വെച്ച ലോകവിവരം... ഏത് സ്‌കൂളില്‍ നിന്ന് നമുക്ക് പഠിക്കാന്‍ കഴിയും.. ഉത്തരവാദിത്വബോധവും സ്വയം പരിരക്ഷയും... പ്രതിരോധവും സൂക്ഷിപ്പും നമ്മള്‍ക്ക് കിട്ടിയത് കൂട്ടുകുടുംബത്തില്‍ നിന്നുള്ള മുത്തശ്ശിമാരില്‍ നിന്നല്ലേ... ഈ അറിവ് കലാലയത്തില്‍ നിന്ന് നമുക്ക് പഠിക്കാന്‍ കഴിയുമോ...
എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ചില സാധനങ്ങള്‍ മോഷണം പോയി. ഭാര്യയും ഭര്‍ത്താവും ജോലി കഴിഞ്ഞ വന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കമ്പ്യൂട്ടറില്‍ ഗെയിം കളിക്കുന്ന 13 വയസ്സായ മകനോട് അമ്മ ചോദിച്ചു. 'ഇവിടെ ഇരുന്ന സാധനങ്ങള്‍ എന്ത്യേ...' 'മോനെ ഇവിടെ ആരെങ്കിലും വന്നിരുന്നോ..' 'മമ്മീ... ഒരങ്കിള്‍ വന്നിരുന്നു..' കുട്ടി മറുപടി പറഞ്ഞു. കുട്ടിക്കറിയില്ല. കള്ളനായാലും... നല്ലവനായാലും... എല്ലാം അങ്കിളാണ്... ഈ 'അങ്കിള്‍'മാരാണ് ഇവിടെയുള്ള കുടുംബങ്ങളില്‍ പലപ്പോഴും തലവേദന സൃഷ്ടിക്കുന്നത്.
നമ്മുടെ മക്കള്‍ സ്വയംപര്യാപ്തതയില്‍ എത്തിയേ തീരൂ. അവരുടെ വളര്‍ച്ചയില്‍ നാം ശ്രദ്ധിച്ചേ പറ്റൂ. നന്നായി വളരണം... ഈ ലോകം അവരറിയണം. ഇവിടെ ജീവിക്കാന്‍ വിദ്യാഭ്യാസം മാത്രം പോര. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ വളരാന്‍ പഠിക്കണം. ഭക്ഷണത്തിന് കഞ്ഞിയും പയറുമാണെന്നറിയണം.. എരിവും പുളിയുമുണ്ടെന്നറിയണം... പാദരക്ഷകളില്ലാതെ നടക്കാന്‍ പഠിക്കണം. കൊതുകും പാറ്റയും ഉണ്ടെന്നറിയണം. പൂവിളിയും പൊന്നോണവും ഉണ്ടെന്നറിയണം. മഴയും... വേനലും.. കാണണം. മരണവും, സംസ്‌കാരവും പഠിക്കണം. കൂട്ടുകാരുടെ കൂടെ നടന്ന് തനത് സംസ്‌കാരം പഠിക്കണം. മുത്തശ്ശിമാരുടെ മൊഴിമുത്തുകളില്‍ നിന്ന് നാട്ടറിവ് പഠിക്കണം. ബാലപ്രസിദ്ധീകരണങ്ങള്‍ വായിക്കണം..
നാവില്‍ ഒരു രുചിയുമില്ലാത്ത ബര്‍ഗറും പിസ്സയും മാത്രമല്ല ഭക്ഷണം. ജീന്‍സും ടീഷര്‍ട്ടും ഷൂസുമല്ല വസ്ത്രങ്ങള്‍. കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമല്ല കളികള്‍. ഇംഗ്ലീഷ് പറയലല്ല സംസ്്കാരം. ഹാരിപോട്ടറും മിക്കിമൗസും മാത്രമല്ല കാണേണ്ടത്. ഇങ്ങനെ മാത്രമാണ് എന്റെ മകന്‍...... അവര്‍ക്ക് അനുഭവിക്കാന്‍ കഴിയാത്ത സൗകര്യങ്ങളില്‍ മതിമറന്ന് പോയത് കൊണ്ടാണ് നമ്മുടെ ചെറുപ്പകാലത്ത് നമ്മള്‍ക്ക് ലഭിക്കാത്തത് - ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയാത്തത്- മക്കളിലൂടെ കേള്‍ക്കുമ്പോള്‍.. തോന്നുന്ന അഭിമാനവും... അഹങ്കാരവും കൊണ്ടാണ്... നാടെന്ന് പറയുമ്പോള്‍ ഡേര്‍ട്ടിയെന്നും... വീടെന്ന് പറയുമ്പോള്‍ 'ലോട്ടോഫ് പീപ്പിള്‍' എന്ന് പറയുന്നതും നമ്മളാണ്. ഈ സംസ്‌കാരം കേട്ടാണ് അവര്‍ വളരുന്നത്. നാം അവരെ ശിക്ഷിക്കുകയാണ്.
തടിച്ച് തുടുത്ത് ദുര്‍മേദസ്സുള്ള കണ്ണടവെച്ച ഒരമൂല്‍ ബേബിയെ വളര്‍ത്തിയെടുക്കുകയാണ്. സ്‌കൂളില്‍ ഒന്നാമതെത്താന്‍, പരീക്ഷയില്‍ ഒന്നാമതെത്താന്‍ നാം അവരെ ഓടിക്കുകയാണ്. മണ്ണിന്റെ മണമറിയിക്കാതെ... പുല്ലിന്റെ, പൂവിന്റെ ഗന്ധമറിയിക്കാതെ... മണ്ണില്‍ വീണ് മുട്ട് പൊട്ടാതെ.. ചൊറിയും... ചിരങ്ങും വരാതെ... നാം അവരുടെ തൊലി മുട്ട പാടപോലെ കാത്ത് സൂക്ഷിക്കുകയാണ്. വളരുമ്പോള്‍ പ്രതിരോധിക്കാന്‍ പ്രതിരോധ ശക്തിയില്ലാതെ അവര്‍ വളരുകയാണ്, വളര്‍ത്തുകയാണ് 'ഷോക്കേയ്‌സ് പീസായി'. ഇതും പ്രവാസിയുടെ തലയിലെഴുത്ത്.
നമ്മുടെ കുട്ടികള്‍ നാട്ടില്‍ പോകണമെന്നും പൂവും പുല്‍ക്കൊടിയും ഉത്സവവും പൂരവും കാണണമെന്നും എല്ലാവരും പറയും. അതിനുള്ള സാഹചര്യമില്ലാത്തവര്‍ ടൂറിസ്റ്റ് കാര്‍ പിടിച്ച് കുട്ടനാട്ടില്‍ പോയി മക്കള്‍ക്ക് നെല്‍വയലും കായലും കാണിക്കണമെന്നല്ല ഇതിനര്‍ത്ഥം. ലീവ് കിട്ടുമ്പോഴൊക്കെ കുട്ടികളെ നാട്ടിലയക്കുക.. മാതാപിതാക്കള്‍ക്ക് പോകാന്‍ പറ്റിയില്ലെങ്കിലും... അവരെ അയക്കാന്‍ ശ്രമിക്കുക... ഒരു വര്‍ഷത്തില്‍ രണ്ട് മൂന്ന് തവണ പോകാന്‍ പറ്റിയെങ്കില്‍ അവരുടെ മാറ്റം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പറ്റും. നാടുമായുള്ള പൊക്കിള്‍കൊടി ബന്ധം മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്കാവശ്യമാണ്

ചൊവ്വാഴ്ച, ഫെബ്രുവരി 23, 2010
മൊബൈല്‍ ദുരുപയോഗം തടയാന്‍
മനുഷ്യന്റെ നിലനില്‍പ്പിന് ചില അലിഖിത നിയമങ്ങളുണ്ട്. ഈ അലിഖിത നിയമങ്ങള്‍ക്ക് മാറി തുടങ്ങുമ്പോള്‍ മനുഷ്യന്റെ ആസ്ഥിത്വം തന്നെ നഷ്‌ടപ്പെടും. മനുഷ്യന്‍ മാറുന്നതിന് അനുസരിച്ച് അല്ലങ്കില്‍ പുരോഗതി ഉണ്ടാകുന്നതിന് അനുസരിച്ച് അലിഖിത നിയമങ്ങള്‍ സമൂഹത്തില്‍ മാറുന്നുണ്ടെങ്കിലും ലിഖിത നിയമങ്ങള്‍ പലതും മാറ്റങ്ങള്‍ക്ക് പുറം തിരിഞ്ഞു നില്‍ക്കുകയാണ്. നിയമ നിര്‍മ്മാണ സഭകള്‍ക്ക് ഇതില്‍ താല്‌പര്യം ഇല്ല എന്നതാണ് ഇതിന് കാരണം. സമൂഹത്തിന് അല്ലങ്കില്‍ ലോകത്തിന് ഉണ്ടാകുന്ന പുരോഗതിക്കനുസരിച്ച് നിയമവും മാറേണ്ടിയിരിക്കുന്നു.
ഉദാഹരണത്തിന് ഇന്ത്യയില്‍ ശൈശവ വിവാഹം നിരോധിച്ചിട്ട് വര്‍ഷങ്ങളായി. പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ട് വയസാക്കിയിട്ട് ഇരുപത്തഞ്ചോളം വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും നമ്മുടെ നിയമം അനുസരിച്ച്, പതിനഞ്ച് വയസ് കഴിഞ്ഞ ഭാര്യയുമായിനടത്തുന്ന ലൈംഗിക ബന്ധം കുറ്റകരമല്ല. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിയമപുസ്തകത്തില്‍ നിന്ന് ഇത് നീക്കം ചെയ്തിട്ടില്ല. നിയമനിര്‍മ്മാണ സഭകളില്‍ ഇരിക്കുന്നവര്‍ക്ക് നിയമങ്ങളെക്കുറിച്ച് ഒരു അവഗാഹവും ഇല്ല. അറിവുള്ളവര്‍ അതിന് ശ്രമിക്കാറുമില്ല. ഈ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കേണ്ടത് ഇന്നിന്റെ ആവിശ്യകതയാണ്.
ഇപ്പോള്‍ നിയമങ്ങള്‍ക്ക് ഒരു കുറവും ഇല്ല. നിയമങ്ങള്‍ പാലിക്കപ്പെടേണ്ടതല്ല, ലംഘിച്ചാലും തകരാറില്ല എന്ന വിചാരം പൊതുവേ എല്ലാപേര്‍ക്കും ഉണ്ട്. നിയമങ്ങളെക്കാള്‍ ഇവിടെ ആവശ്യം ബോധവത്‌ക്കരണമാണ്. മറ്റ് പലതിനേയും പോലെ മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തെക്കുറിച്ചും ഇത് വേണം. ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് മൊബൈല്‍ ഫോണുകളുടെ ദുരുപയോഗം.
പക്ഷേ ഇനി ചര്‍ച്ചയല്ല ആവശ്യം. ബോധവത്ക്കരണവും നടപടികളും ആണ്. കൊച്ചുകേരളത്തിന്റെ കാര്യം തന്നെ നോക്കൂ. മൊബൈല്‍ കുറ്റകൃത്യങ്ങളുടെ ഗ്രാഫ് ഉയരുകയാണ്. നഗരമന്നോ ഗ്രാമമെന്നോ വ്യത്യാസം ഇതിനില്ല. ഇവയില്‍ ഉള്‍പെട്ടിരിക്കുന്നത് ഏറെയും കുട്ടികള്‍ ആണ്. അറിവില്ലായ്മ കൊണ്ടാണ് ഈ കുറ്റകൃത്യങ്ങളില്‍ അവര്‍ ഉള്‍പ്പെടുന്നത് എന്ന് പറയാനാവില്ല. പിന്നെ എന്തുകൊണ്ട് കുട്ടികള്‍ ഇതില്‍ പെട്ടുപോകുന്നു?
അതിനുമുമ്പ് എന്തെല്ലാമാണ് മൊബൈല്‍ കുറ്റകൃത്യങ്ങള്‍ എന്ന് നോക്കാം.
മൊബൈല്‍ കുറ്റകൃത്യങ്ങള്‍
മറ്റുള്ളവരെ അപകീര്‍ത്തിപെടുത്താന്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ അത് കുറ്റകരമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ‘അശ്ലീല‘കരമായ എന്ത് കണ്ടന്റും (അശ്ലീല സന്ദേശങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ) മറ്റൊരാള്‍ക്ക് അയക്കുന്നത് കുറ്റകരമാണ്. പരാതിക്കാരന്‍ ഉണ്ടങ്കിലേ ഇത് കുറ്റകൃത്യങ്ങളുടെ പരിധിയില്‍ പെടുന്നുള്ളു എന്നത് വാസ്തവം. പരാതികള്‍ ഇല്ലാതെ നടപടി എടുക്കാന്‍ കഴിയില്ലല്ലോ?
മറ്റുള്ളവരെ ശല്യപ്പെടുത്താന്‍ നിരന്തരം ‘മിസ്‌ഡ് കാള്‍’ ചെയ്യുന്നതും കുറ്റം തന്നെ. അതിന് പരാതി കിട്ടിയാലും ‘ മിസ്‌ഡ് കാളുകാരന്റെ’ രണ്ടു ദിവസം പോലീസ് സ്റ്റേഷനില്‍ ‘മിസ്‘ ആവും. കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച മൊബൈല്‍ കണക്ഷന്‍ ആരുടെ പേരിലാണ്, അവരായിരിക്കും ആദ്യം കുടുങ്ങുക.
എന്തുകൊണ്ട് കുട്ടികള്‍ മൊബൈല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നു?
ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ കിട്ടുന്ന ഉത്തരങ്ങളെല്ലാം കൂടി അപഗ്രഥിച്ചാല്‍ കിട്ടുന്ന ഒറ്റ ഉത്തരം ഇങ്ങനെ ആയിരിക്കും. “മാനസിക സംതൃപ്‌തി”. തങ്ങളുടെ കൂട്ടുകാരുടെ മുന്നില്‍ തങ്ങള്‍ വലിയ ആളുകള്‍ ആണന്ന് കാണിച്ച് അവരുടെ മുന്നില്‍ ‘ഒരു ഷൈനിംങ്ങ് ‘ നടത്തുന്നതിനു വേണ്ടിയാണ് കുട്ടികള്‍ മൊബൈല്‍ ഉപയോഗിച്ച് കുറ്റകരമായ കാര്യങ്ങള്‍ ചെയ്യുന്നത്.
കൃത്യം എന്തുമാത്രം കുറ്റകരമാണന്ന് അവരപ്പോള്‍ ചിന്തിക്കുന്നില്ല. ഒരു പെണ്‍കുട്ടിയുടെ നഗ്നത ഏതെങ്കിലും തരത്തില്‍ തന്റെ മൊബൈലില്‍ പകര്‍ത്തുമ്പോള്‍ ഒരുവന്റെ മനസില്‍ ഉണ്ടാകുന്ന മാനസിക വിചാരം ഈ ഫോട്ടോ/ക്ലിപ്പിംങ്ങ് ഉപയോഗിച്ച് തന്റെ കൂട്ടുകാരുടെ മുന്നില്‍ തനിക്ക് ഹീറോ ആവാം എന്നതായിരിക്കും. തന്റെ ചുറ്റും ഈ ക്ലിപ്പിംങ്ങ് /ഫോട്ടോ കാണാന്‍ എത്തുന്ന കൂട്ടുകാരുടെ മുന്നില്‍ അല്പനേരത്തേക്കെങ്കിലും താനൊരു ‘താരം’ ആകുമെന്ന് അവനറിയാം.
മറ്റുള്ളവരുടെ മുന്നില്‍ ആളാകുന്നതിനു വേണ്ടി മാത്രം പകര്‍ത്തുന്ന ഈ ക്ലിപ്പിംങ്ങുകള്‍ മറ്റുള്ള ഫോണുകളിലേക്ക് പകര്‍ത്തപെടാന്‍ വളരെക്കുറച്ച് സമയം മാത്രമേ വേണ്ടി വരുന്നുള്ളു. വൈകാതെ തന്റെയും വീട്ടുകാരുടേയും ഇമേജ് സീറോ ആവുമെന്ന് അവന്‍ ഓര്‍ക്കുന്നില്ല.
തങ്ങളുടേ സേവനം പ്രയോജനപ്പെടുത്തൂന്ന എല്ലാ ഉപഭോക്താക്കളുടേയും സന്ദേശ വിവരങ്ങള്‍ സേവനദാതാക്കള്‍ തങ്ങളുടെ സെര്‍വറില്‍ സൂക്ഷിച്ചു വയ്ക്കുന്നുണ്ട്. ഇത് എപ്പോഴും ഓര്‍ക്കുക.
എന്തുകൊണ്ട് കുട്ടികളെ മറ്റുള്ളവര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു?
ഒരു പെണ്‍കുട്ടി കുളിക്കുന്നത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച ഒരാണ്‍കുട്ടിയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിടിച്ചു. കവലയിലെ ചേട്ടന്മാര്‍ പറഞ്ഞിട്ടാണത്രെ ക്യാമറാ മാനായത്. ഇത് പകര്‍ത്തി കൊടുത്താല്‍ അവന് കിട്ടുന്നത് ഒരു സിനിമാകാണാനുള്ള കാശ്. ഈ ചിത്രങ്ങള്‍ പകര്‍ത്തുന്നതോടെ ‘ക്യാമറമാന്റെ’ ചുമതല തീര്‍ന്നു. പിന്നീടെല്ലാം ചെയ്യുന്നത് ‘ചേട്ടന്മാരാണ്’. ചേട്ടന്മാര്‍ക്ക് ഈ ചിത്രങ്ങള്‍ കൊണ്ട് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന് ‘കുട്ടി ക്യാമറമാന് ‘ ചിന്തിക്കാനുള്ള ശേഷി ഉണ്ടാവുകയില്ല. പിടിക്കപെട്ടാല്‍ ചേട്ടന്മാര്‍ക്ക് നിഷ്‌പ്രയാസം ഊരിപ്പോരാനും സാധിക്കും.
പെണ്‍കുട്ടികള്‍ എന്തുകൊണ്ട് മൊബൈല്‍ വലകളില്‍ കുരുങ്ങുന്നു?
1. സമൂഹത്തിന്റെ മാറ്റം അനുസരിച്ച് കുടുംബങ്ങളിലും വലിയ മാറ്റങ്ങള്‍ തന്നെ സംഭവിച്ചു. കൂട്ടുകുടുംബങ്ങളില്‍ നിന്ന് മാതാ പിതാക്കളും ഓന്നോ രണ്ടോ മക്കളും എന്ന അണുകുടുംബരീതിയിലേയ്ക്ക് നമ്മള്‍ മാറി. മാതാപിതാക്കള്‍ ജോലിക്കായി പോകുന്നതോടെ കുട്ടികള്‍ ഒറ്റപെട്ട അവസ്ഥയിലേക്ക് മാറുന്നു. (ഒറ്റപെടുന്നില്ലങ്കിലും തങ്ങള്‍ ഒറ്റപെട്ടുപോയി എന്ന തോന്നലിലേക്ക് കുട്ടികള്‍ എത്തുന്നു.). മാതാപിതാക്കളുടെ അമിത പ്രതീക്ഷകള്‍ കുട്ടികളില്‍ അടിച്ചേല്പിക്കപെടുമ്പോള്‍ ഒരാശ്രയം അവര്‍ തേടുന്നു. പെണ്‍കുട്ടികളാവുമ്പോള്‍ അവര്‍ക്ക് വീടിനു വെളിയില്‍ പോയി മറ്റുള്ളവരോട് ഇടപഴകാനും, തങ്ങളുടെ ദുഃഖങ്ങള്‍ ‘ഷെയര്‍’ ചെയ്യാനുള്ള സാഹചര്യങ്ങളും കുറവായിരിക്കും. ഈ അവസ്ഥയില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ‘മിസ്‌ഡ് കാളിലെ’ കാണാമറയത്തുകാരനോട് അവര്‍ കൂട്ടുകൂടും.
2. കുടുംബങ്ങളിലെ അരക്ഷിതാവസ്ഥയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുടെ മുന്നില്‍ ദൈവദൂതനായി പ്രത്യക്ഷപെടുന്നവന്‍ അവളോട് സൌഹൃദം സ്ഥാപിച്ച് മൊബൈല്‍ നല്‍കി പിന്മാറും. കുടുംബത്തില്‍ നിന്ന് തനിക്ക് ലഭിക്കാത്ത സംരക്ഷണം ‘ദൈവദൂതനി’ല്‍ നിന്ന് ലഭിക്കുമെന്ന് സ്വപ്നം കണ്ടു തുടങ്ങുന്ന പെണ്‍കുട്ടി അയാളോട് കൂടുതല്‍ അടുക്കുന്നതോടെ അവളെ ‘നാശനരകത്തില്‍’ നിന്ന് രക്ഷിക്കാന്‍ തയ്യാറാകും. കൂടുതല്‍ നാശത്തിലേക്ക് തള്ളിവിട്ട് ‘ദൈവദൂതന്‍’ രക്ഷപെടുകയും ചെയ്യും.
3. മുന്‍പ് ഒരിയ്ക്കല്‍ സൂചിപ്പിച്ചതുപോലെ തങ്ങള്‍ ഒരിയ്ക്കലും ചിന്തിക്കാത്തതരത്തിലുള്ള ചതിയിലൂടെ പെണ്‍കുട്ടികള്‍ മൊബൈല്‍ ദുരന്തങ്ങളില്‍ പെട്ടുപോകുന്നു.
കുട്ടികളുടെ മൊബൈല്‍ ദുരുപയോഗം തടയാം?
കേരളത്തിലെ സ്കൂളുകളില്‍ മൊബൈല്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടങ്കിലും അത് കര്‍ശനമായി നടപ്പാക്കാന്‍ ഒരു സ്കൂളിനും കഴിഞ്ഞിട്ടില്ല. സി.ബി.എസ്.സി സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചു കൊണ്ട് ഉത്തരവിറങ്ങിയെങ്കിലും ആ ഉത്തരവിലും അവ്യക്തതയുണ്ട്.
ഉത്തരവുകളോ അറിയിപ്പ് ബോര്‍ഡുകളോ അല്ല നമുക്കാവശ്യം. സ്കൂളുകളില്‍ മൊബൈല്‍ നിരോധിച്ചു കൊണ്ടുള്ള ബോര്‍ഡ് വച്ചതുകൊണ്ട് കാര്യമില്ല. കര്‍ശനമായി തന്നെ മൊബൈല്‍ ഫോണുകള്‍ സ്കൂള്‍ കോളേജുകളില്‍ നിരോധിക്കണം. ക്ലാസെടുക്കാന്‍ വരുന്ന അദ്ധ്യാപകര്‍ മൊബൈല്‍ ഫോണുമായി ക്ലാസില്‍ വരുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ സ്കൂളിലോ കോളേജിലോ കൊണ്ടുവരാന്‍ പാടില്ല എന്ന് എങ്ങനെ പറയും??
പലകുട്ടികളും ഹോസ്റ്റലുകളില്‍ നിന്നാണ് പഠിയ്ക്കുന്നത്. വീട്ടുകാര്‍ക്ക് ബന്ധപ്പെടാന്‍ ഇവരുടെ കൈയില്‍ ഫോണില്ലാതെ പറ്റുമോ? സ്കൂള്‍/കോളേജ് കാമ്പസുകളില്‍ ഫോണ്‍ നിരോധിക്കുകയും ഹോസ്റ്റലുകളില്‍ അനുവദിയ്ക്കുകയുമാവാം. ഹോസ്റ്റലുകളില്‍ ഉപയോഗിക്കുന്ന ഫോണുകള്‍ അടിസ്ഥാന സൗകര്യം മാത്രമുള്ള മൊബൈല്‍ ഫോണുകളാണെന്ന് ഉറപ്പ് വരുത്തണം.
ആര്‍ക്കൊക്കെ (കുട്ടികളുടെ) മൊബൈല്‍ ദുരുപയോഗം തടയാം
രക്ഷകര്‍ത്താക്കളുടെ പങ്ക്
1. കുട്ടികളുടെ മൊബൈല്‍ ദുരുപയോഗം തടയാന്‍ കഴിയുന്നത് അവരുടെ മാതാപിതാക്കള്‍ക്ക് തന്നെയാണ്. തങ്ങള്‍ വാങി നല്‍കുന്ന മൊബൈല്‍ ഫോണുകൊണ്ട് കുട്ടികള്‍ എന്തൊക്കെ ചെയ്യുന്നു എന്ന് അറിയേണ്ടത് മാതാപിതാക്കളാണ്. തങ്ങളുടെ കുട്ടികള്‍ സെക്യൂരിറ്റി കോഡുകൊണ്ട് ഫോണിന് സംരക്ഷണം തീര്‍ത്തിട്ടുണ്ടങ്കില്‍ സംശയത്തിന്റെ തീപ്പൊരി അവരുടെ മനസില്‍ ഉണ്ടാവണം.
2. കുട്ടികള്‍ക്ക് വാങ്ങി നല്‍കുന്ന ഫോണ്‍ കൊണ്ട് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. അത്യാവശ്യമല്ലാത്ത സൗകര്യങ്ങള്‍ ഉള്ള ഫോണുകള്‍ നല്‍കാതിരിയ്ക്കുക.
3. കുട്ടി ഉപയോഗിക്കുന്ന സിം ആരുടെ പേരിലുള്ളതാണന്നും മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
4. വീട്ടിലുള്ളപ്പോള്‍ കുട്ടി രഹസ്യമായി ഫോണ്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ആ സമയം തന്നെ അതിനെ കുറിച്ച് ചോദിക്കണം.
അദ്ധ്യാപകരുടെ പങ്ക്
1. വിദ്യാലയങ്ങളില്‍ കര്‍ശനമായി മൊബൈല്‍ നിരോധിയ്കണം.
2. മൊബൈല്‍ ഫോണുകളുടെ ദുരുപയോഗത്തെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിയ്ക്കുക.
3. കുട്ടി വിദ്യാലയത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടങ്കില്‍ ആ കാര്യം മാതാപിതാക്കളെ അറിയിക്കണം.
4. എന്തെങ്കിലും തരത്തിലുള്ള മൊബൈല്‍ ദുരുപയോഗം ശ്രദ്ധയില്‍ പെടുകയാണങ്കില്‍ ബുദ്ധിപരമായ ഇടപെടലിലൂടെ അവയുടെ ഗൌരവത്തിന് ഒത്തവണ്ണം പ്രവര്‍ത്തിക്കണം. അത്യാവശ്യമെങ്കില്‍ നിയപപാലകരുടെ സഹായം തേടണം.
മൊബൈല്‍ സേവനദാതാക്കളുടെ പങ്ക്
1. ഉപഭോക്താക്കള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ ശരിയായതാണന്ന് ഉറപ്പുവരുത്തുക.
2. അനാവശ്യമായും അസമയങ്ങളിലും നല്‍കുന്ന സൌജന്യങ്ങള്‍ നിര്‍ത്തലാക്കുക.
3. ഉപഭോക്താക്കളുടെ പേരു വിവരം തയ്യാറാക്കി തങ്ങളുടെ വൈബ് സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുക. (ലാന്‍ഡ് ഫോണ്‍ നമ്പരുകള്‍ ഇപ്പോള്‍ ഇങ്ങനെ ലഭ്യമാണ് .) മൊബൈലില്‍ നിന്ന് വരുന്ന മിസ്‌ഡ് കോള്‍ ഉറവിടം പെട്ടന്ന് മനസിലാക്കാന്‍ ഇത് ഉപകാരമായിരിക്കും.
4. സ്റ്റുഡന്റ് സിമ്മുകള്‍ നല്‍കുമ്പോള്‍ മാതാപിതാക്കള്‍ വഴിമാത്രം നല്‍കുക. (BSNL സ്റ്റുഡന്റ് സിമ്മുകള്‍ക്ക് അപേക്ഷ സ്വീകരിക്കുമ്പോള്‍ രക്ഷകര്‍ത്താവിന്റെ സാനിധ്യവും ആവശ്യപ്പെടുന്നുണ്ട്.)
സര്‍ക്കാരിന്റെ പങ്ക്
1. മൊബൈല്‍ ദുരുപയോഗം തടയാന്‍ കര്‍ശനമായ നിയമങ്ങള്‍ സൃഷ്ടിക്കുക. അവ പാലിക്കപെടുന്നുണ്ടന്ന് ഉറപ്പാക്കുക.
2. വിദ്യാലയങ്ങളില്‍ ക്യാമറ ഫോണുകള്‍ നിരോധിക്കുക.
ഉപയോക്താക്കളുടെ പങ്ക്
1. തങ്ങളുടെ ഫോണുകള്‍ മറ്റാരും ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക.
2. സിം കാര്‍ഡോ ഫോണോ നഷ്ടപെട്ടാല്‍ സേവനദാതാക്കളുമായി ബന്ധപ്പെട്ട് ആ സിം ബ്ലോക്ക് ചെയ്യുക.
3. മറ്റുള്ളവര്‍ക്ക് തങ്ങളുടെ പേരില്‍ കണക്ഷന്‍ എടുത്ത് നല്‍കാതിരിക്കുക.
കര്‍ശന നിയമങ്ങളോടൊപ്പം ബോധവത്‌ക്കരണവും ഉണ്ടെങ്കിലേ മൊബൈല്‍ ഫോണുകളുടെ ദുരുപയോഗം തടയാന്‍ സാധിക്കൂ. സൈബര്‍ കുറ്റകൃത്യങ്ങളോടൊപ്പം മൊബൈല്‍ കുറ്റകൃത്യങ്ങളുടേയും എണ്ണം ഇന്ന് കൂടുകയാണ്. കുട്ടികളുടെ ജീവിതം ചതിക്കുഴികളില്‍ പെട്ട് ഹോമിയ്ക്കപ്പെടാതിരിയ്ക്കാന്‍ കണ്ണുതുറന്നുവയ്ക്കാം.

മൊബൈല്‍ ക്യാമറ വരുത്തുന്ന ദുരന്തങ്ങള്‍
ദിവസങ്ങള്‍ കഴിയുന്തോറും പുതിയ പുതിയ ടെക്‍നോളജി കടന്നുവരുന്നതോടൊപ്പം ലോകം ചുരുങ്ങി വിരല്‍ത്തുമ്പില്‍ എത്തിനില്‍ക്കുമ്പോള്‍ അറിയാതെ കൈ ഒന്നു വിറയ്ക്കുന്നില്ലേ? എല്ലാം കൈക്കുമ്പിളില്‍ ആകുമ്പോള്‍ നമ്മുടെ സ്വകാര്യതയും മറ്റുള്ളവരുടെ മുന്നില്‍ എത്തുമ്പോള്‍ പകച്ചു നില്‍ക്കാനേ കഴിയൂ.
ആധുനിക ടെക്നോളജിയുടെ ലോകത്ത് മറ്റുള്ളവരുടെമുന്നില്‍ സ്വയം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ന്യൂനപക്ഷത്തെ കാണാതെ അല്ല തുടര്‍ന്നുവരുന്ന കാര്യങ്ങള്‍ പറയുന്നത്. ചിലപ്പോള്‍ ഈ ന്യൂനപക്ഷവും തങ്ങള്‍ വീഴാന്‍ പോകുന്ന അഗാധതയുടെ ആഴം അറിയാതെയാണ് സ്വയം പ്രദര്‍ശന വസ്തു ആകാന്‍ ശ്രമിക്കുന്നത്. പലപ്പോഴും അഗാധതയില്‍ നിന്ന് തങ്ങള്‍ക്ക് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാവില്ല എന്ന തിരിച്ചറിവില്‍ ആത്മഹത്യയില്‍ ജീവിതം അവസാനിപ്പിക്കേണ്ടിവരുന്നു.
പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ് പറയുന്നത്. മാധ്യമങ്ങള്‍ ചതിക്കുഴികള്‍ ഓര്‍മ്മിപ്പിക്കുന്നു എങ്കിലുംചിലര്‍ ഈയാമ്പാറ്റകളെപോലെ ഇതിലേക്ക് തന്നെ വീഴുന്നു. മൊബൈല്‍ ക്യാമറകള്‍ സര്‍വ്വസാധാരണമായപ്പോള്‍ മറ്റൊരു വൈകല്യം പലരുടേയും ഉള്ളില്‍ ഉടലെടുത്തു കഴിഞ്ഞു. മൈബൈല്‍ ക്യാമറകള്‍ക്ക് പലപ്പോഴും മറ്റുള്ളവരുടെ ജീവിതം വരെ ഇല്ലാതാക്കാന്‍ വരെ ശക്തിയുണ്ട് എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്ന ഈ സമയത്ത് ചില കാര്യങ്ങള്‍ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇത് എഴുതുന്നത്.
വിറ്റഴിയുന്നത് ക്യാമറ മൊബൈല്‍ ഫോണുകള്‍
ഇന്ന് വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപെടുന്നത് ക്യാമറ മൊബൈല്‍ ഫോണുകളാണ്. ‘ഫോണ്‍ ചെയ്യുക’ അല്ലങ്കില്‍ ‘മെസേജയിക്കുക’ എന്നതില്‍ കവിഞ്ഞ് ഒരു സ്ഥാനവും മൊബൈല്‍ ഫോണിന് നമ്മുടെ ഇടയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് കഥമാറി ‘വേണമെങ്കില്‍ ഫോണ്‍ ചെയ്യുകയും ചെയ്യാം’ എന്ന നിലയിലേക്ക് മൊബൈലിന്റെ ഉപയോഗം എത്തി.
ക്യാമറഫോണുകള്‍ വിപണി പിടിച്ചടക്കുമ്പോള്‍ ഇത്തരം ഫോണുകളുടെ ഉപഭോക്താക്കളില്‍ ഏറിയ പങ്കും കൌമാരക്കാര്‍ ആണ്. അവരെന്തിനുവേണ്ടിയാണ് ഇത്തരം ഫോണുകള്‍ ഉപയോഗിക്കുന്നത്? അന്വേഷണം നടത്തിയാല്‍ ഞെട്ടിക്കുന്ന കാര്യങ്ങളാവും നമുക്ക് കാണാന്‍ കഴിയുക. ബ്ലൂടൂത്ത് സാങ്കേതിക വിദ്യ എത്തിയതോടെ ‘കാതോട് കാതോരം ‘ പറഞ്ഞിരുന്ന ‘രഹസ്യ‘ങ്ങള്‍ ദൃശ്യാസംവേദനങ്ങളായി. മറ്റുള്ളവരുടെ ‘രഹസ്യ‘ങ്ങള്‍ തങ്ങളിലൂടെ പങ്കുവയ്‌ക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍ രാത്രിയില്‍ പെട്രോമാക്സും ചാക്കുമായിതവളയെ പിടിക്കാന്‍ ഇറങ്ങുന്നതുപോലെ മൊബൈലുമായി ‘ഇര‘കളെത്തേടി ഇറങ്ങുന്നു. തങ്ങളുടെ കൂട്ടുകാരികളയോ , ടീച്ചര്‍മാരയോ, കാമുകിയോ , അയല്‍വക്കത്തുള്ളവരയോ എന്തിന് സ്വന്തം ഭാര്യയെപ്പോലും തങ്ങളുടെ ‘ഇര’കളാക്കുന്നു. 3gp ഫോര്‍മാറ്റും എം.എം.എസും എല്ലാം ഇത്തരം വേട്ടക്കാരുടെ മൂല്യം കൂട്ടുന്നു. തങ്ങളുടെ ഇടയില്‍ ജീവിക്കുന്ന വേട്ടക്കാരെ തിരിച്ചറിയാന്‍ ഇരകള്‍ക്ക് കഴിയാറും ഇല്ല.
ഇന്റര്‍നെറ്റ് വഴിയും ബ്ലൂടൂത്ത് വഴിയും ഇപ്പോള്‍കേരളത്തില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിങ്ങുകളില്‍ ഏറിയപങ്കും മൈബൈലില്‍ എടുത്തിട്ടുള്ള ‘ഹോട്ടു’കളാണ്. ഈ ‘ഹോട്ടു’കള്‍ക്ക് ഇരയാകേണ്ടി വരുന്നത് പെണ്‍കുട്ടികള്‍ ആണ് എന്ന് പ്രത്യേകം പറയേണ്ടതില്ലോ? ഹോസ്റ്റ്ല് റൂമില്‍ നിന്ന് തുണിമാറുന്ന ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ ‘ഹോട്ട് ‘. ബ്ലൂടൂത്ത് വഴി സഞ്ചരിക്കുന്ന ഈ ‘ഹോട്ടി’ന്റെ ഉറവിടം പെണ്‍കുട്ടിയുടെകൂട്ടുകാരിയുടെ മൊബൈലായിരുന്നു. ഒരു രസത്തിനുവേണ്ടി അവളെടുത്തത് അവളറിയാതെ കൂട്ടുകാരുടെ മൊബൈലിലേക്ക് എത്തിയതാണ് . അതാണ് ഇപ്പോള്‍ എല്ലായിടത്തും എത്തിയത്. പുരാണങ്ങളില്‍ ചില ആയുധങ്ങളെക്കുറിച്ച് പറയാറില്ലേ?; “ആവനാഴിയില്‍ നിന്ന് എടുക്കുമ്പോള്‍ ഒന്ന് തൊടുക്കുമ്പോള്‍ നൂറ് സഞ്ചരിക്കുമ്പോള്‍ ആയിരം ഏല്‍ക്കുമ്പോള്‍ പതിനായിരം“. ഇത്തരം ‘ഹോട്ടു’കളുടെ ഭീകരതയും ഇതു തന്നെയാണ് .
[ഇന്റര്‍നെറ്റ് വഴിയുള്ള - മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള - കുറ്റകൃത്യങ്ങളില്‍ നമ്മുടെ കേരളത്തിന് ആദ്യ പത്തില്‍ സ്ഥാനം ഉണ്ട് എന്നത് ഈ അവസരത്തില്‍ ഓര്‍മ്മിയ്ക്കുക.]
കേരളത്തില്‍ ആദ്യമായി ഒരു ‘ഹോട്ട്’ പ്രചാരം നേടുന്നത് 90 കളുടെ പകുതിയിലാണ് . എറണാകുളം സെന്റ് തേരാസസിലെ നാലു പെണ്‍കുട്ടികളുടെ ഫോട്ടോ കേരളം മുഴുവന്‍ വ്യാപിച്ചു .അന്ന് മൊബൈല്‍ ഫോണുകള്‍ ഇല്ലായിരുന്നു എന്ന് ഓര്‍ക്കണം. ഫോട്ടോ സ്റ്റാറ്റ് പ്രിന്റുകള്‍ വഴിയാണ് ആ ഫോട്ടോകള്‍ നമ്മുടെ ക്യാമ്പസുകളില്‍ എത്തിയത്. പെണ്‍കുട്ടികളില്‍ ആര്‍ക്കോ തോന്നിയോ ‘ബുദ്ധിയില്‍’ നാലുപേരും ഫോട്ടോയ്ക്ക് പോസ് ചെയ്തു. ആ ഫോട്ടോയുടെ ഗൌരവം അറിയാതെ അവര്‍ ഫിലിം റോള്‍ വാഷ് ചെയ്യാന്‍ കൊടുത്തു. നേരിട്ട് സ്റ്റുഡിയോയില്‍ കൊടുക്കാതെ മറ്റൊരാള്‍ വഴി കൊടുത്ത ഫിലിം റോള്‍ വാഷ് ചെയ്ത് എടുത്തപ്പോള്‍ ഇടനിലക്കാരന്‍ ഫോട്ടോയുടെ ‘സാധ്യത’ മനസിലാക്കി പെണ്‍കുട്ടികളെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചു. വെറുതെ ഒരു രസത്തിനുവേണ്ടി എടുത്ത ഫോട്ടോകള്‍ തങ്ങളുടെ ജീവിതം തകര്‍ക്കും എന്ന് പെണ്‍കുട്ടികള്‍ക്ക് മനസിലായത് തങ്ങളുടെ ഫോട്ടോകള്‍ ക്യാപസുകളില്‍ എത്തിയപ്പോഴാണ് . ഹോസ്റ്റലില്‍ നിന്ന് പുറത്താക്കപെട്ട ഈ പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ അപമാനഭാരം കൊണ്ട് അവസാനം ആത്മഹത്യയില്‍ അഭയം തേടി. ഇതായിരിക്കണംഒരു പക്ഷേ നമ്മുടെ കൊച്ചുകേരളത്തിലെ ആദ്യ ‘ക്യാമറ ദുരന്തം’.
ഇത് ബ്ലൂടൂത്ത് യുഗം
‘ഫോട്ടോ സ്റ്റാറ്റ്‘ യുഗത്തില്‍ നിന്ന് നമ്മള്‍ ‘ബ്ലൂടൂത്ത്‘ യുഗത്തില്‍ എത്തി നില്‍ക്കുന്നു. ഒളിക്യാമറകള്‍ സുലഭമായി ഇരകളെത്തേടുമ്പോള്‍ എവിടെയാണ് അപകടം പതിയിരിക്കുന്നത് എന്ന് മനസിലാക്കാന്‍ കഴിയില്ല. സൈബര്‍ ലോകത്ത് പ്രചരിക്കുന്ന ‘ഹോട്ടു’കളുടെ സൃഷ്ടികര്‍ത്താക്കള്‍ ‘ഇര’കളുടെ സുഹൃത്തോ കാമുകനോ അടുത്ത ബന്ധുവോ ഒക്കെയാണ്. തങ്ങളുടെകൂട്ടുകാരുടെ ‘രഹസ്യ’ങ്ങള്‍ ‘പരസ്യ‘മാക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് പലപ്പോഴും വില്ലന്മാര്‍ ആകുന്നത്.
പ്രചരിക്കുന്ന ‘ഹോട്ടു’കള്‍ക്ക് സൈക്കന്റുകളുടെ ദൈര്‍ഘ്യം മാത്രമേ ഉള്ളൂ എങ്കിലും അതിനാണ് ആവിശ്യക്കാര്‍ ഏറയും. ഇത്തരം ‘ഹോട്ടു’കള്‍ വാങ്ങാന്‍ സ്കൂള്‍ പരിസരങ്ങളില്‍ ഏജന്റുമാര്‍ തന്നെയുണ്ടന്ന് കേള്‍ക്കുമ്പോള്‍ എങ്ങനെയാണ് ഞെട്ടാതിരിക്കുന്നത്???ഡല്‍ഹിയിലുള്ള ഒരു പെണ്‍കുട്ടി ഡ്രസ് മാറുന്ന ദൃശ്യം എടുത്തത് അവളുടെ സുഹൃത്ത് തന്നെയാണ്. ഈ ദൃശ്യങ്ങള്‍ കൂട്ടുകാര്‍വഴി വ്യാപിച്ചുകഴിഞ്ഞപ്പോഴാണ് പെണ്‍കുട്ടിപോലും അറിയുന്നത്.
പ്രണയം വഴിമാറുമ്പോളും ദുരന്തം ഉണ്ടാകാറുണ്ട്. കാമുകന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഹോട്ടല്‍ റൂമില്‍ എത്തപെടുമ്പോള്‍ ‘ഒരുമിച്ച് സ്പെന്‍ഡ് ചെയ്യാന്‍ കുറച്ച് സമയം’ എന്ന് മാത്രമായിരിക്കും ലക്ഷ്യം. ഈ ലക്ഷ്യത്തിനു പിന്നില്‍ മറ്റൊരു ഗൂഢലക്ഷ്യം ഉണ്ട് എന്നുള്ളത് പാവം കാമുകി അറിയാറില്ല. വിവേകം വികാരത്തിന് വഴിമാറുമ്പോള്‍ നാലാമതൊരു കണ്ണ് അവരെ കാണുന്നുണ്ട് എന്ന് അവള്‍ അറിയാറില്ല. താനൊരു ട്രാപ്പില്‍ അകപെട്ടു എന്ന് പെണ്‍കുട്ടി അറിയുമ്പോഴേക്കും ഏറെ വൈകിയിട്ടുണ്ടാവും.
കഴിഞ്ഞ വര്‍ഷം അമ്പലപ്പുഴയില്‍ നടന്ന പെണ്‍കുട്ടികളുടെ ആത്മഹത്യ പരിശോധിക്കുക. വില്ലന്മാരായത് സഹപാഠികളും മൊബൈല്‍ ക്യാമറകളും. തങ്ങളുടെ ചിത്രങ്ങള്‍ കാട്ടി തങ്ങളെഅവരുടെ ആവിശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന തിരിച്ചറിവില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തു. മൊബൈലില്‍ എടുത്ത് ചിത്രങ്ങള്‍ കാട്ടി പെണ്‍കുട്ടികളെ ബ്ലാക്ക്മെയില്‍ ചെയ്ത് ‘ഉപയോഗിക്കുക’യായിരുന്നു സഹപാഠികള്‍. അതിനവര്‍ പ്രണയത്തിന്റെ വഴി തിരഞ്ഞെടുക്കുകയും ചെയ്തു.
പ്രണയത്തില്‍ ഇങ്ങനെയൊരു ചതിയുണ്ടാവുമെന്ന് ആരാണ് കരുതുന്നത്. “തങ്ങള്‍ പറയുന്നിടത്ത് വന്നില്ലങ്കില്‍ നിങ്ങളുടെ ഫോട്ടോകള്‍ മൊബൈലുകള്‍ വഴി എല്ലായിടത്തും എത്തിക്കും” എന്നുള്ള ഭീക്ഷണിയില്‍ ഭയപ്പെട്ട് ആ പെണ്‍കുട്ടികള്‍ ജീവിതം അവസാനിപ്പിച്ചു. ഈ സംഭവത്തില്‍ ഉള്‍പെട്ട പെണ്‍കുട്ടികളെ മോശക്കാരായി ചിത്രീകരിച്ച് പ്രതികളെ സംരക്ഷിക്കാന്‍ ചിലര്‍ ശ്രമിക്കുകയും അതിന് നമ്മുടെ ചില രാഷ്ട്രീയക്കാര്‍ കൂട്ടു നില്‍ക്കുകയും ചെയ്തു. പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് നമ്മുടെ സ്കൂളുകളില്‍ നടക്കുന്ന ‘മൊബൈല്‍ ഷൂട്ടിംങ്ങിന്റെ’ അപകടങ്ങള്‍ തിരിച്ചറിയപെട്ടത് .
സൈബര്‍ ലോകത്ത് പ്രചരിക്കപെടുന്ന ‘ഹോട്ടു’കളില്‍ പകുതിയും പെണ്‍കുട്ടികളുടെ സമ്മതത്തോടെ ചിത്രീകരിക്കപെടുന്നതാണ്. തങ്ങള്‍ പുരോഗമനവാദികള്‍ ആണന്ന് മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി സ്വയം പ്രദര്‍ശിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ആണുങ്ങളെപ്പോലെ തങ്ങള്‍ക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്നായിരിക്കും അവരുടെ ചിന്ത. ശാരീരിക വെത്യാസങ്ങള്‍ഉള്ളടത്തോളം കാലം സ്ത്രീക്ക് പുരുഷനെപ്പോലെ സഞ്ചരിക്കാനോ വസ്ത്രം ധരിക്കാനോ കഴിയുകയില്ലന്ന് അവര്‍ മറക്കുന്നു. ഇന്നത്തെ ‘പുരോഗമനവാദികള്‍ക്ക്’ നാളെ തങ്ങള്‍ ചെയ്‌തത് തെറ്റായിരുന്നു വെന്ന് തോന്നിയാലും ഒരു പ്രയോജനവും ഉണ്ടാവില്ല. കാരണം ഒരിക്കല്‍ ഡിജിറ്റല്‍ ലോകത്ത് കയറിപ്പോയ ‘ചിത്രങ്ങള്‍ക്ക് മരണം ഉണ്ടാവില്ല’ എന്നതു തന്നെ. ഈ ചിത്രങ്ങള്‍ നോക്കുക.
തങ്ങളുടെ കൂട്ടുകാരികളുടെ ക്യാമറകള്‍ക്ക് പോസ് ചെയ്യുമ്പോള്‍ തങ്ങളുടെ ചിത്രങ്ങള്‍ മറ്റുള്ളവരുടെ കൈകളില്‍ അകപ്പെടും എന്ന് അവര്‍ ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല. താന്‍ എടുത്തഫോട്ടോകള്‍ മറ്റുള്ളവരില്‍ എത്തും എന്ന് ഫോട്ടോ എടുത്ത ആളും മനസിലാക്കിയിട്ടുണ്ടാവില്ല.
കേരളത്തിലെ ഒരു റിയാലിറ്റി ഷോയുടെ അവതാരികയുടെ ഫോട്ടോകള്‍ ഈ മെയിലിലൂടെ കുറേ നാളുകള്‍ക്ക് മുമ്പ് പ്രചരിച്ചിരുന്നു. ഈ ‘അവതാരത്തെ‘ കാണാനായി മാത്രം ചിലര്‍ ആ റിയാലിറ്റി ഷോ കാണുന്നു എന്ന് പറയുമ്പോഴേ സംഗതി ഏത് വഴിക്കാണ് നീങ്ങുന്നതെന്ന് അറിയാം. വസ്ത്രത്തില്‍ പിശുക്ക് കാണിച്ച് നാക്കില്‍ ആ കുറവ് കാണിക്കാത്ത അവതാരികയുടെ മദ്യപാന ചിത്രങ്ങള്‍ എന്നാണ് മെയില്‍ എത്തിയത്. ഫോട്ടോ എടുത്തത് അവതാരകയുടെ സമ്മതത്തോടെ(?) കൂട്ടത്തിലുള്ളവര്‍ ആണന്ന് ഉറപ്പാണ് . തന്റെ കൈയ്യിലിരുപ്പ് എല്ലാവരിലും മെയില്‍ വഴി എത്തുമെന്ന് അവര്‍ വിചാരിച്ചിട്ടുണ്ടാവില്ല.
സ്ത്രികള്‍ മാത്രമാണ് ഇരകള്‍ എന്ന് ധരിക്കരുത്. ചില പുരുഷന്മാരും സൈബര്‍ ലോകത്തെ ക്യാമറ ദുരന്തനായകന്മാര്‍ ആവാറുണ്ട്. അങ്ങനെയൊരു സംഭവം. ഒരു പെണ്‍കുട്ടിയുടെ പേരിലുള്ള ഫോര്‍വേഡ് മെയിലെത്തുന്നു. ചാറ്റിംങ്ങ് വഴി പരിചയപെട്ട ഒരാളുമായി തന്റെ വിവാഹം കഴിഞ്ഞു എന്നും അയാളോടൊത്ത് കഴിഞ്ഞു എന്നും മാസംതോറും പതിനായിരംരൂപയ്ക്കടുത്ത് ഞങ്ങള്‍ ഫോണ്‍ ചെയ്യാനായി ചെലവാക്കാറുണ്ടെന്നും അയാളിപ്പോള്‍ തന്നെ ചതിച്ചു എന്നുമായിരുന്നു മെയില്‍. മെയിലിനോടൊപ്പം കുറെ ഫോട്ടോകളും ഫോണ്‍ ബില്ലിന്റെ കോപ്പികളും. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മറ്റൊരു മെയിലെത്തി. ഈ ഫോട്ടോയില്‍ കാണുന്ന യുവാവ് ആത്മഹത്യ ചെയ്തു എന്നായിരുന്നു മെയിലിലെ അറ്റാച്ച്മെന്റിലെ പത്രവാര്‍ത്ത... അപ്പോള്‍ ഫോട്ടോയിലെ പെണ്‍കുട്ടി... ?
ചില സെലിബ്രിറ്റികളുടെ ഫേയ്ക്ക് ചിത്രങ്ങളും വീഡിയോ ക്ലിപ്പിംങ്ങുകളും നെറ്റില്‍ പ്രചരിക്കാറുണ്ട്. നയന്‍താര, തൃഷ, തുടങ്ങിയവരുടെ ഫെയ്ക്ക് വീഡിയോകള്‍ ആണങ്കില്‍ നമിത വസ്ത്രം മാറുന്നരംഗം ഏതോ ലൊക്കേഷന്‍ അംഗം മൊബൈലില്‍ ചിത്രീകരിച്ച് സൈബര്‍ ലോകത്തിന് സംഭാവന(?) ചെയ്തതാണ്. രണ്ടുമാസമായി ഈ മെയില്‍ വഴി പ്രചരിക്കുന്ന മറ്റൊരു ഫോട്ടോ.അടുത്ത സമയത്ത് വിവാഹം കഴിഞ്ഞ യുവനടന്‍/സംവിധായകന്റെ വിവാഹത്തിനുമുമ്പുള്ള രംഗം എന്ന് പറഞ്ഞാണ് മെയില്‍ എത്തുന്നത്.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)